ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിലി(െഎ.സി.എച്ച്.ആർ)െൻറ ഭാഗമായ ചരിത്രകാരന്മാരും കേന്ദ്ര സാംസ്കാരിക മന്ത്രാലയവും ചേർന്ന് അഞ്ചു വാള്യങ്ങളായി പുറത്തിറക്കിയ 'രക്തസാക്ഷി നാമകോശം (Dictionary of Martyrs) 1857നും 1947നും ഇടയിൽ രക്തസാക്ഷിത്വം വരിച്ച 14000 പേരെയാണ് അടയാളപ്പെടുത്തുന്നത്. ഇൗ പദ്ധതിയുടെ ലക്ഷ്യംതന്നെ മരണം സംഭവിച്ചേക്കുമെന്നറിഞ്ഞിട്ടും സ്വാതന്ത്ര്യം എന്ന മഹദ് ലക്ഷ്യത്തിനു ജീവാർപ്പണം ചെയ്യാൻ സന്നദ്ധരായ അധികം അറിയപ്പെടാതെയും പാടിപ്പുകഴ്ത്തപ്പെടാതെയും പോയ, ഇന്ത്യൻ രക്തസാക്ഷികളെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുക എന്നതായിരുന്നു.
അറിയപ്പെടാത്തവരും, മറഞ്ഞുപോയവരും മറന്നുപോയവരുമായ(വിശിഷ്യാ സമൂഹത്തിെൻറ താഴേത്തട്ടിൽനിന്നുള്ളവരെ)വരുൾപ്പെടെ ഇന്ത്യൻ സമൂഹത്തിെൻറ എല്ലാ തുറകളിലും പെട്ട രക്തസാക്ഷികളെക്കുറിച്ച് വിവരശേഖരണം നടത്തി അവരെ രാജ്യത്തിെൻറ വിമോചനം സാധ്യമാക്കിത്തന്നവരുടെ പട്ടികയിൽ ഉൾക്കൊള്ളിക്കാനുള്ള ശ്രമമാണ് ഇൗ പദ്ധതിയിലൂടെ നടത്തിവന്നതെന്ന് നാലാം വാള്യത്തിെൻറ ആമുഖത്തിൽ ഇപ്പോഴത്തെ െഎ.സി.എച്ച്.ആർ ചെയർമാൻ അരവിന്ദ് പി. ജംഖേദ്കർ എഴുതിയിട്ടുണ്ട്.
ലഭിക്കാവുന്നതിൽ ഏറ്റവും ആധികാരികമായ ചരിത്രരേഖകളോ അല്ലെങ്കിൽ സമകാലിക രേഖകളോ ആസ്പദമാക്കിയാണ് രക്തസാക്ഷികളുടെ ജീവചരിത്രക്കുറിപ്പുകൾ തയാറാക്കിയിരിക്കുന്നത്. പെെട്ടന്നുണ്ടായ ഉൾപ്രേരണകൾ മൂലമല്ല, സംഭവിച്ചേക്കാവുന്ന പരിണിതഫലങ്ങളെക്കുറിച്ച് സ്പഷ്ടമായ ബോധ്യത്തോടെയുള്ള തീരുമാനമായിരുന്നുവെന്ന് അതിലെ ഒാരോ രചനയും വ്യക്തമാക്കുന്നു. സഹനങ്ങൾ ഏറ്റുവാങ്ങുക എന്നതുകൊണ്ടർഥമാക്കുന്നത് ആക്രമണോത്സുകമായി പെരുമാറുകയോ അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുകയോ ചെയ്യാതിരിക്കുക എന്നതല്ല, പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയമോ ആയ വിശ്വാസങ്ങൾക്കുവേണ്ടി ജീവൻ വെടിയാൻ സന്നദ്ധരായിരുന്നു അവരെന്നാണ്. അതു കൊണ്ടുതന്നെ അവരുടെ സഹനങ്ങളും മരണവും രേഖപ്പെടുത്തിവെക്കുക സഞ്ചിതമായ സ്മരണകളുടെ ഭാഗമാണ്, കഴിഞ്ഞ കാലത്തിെൻറ പൊരുളുമാണത്.
'രക്തസാക്ഷി നിഘണ്ടു: ഇന്ത്യൻ സ്വാതന്ത്ര്യപ്പോരാട്ടം 1857^1947' എന്ന ആശയം, കഴിഞ്ഞുപോയവരുടെ സഹനങ്ങൾ രൂപകൽപന ചെയ്ത്, സ്ഫുടം ചെയ്ത് നേരാംവണ്ണം നിലനിർത്താനുള്ള പ്രക്രിയയാണ്. ഇതിലെ ഒാരോ രക്തസാക്ഷിവിവരണത്തിനും ആധാരമാക്കിയിരിക്കുന്നത് ആധികാരികമായ പ്രാഥമികസ്രോതസ്സുകളെയാണ്. ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ അറുപതാം വാർഷികവും 1857ലെ ഒന്നാം സ്വാതന്ത്ര്യമുന്നേറ്റത്തിെൻറ 150ാം വാർഷികാഘോഷവും സംഘടിപ്പിക്കുന്നതിനായി രൂപം കൊണ്ട ദേശീയ സമിതിയാണ് രക്തസാക്ഷികളുടെ ഒരു ദേശീയപ്പട്ടിക എന്ന ആശയം മുന്നോട്ടുവെച്ചത്. െഎ.സി.എച്ച്.ആർ അത് അംഗീകരിക്കുകയും കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിെൻറ അഭ്യർഥനപ്രകാരം ആവശ്യമായ ധനസഹായം അനുവദിക്കുകയും ചെയ്തു.
ചരിത്രകാരന്മാരും സാംസ്കാരിക മന്ത്രാലയത്തിെൻറയും നാഷനൽ ആർക്കൈവ്സിെൻറയും പ്രതിനിധികളും ഉൾക്കൊള്ളുന്ന ഉപദേശക സമിതി 'രക്തസാക്ഷി നാമകോശം: ഇന്ത്യൻ സ്വാതന്ത്ര്യപ്പോരാട്ടം 1857^1947' എന്ന പേരിൽ ബഹു വാള്യങ്ങളിലായി പുറത്തിറക്കാനും, അവാർഡുകളും പെൻഷനുകളും നൽകുന്നതിനായി 'രക്തസാക്ഷി' എന്ന പ്രയോഗത്തിന് 1980ൽ ഇന്ത്യൻ സർക്കാർ നിർവചിച്ച വ്യാഖ്യാനം ഇൗ പദ്ധതിക്കായി അവലംബിക്കാനും തീരുമാനിച്ചു. ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിനിടയിലോ പ്രവർത്തനത്തിനിടയിലോ തടവറയിലോ യുദ്ധത്തിലോ മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തവരും മുൻ െഎ.എൻ.എ പോരാളികളും വിമുക്ത ഭടന്മാരുമുൾപ്പെടെ ഇന്ത്യൻ വിമോചനത്തിനായുള്ള ഒരു ദേശീയ മുന്നേറ്റത്തിൽ പങ്കുചേർന്നതിെൻറ പേരിൽ വധശിക്ഷക്കു വിധിക്കപ്പെട്ടവരുമാണ് രക്തസാക്ഷിയായി കണക്കാക്കപ്പെട്ടത്.
ജവഹർലാൽ നെഹ്റു സർവകലാശാലയിലെ പ്രമുഖ ചരിത്രകാരനും ഒട്ടനവധി സുപ്രധാന ചരിത്ര പ്രബന്ധങ്ങളുടെ രചയിതാവുമായിരുന്ന അന്നത്തെ െഎ.സി.എച്ച്.ആർ ചെയർമാൻ സബ്യസാചി ഭട്ടാചാര്യ ഗാന്ധി ശതാബ്ദി ആഘോഷവേളയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ 'രക്തസാക്ഷികളുടെ ജീവചരിത്ര നിഘണ്ടു'വിലെ അന്തരങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ത്യൻ രക്തസാക്ഷികളെക്കുറിച്ച് 1969, 1972, 1973 വർഷങ്ങളിൽ ഡോ. പി.എൻ. ചോപ്രയുടെ പത്രാധിപത്യത്തിൽ പുറത്തിറക്കിയ സമാഹാരത്തിൽ സ്വാതന്ത്ര്യസമരത്തിൽ തൂക്കിലേറ്റപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്ത ദേശാഭിമാനികളെയാണ് 'രക്തസാക്ഷി' എന്ന് നിർവചിച്ചിരുന്നത്. കേരളത്തിലെ സ്വാതന്ത്യസമര സേനാനികളെക്കുറിച്ച് കരുണാകരൻ നായർ എഡിറ്റ് ചെയ്ത 'ഹൂ ഇൗസ് ഹൂ ഒാഫ് ഫ്രീഡം ഫൈറ്റർ ഇൻ കേരള' എന്ന 625 പേജുള്ള പ്രബന്ധം 1975ൽ പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ, ഇത്തരം പ്രസിദ്ധീകരണങ്ങളുടെ പോരായ്മ പ്രാഥമിക സ്രോതസ്സുകളിൽനിന്ന് ആധികാരികമായ വിവരങ്ങളില്ല എന്നതായിരുന്നു. അതേസമയം െഎ.സി.എച്ച്.ആറിെൻറ നാമകോശത്തിൽ ഒാരോ ജീവചരിത്രക്കുറിപ്പിനു ശേഷവും സ്രോതസ്സ് രേഖപ്പെടുത്തിവെച്ചിരിക്കുന്നു. രക്തസാക്ഷികളെക്കുറിച്ച് എഴുതുന്നതിനും അവരുടെ രക്തസാക്ഷിത്വം സംബന്ധിച്ച് പ്രാഥമിക സ്രോതസ്സുകൾ (ഒൗദ്യോഗികവും അനൗദ്യോഗികവുമായ പുരാരേഖകൾ ഉൾപ്പെടെ) മുഖേന ആധികാരിക ഉറപ്പിക്കുന്നതിനും ഇൗ ലേഖകൻ ഉൾപ്പെടെയുള്ള ഗവേഷക സംഘം നാഷനൽ ആർക്കൈവിലും ഡൽഹിയിലെ നെഹ്റു സ്മാരക ലൈബ്രറിയിലും മ്യൂസിയത്തിലുമുള്ള പതിവ് ഗവേഷണ യാത്രകൾക്കുപരിയായി വിവിധ സംസ്ഥാന ആർെക്കെവുകളിലും എത്തിയിരുന്നു.
കേരളത്തിൽനിന്നുള്ളവരുടെ പേര്, വയസ്സ്, ജനന സ്ഥലം, താമസ സ്ഥലം തുടങ്ങിയ അടിസ്ഥാനവിവരങ്ങളും 19ാം നൂറ്റാണ്ടിലെ രേഖകളിൽ ഉൾക്കൊള്ളിച്ചിരുന്ന ജാതിവിവരങ്ങളും ഉൾപ്പെടെയുള്ള വിവരശേഖരണത്തിന് ഗവേഷകസംഘം ചെന്നെയിലെ തമിഴ്നാട് സ്റ്റേറ്റ് ആർക്കൈവും കോഴിക്കോടും തിരുവനന്തപുരത്തുമുള്ള സ്റ്റേറ്റ് ആർക്കേവുകളും സന്ദർശിച്ചിരുന്നു. ഇൗ വിവരങ്ങൾക്ക് ശേഷം ഒാരോ വ്യക്തിയുടെയും സ്വാതന്ത്ര്യ സമര പങ്കാളിത്തം സംബന്ധിച്ച വിവരങ്ങളും രക്തസാക്ഷിത്വത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ശേഖരിച്ചു. ലഭ്യമാവുന്നിടത്തെല്ലാം രണ്ടാമതൊരു േസ്രാതസ്സിലൂടെ പ്രാഥമിക സ്രോതസ്സിൽനിന്നു ലഭിച്ച വിവരങ്ങളെ ഇഴകീറി പരിശോധിച്ച് ആധികാരികത ഉറപ്പാക്കി. ഒാരോ വാള്യവും പുറത്തിറക്കും മുമ്പ് രണ്ടു വിദഗ്ധർ അവയോരോന്നും അതിസൂക്ഷ്മതയോെട വായിച്ച് കൂടുതൽ നന്നാക്കാൻ നിർദേശങ്ങളും കൂടുതൽ ഉൾപ്പെടുത്താവുന്ന ആളുകളുടെ പേരുകളും മറ്റും നൽകുക എന്ന ശ്രമകരമായ പ്രക്രിയയും നിർവഹിച്ചിരുന്നു.
രക്തസാക്ഷി നിഘണ്ടുവിെൻറ പ്രാഥമിക വാള്യത്തിൽ ഭട്ടാചാര്യ എഴുതിയ പത്രാധിപ കുറിപ്പിൽതന്നെ, ചില വ്യക്തികളെ ഉൾക്കൊള്ളിക്കുന്നതും ഒഴിവാക്കുന്നതും വിവാദമായി മാറിയേക്കാം എന്നതിനാൽ ഇൗ സമാഹാരം കഴിയുന്നത്ര ഉൾച്ചേർക്കും വിധമുള്ളതാക്കാനാണ് തങ്ങൾ തീരുമാനിച്ചത് എന്ന് എഴുതി. ഡോ. രാജേഷ് കുമാർ, അശ്ഫാഖ് അലി, ഡോ. മുഹമ്മദ് നൗഷാദ് അലി, ഡോ. ഖൈറാക്പാം പ്രേംജിത് സിങ്, ഡോ. മുഹമ്മദ് ശകീബ് അത്താർ, മുഹമ്മദ് നിയാസ് അഷ്റഫ് എന്നിവരടങ്ങിയ ഗവേഷക സംഘത്തെ ഇൗ പദ്ധതിക്കായി പരിശീലിപ്പിക്കുകയും സാധ്യമായ എല്ലാ വിവരങ്ങളും കണ്ടെത്തുന്നതിന് വിശ്രുത ചരിത്രകാരന്മാർ കഠിനമായി പരിശ്രമിക്കുകയും ചെയ്തു.
1857ലെ മുന്നേറ്റം, ആദിവാസി സമൂഹങ്ങളുടെ ചെറുത്തുനിൽപുകൾ, ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനങ്ങൾ, സിവിൽ നിയമലംഘന പ്രസ്ഥാനം, വിപ്ലവ മുന്നേറ്റങ്ങൾ, കർഷക^തൊഴിലാളി പ്രസ്ഥാനങ്ങൾ, രാജകീയ സംസ്ഥാനങ്ങളിൽ ഉത്തരവാദിത്ത ഭരണം സാധ്യമാക്കുന്നതിനുള്ള പ്രജാമണ്ഡല പ്രസ്ഥാനങ്ങൾ, വ്യക്തിഗത സത്യഗ്രഹങ്ങൾ, ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം, ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്, ഇന്ത്യൻ നാഷനൽ ആർമി തുടങ്ങി നാടിെൻറ സ്വാതന്ത്ര്യത്തിനുവേണ്ടി മുന്നോട്ടുവന്ന എണ്ണിയാൽ തീരാത്തത്ര മുന്നേറ്റങ്ങളിൽ പങ്കുചേർന്നവരെ കണ്ടെത്തുകയായിരുന്നു പിന്നെ. രണ്ടു ഭാഗമായി പുറത്തിറങ്ങിയ ആദ്യ രണ്ട് വാള്യം പണ്ടത്തെ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യകൾ എന്നറിയപ്പെട്ടിരുന്ന മേഖലകളിൽ ^ ഇന്നത്തെ പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽനിന്നുള്ള വീരസേനാനികളുടെ വിവരങ്ങളാണ് ഉൾക്കൊള്ളുന്നത്.
മൂന്നാം വാള്യം മഹാരാഷ്ട്ര, ഗുജറാത്ത്, സിന്ധ് മേഖലകളിലെ രക്തസാക്ഷികളെക്കുറിച്ചാണ്. നാലാം വാള്യം ബംഗാൾ, ബിഹാർ, ഝാർഖണ്ഡ്, ഒഡിഷ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ രക്തസാക്ഷികളെക്കുറിച്ചാണ്. അഞ്ചാമത്തെ വാള്യത്തിലാണ് ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽനിന്നുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ വിവരണങ്ങൾ.
ആദ്യ വാള്യം പുറത്തിറങ്ങിയ ശേഷം പദ്ധതിയുടെ സാധ്യതയും വിസ്തൃതിയും മൂലം പ്രഫ. ഭട്ടാചാര്യയും കേന്ദ്ര ഉപദേശക സമിതിയും പദ്ധതിക്കായി 19ാം നൂറ്റാണ്ടിലെ കോളനി വാഴ്ചയും മഹത്തായ ഇന്ത്യൻ വിപ്ലവവും ഉൾപ്പെടെ ചരിത്ര കൃതികളുടെ രചയിതാവായ പ്രഫ. അമിത് കുമാർ ഗുപ്തയെ റിസർച്ച് കൺസൾട്ടൻറായി നിയോഗിക്കാൻ തീരുമാനിച്ചു. പ്രഫ. ഗുപ്ത വിപുലമായ അനുഭവ പരിജ്ഞാനം വിനിയോഗിച്ച് ഗവേഷണത്തിന് നൽകിയ പിന്തുണ അമൂല്യമായിരുന്നു. ഒാരോ ചരിത്ര സംഭവങ്ങളും സംബന്ധിച്ച വിവരങ്ങളുെട പ്രാഥമിക രേഖകൾ സശ്രദ്ധവും സുസൂക്ഷ്മവുമായി വായിച്ച് അതിൽനിന്ന് ആവശ്യമായ വിവരങ്ങൾ തേടുന്ന ചരിത്രപഠന രീതി അവലംബിക്കാൻ അദ്ദേഹം സംഘത്തിന് കർശന നിർദേശം നൽകിയിരുന്നു. കേരളത്തിൽനിന്നുള്ള രക്തസാക്ഷികളെ സംബന്ധിച്ച പുരാരേഖാ പഠനങ്ങൾ നടക്കവെ പ്രത്യേകിച്ച് മാപ്പിള പ്രക്ഷോഭങ്ങളിലെയും പുന്നപ്ര വയലാർ സമരങ്ങളിലെയും രക്തസാക്ഷികളെ കണ്ടെത്തുന്നതിന് ദ്വൈവാര റിപ്പോർട്ടുകൾ (പ്രാദേശിക പ്രശ്നങ്ങളെക്കുറിച്ച് മലബാറിലെ കൊളോണിയൽ ഒാഫിസർമാരും കലക്ടർമാരും ബ്രിട്ടീഷ് ഗവർണർ ജനറലിനും മദ്രാസിലെ അവരുടെ ഏജൻറുമാർക്കും അയച്ചിരുന്ന റിപ്പോർട്ടുകൾ) കാര്യമായി പഠിക്കാൻ അദ്ദേഹം നിർദേശിച്ചിരുന്നു.
വിദേശ, രാഷ്ട്രീയ വിഷയങ്ങളിലെ ആഭ്യന്തര ഫയലുകളും ജുഡീഷ്യൽ നടപടിക്രമങ്ങൾ സംബന്ധിച്ച രേഖകളും, അന്നത്തെ പത്രവാർത്തകളും തമിഴ്നാട് സ്റ്റേറ്റ് ആർക്കൈവ്സിൽനിന്ന് ശേഖരിച്ചു പഠന വിധേയമാക്കാനും നിർദേശിച്ചു. നാഷനൽ ആർക്കൈവിൽനിന്ന് ഹോം^പൊളിറ്റിക്കൽ ഡിപാർട്മെൻറ് ഫയലുകൾ, കോഴിക്കോട് സ്റ്റേറ്റ് ആർക്കൈവിൽനിന്ന് മലബാർ കലക്ടറേറ്റ് റെക്കോഡുകൾ, പൊലീസ് ഫയലുകൾ, തിരുവനന്തപുരത്തെ സംസ്ഥാന ആർക്കൈവിൽനിന്ന് സ്വാതന്ത്ര്യപ്രസ്ഥാന രേഖകൾ എന്നിവയെല്ലാം പരിശോധനാവിധേയമാക്കി. കേരളത്തിൽനിന്നുള്ള അഞ്ഞൂറിലേറെ രക്തസാക്ഷികളെക്കുറിച്ചുള്ള കുറിപ്പുകളാണ് ഡോ. ശോഭനനും ഇൗ ലേഖകനും ചേർന്ന് തയാറാക്കിയത്. വിവരണങ്ങൾ ഏറെയും പ്രാഥമിക സ്രോതസ്സിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു.
രക്തസാക്ഷികളെയും അവരുടെ രക്തസാക്ഷിത്വത്തെയും, അവരുടെ മത സ്വത്വത്തെയും സംബന്ധിച്ചുമെല്ലാം സമീപകാലത്ത് ഉയർന്നുവരുന്ന ചർച്ചകൾവഴി നമ്മൾ സാക്ഷ്യം വഹിക്കുന്നത് ചരിത്രത്തെ രാഷ്ട്രീയവത്കരിക്കുന്നതിനല്ല, ചില അജണ്ടകളിലൂന്നിയ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി ചരിത്രത്തെ ബന്ദിയാക്കിവെക്കാനുള്ള ശ്രമങ്ങൾക്കാണ്. സമൂഹമാധ്യമങ്ങളിലൂടെ അവർക്കെതിരെ അധിക്ഷേപങ്ങൾ ചൊരിയുേമ്പാൾ വിജയം കൊള്ളുന്നത് ഇന്ത്യൻ ജനതയെ മതത്തിെൻറയും രാഷ്ട്രീയത്തിെൻറയും പേരിൽ ഭിന്നിപ്പിക്കാൻ കൊളോണിയൽ ഭരണകൂടം അന്നു നടത്തിയ ശ്രമങ്ങളാണ്. 'രക്തസാക്ഷി നാമകോശ'ത്തിൽ രക്തസാക്ഷികളുടെ മതമോ മറ്റേതെങ്കിലും സ്വത്വ ചിഹ്നങ്ങളോ ആയിരുന്നില്ല ഉയർത്തിക്കാണിക്കപ്പെട്ടത്. അവരുടെ സംഭാവനകളും അവരുടെ പോരാട്ടങ്ങളുമാണ്. പരാമർശിക്കപ്പെടുന്ന ഒാരോ രക്തസാക്ഷിയും ഇന്ത്യൻ പൊതുസമൂഹത്തിനായി തെൻറ ത്യാഗത്തിെൻറ ഒരു പങ്ക് സമർപ്പിച്ചവരാണ്. രക്തസാക്ഷികളും അവരുടെ ചരിത്രപ്രാധാന്യവും അനാശാസ്യമായ രാഷ്ട്രീയ വിവാദങ്ങളാൽ ഭീഷണി നേരിടുേമ്പാൾ സ്വാതന്ത്ര്യ പ്രസ്ഥാനത്തേക്കാളേറെ കൊളോണിയൽ ഭരണകൂടമാണ് ഒാർമിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.