സി​റി​യ​ൻ നാ​ട​ക​ം ആരുടെ തിരക്കഥ?

പ​ണ​മാ​യും ആ​യു​ധ​സാ​മ​ഗ്രി​ക​ളാ​യും യു​ക്രെ​യ്ന് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത് ട്രം​പി​ന്റെ ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ മോ​ശം കാ​ര്യ​ത്തി​നാ​യി ന​ല്ല പ​ണം എ​റി​ഞ്ഞു​കൊ​ടു​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. അ​ദ്ദേ​ഹം നി​ശ്ശ​ബ്ദ​ത പു​ല​ർ​ത്തു​ന്ന​തി​ന്റെ കാ​ര​ണ​വും ല​ളി​ത​മാ​ണ്: പു​ടി​നു​മാ​യി മാ​ന്യ​മാ​യ ച​ർ​ച്ച ന​ട​ത്താ​ൻ ട്രം​പ് ആ​ഗ്ര​ഹി​ക്കു​ന്നു

“അ​സ​ദ് രാ​ജ്യം വി​ട്ടു​പോ​യി​രി​ക്കു​ന്നു. സം​ര​ക്ഷ​ക​നാ​യ റ​ഷ്യ​ക്ക് ഇ​നി അ​യാ​ളെ സം​ര​ക്ഷി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ല’’ -സി​റി​യ​ൻ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ച് നി​യു​ക്ത യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ നി​രീ​ക്ഷ​ണം ഇ​താ​ണ്. യു​ക്രെ​യ്നി​ൽ ഗ​തി​കെ​ട്ട് പൊ​രു​തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​സി​ഡ​ന്റ് വോ​ളോ​ദി​മി​ർ സെ​ലെ​ൻ​സ്‌​കി​യു​ടെ കാ​തു​ക​ളി​ൽ ഈ ​വാ​ക്കു​ക​ൾ എ​ങ്ങ​നെ​യാ​വും പ്ര​തി​ധ്വ​നി​ക്കു​ക -റ​ഷ്യ​ക്ക് അ​സ​ദി​നെ കൈ​യൊ​ഴി​യാ​മെ​ന്നു​ണ്ടെ​ങ്കി​ൽ ട്രം​പ് ഈ ​ഭാ​രം ഇ​നി​യും ചു​മ​ക്കാ​ൻ മു​തി​രു​മോ?

അ​തേ​സ​മ​യം, “അ​സ​ദി​ന്റെ പ​ത​ന​ത്തോ​ടെ ഇ​റാ​ൻ കേ​ന്ദ്ര​മാ​ക്കി​യു​ള്ള ‘ശി​യാ’ അ​ച്ചു​ത​ണ്ടി​ന്റെ ഏ​റ്റ​വും പ്ര​ധാ​ന ഭാ​ഗ​ത്തെ മ​റി​ച്ചി​ട്ടി​രി​ക്കു​ന്നു’’​വെ​ന്ന് ഹി​സ്ബു​ല്ല​യോ​ടും ഹ​മാ​സി​നോ​ടും പോ​രാ​ടു​ന്ന ഇ​സ്രാ​യേ​ൽ ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു ആ​ഹ്ലാ​ദം പൂ​ണ്ടു. അ​സ​ദി​നോ​ട് വി​ട​പ​റ​യു​ന്ന​തി​ൽ ഇ​റാ​ൻ മ​ര്യാ​ദ കാ​ണി​ച്ചി​ല്ലെ​ങ്കി​ൽ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്ലാ​ദം സ​ത്യ​മാ​കും. സ്വ​ത​വേ​യു​ള്ള സൂ​ക്ഷ്മ​ത​യോ​ടെ, ഇ​റാ​ൻ അ​സ​ദി​നെ​യും സി​റി​യ​യെ​യും വേ​ർ​തി​രി​ച്ചു ക​ണ്ടു.

ബശ്ശാർ അൽ അസദിന്റെ പതനത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന സിറിയൻ വനിതകൾ

പ്ര​ധാ​ന വി​മ​ത നേ​താ​വാ​യ അ​ബൂ മു​ഹ​മ്മ​ദ് അ​ൽ​ജൂ​ലാ​നി​യു​ടെ പ്ര​സ്താ​വ​ന സ​മ​ന്വ​യ ഭാ​ഷ​യി​ലാ​ണ്. ‘‘സി​റി​യ എ​ല്ലാ സു​ന്നി​ക​ൾ​ക്കും അ​ല​വി​ക​ൾ​ക്കും ക്രൈ​സ്ത​വ​ർ​ക്കും ഡ്രൂ​സു​ക​ൾ​ക്കു​മു​ള്ള​താ​ണ്’’ എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ പ​ല്ല​വി​ക്ക് ഏ​റെ സ്വീ​കാ​ര്യ​ത​യും ല​ഭി​ച്ചു.

അ​സ​ദി​ന്റെ പ​ത​നം ഭൂ​മി​കു​ലു​ക്ക വാ​ർ​ത്ത​പോ​ലെ വി​ന്യ​സി​ക്ക​പ്പെ​ട്ട​തോ​ടെ, വി​രോ​ധാ​ഭാ​സ​മെ​ന്നു പ​റ​യ​ട്ടെ, ലോ​ക​ത്തെ ആ​വേ​ശ​ത്തി​ൽ നി​ർ​ത്തി​യ ര​ണ്ട് യു​ദ്ധ​ങ്ങ​ളു​ടെ ആ​ദ്യ പേ​ജി​ൽ​നി​ന്ന് പെ​ട്ടെ​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി. ആ​ണ​വാ​യു​ധ കൈ​മാ​റ്റ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന ഒ​രു യു​ദ്ധം വാ​യു ത​രം​ഗ​ങ്ങ​ളി​ൽ​നി​ന്ന് പൊ​ടു​ന്ന​നെ നീ​ക്കം​ചെ​യ്യേ​ണ്ടി​വ​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണ്? പ​ടി​ഞ്ഞാ​റ​ൻ ശ​ക്തി​ക​ളു​ടെ തോ​ൽ​വി​യാ​ണോ അ​തി​നു കാ​ര​ണം?

അ​നു​കൂ​ല​മ​ല്ലാ​ത്ത യു​ദ്ധ​ങ്ങ​ളി​ൽ​നി​ന്ന് പാ​ശ്ചാ​ത്യ​ർ​ക്ക് ല​ഭി​ച്ച സ്വാ​ഗ​താ​ർ​ഹ​മാ​യ വ​ഴി​ത്തി​രി​വ് മാ​ത്ര​മ​ല്ല സി​റി​യ​ൻ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ. അ​സ​ദി​ന്റെ പ​ത​നം അ​റ​ബ് വ​സ​ന്ത​ത്തി​ന്റെ ന്യാ​യീ​ക​ര​ണ​മാ​യി മാ​റാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ‘‘അ​സ​ദേ വ​ഴി മാ​റു​ക’’​യെ​ന്ന് യു.​എ​സ് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഹി​ല​രി ക്ലി​ന്റ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണ്. 2011ലെ ​സാ​ഹ​ച​ര്യ​ങ്ങ​ൾ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യി​രു​ന്നെ​ങ്കി​ലും, താ​ൻ പ​റ​ഞ്ഞ​ത് ശ​രി​യാ​യി​രു​ന്നു​വെ​ന്ന് അ​വ​ർ​ക്കി​പ്പോ​ൾ അ​വ​കാ​ശ​പ്പെ​ടാം.

മു​ഖ്യ​ധാ​ര​ക്ക് പു​റ​ത്തു​ള്ള മാ​ധ്യ​മ വി​ദ​ഗ്ധ​ർ​ക്കി​ട​യി​ൽ ശ​ക്ത​മാ​യി ഉ​യ​രു​ന്ന അ​ഭി​പ്രാ​യം ഇ​താ​ണ്: യു​ക്രെ​യ്നി​ലെ വ്യ​ക്ത​മാ​യ തോ​ൽ​വി അം​ഗീ​ക​രി​ക്കാ​തി​രി​ക്കാ​നാ​ണ് പാ​ശ്ചാ​ത്യ ശ്ര​മം. മാ​ത്ര​മ​ല്ല, എ​ല്ലാ​ത്തി​നും ഒ​രു പ​രാ​ജ​യം ഒ​ഴി​വാ​ക്കേ​ണ്ട​തു​മു​ണ്ട്. പ​ണ​മാ​യും ആ​യു​ധ​സാ​മ​ഗ്രി​ക​ളാ​യും യു​ക്രെ​യ്ന് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത് ട്രം​പി​ന്റെ ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ മോ​ശം കാ​ര്യ​ത്തി​നാ​യി ന​ല്ല പ​ണം എ​റി​ഞ്ഞു​കൊ​ടു​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. അ​ദ്ദേ​ഹം നി​ശ്ശ​ബ്ദ​ത പു​ല​ർ​ത്തു​ന്ന​തി​ന്റെ കാ​ര​ണ​വും ല​ളി​ത​മാ​ണ്: പു​ടി​നു​മാ​യി മാ​ന്യ​മാ​യ ച​ർ​ച്ച ന​ട​ത്താ​ൻ ട്രം​പ് ആ​ഗ്ര​ഹി​ക്കു​ന്നു. തോ​റ്റു മ​ട​ങ്ങാ​ൻ അ​ദ്ദേ​ഹം ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, പു​ടി​ന്റെ അ​ടു​ക്ക​ൽ ചെ​ന്ന് വി​ല​പേ​ശ​ൽ ന​ട​ത്താ​ൻ സെ​ല​ൻ​സ്‌​കി​യെ പ്രേ​രി​പ്പി​ക്കു​ന്നു. ത​രം​താ​ഴ്ന്ന മാ​ധ്യ​മ​ങ്ങ​ൾ ഇ​തി​നെ അ​നു​കൂ​ല ത​ല​ക്കെ​ട്ടു​ക​ൾ ന​ൽ​കി വി​റ്റ​ഴി​ച്ചു​കൊ​ള്ളും.

അ​സ​ദി​ന്റെ പ​ത​ന​ത്തി​ന്റെ വേ​ഗ​ത്തി​ന് പി​ന്നി​ലെ പ​ല കാ​ര്യ​ങ്ങ​ൾ​ക്കും ഒ​രു​ത​രം അ​വ്യ​ക്ത​ത​യു​ണ്ട്. മോ​സ്‌​കോ​യി​ൽ അ​ഭ​യം ല​ഭി​ച്ച അ​സ​ദി​ന്റെ​യും പ​ത്നി​യു​ടെ​യും ഏ​റ​ക്കു​റെ സ​ന്തോ​ഷ​ക​ര​മാ​യ ഭാ​വ​ത്തി​ലു​ള്ള ചി​ത്ര​മാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. സി​റി​യ​യി​ലെ റ​ഷ്യ​ൻ താ​വ​ള​ങ്ങ​ൾ​ക്ക് വ​രാ​നി​രി​ക്കു​ന്ന ഭ​ര​ണ​കൂ​ടം സ​മ്പൂ​ർ​ണ സം​ര​ക്ഷ​ണം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

ഇ​റാ​നി​യ​ൻ എം​ബ​സി​ക്കു നേ​രെ ന​ട​ന്ന അ​തി​ക്ര​മം ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലെ സം​ഘ​ട​ന​പ​ര​മാ​യ പി​ന്തു​ണ​യി​ല്ലാ​തെ ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

മു​ഖ്യ സം​വി​ധാ​യ​ക​ൻ ആ​രെ​ന്ന് ക​ണ്ടെ​ത്ത​ൽ പ്ര​യാ​സ​ക​ര​മാ​ക്കും​വി​ധ​ത്തി​ൽ ഒ​ട്ടേ​റെ കൈ​ക​ളു​ണ്ട് സി​റി​യ​ൻ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ.

യു​ക്രെ​യ്നി​ൽ എ​ന്ന​തു​പോ​ലെ സി​റി​യ​യി​ലും സു​പ്ര​ധാ​ന താ​ൽ​പ​ര്യ​ങ്ങ​ളു​ണ്ടെ​ന്ന​ത് ആ​ശ്ച​ര്യ​ക​ര​മാ​യ വ​ഴി​ത്തി​രി​വി​ന്റെ മു​ഖ്യ​കാ​ര​ണ​ക്കാ​ര​നാ​യി റ​ഷ്യ​യെ മാ​റ്റു​ന്നു. മേ​ഖ​ല​യി​ലെ മ​റ്റു ര​ണ്ട് സം​ഭ​വ​വി​കാ​സ​ങ്ങ​ളും അ​വ​രു​ടെ വൈ​ദ​ഗ്ധ്യം​കൊ​ണ്ട് അ​ട​യാ​ള​പ്പെ​ടു​ത്ത​പ്പെ​ട്ട​താ​ണ്: റി​യാ​ദ്-​തെ​ഹ്‌​റാ​ൻ അ​നു​ര​ഞ്ജ​ന​വും ഹ​മാ​സ് മു​ത​ൽ ഫ​ല​സ്തീ​നി​യ​ൻ അ​തോ​റി​റ്റി വ​രെ​യു​ള്ള എ​ല്ലാ ഫ​ല​സ്തീ​ൻ ഗ്രൂ​പ്പു​ക​ളു​ടെ​യും ഒ​രു​മി​ച്ചു​ചേ​ര​ലും റ​ഷ്യ ചൈ​ന​യു​മാ​യി ചേ​ർ​ന്ന് ഏ​റെ പ​ണി​പ്പെ​ട്ട് സാ​ധ്യ​മാ​ക്കി​യ​താ​ണ്. ച​രി​ത്ര​ത്തി​ൽ മു​മ്പൊ​രി​ക്ക​ലും ചൈ​ന​യും റ​ഷ്യ​യും ഇ​ത്ര​ക​ണ്ട് അ​ടു​പ്പം പു​ല​ർ​ത്തി​യി​ട്ടി​ല്ല.

യു​ക്രെ​യ്ൻ മു​ത​ൽ കി​ഴ​ക്ക​ൻ മെ​ഡി​റ്റ​റേ​നി​യ​ൻ വ​രെ നീ​ളു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ വേ​റെ​യും ഒ​രു​പാ​ട് ധാ​ര​ണ​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. സി​റി​യ​ക്കു വേ​ണ്ടി റ​ഷ്യ​യും ഇ​റാ​നും തു​ർ​ക്കി​യ​യും ത​മ്മി​ലു​ണ്ടാ​ക്കി​യ അ​സ്താ​ന സ​മാ​ധാ​ന പ്ര​ക്രി​യ​ത​ന്നെ ഉ​ദാ​ഹ​ര​ണം.

ക​രാ​റി​ലെ ഒ​രു നി​ർ​ണാ​യ​ക താ​രം തു​ർ​ക്കി​യ​യാ​ണ്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം ന​ട​ക്കു​ന്ന വം​ശ​ഹ​ത്യ​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഹ​മാ​സി​ന് പി​ന്നി​ലു​റ​ച്ചു​നി​ന്ന​ത് ഇ​റാ​ൻ, ഹി​സ്ബു​ല്ല, ഹ​സ്ബ് അ​ൽ ശാ​ബി (ഇ​റാ​ഖ്), ഹൂ​ത്തി​ക​ൾ (യ​മ​ൻ) എ​ന്നി​വ​രാ​യി​രു​ന്നു. എ​ല്ലാം ശി​യാ വ​ക​ഭേ​ദ​ങ്ങ​ൾ. സി​റി​യ​ൻ വി​ഷ​യ​ത്തി​ൽ തു​ർ​ക്കി​യ​ക്ക് നി​ർ​ണാ​യ​ക പ​ങ്ക് ന​ൽ​കു​ന്ന​ത് ഒ​രു സു​പ്ര​ധാ​ന രാ​ജ്യ​ത്തെ കേ​​ന്ദ്ര​ബി​ന്ദു​വാ​ക്കി മാ​റ്റു​ന്നു. ഉ​ർ​ദു​ഗാ​നും ഒ​രു ഉ​ത്തേ​ജ​നം ല​ഭി​ക്കു​ന്നു. ഇ​റാ​നി​യ​ൻ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യ​മു​ള്ള തു​ർ​ക്കി​യ​യു​മാ​യു​ള്ള ക​രാ​റി​ന്റെ ഭാ​ഗ​മാ​ണോ അ​സ​ർ​ബൈ​ജാ​ൻ?

തു​ർ​ക്കി​യ​ക്കും ഇ​റാ​നു​മൊ​പ്പം റ​ഷ്യ​യു​ടെ അ​ത്ഭു​ത​ക​ര​മാ​യ കൈ​ക​ളും പ്ര​വ​ർ​ത്തി​ച്ച​താ​യി തോ​ന്നു​ന്നു. അ​സ​ദി​​ന്റെ പ​ത​നം എ​ന്താ​യാ​ലും പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​സ്രാ​യേ​ലി​ന്റെ​യും യു​ക്രെ​യ്നി​ൽ യു.​എ​സ് -പാ​ശ്ചാ​ത്യ ശ​ക്തി​ക​ളു​ടെ​യും മു​ഖം ര​ക്ഷി​ച്ചു.

വൈ​റ്റ്ഹൗ​സി​​ന്റെ നാ​ഥ​നെ കാ​ത്തി​രി​ക്കു​ന്ന​ത്...

ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പി​ലെ റ​ഷ്യ​ൻ അ​നു​കൂ​ല വി​ധി അം​ഗീ​ക​രി​ക്കാ​ൻ പ്ര​സി​ഡ​ന്റ് സ​ലോ​മി സൂ​റ​ബി​ച്വി​ലി വി​സ​മ്മ​തി​ച്ച​തോ​ടെ ജോ​ർ​ജി​യ​യി​ൽ അ​രാ​ജ​ക​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. വൈ​റ്റ് ഹൗ​സി​ലേ​ക്ക് കാ​ലെ​ടു​ത്തു​വെ​ക്കാ​നി​രി​ക്കു​ന്ന ട്രം​പി​നെ കാ​ത്തി​രി​ക്കു​ന്ന​ത് ഇ​തു​മാ​ത്ര​മ​ല്ല. പ​സ​ഫി​കി​ലെ യു.​എ​സി​ന്റെ പ്ര​ധാ​ന താ​ൽ​പ​ര്യം ദ​ക്ഷി​ണ കൊ​റി​യ​യി​ലെ അ​സം​ബ​ന്ധ​മാ​യ രാ​ഷ്ട്രീ​യം​മൂ​ലം ത​രി​പ്പ​ണ​മാ​യി​പ്പോ​യി​രി​ക്കു​ന്നു.

മു​ൻ ആ​ഭ്യ​ന്ത​ര വ​ക്താ​വ് വി​ക്ടോ​റി​യ നൂ​ലാ​ൻ​ഡി​ന്റെ യു​ക്രെ​യ്നി​ലെ ത​ന്ത്ര​ങ്ങ​ളും ത​ക​ർ​ന്നു. അ​തു​പോ​ലെ ബം​ഗ്ലാ​ദേ​ശി​ൽ വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ്ഫോ​ട​നാ​ത്മ​ക സാ​ഹ​ച​ര്യ​ത്തി​ന്റെ പേ​രി​ൽ വി​ഡ്ഢി​യാ​യി മാ​റി​യി​രി​ക്കു​ന്നു ദ​ക്ഷി​ണേ​ഷ്യ​ൻ ചു​മ​ത​ല​യു​ള്ള അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ​ണ​ൾ​ഡ് ലു. ​റു​മേ​നി​യ​യും മ​ൾ​ഡോ​വ​യും പോ​ലെ പാ​കി​സ്താ​നും അ​ഫ്ഗാ​നി​സ്താ​നും പ്ര​ക്ഷു​ബ്ധ​മാ​ണ്.

സ​മ​യ​മാ​കും മു​മ്പേ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ ഫ്രാ​ൻ​സി​ൽ ഒ​രു സ​ർ​ക്കാ​റി​ല്ലാ​തെ കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കു​ക​യാ​ണ്, അ​ദ്ദേ​ഹ​ത്തി​ന് ഒ​രു ഇ​ട​തു​പ​ക്ഷ പ്ര​ധാ​ന​മ​ന്ത്രി ഉ​ണ്ടാ​കി​ല്ല. ജ​ർ​മ​നി​യി​ലാ​വ​ട്ടെ ഫാ​ഷി​സം തു​റി​ച്ചു​നോ​ക്കു​ക​യാ​ണ്.

ത​കി​ടം​മ​റി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന ലോ​ക കേ​ന്ദ്ര​ങ്ങ​ളു​ടെ സ്ഥ​ല​ങ്ങ​ളു​ടെ ഈ ​അ​പൂ​ർ​ണ പ​ട്ടി​ക, ചു​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ജി7​നെ​യും വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ബ്രി​ക്സി​നെ​യും സ​ന്തു​ലി​ത​മാ​ക്കാ​നു​ള്ള​താ​ണ്.

“അ​മേ​രി​ക്ക​യെ വീ​ണ്ടും മ​ഹ​ത്ത​ര​മാ​ക്കു​ക’’​യെ​ന്ന ട്രം​പി​ന്റെ ആ​ഹ്വാ​ന​ത്തി​ൽ ഒ​ഴി​ഞ്ഞു​മാ​റ​ൽ ന​യം അ​ന്ത​ർ​ലീ​ന​മാ​ണോ?അ​മേ​രി​ക്ക മു​മ്പും ത​ക​ർ​ച്ച നേ​രി​ട്ടു​ണ്ടെ​ങ്കി​ലും റൊ​ണാ​ൾ​ഡ് റീ​ഗ​ന്റെ കീ​ഴി​ൽ അ​വ​ർ തി​രി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.സോ​വി​യ​റ്റ് യൂ​നി​യ​ൻ സ്വ​യം വ​രു​ത്തി​വെ​ച്ച പ​ത​നം, അ​മേ​രി​ക്ക​യെ ലോ​ക​ത്തെ ഏ​ക സൂ​പ്പ​ർ പ​വ​ർ എ​ന്ന നി​ല​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു.

ജി​മ്മി കാ​ർ​ട്ട​റു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണം ഓ​ർ​ത്തു​വെ​ക്കു​ന്ന​ത് ട്രം​പി​ന് ന​ല്ല​താ​യി​രി​ക്കും. “ചൈ​ന​ക്കാ​ർ ന​മ്മ​ളെ​ക്കാ​ൾ മു​ന്നി​ലാ​ണ്, ന​മ്മ​ളെ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്” എ​ന്ന ട്രം​പി​ന്റെ വി​ലാ​പ​ത്തി​ന് കാ​ർ​ട്ട​റു​ടെ മ​റു​പ​ടി സം​ക്ഷി​പ്ത​മാ​യി​രു​ന്നു: “1979ൽ ​വി​യ​റ്റ്നാ​മു​മാ​യി ഒ​രു ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​തൊ​ഴി​ച്ചാ​ൽ, ചൈ​ന​ക്കാ​ർ ഒ​രി​ക്ക​ലും യു​ദ്ധം ചെ​യ്തി​ട്ടി​ല്ല; ന​മ്മ​ളാ​ണെ​ങ്കി​ലോ, ഒ​രു​കാ​ല​ത്തും യു​ദ്ധം ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ന്നു​മി​ല്ല.’’

ലോ​ക​മൊ​ട്ടു​ക്കു​മു​ള്ള 760 അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ളും ഒ​ടു​ക്ക​മി​ല്ലാ​ത്ത യു​ദ്ധ​ങ്ങ​ളും വി​ശ​ദ​മാ​ക്കു​ന്ന​ത് ആ​യു​ധ​ക്ക​ച്ച​വ​ട സം​ഘ​ങ്ങ​ൾ സ​ദാ തി​ര​ക്കി​ലാ​ണെ​ന്നാ​ണ്. വി​യ​റ്റ്നാ​മി​ലും ഇ​റാ​ഖി​ലും അ​ഫ്ഗാ​നി​ലും യു​ക്രെ​യ്നി​ലു​മെ​ല്ലാ​മു​ണ്ടാ​യ പ​രാ​ജ​യ​ങ്ങ​ൾ ഇ​ത് നി​ർ​ത്തി​വെ​ക്കാ​ൻ സൈ​നി​ക വി​ശ​ക​ല​ന വി​ദ​ഗ്ധ​രെ പ്രേ​രി​പ്പി​ക്കേ​ണ്ട​തു​ണ്ട്.

ത​ങ്ങ​ളു​ടെ യു​ദ്ധ​ല​ക്ഷ്യ​ങ്ങ​ളൊ​ന്നും കൈ​വ​രി​ക്കാ​തെ വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ടി.​വി കാ​മ​റ​ക​ൾ​ക്കു മു​ന്നി​ൽ ത​ത്സ​മ​യ വം​ശ​ഹ​ത്യ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു വ​ർ​ണ​വി​വേ​ച​ന ഭ​ര​ണ​കൂ​ട​ത്തി​ന്റെ പ്രേ​ര​ണ​ക്ക് വ​ഴ​ങ്ങി വി​വ​ര​ണാ​തീ​ത​മാം വി​ധം നി​ന്ദ്യ​മാ​യി ഗ​സ്സ മു​ന​മ്പി​ൽ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സൈ​നി​ക ശ​ക്തി ഈ​യ​ടു​ത്ത​നാ​ളു​ക​ളി​ലും നി​ര​ന്ത​ര​മാ​യി ബോം​ബാ​ക്ര​മ​ണം ന​ട​ത്തി. ഇ​തി​നെ​യൊ​ക്കെ ട്രം​പ് എ​ങ്ങ​നെ​യാ​ണ് അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ പോ​കു​ന്ന​ത്?

Tags:    
News Summary - Who scripted the Syrian drama?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.