െഎലൻ കുർദിയെ ആർക്കാണ് മറക്കാൻ കഴിയുക. സിറിയയിൽനിന്ന് ജീവനും കൊണ്ടോടിയ സംഘ ത്തിലെ ആ മൂന്നു വയസ്സുകാരിയുടെ മൃതദേഹം തുർക്കിയിലൊരിടത്തെ കടൽതീരത്ത് അടിഞ്ഞപ ്പോൾ, കണ്ണീർപൊഴിക്കാത്തവരായി ആരെങ്കിലുമുണ്ടാകുമോ? ആ കിടപ്പ് കണ്ട് വിതുമ്പിയ വരിൽ തെരേസ മേയുമുണ്ടായായിരുന്നു. മക്കളില്ലാത്ത തെരേസയിൽ െഎലൻ സൃഷ്ടിച്ച വികാരവ ിക്ഷോഭങ്ങൾ ആർക്കും ഉൗഹിക്കാവുന്നതേയുള്ളൂ. െഎലൻ ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് അറിയാമല്ലൊ. യൂറോപ്പിെൻറ ഹൃദയവായ്പ് തേടി വൻകരയിലെത്തുന്ന പതിനായിരക്കണക് കിന് ആളുകളുണ്ട്. ചിലർക്ക് അത് കുടിയേറ്റക്കാരും മറ്റു ചിലർക്ക് അഭയാർഥികളുമാണ്. വേറെ ചില ആളുകൾക്ക് അവർ ‘നുഴഞ്ഞു കയറിയ തീവ്രവാദികളാ’ണ്. ഏതു പേരിൽ വിശേഷിപ്പിച്ചാലും അവരോടെല്ലാം അൽപം മനുഷ്യപ്പറ്റ് കാണിക്കണമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതാണ് തെരേസ മേയ് ചെയ്ത ഏറ്റവും വലിയ തെറ്റ്.
സമാനമായ പാപഭാരവും പേറി മറ്റൊരു വനിതകൂടി യൂറോപ്പിൽ രാഷ്ട്രീയഗതി പിടിക്കാതെ നടക്കുന്നുണ്ട് -ജർമൻ ചാൻസലർ അംഗലാ മെർകൽ. രാജ്യാതിർത്തികളെയും അതിലധിഷ്ഠിതമായ സങ്കുചിത ദേശീയതയെയും തട്ടിമാറ്റി ദൂരെക്കളയണമെന്നാണ് ‘യൂറോപ്’ എന്ന വിശാല ദേശീയതയുടെ അടിസ്ഥാന മുദ്രാവാക്യം. ആ മുദ്രാവാക്യം ഇന്നും നെഞ്ചിലേറ്റിയ രണ്ട് നേതാക്കളാണവർ. പക്ഷേ, ഇന്ത്യയിൽ ഫാഷിസ്റ്റുകളെന്നപോലെ, യൂറോപ്പിൽ തീവ്രവലതന്മാർ പിടിമുറുക്കിയ സാഹചര്യത്തിൽ അവർക്കിനിയും വല്ലാതെയൊന്നും പിടിച്ചുനിൽക്കാനാവുമെന്ന് തോന്നുന്നില്ല. അതിെൻറ സൂചനകളാണ് ഇപ്പോൾ ബ്രിട്ടീഷ് പാർലമെൻറിൽനിന്ന് കേട്ടുകൊണ്ടിരിക്കുന്നത്. സ്വന്തം പാർട്ടിക്കാർപോലും കൈയൊഴിഞ്ഞിരിക്കുന്നു. ഇൗ പൊട്ടിപ്പൊളിഞ്ഞ കപ്പൽ കരക്കടുക്കാൻ ഒരു സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ കാണുന്നില്ല.
യൂറോപ്പിൽ ഇേപ്പാൾ പഴയപോലെയല്ല കാര്യങ്ങൾ. സഞ്ചാര സ്വാതന്ത്ര്യത്തിലും ചരക്കുനീക്കത്തിലുമെല്ലാം കണ്ടുവരുന്ന ഉദാരസമീപനങ്ങളൊന്നും ഇനി അധികകാലമുണ്ടാകില്ല. സാർവദേശീയതയിലൂന്നി യൂറോപ് ലോകത്തിന് കാണിച്ചുതന്ന മാതൃകകളൊക്കെ അവസാനിച്ചു തുടങ്ങിയിരിക്കുന്നു. വെറുതെ അവസാനിച്ചതല്ല. അംഗരാജ്യങ്ങളിലെ പല പാർലമെൻറുകളിലും ഹിറ്റ്ലറുടെ പ്രേതസാന്നിധ്യം സ്ഥിരീകരിച്ചതോടെ സംഭവിച്ചതാണ് ഇത്. കുടിയേറ്റ വിരുദ്ധതയാണ് ഇക്കൂട്ടരുടെ മുഖമുദ്ര. കുടിയേറ്റക്കാരെത്തിയതോടെയാണ് ‘യഥാർഥ’ യൂറോപ്പിെൻറ സ്വസ്ഥത നഷ്ടപ്പെട്ടതെന്നാണ് ഇക്കൂട്ടർ പറയുന്നത്. തൊഴിലില്ലായ്മ, ഭീകരവാദം തുടങ്ങിയ വിലക്ഷണങ്ങളെല്ലാം തുടങ്ങിയത് ‘അന്യർ’ ഇവിടെ എത്തിയതോടെയാണ്. അതിനാൽ, ഇനി യൂറോപ്പിൽ അന്യർക്ക് പ്രവേശനമില്ല. ഇൗ സിദ്ധാന്തം രാഷ്ട്രീയമായും സാംസ്കാരികമായും മേൽകൈ നേടി. യൂറോപ്പിൽ ‘നവനാസി’ കാലമെന്ന് മാധ്യമങ്ങൾ ആഘോഷിച്ചു. ഇപ്പോൾ പോയിേപ്പായി പരസ്പരം തിരിച്ചറിയാതെ വന്നിരിക്കയാണ്.
അങ്ങനെയാണ് പല രാജ്യങ്ങളും യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്തുപോകാൻ ആഗ്രഹം പ്രകടിപ്പിച്ചത്. അതായത്, ഇക്കാലമത്രയും അതിർത്തികളില്ലാതെ കഴിഞ്ഞിരുന്ന രാഷ്ട്രങ്ങൾക്കിടയിൽ ശത്രുതയുടെയും സംശയത്തിെൻറയും വേലികെട്ടണമെന്ന് പരസ്പരം പറഞ്ഞുതുടങ്ങിയിരിക്കുന്നു. ബ്രിട്ടൻ അതു പറയുക മാത്രമല്ല, ഹിതപരിശോധനയിലൂടെ വിടുതലിനുള്ള തങ്ങളുടെ സന്നദ്ധത പരസ്യമായി അറിയിക്കുകയും ചെയ്തു. അതാണ് ബ്രെക്സിറ്റ്. ബ്രെക്സിറ്റ് നടക്കുേമ്പാൾ, കൺസർവേറ്റീവ് പാർട്ടിയിലെ ഡേവിഡ് കാമറൺ ആയിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി. വ്യക്തിപരമായി അദ്ദേഹം ഇൗ വിടുതലിന് എതിരായിരുന്നു. പ്രതിപക്ഷമായ ലേബർ പാർട്ടിയും എതിരായിരുന്നു. എന്നിട്ടും ഹിതപരിശോധനയിൽ ബ്രെക്സിറ്റ് വാദികൾ വിജയിച്ചു. അതോടെ, ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കാമറൺ കളമൊഴിഞ്ഞു. അവിടേക്കാണ് തെരേസ മേയ് വരുന്നത്. 2016 ജൂലൈ 13നായിരുന്നു സത്യപ്രതിജ്ഞ.
ഭരണപക്ഷത്തും പ്രതിപക്ഷത്തും ആവശ്യത്തിൽ കൂടുതൽ കുലംകുത്തികളുള്ള ഒരു സർക്കാറിനെയാണ് അവർക്ക് നയിക്കേണ്ടിയിരുന്നത്. ജനഹിതം മാനിക്കാനായിരുന്നു തെരേസ മേയ് തീരുമാനിച്ചത്. അതുകൊണ്ട് തനിക്ക് വ്യക്തിപരമായി ഇഷ്ടമില്ലെങ്കിലും ബ്രെക്സിറ്റ് നടപ്പാക്കുകതന്നെ ചെയ്യുമെന്ന് അവർ പ്രഖ്യാപിച്ചു. തുടർന്ന്, പാർലമെൻറ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ ചെറുകക്ഷികളുടെ സഹായത്തോടെ വീണ്ടും അധികാരത്തിൽ. രണ്ടാമൂഴത്തിലെ പ്രധാന ദൗത്യം ബ്രെക്സിറ്റ് നടപ്പാക്കുകയായിരുന്നു. സത്യപ്രതിജ്ഞയുടെ പിറ്റേന്നാൾ മുതലേ അതിനുള്ള പണി ആരംഭിച്ചു. പക്ഷേ, ഇത് അത്ര എളുപ്പമുള്ള ജോലിയല്ല. ഒരു രാജ്യത്തെ നൂറ്റാണ്ടുകളോളം പിന്നോട്ടടിക്കാൻ പോന്ന കെണിയുണ്ട് ഇതിൽ. ഇത്രയും കാലം കൂട്ടുകച്ചവടമായിരുന്നല്ലൊ. അതിൽനിന്നൊക്കെ മാറി ഒറ്റക്ക് കാര്യങ്ങൾ നോക്കിയാൽ എങ്ങനെ ശരിയാകാനാണ്. അതിനാൽ, ‘അവശിഷ്ട’ യൂറോപ്പുമായി ചർച്ച നടത്തി ഒരു അനുരഞ്ജനത്തിലൂടെ ‘മൃദു ബ്രെക്സിറ്റ്’ നടപ്പാക്കാൻ തീരുമാനിച്ചു. എന്നുവെച്ചാൽ, സാേങ്കതികമായി യൂറോപ്പിനോട് സലാം പറയുക; എന്നാൽ, പഴയ ബന്ധങ്ങൾ ഏതാണ്ട് അതുപോലെ തുടരുക. ഇതല്ലാതെ ബ്രിട്ടെൻറ നിലനിൽപിന് വേറെ വഴിയില്ലായിരുന്നു. പേക്ഷ, സ്വന്തം പാർട്ടിക്കാർക്കുതന്നെ ഇത് പിടിച്ചില്ല.
വിദേശകാര്യ മന്ത്രി ഉൾപ്പെടെ മൂന്നു മന്ത്രിമാർ രാജിവെച്ച് തെരേസയെ വെല്ലുവിളിച്ചു. പക്ഷേ, അതുകൊണ്ടൊന്നും അവർ തകർന്നില്ല. പിടിച്ചുനിൽക്കാതെ നിർവാഹമുണ്ടായിരുന്നില്ല. കാരണം, ബ്രിട്ടൻ വിടുതൽ വാങ്ങിയാൽ യൂറോപ്യൻ യൂനിയനുമായുള്ള 148 കരാറുകളാണ് റദ്ദാവുക. അതൊന്നും താങ്ങാനുള്ള ശേഷി ബ്രിട്ടനില്ല. ഇപ്പോൾതന്നെ വലിയ നഷ്ടത്തിലാണ് രാജ്യം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര ഉൽപാദനത്തിലും മറ്റും വലിയ ഇടിവാണ്. അപ്പോൾ ബ്രെക്സിറ്റിനുശേഷമുള്ള കാര്യം ഉൗഹിക്കാമല്ലൊ. അതിനാൽ, യൂറോപ്യൻ യൂനിയനുമായി ചർച്ച തുടരാൻതന്നെ തീരുമാനിച്ചു. പക്ഷേ, കരാർ പാർലമെൻറിലെത്തിയപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് പാലം വലിച്ച് താഴെയിട്ടു. കരാർ ബിൽ പാസായില്ല. കൂട്ടത്തിൽ തെരേസയെ താഴെ ഇറക്കാനൊരു ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. പേക്ഷ, ഇക്കണക്കിന് അധികനാൾ അവിടെ തുടരാൻ കഴിയില്ലെന്ന് നൂറു തരം.
1956 ഒക്ടോബർ ഒന്നിന് ഇംഗ്ലണ്ടിലെ സസക്സിൽ ജനനം. ഇംഗ്ലണ്ടിലെ ഒൗദ്യോഗിക സഭയായ ചർച്ച് ഒാഫ് ഇംഗ്ലണ്ടിലെ പുരോഹിതനായിരുന്നു തെരേസയുടെ പിതാവ്. കൺസർവേറ്റീവ് പാർട്ടിയുമായി ആ കുടുംബത്തിനുള്ള അടുപ്പം സ്വാഭാവികം മാത്രം. ഒാക്സ്ഫഡിൽനിന്നാണ് ബിരുദം നേടിയത്. 1977-92 കാലം വരെ ബാങ്കിങ് മേഖലയിലാണ് പ്രവർത്തിച്ചത്. തുടർന്നാണ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. അതിനിടയിൽ ഫിലിപ്പ് മേയുടെ ജീവിത പങ്കാളിയുമായി (1980). 1992ലെ ആദ്യ അങ്കത്തിൽ തോറ്റു; 94ലും വിധി ആവർത്തിച്ചു. 97ലാണ് ആദ്യമായി ബ്രിട്ടീഷ് പാർലമെൻറിലെത്തിയത്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2002ൽ പാർട്ടിയുടെ അധ്യക്ഷസ്ഥാനത്തുവരെ എത്തി. 2010ൽ രാജ്യത്തിെൻറ ആഭ്യന്തര സെക്രട്ടറിയായി. അതിനുശേഷം, വനിത വികസന വകുപ്പിെൻറ മന്ത്രിപദവും അലങ്കരിച്ചു. ആ സമയത്താണ് ബ്രെക്സിറ്റ് ഭൂതം പിടികൂടിയത്. ആ ബാധയുടെ പാപഭാരവും പേറി ഇനി എത്രനാൾ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.