രാജ്യത്തിെൻറ പ്രഥമ പൗരൻ രാഷ്ട്രപതി. തലസ്ഥാനത്തിെൻറ നെറുകയിൽ റെയ്സിന കുന്നിലെ 320 ഏക്കറിലെ പഴയ വൈസ്രോയ് ബംഗ്ലാവിൽ അഞ്ചാണ്ടുകാലത്തെ സ്വസ്ഥം വിശ്രമജീവിതം എന്നൊരു നിർവചനവും അതിനുണ്ട്. പലപ്പോഴായി കേന്ദ്രത്തിലെ ഭരണകക്ഷി ആ പദത്തിലേക്ക് കരുതിവെച്ച കരുക്കളിൽ ചിലത് അതിനു ലക്ഷണമൊത്ത തരത്തിലായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ റബർസ്റ്റാെമ്പന്ന പ്രയോഗം സാധുവാക്കിയതും പ്രസിഡൻറ് പദമാണല്ലോ.
പദവികൊണ്ട് രാഷ്ട്രപതിയുടെ താഴെയാണെങ്കിലും ഉപരാഷ്ട്രപതിക്ക് പണി പിടിപ്പതുണ്ട്. പാർലെമൻറിൽ രാജ്യസഭയിൽ സെഷനുകൾക്ക് അധ്യക്ഷത വഹിക്കേണ്ട എക്സ് ഒഫീഷ്യോ ചെയർമാനാണ് അദ്ദേഹം. സഭ അധ്യക്ഷൻ നിഷ്പക്ഷനാണ്, ആയിരിക്കണം. എന്നാലും രാഷ്ട്രീയ സമവാക്യങ്ങളും സാഹചര്യങ്ങളും നിർണായകമായി വരുേമ്പാൾ പദത്തിലേക്ക് കയറ്റിവെച്ചവെര പാടെ തട്ടിയകറ്റാൻ അധ്യക്ഷനും കഴിയില്ല. അതുകൊണ്ടാണ് ഭരണക്കാർക്കും പ്രതിപക്ഷത്തിനും വൈസ് പ്രസിഡൻറ് സ്ഥാനവും നിർണായകമായിത്തീരുന്നത്.
കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് ഭൂരിപക്ഷം കൊണ്ട് രാജ്യസഭ വഴങ്ങിക്കഴിഞ്ഞില്ലെന്നിരിക്കെ, അധ്യക്ഷസ്ഥാനത്തും അളന്നുമുറിച്ചയാളു തന്നെ വേണമെന്ന് ബി.ജെ.പിക്ക് നിർബന്ധമുണ്ട്. പാർലമെൻറിൽ വേണ്ട അളവിൽ ശബ്ദിക്കാൻ അവസരം ലഭിക്കണമെങ്കിൽ, രാഷ്ട്രീയപ്രതിയോഗിയുടെ ചതുരുപായങ്ങളെ നേരിടാനുള്ള ത്രാണിയുണ്ടാകണമെങ്കിൽ അധ്യക്ഷൻ കനിയണമെന്നതിനാൽ അതിനു തക്ക കൂറുള്ളയാളെയാണ് പാർട്ടികൾ തിരയുക. സംസ്ഥാനങ്ങൾ പിടിച്ചടക്കി രാജ്യസഭയും വരുതിയിലാക്കണമെന്ന് ബി.ജെ.പി ദൃഢനിശ്ചയം ചെയ്തിരിക്കെ, അവരുകൂടി സമ്മതിക്കുന്ന ഒരാളെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് കണ്ടെത്താനായിരുന്നു കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷകക്ഷികളുടെ ശ്രമം.
നേരത്തേ രാഷ്ട്രപതിസ്ഥാനത്തേക്ക് കച്ചമുറുക്കാൻ വൈകിയതിെൻറ ക്ഷീണം തീർക്കുകകൂടി വേണ്ടിയിരുന്നു അവർക്ക്. ഒടുവിൽ പ്രതിപക്ഷത്തിന് ഇത്തവണ നാലു മുഴം മുൻകൂട്ടിയെറിയാനായി എന്നുതന്നെ പറയണം. ഗോപാൽകൃഷ്ണ ഗാന്ധിയെ സ്ഥാനാർഥിയായി നിർത്താനായതോടെ സ്വന്തം പാളയത്തിലെ വിള്ളലടക്കാൻ മാത്രമല്ല, എതിരാളികളെ അതിശയിപ്പിക്കാനുമായി.രാജ്യത്തിനു സുസമ്മതമായ മഹിതമായ രാഷ്ട്രീയപൈതൃകം, മികച്ച അക്കാദമികപരിചയം, ബ്യൂറോക്രസിയിൽ വൈദഗ്ധ്യം, നയതന്ത്രരംഗത്തെ മികച്ച ചാതുരി അങ്ങനെ സർവസിദ്ധി സവിശേഷതകളാൽ വേറിെട്ടാരു വ്യക്തിത്വത്തെയാണ് പ്രതിപക്ഷം വൈസ്പ്രസിഡൻറ് സ്ഥാനത്തേക്ക് കൊണ്ടുവന്നിരിക്കുന്നത്.
പ്രശസ്തമായ രണ്ടു താവഴികളിലൂടെയാണ് ഗോപാലകൃഷ്ണ ഗാന്ധിയുടെ വരവ്. പേരിലെ വാൽ ചൂണ്ടുന്ന ബന്ധം സാക്ഷാൽ മഹാത്മ ഗാന്ധിയിലേക്കു തന്നെ. ഗാന്ധിപുത്രൻ ദേവദാസിെൻറ പുന്നാര മകൻ. അമ്മ ലക്ഷ്മി ഇന്ത്യൻ രാഷ്ട്രീയത്തിെൻറ തലയെടുപ്പുകളിലൊന്നായിരുന്ന രാജാജി എന്ന സി. രാജഗോപാലാചാരിയുടെ മകൾ. സ്വാതന്ത്ര്യത്തിെൻറ തലേവർഷം ഏപ്രിൽ 22നായിരുന്നു ജനനം. ഗ്രന്ഥകാരനും അക്കാദമീഷ്യനുമായ രാജ്മോഹൻ ഗാന്ധിയുടെ ഇളയസഹോദരൻ. ഡൽഹി സെൻറ് സ്റ്റീഫൻസ് കോളജിൽ നിന്നു ബിരുദാനന്തര ബിരുദം നേടിയ ശേഷം സിവിൽ സർവിസിനു ചേർന്നു. 1968 ൽ െഎ.എ.എസ് നേടിയ ശേഷം കർമമണ്ഡലമായി തെരഞ്ഞെടുത്തത് ദക്ഷിണേന്ത്യയുടെ ഹൃദയമായ തമിഴ്നാട്. 1985 വരെ അവിടെ സേവനം. തുടർന്ന് രണ്ടു വർഷം ഉപരാഷ്ട്രപതിയുടെ സെക്രട്ടറിയായി. 1987 മുതൽ 1992 വരെ രാഷ്ട്രപതിയുടെ ജോയൻറ് സെക്രട്ടറിയും. രാജ്യത്തെ അത്യുന്നതമായ രണ്ടു ഒാഫിസുകളിലും മികച്ച പ്രവൃത്തിപരിചയം.
സ്വദേശത്തെ സേവനത്തിെൻറ മികച്ച ട്രാക് റെക്കോഡുമായി പിന്നീട് വിദേശത്തേക്ക്. ബ്രിട്ടനിലെ ഇന്ത്യൻ ഹൈകമീഷനിൽ കൾചറൽ മിനിസ്റ്റർ, ലണ്ടൻ നെഹ്റു കോളജിെൻറ ഡയറക്ടർ, ദക്ഷിണാഫ്രിക്കയിലെയും ലെസോതോയിലെയും ഹൈകമീഷണർ, ശ്രീലങ്ക, നോർവേ, െഎസ്ലൻഡ് എന്നിവിടങ്ങളിലെ ഇന്ത്യൻ സ്ഥാനപതി എന്നീ പദവികൾ വഹിച്ചു. 2003ൽ സിവിൽ സർവിസിൽനിന്നു വിരമിച്ചപ്പോൾ അടുത്ത വർഷം ഡിസംബർ 14ന് പശ്ചിമ ബംഗാളിലെ ഗവർണറായി നിയമിതനായി.
ഇടക്കാലത്ത് ബിഹാറിെൻറ താൽക്കാലിക ചുമതലയും വഹിച്ചു. ഭരണ, നയതന്ത്രപരിചയത്തോടൊപ്പം അക്കാദമിക ജീവിതവും മുന്നോട്ടു കൊണ്ടുപോയി. ഹരിയാനയിലെ അശോക സർവകലാശാലയിൽ ചരിത്ര, രാഷ്ട്രമീമാംസ വിഷയങ്ങളിൽ പ്രഫസറാണ്. ഇത്തരത്തിൽ സുസമ്മതനായൊരു ബഹുമുഖ വ്യക്തിത്വത്തെയാണ് പ്രതിപക്ഷം അവതരിപ്പിക്കുന്നത്. രാഷ്ട്രീയപടുത്വത്തിൽ എപ്പോഴും ഒരു ചുവടു മുന്നിലാണെന്നു ശക്തമായ നിലപാടുകളിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. കക്ഷി രാഷ്ട്രീയത്തിൽ ആരുടെയും പക്ഷം ചേർന്നിട്ടില്ല. എന്നാൽ, തനിക്കു ബോധിച്ചതു പറയാൻ ആളെയും കാലവും നോക്കാറുമില്ല. എങ്കിലോ വഹിക്കുന്ന പദവിയുടെ ഒൗചിത്യം മറന്നിട്ടുമില്ല. നിരീക്ഷണങ്ങളും നിലപാടുകളുമെല്ലാം അളന്നു മുറിച്ചത്. പ്രധാനമന്ത്രിപദമേറ്റെടുത്ത മോദിയെ അഭിനന്ദിച്ചപ്പോൾ രാജ്യം വെട്ടിമുറിക്കെപ്പടാതിരിക്കാൻ, ന്യൂനപക്ഷത്തെ ചേർത്തുനിർത്താൻ അദ്ദേഹം പ്രത്യേകം ഒാർമിപ്പിച്ചു. ഏറ്റവുമൊടുവിൽ മോദിയുടെ ഇസ്രായേൽ സന്ദർശനത്തെ അദ്ദേഹം നിശിതമായി വിമർശിച്ചു.
ഇങ്ങനെയൊക്കെയാണെങ്കിലും വൈസ്പ്രസിഡൻറ് സ്ഥാനം രാജ്യത്തിനാകമാനം ബാധകമായതിനാൽ താൻ പൗരസഞ്ചയത്തിെൻറ സ്ഥാനാർഥിയാണെന്നാണ് ഗോപാലകൃഷ്ണ ഗാന്ധിയുടെ നിലപാട്. കക്ഷിരാഷ്ട്രീയമില്ലാതെ എല്ലാവരുടെയും ആളായിരിക്കും ഇൗ പദവിയിൽ താൻ എന്ന് അദ്ദേഹം പറയുന്നു. നിഷ്പക്ഷതയിൽ ഭരണകക്ഷിക്കുമില്ല സംശയം. അതുകൊണ്ടുതന്നെ കക്ഷിരാഷ്ട്രീയ പ്രേരിതമായ ഒരു തീരുമാനത്തിന് ബി.ജെ.പിയും അറച്ചുനിൽക്കുകയാണ്. അങ്ങനെ രാഷ്ട്രപതി സ്ഥാനാർഥിനിർണയത്തിൽ പ്രതിപക്ഷത്തിെൻറ പോസ്റ്റിൽ ഗോളടിച്ചതിന് ഉപരാഷ്ട്രപതി ഉൗഴം വന്നപ്പോൾ പ്രതിപക്ഷം അതേ ഉൗക്കിൽ തിരിച്ചടിച്ചു എന്നു പറയാം. എങ്കിലും വോട്ടിലെ കണക്കുകളിൽ രാഷ്ട്രീയക്കളിക്കാണല്ലോ മുൻതൂക്കം. അലങ്കാരപദവിയായിരുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങൾക്ക് കാര്യഗൗരവം നൽകിയത് വി.വി. ഗിരിയാണെന്നും അതേ ഗൗരവത്തോടെയാണ് മത്സരിക്കുന്ന സ്ഥാനത്തെ കാണുന്നതെന്നും ഗാന്ധി പറയുന്നു. രാഷ്ട്രീയകക്ഷികൾ ഭരണ-പ്രതിപക്ഷ ഭേദമെന്യേ ഇൗ ഗാന്ധിമാർഗം അംഗീകരിച്ചാൽ ഇന്ത്യ കണ്ട പ്രതിഭാധനരായ സാരഥികളിൽ ഗോപാൽകൃഷ്ണ ഗാന്ധിയുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.