പാതയോരങ്ങളിലെ െപാതുയോഗം നിരോധിച്ച ഹൈകോടതി ജഡ്ജിമാരെ 'ശുംഭൻ' എന്നു വിളിച്ചതിനാണ് സി.പി.എം നേതാവ് എം.വി. ജയരാജെന സുപ്രീംകോടതി ഒരു മാസം പൂജപ്പുരക്കയച്ചത്. തെൻറ വാക്കുകളെ മാധ്യമങ്ങൾ വളെച്ചാടിക്കുകയായിരുന്നുവെന്നും ശുംഭൻ എന്നതിന് പ്രകാശം പരത്തുന്നവൻ എന്നും അർഥമുണ്ടെന്ന് പറഞ്ഞിട്ടും ജസ്റ്റിസ് നാഗപ്പെൻറ ബെഞ്ച് കനിഞ്ഞില്ല. പൊതുയോഗങ്ങൾ നിരോധിക്കുന്നത് ജനാധിപത്യത്തെ തകർക്കുമെന്ന രാഷ്ട്രീയബോധ്യമാണ് ജയരാജെൻറ രോഷത്തിെൻറ കാരണമെന്ന് വ്യക്തമാണ്. പേക്ഷ, കോടതിയിൽ രോഷപ്രകടനമല്ല പോയൻറുകളാണ് വേണ്ടത്. ഇൗ കേസിെൻറ മെറിറ്റിെന മാറ്റിനിർത്തി ആ പ്രയോഗത്തെ മാത്രം പരിേശാധിച്ചാൽ, 'ശുംഭ'നായാലും 'പ്രകാശം പരത്തുന്നവനാ'യാലും അതിനെ ആത്യന്തികമായി വ്യാഖ്യാനിക്കേണ്ടത് വായനക്കാരും ശ്രോതാക്കളുമൊക്കെയാണ്.
അവരുടെ രാഷ്ട്രീയ മനോഗതിയനുസരിച്ചിരിക്കും കാര്യങ്ങൾ. അഞ്ചുവർഷങ്ങൾക്കിപ്പുറം ജസ്റ്റിസ് അരുൺ മിശ്രയും ഇതുപോലൊരു പ്രയോഗം ഏറ്റുവാങ്ങിയിരിക്കുന്നു, അതും അദ്ദേഹത്തിെൻറ യാത്രയയപ്പു യോഗത്തിൽ. ചീഫ്ജസ്റ്റിസ് അദ്ദേഹത്തെ 'പ്രകാശഗോപുര'മെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മോദിയെ ബഹുമുഖ പ്രതിഭയെന്ന് വിശേഷിപ്പിച്ചയാളെ ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ആളുകളെന്ത് വിചാരിക്കുമെന്ന് ധരിച്ചാകാം ബോബ്ഡെയുടെ പ്രയോഗമെങ്കിലും, മാന്യവായനക്കാർക്ക് അതിനപ്പുറം ജയരാജെൻറ വാക്കുകളിൽ സങ്കൽപിക്കാനും അവകാശമുണ്ട്. വിശേഷിച്ചും, അരുൺ മിശ്രയെക്കുറിച്ചാകുേമ്പാൾ; അത്രക്കുണ്ട് ലെഗസി.
ഇന്ത്യൻ ഫാഷിസത്തിെൻറ അടിവേര് അന്വേഷിച്ചാൽ നാമെത്തുക ഇവിടുത്തെ ജാതിവ്യവസ്ഥയിലാണ്. 'ഫാഷിസം സമം ജാതിവ്യവസ്ഥ' എന്നു ഇതിനർഥമില്ല. ഫാഷിസത്തിെൻറ ഇടവേരുകളിൽ ജുഡീഷ്യറിയുമുണ്ട്. അതിെൻറ തലപ്പത്തിരുന്നവർ തന്നെ പറഞ്ഞിട്ടുണ്ട് അക്കാര്യം. ജസ്റ്റിസ് ചെലമേശ്വറിെൻറയും സംഘത്തിെൻറയും വെളിപ്പെടുത്തലുകൾ ഒാർക്കുന്നില്ലേ? പ്രമാദമായ പല കേസുകളും ജൂനിയറായ ജഡ്ജിമാർക്ക് വിട്ടുനൽകി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രാഷ്ട്രീയം കളിക്കുന്നുവെന്നായിരുന്നു അതിെൻറ ചുരുക്കം. അവരന്ന് പറയാതെ പറഞ്ഞ ജൂനിയർ ജഡ്ജി അരുൺ മിശ്രയാണെന്ന് ആർക്കാണ് അറിയാത്തത്. അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീൻ കേസിെൻറ വാദം കേട്ട ജസ്റ്റിസ് ലോയയുടെ ദുരൂഹമരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട ഹരജി അരുൺ മിശ്രയുടെ ബെഞ്ചിലേക്ക് വിട്ടതായിരുന്നു സീനിയർ ജഡ്ജിമാരെ ചൊടിപ്പിച്ചത്.
വിവാദമായതോടെ മിശ്ര ബെഞ്ചിൽനിന്ന് പിന്മാറി. എന്നുവെച്ച് എല്ലായ്പ്പോഴും ഇങ്ങനെ പിന്മാറുമെന്ന് വിചാരിക്കരുത്. മോദി സേവയോ കോർപറേറ്റ് സേവയോ ആവശ്യമുള്ളിടത്ത് ബെഞ്ചിലിരിക്കാൻവേണ്ടി 'അടിപിടി' വരെ കൂടിയിട്ടുണ്ട്. റിലയൻസ് മുതലാളിക്ക് അൽപം 'ചില്ലറ' തടയുന്ന കേസായിരുന്നു അതിലൊന്ന്. ഭൂമി ഏറ്റെടുക്കൽ നിയമവുമായി ബന്ധപ്പെട്ട് മിശ്ര അധ്യക്ഷനായ ബെഞ്ച് ഒരു വിധി പുറപ്പെടുവിച്ചു. ഇതേ വിഷയത്തിൽ മറ്റൊരു ബെഞ്ച് നേരെ എതിരായും വിധിച്ചു. സ്വാഭാവികമായും രണ്ട് വിധികളും പുനഃപരിശോധിക്കാൻ ഭരണഘടനാ ബെഞ്ച് രൂപവത്കരിക്കണം. അവർ വിധിപറയണം. അങ്ങനെയെങ്കിൽ അതിെൻറ തലപ്പത്ത് താനിരിക്കാമെന്നായി മിശ്ര. അതു പറ്റില്ലെന്ന് സഹപ്രവർത്തകർ. തർക്കമായപ്പോൾ താൻ ബെഞ്ചിലിരിക്കണോ വേണ്ടയോ എന്ന് മറ്റൊരു സമിതി തീരുമാനിക്കെട്ടയെന്നായി മിശ്ര. അതംഗീകരിക്കപ്പെട്ടു. ആ സമിതി വിധി പുറപ്പെടുവിച്ചു; മിശ്രതന്നെ നയിക്കെട്ട. രസകരമായ കാര്യം, ആ സമിതിയുടെ അധ്യക്ഷൻ മിശ്രതന്നെയായിരുന്നു എന്നതാണ്.
ഇതാണ് മിശ്രയുടെ 'നീതി' സങ്കൽപമെങ്കിൽ ബാക്കി കാര്യങ്ങൾ പറയാനുണ്ടോ? പൊതുവേദിയിൽ മോദിയെ ബഹുമുഖ പ്രതിഭ എന്ന് വിശേഷിപ്പിച്ചതിലും തെറ്റു പറയാനാവില്ല. ഏതാനും മാസങ്ങൾക്കു മുമ്പ് സുപ്രീംകോടതിയിൽ നടന്ന അന്തർദേശീയ നീതിന്യായ സമ്മേളനത്തിെൻറ സമാപനചടങ്ങിൽ നന്ദി പ്രസംഗത്തിലായിരുന്നു ആ വിശേഷണം. കൃതജ്ഞത പ്രസംഗം മോദിക്കു മാത്രമായപ്പോൾ 30ഒാളം രാജ്യങ്ങളിൽനിന്നെത്തിയ ന്യായാധിപന്മാർ പരസ്പരം നോക്കി. അതിെൻറ തൊട്ടടുത്ത ദിവസമായിരുന്നു മോദി സർക്കാർ കൊണ്ടുവന്ന സി.എ.എ നിയമത്തിെൻറ ഭരണഘടനാസാധുത ഇദ്ദേഹം അധ്യക്ഷനായ ബെഞ്ച് പരിശോധിക്കേണ്ടിയിരുന്നത്.
ഭരണകൂടത്തോടുള്ള ജുഡീഷ്യറിയുടെ വിധേയത്വം അന്ന് ട്രോളുകളും എഡിറ്റോറിയലുകളുമായി പൊങ്ങിവന്നെങ്കിലൂം മിശ്രയുടെ സ്തുതിവചനങ്ങൾ നിലച്ചില്ല. ആഗോള തലത്തിൽ ചിന്തിക്കുകയും പ്രാദേശിക തലത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്ന മഹാനാണ് മോദിയെന്നായിരുന്നു മറ്റൊരു വാചകം. മിശ്രയും മോശമല്ല. ജുഡീഷ്യൽ തലത്തിൽ പ്രവർത്തിക്കുകയും രാഷ്ട്രീയമായി ചിന്തിക്കുകയും ചെയ്യുകയായിരുന്നു. മരുമകെൻറ കല്യാണപ്പാർട്ടി ഗ്വാളിയറിലും ജയ്പുരിലും രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയതും ഇൗ ചിന്തകൊണ്ടാണ്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ആ നിലപാടുകളിലെ 'കാർക്കശ്യ'ത്തെക്കുറിച്ചുള്ള സ്തുതിപാഠകരുടെ വാഗ്ധോരണികൾ നിലച്ചിട്ടില്ല. 20 ട്വൻറി ക്രിക്കറ്റിലെ 'വെടിക്കെട്ടു'കൾപോലെ അപ്രവചനീയമായിരുന്നുവത്രെ അദ്ദേഹത്തിെൻറ ഒാരോ വിധിയും. ഉദാഹരണമായി ആരാധകർ ചൂണ്ടിക്കാണിക്കാറുള്ളത്, മരട് ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടതും കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ അനധികൃത സീറ്റുകൾ റദ്ദാക്കിയതുെമാക്കെ. അതിലൊക്കെ 'കാർക്കശ്യ'മുണ്ടെങ്കിലും അദ്ദേഹത്തിെൻറ മിക്ക വെടിക്കെട്ടുകളും ഇന്ത്യൻ ജനാധിപത്യത്തിെൻറ നെഞ്ചത്തായിരുന്നില്ലേ? ഗുജറാത്ത് വംശഹത്യയിൽ മോദിയുടെ പങ്ക് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് സമർപ്പിച്ച ഹരജി, സഹാറ-ബിർള കമ്പനികളിൽനിന്ന് ബി.ജെ.പി നേതാക്കൾ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് പ്രശാന്ത് ഭൂഷൺ സമർപ്പിച്ച പരാതി തുടങ്ങിയവയൊക്കെ കാര്യമായ വാദങ്ങളൊന്നുമില്ലാതെ തള്ളിപ്പോയത് ആ വെടിക്കെട്ടിലാണ്.
അദാനി മുതലാളി കക്ഷിയായ എട്ടു കേസുകളിൽ ഏഴിലും ഒാടിപ്പിടഞ്ഞ് ബെഞ്ചുപിടിച്ച് ആറിലും അനുകൂല വിധി നൽകി. സുപ്രീംകോടതി ജഡ്ജിയെന്ന നിലയിൽ കൊളീജിയത്തിലും കാണുമല്ലോ പിടിപാട്. ആ വകയിൽ സ്വന്തം അനിയനെ മധ്യപ്രദേശ് ഹൈകോടതിയിൽ ജഡ്ജിയുമാക്കി. ഇങ്ങനെയൊക്കെയാണെങ്കിലും കറകളഞ്ഞ ദേശസ്നേഹിയാണ്. വിഘടനവാദികളോടും രാജ്യദ്രോഹികളോടും അർബൻ നക്സലുകളോടും അണുവിട വിട്ടുവീഴ്ചക്ക് തയാറല്ല. അതുകൊണ്ടാണ്, ഉമർ അബ്ദുല്ലയടക്കമുള്ള കശ്മീരിലെ രാഷ്ട്രീയത്തടവുകാർ കുറച്ചുകാലം കൂടി അകത്തു കിടക്കെട്ടയെന്ന് വിധിച്ചത്. ആനന്ദ് തെൽതുംബ്ഡെക്ക് ജാമ്യം നിഷേധിച്ചതിെൻറ സ്പിരിറ്റും ഇൗ രാജ്യസ്നേഹം തന്നെ. അദാനിയോടും ആനന്ദ് തെൽതുംബ്ഡെയോടുമുള്ള സമീപനത്തിലെ വൈരുധ്യം ചേദ്യംചെയ്യരുത്. അത് ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നാണ് ന്യായം. പ്രശാന്ത് ഭൂഷൺ ഒരു രൂപ പിഴയടക്കേണ്ടിവന്നത് ആ ന്യായത്തിെൻറ പുറത്താണ്.
മധ്യപ്രദേശ് ഹൈകോടതി ജഡ്ജിയായിരുന്നു പിതാവ് ഹർഗോവിന്ദ് മിശ്ര. ആ വഴിയിലൂടെതന്നെ സഞ്ചരിക്കാനായിരുന്നു അരുൺ മിശ്രക്കും താൽപര്യം. തുടക്കത്തിൽ കുറച്ചുകാലം നിയമാധ്യാപകനായി. പിന്നീട് മധ്യപ്രദേശ് ഹൈേകാടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. 1998ൽ, ഇന്ത്യൻ ബാർ കൗൺസിലിെൻറ ചെയർമാനായി. തൊട്ടടുത്ത വർഷം ഹൈകോടതി ജഡ്ജി. 2010ൽ, രാജസ്ഥാൻ ഹൈകോടതിയിൽ ചീഫ് ജസ്റ്റിസ്. രണ്ട് വർഷത്തിനുശേഷം കൊൽക്കത്തയിലേക്ക് മാറി. ഇതിനിടെ, രണ്ടു തവണ സുപ്രീംകോടതിയിൽ ന്യായാധിപനാകാനുള്ള അവസരം ലഭിച്ചിട്ടും വേണ്ടെന്നുവെച്ചു. മോദി സർക്കാർ അധികാരമേറ്റയുടൻ, സുപ്രീംകോടതിയിലെത്തി. അന്നേ വിമർശകർ മുറുമുറുപ്പ് തുടങ്ങിയിരുന്നു. ഇനിയിപ്പോൾ കാത്തിരുന്നു കാണാം, സുപ്രീംകോടതിയിൽനിന്ന് പടിയിറങ്ങിയ 'പ്രകാശേഗാപുരം' ഏത് അധികാര ഇടനാഴിയിൽ തെളിഞ്ഞുകത്തുമെന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.