പ്രിയ നേതാക്കൾക്ക് അണികൾ ജന്മദിന സമ്മാനം നൽകുംമുേമ്പ, നേതാക്കളിൽനിന്ന് റിേട് ടൺ ഗിഫ്റ്റ് കിട്ടിയ ആവേശത്തിലാണ് ഉത്തർപ്രദേശിലെ സമാജ്വാദി പാർട്ടി, ബഹുജൻ സമാ ജ് പാർട്ടി പ്രവർത്തകർ. ബി.എസ്.പി അധ്യക്ഷ മായാവതിയുടെയും എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവിെൻറ പത്നി ഡിംപിൾ യാദവ് എം.പിയുടെയും ജന്മദിനം കഴിഞ്ഞ ജനുവരി 15നായിരുന്നു. അത ിനു കൃത്യം മൂന്നുദിവസം മുമ്പ്, 12ന് ഇരു പാർട്ടികളും തെരഞ്ഞെടുപ്പ് സഖ്യം പ്രഖ്യാപിച്ചത് അണികൾക്ക് കിട്ടിയ സ്വപ്നസമ്മാനമായി മാറിയിരിക്കുകയാണ്.
വരാനിരിക്കുന്ന ലോ ക്സഭ തെരഞ്ഞെടുപ്പിെൻറ ചിത്രം അപ്പാടെ മാറ്റുന്ന ഇൗ ചരിത്രതീരുമാനത്തിെൻറ അനുര ണനമാണ് യു.പിയിലെങ്ങും. സഖ്യപ്രഖ്യാപന വാർത്തസമ്മേളനത്തിെൻറ ക്ഷണക്കത്തുപോലും സമൂഹമാധ്യമങ്ങളിൽ വൈറലായി. രാഷ്ട്രീയവും സാമുദായികവുമായി വിവിധ തട്ടുകളിൽ നിൽക് കുന്ന സംസ്ഥാനത്തിെൻറ ഒാരോ മേഖലയിലും പുതിയ സഖ്യത്തെപ്പറ്റിയാണ് ചർച്ചകൾ. രാജ്യ വിധിയെ സ്വാധീനിക്കുന്ന തീരുമാനമായതിനാൽ സംസ്ഥാനത്തിനുപുറത്തും സഖ്യംതന്നെ കന മുള്ള രാഷ്ട്രീയ വാർത്ത.
ഇനി അതേ ജനുവരി12ന് യു.പിയിലെ ആഗ്രയിൽ നടന്ന രാഷ്ട്രീയസമ്മ േളനത്തിലേക്ക് നോക്കാം. ആഗ്രയിലെ ബി.ജെ.പി സമ്മേളനവേദിയിൽ കൊടുംതണുപ്പിലും വെട്ടി വിയർത്ത് മുഖം തുടക്കുകയാണ് പാർട്ടി അധ്യക്ഷൻ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമേ ാദിയും പെങ്കടുത്ത സമ്മേളനത്തിൽ, അരുതാത്തതെന്തോ കേട്ടതി ഞെട്ടലിൽ അണികളും മൂകരായി രുന്നു. സഖ്യവാർത്ത അറിഞ്ഞയുടൻ അമിത്ഷാ, കൊള്ളക്കാരുടെ കൂട്ടുകെട്ട് എന്ന് വിളിച ്ചുപറഞ്ഞ് അണികളെ ആവേശം കൊള്ളിക്കാൻ വൃഥാശ്രമവും നടത്തി. എന്നാൽ, സമ്മേളനസ്ഥലത്ത ് എത്തിയ മാധ്യമപ്രവർത്തകരെല്ലാം ബി.ജെ.പി ടീമിെൻറ മുഖത്തെ മ്ലാനത പെെട്ടന്ന് വായിച്ചെടുത്തു. മൂന്നു സംസ്ഥാനങ്ങളിലെ തോൽവി സൃഷ്ടിച്ച ഞെട്ടലിെൻറ ആഘാതം മാറുംമുേമ്പ രണ്ടാമതും അടിയേറ്റ ആഘാതമായിരുന്നു കാവിമുഖങ്ങളിൽ.
എന്തുകൊണ്ട് ബി.ജെ.പി ഭയക്കുന്നു?
ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യ രാഷ്ട്രത്തിലെ ഏറ്റവുംവലിയ ദേശീയപാർട്ടി എന്തിനാണ് രണ്ടു പ്രാദേശികപാർട്ടികളുടെ സഖ്യത്തെ ഇത്രകണ്ട് ഭയക്കുന്നത്? അതും, അഞ്ചു സീറ്റുള്ള എസ്.പിെയയും ഒറ്റ സീറ്റുമില്ലാത്ത ബി.എസ്.പിയെയും. എന്നാൽ, ഇത് ചെറിയ കളിയല്ലെന്ന് ബി.ജെ.പി ക്യാമ്പിനറിയാം. രാജ്യഭരണം കൈയിൽനിന്ന് ചിതറിത്തെറിക്കാൻ ശക്തിയുള്ളതാണ് തലക്കുമുകളിൽ വട്ടമിടുന്നതെന്ന് അവർ നന്നായി മനസ്സിലാക്കുന്നു.
സമാജ്വാദി പാർട്ടി വക്താവ് അബ്ദുൽ ഹഫീസ് ഗാന്ധിയുടെ വാക്കുകൾ ശ്രദ്ധിക്കൂ: ‘ഉത്തർപ്രദേശിൽ മാത്രം 80 ലോക്സഭ സീറ്റുകളുണ്ട്. ഇതിൽ 73 സീറ്റുകളിലാണ് ബി.ജെ.പി മുന്നണി കഴിഞ്ഞതവണ വിജയിച്ചത്. തെരഞ്ഞെടുക്കപ്പെട്ട 543 അംഗ ലോക്സഭയിൽ അധികാരം കിട്ടണമെങ്കിൽ 272 സീറ്റുകളെങ്കിലും വേണം. അതാണ് യു.പിയിലെ 80 സീറ്റുകളുടെ പ്രാധാന്യം. 2013ൽ മുസഫർനഗറിലെ ആസൂത്രിത കലാപമാണ് യു.പിയിൽ ഇത്ര വലിയ വിജയം കൊയ്യാനും അതുവഴി കേന്ദ്രഭരണം പിടിക്കാനും ബി.ജെ.പിയെ സഹായിച്ചത്. എന്നാൽ, അവരെ അധികാരത്തിലെത്തിച്ച അതേ യു.പി അവരുടെ കൈയിൽനിന്ന് വഴുതുകയാണ്. ബി.ജെ.പിയുടെ വിഭാഗീയ ചിന്തകളുടെ ഫലമായി പിന്നാക്ക-ദലിത് വിഭാഗങ്ങളും മുസ്ലിംകളും തമ്മിൽ ഒരു രസതന്ത്രം ഉരുത്തിരിഞ്ഞിരിക്കുന്നു. ഇത് ബി.ജെ.പിയുടെ കാലിനടിയിലെ മണ്ണ് ഒഴുക്കിക്കളയാൻ പര്യാപ്തമാണ്. എസ്.പിയും ബി.എസ്.പിയും ചേർന്ന് 1993ൽ ബി.ജെ.പിയെ തോൽപിച്ചതാണ്. ആ ചരിത്രം തിരിച്ചുവരുന്നു.’’
ഇൗ സാഹചര്യത്തിൽ ബി.ജെ.പിക്ക് അഞ്ചു സീറ്റുപോലും ലഭിക്കില്ല എന്നുകൂടി പറയാൻ ഹാഫിസ് ഗാന്ധി ധൈര്യപ്പെടുന്നു. ‘‘ഞങ്ങളുടെ നേതാവ് അഖിലേഷ് യാദവ് കൊൽക്കത്തയിലെ റാലിയിൽ പറഞ്ഞത്, ഒരു സീറ്റിൽപോലും ബി.ജെ.പിയെ ജയിപ്പിക്കില്ല എന്നാണ്. രാജ്യത്തെ സമുദായസൗഹാർദം തകർത്തുെകാണ്ടേയിരിക്കുകയാണ് ആ പാർട്ടി. ദലിത്-ന്യൂനപക്ഷ െഎക്യം സൃഷ്ടിച്ച് ഇൗ സഖ്യം ബി.ജെ.പി വിതച്ച വിഷവിത്തുകൾ പിഴുതുമാറ്റുകയാണ്’’ -അദ്ദേഹം വിശദീകരിക്കുന്നു.
കണക്കുകൾ പറയും
2014 തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മാത്രം 71സീറ്റും സഖ്യകക്ഷി രണ്ടു സീറ്റും നേടി. 42.3 ശതമാനമാണ് പാർട്ടിയുടെ വോട്ടുവിഹിതം. സമാജ്വാദി പാർട്ടി 22.5 ഉം ബി.എസ്.പി 19.5 ഉം ശതമാനം വോട്ടു നേടി. ഏറ്റവും മോശംപ്രകടനം നടത്തിയ കോൺഗ്രസിന് 7.5 ശതമാനവും കിട്ടി. ബി.എസ്.പിയുടെയും എസ്.പിയുടെയും വോട്ട് കൂട്ടിയാൽ ബി.ജെ.പിെയക്കാൾ 0.3 ശതമാനം അധികമുണ്ട്. 54 സീറ്റുകളിൽ ബി.ജെ.പിെയക്കാൾ വോട്ടുണ്ട് സഖ്യത്തിന്. ബി.ജെ.പി നേടിയ ഉയർന്ന വോട്ടുശതമാനത്തിെൻറ സാഹചര്യങ്ങൾ ഇപ്പോഴില്ല എന്നതും പ്രധാനമാണ്. മുസഫർനഗർ കലാപത്തിലൂടെ സൃഷ്ടിച്ച വിഭാഗീയതയും മോദിതരംഗവും ആണ് ഇത്ര കൂടിയ പിന്തുണ പാർട്ടിക്ക് നേടിക്കൊടുത്തത്. ലഖ്നോവിൽനിന്നുള്ള രാഷ്ട്രീയ നിരീക്ഷകൻ സിദ്ദീഖിയുടെ അഭിപ്രായം, 2014ൽതന്നെ ഇൗ സഖ്യം സാധ്യമായിരുന്നെങ്കിൽ ബി.ജെ.പി 20 സീറ്റുകളിൽ പോലും ജയിക്കുമായിരുന്നില്ല എന്നാണ്. ഇന്ന് സാഹചര്യങ്ങൾ ഏറെ മാറിയിരിക്കുന്നുവെന്നും തരംഗം മോദിക്കെതിരെയാണെന്നും അതിനാൽ അഞ്ചു സീറ്റുപോലും കിട്ടാനിടിയില്ലെന്നും സിദ്ദീഖി നിരീക്ഷിക്കുന്നു.
എഴുതിത്തള്ളാനാവില്ല ബി.ജെ.പിയെ
എന്നാൽ, ബി.ജെ.പിയെ അത്രയെളുപ്പം എഴുതിത്തള്ളാൻ കഴിയില്ല. 2017 നിയമസഭ തെരഞ്ഞെടുപ്പിൽ മായാവതിക്കാണ് ജയമെന്നും പ്രധാന പോരാട്ടം അന്ന് ഭരണത്തിലുള്ള എസ്.പിയും പ്രധാന പ്രതിപക്ഷമായ ബി.എസ്.പിയും തമ്മിലാണെന്നുമായിരുന്നു വിശകലന പണ്ഡിതരുടെ അഭിപ്രായം. 99 സീറ്റുകളിൽ മുസ്ലിം സമുദായാംഗങ്ങളെ മത്സരിപ്പിച്ച ബി.എസ്.പി ജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു. അത്രയും സീറ്റുകളിൽ മുസ്ലിംകൾക്ക് സ്വാധീനമുള്ളതിനാലായിരുന്നു ഇൗ നീക്കം. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ 68 ശതമാനം മുസ്ലിംകളും സമാജ്വാദി പാർട്ടിക്കാണ് വോട്ടുചെയ്തത് എന്ന് സി.എസ്.ഡി.എസ് സർവേ വെളിപ്പെടുത്തി. 20 ശതമാനം മുസ്ലിം വോട്ടുകൾ ഭിന്നിച്ചു.
403 അംഗ നിയമസഭയിൽ 325 സീറ്റുമായി ചരിത്രജയം നേടിയ ബി.ജെ.പി 39 ശതമാനം വോട്ടു നേടി. സമാജ്വാദി പാർട്ടി 22.5 ശതമാനവും ബി.എസ്.പി 21.5 ശതമാനവും നേടി. ഇരു പാർട്ടികളുടെയും വോട്ടുവിഹിതം കൂട്ടിയാൽ ബി.ജെ.പിെയക്കാൾ അഞ്ചുശതമാനം അധികം വരും. മതേതര വോട്ടുകൾ ഭിന്നിക്കുകയും അങ്ങനെയല്ലാത്ത വോട്ടുകൾ ബി.ജെ.പിയിലേക്ക് ഒഴുകുകയും ചെയ്തു. ഇതിനുപുറമെ, മായാവതി വോട്ടിങ് യന്ത്രത്തെ വിമർശിച്ചതും ഒാർമിക്കാം.
ജാതിപ്രദേശ്
സഖ്യത്തിന് വോട്ട് കൂടുതൽ കിട്ടുമെങ്കിലും മറ്റൊന്ന് കാണാതിരിക്കാനാവില്ല_ ജാതിയെന്ന യാഥാർഥ്യം. സ്ഥാനാർഥിയുടെ സമുദായം വോട്ടർമാരിൽ സൃഷ്ടിക്കുന്ന സ്വാധീനം വോട്ടുസംബന്ധിച്ച പല കണക്കുകൂട്ടലുകളും തെറ്റിക്കാൻപോന്നതാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ബിഹാറിലെയും യു.പിയിലെയും തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നതും ഇൗ ഘടകമാണ്.
ചില സമുദായങ്ങൾ പരസ്പരം ശത്രുതയിലാണ്. ചിലതിൽ ഉപജാതി രാഷ്ട്രീയവും ശക്തം. മറ്റുചില പ്രബല സമുദായങ്ങൾ ചില പാർട്ടികളെ തങ്ങളുെടതായി മാത്രം കാണുന്ന സവിശേഷതയുമുണ്ട്. ദലിത് സമുദായങ്ങൾ ബി.എസ്.പിയെ നെഞ്ചേറ്റുേമ്പാൾ സമാജ്വാദി പാർട്ടി അറിയപ്പെടുന്നത് യാദവ പാർട്ടിയായാണ്. കഴിഞ്ഞതവണ ബി.ജെ.പിക്ക് പോയ സവർണവോട്ട് കുെറ ഇത്തവണ കോൺഗ്രസിലേക്കു വരും. പിന്നാക്ക സമുദായവും എസ്.പിയോട് അടുക്കുന്നുണ്ട്. മുസ്ലിം വോട്ടുകൾ സാഹചര്യത്തിനനുസരിച്ച് വിവിധ പാർട്ടികളിലേക്ക് നീങ്ങുകയുംചെയ്യും.
രണ്ട് രാഷ്ട്രീയ പാർട്ടികളുടെ ഒന്നിക്കലല്ല, മറിച്ച് ദലിത്-പിന്നാക്ക-ന്യൂനപക്ഷ കൂട്ടുചേരലാണ് എന്നാണ് സഖ്യപ്രഖ്യാപന സമയത്ത് മായാവതി പറഞ്ഞത്. യു.പിയിൽ 20.17 ശതമാനമാണ് ദലിത് ജനസംഖ്യ. മുസ്ലിംകൾ 19 ശതമാനവും യാദവർ എട്ടു ശതമാനവും വരും. ബി.ജെ.പി പരീക്ഷിച്ച ജാതി സമവാക്യങ്ങൾ ചുരുങ്ങുന്നതായാണ് ഇത്തവണത്തെ കാഴ്ച. മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലായി പ്രതിപക്ഷ പാർട്ടികൾ ഇത് തെളിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ ലോക്സഭ മണ്ഡലമായിരുന്ന േഗാരഖ്പൂരിലും മറ്റു രണ്ടു സിറ്റിങ് സീറ്റുകളായ ഫുൽപൂരിലും കൈരാനയിലും ഇൗ ഒരുമ വിജയിച്ചു.
‘കോൺഗ്രസും വേണ്ടിയിരുന്നു’
മുസഫർ നഗറിലെ കോൺഗ്രസ് അനുഭാവി മുഹമ്മദ് അജ്മൽ പറയുന്നു: ‘‘എസ്.പി- ബി.എസ്.പി സഖ്യം ഏറെ ശക്തിയുള്ളതാണ് എന്ന് സമ്മതിക്കുന്നതിനൊപ്പം, കോൺഗ്രസില്ലാത്ത കൂട്ടായ്മ സമ്പൂർണമല്ല എന്നു പറയേണ്ടിവരും. കോൺഗ്രസ്കൂടി ചേർന്നാൽ ബി.ജെ.പിെയക്കാൾ ഏഴു ശതമാനം അധികം വോട്ടുവിഹിതം ഇൗ കൂട്ടായ്മക്കു കൈവരിക്കാം. ദേശീയപാർട്ടിയായ കോൺഗ്രസിന് എല്ലാ മണ്ഡലത്തിലും നിശ്ചിത വോട്ടുണ്ട്. ബി.ജെ.പി പരാജയം ഉറപ്പാണെങ്കിലും കോൺഗ്രസ്കൂടി ചേർന്നാൽ ഏറെ വലിയ തോൽവി ഏൽപിക്കാൻ കഴിയും. അമേത്തിയിലും റായ്ബറേലിയിലും സ്ഥാനാർഥികളെ നിർത്തില്ലെന്ന സഖ്യത്തിെൻറ പ്രഖ്യാപനവും ഇതിനെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സ്വാഗതം ചെയ്തതും ശ്രദ്ധേയമാണ്. ഇപ്പോഴത്തെ അവസ്ഥയിൽ ഒന്നിച്ചുനിൽക്കില്ലെന്നാണ് പ്രഖ്യാപനമെങ്കിലും വിശാലസഖ്യം ഉരുത്തിരിയാൻ ഇനിയും സാധ്യതകൾ അവശേഷിക്കുന്നു എന്നുതന്നെയാണ് പ്രതീക്ഷ.’’
തന്ത്രപരം ഇൗ നീക്കം
ലഖ്നോവിൽനിന്നുതന്നെയുള്ള പത്രപ്രവർത്തക തമന്ന ഫരീദിയുടെ അഭിപ്രായം, കോൺഗ്രസിെൻറ ഭാഗത്തുനിന്നുള്ള തന്ത്രപരമായ നീക്കമാണിതെന്നാണ്. സംസ്ഥാനത്തെ 13 ശതമാനം വരുന്ന ബ്രാഹ്മണ വോട്ടുകളാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ബി.ജെ.പിയുമായി ഇടഞ്ഞുനിൽക്കുന്ന ഒരു വലിയ വിഭാഗം തങ്ങളിലേക്ക് തിരിച്ചുവരുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. രാഹുലിെൻറ വിജയങ്ങളും പ്രിയങ്ക ഗാന്ധിയുടെ വരവും ഇൗ പ്രതീക്ഷക്ക് ആക്കംകൂട്ടുന്നു -തമന്ന പറയുന്നു. ബ്രാഹ്മണ സമുദായത്തിന് സ്വാധീനമുള്ള കിഴക്കൻ ഉത്തർപ്രദേശിൽ ഇത് ഏറെ ദൃശ്യമാണ്. പടിഞ്ഞാറൻ മേഖലയിലേക്ക് രാഹുലിെൻറ അടുത്ത അനുയായി ജ്യോതിരാദിത്യ സിന്ധ്യയെ നിയോഗിച്ചതും ഇതേ ലക്ഷ്യത്തിലാണ്. ബി.ജെ.പിയുമായി ഇടഞ്ഞുനിൽക്കുന്നവരും എന്നാൽ എസ്.പിക്കും ബി.എസ്.പിക്കും വോട്ടുചെയ്യാൻ മടിയുള്ളവരുമായ ഇൗ വോട്ടർമാർക്ക് പിന്നെയുള്ള വഴി കോൺഗ്രസാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.