മൂന്നു വർഷംമുമ്പ് കൺസർവേറ്റിവ് പാർട്ടി (ടോറി) നേതാവ് ഡേവിഡ് കാമറൺ പ്രധാനമന്ത്ര ിയായിരിക്കുമ്പോഴാണ് ബ്രിട്ടനിൽ, യൂറോപ്യൻ യൂനിയൻ വിടാനുള്ള ആലോചനകൾ നടക്കുന ്നത്. െബ്രക്സിറ്റിനായുള്ള (യൂറോപ്യൻ യൂനിയൻ വിടാനുള്ള) റഫറണ്ടത്തിൽ െബ്രക്സിറ്റ് അന ുഭാവികളും വിരോധികളും ശക്തമായ കാമ്പയിൻ സംഘടിപ്പിച്ചു. വളരെ നേരിയ ഭൂരിപക്ഷത്തി ൽ െബ്രക്സിറ്റിന് അനുകൂലമായി ജനം വിധിയെഴുതുകയും ചെയ്തു. യു.കെയിലെ സ്കോട്ലൻഡും മ റ്റും െബ്രക്സിറ്റിനെതിരായാണ് ശക്തമായി വിധിയെഴുതിയത് എന്നത് ഇവിടെ പ്രത്യേകം എടു ത്തുപറയേണ്ടതാണ്.
യൂറോപ്പിലെ മറ്റു വികസിത രാഷ്ട്രങ്ങളോടൊപ്പം യു.കെയിലെ ജന കീയപ്രശ്നങ്ങളും സങ്കീർണമാണെന്നുള്ളതിൽ സംശയമില്ല. സാമ്പത്തികപ്രതിസന്ധിയും തൊ ഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാം ഈ രാജ്യത്തെയും ബാധിച്ചിട്ടുണ്ടെന്നത് ഒരു യാഥ ാർഥ്യമാണ്. ബ്രിട്ടനിലെ സാമ്പത്തികസ്ഥിതി മറ്റുപല രാജ്യങ്ങളെയും അപേക്ഷിച്ച് മെച്ച പ്പെട്ടിട്ടുണ്ടെങ്കിലും ജനകീയപ്രശ്നങ്ങൾ പലതും ഇനിയും അവിടെ പരിഹരിക്കപ്പെടേണ്ട തായിട്ടാണ് ഇരിക്കുന്നത്.
യൂറോപ്യൻ യൂനിയൻ വിട്ടതുകൊണ്ടു മാത്രം ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന് കരുതുന്നത് മൗഢ്യമാണ്. യഥാർഥത്തിൽ മണ്ണിെൻറ മക്കൾ വാദത്തിന് സമാനമായ ഒന്നാണ് യൂറോപ്യൻ യൂനിയൻ വിടാനുള്ള (െബ്രക്സിറ്റ്) വാദമെന്നുള്ളത് ഒരു യാഥാർഥ്യമാണ്. ചില പ്രാദേശിക പാർട്ടികളും ടോറികളിൽ ഒരു ചെറിയ വിഭാഗവുമാണ് ആദ്യം മുതൽ െബ്രക്സിറ്റിനെ അനുകൂലിച്ചിരുന്നത്.
എന്നാൽ െബ്രക്സിറ്റിെൻറ അടിസ്ഥാനത്തിൽ യൂറോപ്യൻ യൂനിയൻ വിടാനുള്ള ഉടമ്പടി ഉണ്ടാക്കാൻ യു.കെക്ക് കഴിഞ്ഞിട്ടില്ല. റഫറണ്ടം പാസായി മൂന്നുവർഷം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ യോജിച്ച ഒരു തീരുമാനം എടുക്കാൻ പ്രധാനമന്ത്രി തെരേസാ മേയ്ക്കോ അവരുടെ പാർട്ടിയായ കൺസർവേറ്റിവ് പാർട്ടിക്കോ കഴിഞ്ഞിട്ടില്ലെന്നുള്ളത് വലിയൊരു പ്രശ്നം തന്നെയാണ്. മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയും അതിെൻറ നേതാവായ ജറമി കോർബിനും ആദ്യം മുതൽ തന്നെ െബ്രക്സിറ്റിനെ എതിർത്തുവരുകയായിരുന്നു. പ്രധാനമന്ത്രി മുന്നോട്ടുെവച്ച യൂറോപ്യൻ യൂനിയനുമായിട്ടുള്ള െബ്രക്സിറ്റ് ഉടമ്പടികൾ മൂന്നുപ്രാവശ്യമാണ് ബ്രിട്ടീഷ് പാർലമെൻറിൽ വോട്ടിനിട്ടപ്പോൾ പരാജയപ്പെട്ടത്. താൻ രാജിവച്ച് ഒഴിയാമെന്നും അതിനുമുമ്പ് ഒരു ഉടമ്പടിക്ക് പാർലമെൻറ് തയാറാകണമെന്നുംവരെ തെരേസാ മേയ്ക്ക് പറയേണ്ടിവന്നു.
ഇതിനിടിയിലാണ് യു.കെയിലെ വളരെ രാഷ്ട്രീയപ്രാധാന്യമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. തികച്ചും രാഷ്ട്രീയാടിസ്ഥാനത്തിലാണ് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബ്രിട്ടീഷ് ജനത വോട്ട് ചെയ്യുന്നത്. ഈ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിക്ക് വൻ തിരിച്ചടിയാണ് ലഭിച്ചത്. 248 കൗൺസിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലേക്ക് മുഴുവൻ ഫലങ്ങളും പുറത്തുവന്നപ്പോൾ 1300 കൗൺസിലർമാരെയാണ് കൺസർവേറ്റിവ് പാർട്ടിക്ക് നഷ്ടമായത്. പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് 82 കൗൺസിലർസ്ഥാനങ്ങൾ നഷ്ടപ്പെടുകയും ചെയ്തു. െബ്രക്സിറ്റ് വിഷയത്തിൽ യൂറോപ്യൻ യൂനിയൻ നിലപാടുകളോട് ചേർന്നുനിൽക്കുന്ന ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയാണ് മുഖ്യധാരാ പാർട്ടികളുടെ ഈ നഷ്ടത്തിൽനിന്ന് വൻനേട്ടമുണ്ടാക്കിയത്. ഇവർക്ക് 703 സീറ്റുകളാണ് ലഭിച്ചത്.
ഈ വിജയം സൂചിപ്പിക്കുന്നത് വോട്ടർമാർക്കിടയിൽ െബ്രക്സിറ്റ് വിരുദ്ധ വികാരമുണ്ടെന്നാണ്. അതേസമയം 2015ലെ തെരഞ്ഞെടുപ്പിൽ മികച്ച വിജയം കൊയ്ത യു.കെ.ഐ.പി (യു.കെ ഇൻഡിപെൻഡൻറ്സ് പാർട്ടി)ക്ക് ഇത്തവണ വൻ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 163 സീറ്റുകൾ ഇവർ നേടിയിരുന്നു. ഇത് 128 സീറ്റിെൻറ വർധനയായിരുന്നു. എന്നാൽ പാർട്ടിക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഇതിലെ 145 സീറ്റും നഷ്ടമായിരിക്കുകയാണ്. സാധാരണ ജനങ്ങൾ റഫറണ്ടം നടന്നതിനുശേഷമാണ് െബ്രക്സിറ്റ് മൂലമുള്ള കെടുതികളെപ്പറ്റി വിശകലനം ചെയ്യുന്നതും അതിനെതിരായ സമീപനത്തിലേക്ക് നീങ്ങുന്നതും. പ്രാദേശിക തെരഞ്ഞെടുപ്പ് ഫലങ്ങൾ രാഷ്ട്രീയ നേതൃത്വത്തെ അമ്പരപ്പിക്കുകയും വിഹ്വലരാക്കുകയും ചെയ്തിട്ടുണ്ടെന്നുള്ളതാണ് വസ്തുത. ഇതിൽനിന്ന് കരകയറാനുള്ള യത്നത്തിലാണ് പ്രധാനമന്ത്രി തെരേസാ മേയും മറ്റു നേതാക്കളും. യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്തുപോകാനുള്ള െബ്രക്സിറ്റുമായി ബന്ധപ്പെട്ട നിലവിലുള്ള രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഒഴിവാക്കാൻ ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയും പ്രതിപക്ഷമായ ലേബർ പാർട്ടിയും തമ്മിൽ ഒത്തുതീർപ്പിലെത്തണമെന്ന് പ്രധാനമന്ത്രി തെരേസാ മേയും അഭിപ്രായപ്പെട്ടു.
‘മെയിൽ ഓൺ സൺഡേ’ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് തെരേസാ മേയുടെ ഈ ആഹ്വാനം. പ്രതിപക്ഷവുമായുള്ള ഒത്തുതീർപ്പ് ശ്രമം മേയുടെ കൺസർവേറ്റീവ് പാർട്ടിയിൽ അസ്വാരസ്യങ്ങൾ പടർത്തിയിട്ടുണ്ടെങ്കിലും ‘നമ്മൾക്കൊരു ധാരണയുണ്ടാക്കാം’ എന്നാണ് മേയ് എഴുതിയിരിക്കുന്നത്. ഇതല്ല താൻ ആഗ്രഹിക്കുന്നതെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ ഇതല്ലാതെ മറ്റൊരു മാർഗമില്ലെന്നും അവർ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.
രാജ്യത്തുണ്ടായിട്ടുള്ള വലിയ സ്തംഭനാവസ്ഥ ഒഴിവാക്കാൻ എന്തെങ്കിലും മാർഗം അടിയന്തരമായും കണ്ടെത്തേണ്ടതുണ്ടെന്നാണ് തദ്ദേശീയ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ കാണിക്കുന്നത്. ഇത് അടിയന്തര സാഹചര്യമാണെന്ന് അവർ വ്യക്തമാക്കുകയും ചെയ്യുന്നു.
തദ്ദേശ തെരെഞ്ഞടുപ്പിൽ കൺസർവേറ്റിവ് പാർട്ടിക്ക് വോട്ടർമാരിൽനിന്ന് കനത്ത തിരിച്ചടി നേരിട്ടതിനുപിന്നാലെ െബ്രക്സിറ്റ് വിഷയത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയും ലേബർ പാർട്ടി നേതാവ് കോർബിനും തമ്മിൽ നടത്തിയ ഒത്തുതീർപ്പ് ചർച്ചയും അലസിപ്പിരിഞ്ഞെന്ന് റിപ്പോർട്ടുകളുണ്ട്. ഇരു പാർട്ടികളിലെയും അണികളുടെ ശക്തമായ എതിർപ്പുമൂലമാണ് ഇത് പരാജയപ്പെട്ടതെന്നാണ് സൂചനകൾ പുറത്തുവന്നത്. ഇരുപാർട്ടികളും തമ്മിലുള്ള രാഷ്ട്രീയമായ എതിർപ്പുകൾ പരിഹരിക്കാനാണ് മേയ് പ്രതിപക്ഷ നേതാവുമായി ചർച്ചക്കൊരുങ്ങിയത്. ജനങ്ങൾ തിരിച്ചടിക്കുന്ന ഘട്ടത്തിൽ പാർട്ടിക്കുള്ളിൽ ചർച്ചകൾ നടത്തേണ്ടതുണ്ടെന്ന് ഈ നേതാക്കാൾ ഒറ്റക്കെട്ടായി തീരുമാനമെടുത്തതോടെയാണ് ഇരുവരും വിട്ടുവീഴ്ചക്കൊരുങ്ങിയത്. എന്നാൽ, ഇരുവരുടെയും പാർട്ടിനേതാക്കൾ ഇടപെട്ട് ഇത് തകർക്കുകയായിരുന്നെന്ന് ദി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നു.
നേതാക്കൾ രഹസ്യമായി ഉണ്ടാക്കുന്ന ഉടമ്പടിക്ക് പാർലെമൻറിൽ കനത്ത പ്രഹരം നേരിടേണ്ടിവരുമെന്നാണ് പ്രതിപക്ഷ എം.പിമാരും ടോറി എം.പിമാരും നേതാക്കൾക്ക് താക്കീത് നൽകിയത്. എന്നാൽ, ഇവിടത്തെ സാധാരണ വോട്ടർമാർ പറയുന്നത് കേൾക്കൂ, അവരെ മനസ്സിലാക്കൂ എന്നാണ് തെരേസാ മേയ് തിരിച്ചടിച്ചത്. ഇതോടെ െബ്രക്സിറ്റ് വിഷയത്തിന്മേലുള്ള സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാകുകയാണെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
െബ്രക്സിറ്റ് യഥാർഥത്തിൽ യു.കെയിലെ രാഷ്ട്രീയ യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടാത്ത ഒന്നാണ്. ബ്രിട്ടീഷ് ജനത എക്കാലത്തും ജനാധിപത്യവാദികളും രാഷ്ട്രീയ മര്യാദകൾ പാലിക്കുന്നവരുമാണ്. യൂറോപ്യൻ യൂനിയെൻറ രൂപവത്കരണത്തിന് വലിയ പങ്കു വഹിച്ച രാജ്യങ്ങളിലൊന്ന് യു.കെയുമായിരുന്നു. വളരെപ്പെട്ടെന്ന് ഇത് വിട്ടുപോകാനെടുത്ത ധൃതിപിടിച്ച തീരുമാനത്തിന് ഒരു അടിസ്ഥാനവുമില്ലായിരുന്നെന്ന് ഇപ്പോൾ തെളിയുകയും ചെയ്തിരിക്കുന്നു. യൂറോപ്യൻ യൂനിയൻ വിട്ട് പുറത്തുവരാനുള്ള പ്രധാനമന്ത്രി തെരേസാ മേയുടെ െബ്രക്സിറ്റ് ഉടമ്പടി സ്വന്തം പാർട്ടിക്കാർപോലും അംഗീകരിക്കാതെ വന്നത് ഇതൊക്കെ കൊണ്ടുതന്നെയാണ്.
െബ്രക്സിറ്റ് ഉടമ്പടിതന്നെ വീണ്ടും ഒരു ജനഹിത പരിശോധനക്ക് വിടണമെന്ന അഭിപ്രായമാണ് ഒടുവിൽ ആ രാജ്യത്തുണ്ടായിരിക്കുന്നത്. െബ്രക്സിറ്റിനെതിരായ ശക്തമായ ഈ ജനവികാരം വീണ്ടും ഈ വിഷയത്തിൽ ഒരു റഫറണ്ടം വേണമെന്ന നിലയിലേക്കും വളർന്നുവന്നിട്ടുണ്ട്. എന്തായാലും, െബ്രക്സിറ്റ് റഫറണ്ടത്തിന് നേതൃത്വംനൽകിയ അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൺ രാജിെവച്ച് പുറത്തുപോകേണ്ടിവന്നു. െബ്രക്സിറ്റിന് അനുകൂലമായ ഒരു ജനവിധി ഉണ്ടാകുമെന്ന് കാമറൺ സ്വപ്നത്തിൽപോലും വിചാരിച്ചിരുന്നതല്ല. എന്നാൽ, സംഭവിച്ചത് അദ്ദേഹത്തിെൻറ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ടുള്ള ഒന്നായിരുന്നു. നിലവിലുള്ള ടോറി പാർട്ടിയുടെ പ്രധാനമന്ത്രി തെരേസാ മേയും ഈ പ്രശ്നത്തിൽത്തന്നെ രാജിെവച്ച് ഒഴിയേണ്ട സാഹചര്യങ്ങളാണ് എല്ലാനിലയിലും രാജ്യത്ത് വളർന്നുവരുന്നത്. െബ്രക്സിറ്റ് യു.കെ രാഷ്ട്രീയത്തിൽ വൻ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിപക്ഷത്തുള്ള ലേബർ പാർട്ടിയിൽപോലും വലിയ സംഘർഷമാണ് ഇതുണ്ടാക്കിയിരിക്കുന്നത്. െബ്രക്സിറ്റിന് അനുകൂലമായ നിലപാട് അന്നത്തെ റഫറണ്ടത്തിൽ സ്വീകരിച്ച യു.കെ ഇൻഡിപെൻഡൻറ് പാർട്ടി അടക്കമുള്ള പ്രാദേശിക പാർട്ടികളും ജനരോഷത്തിനും വലിയ പ്രതിസന്ധിയിലേക്കുമാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
(കേരള സർവകലാശാല സിൻഡിക്കേറ്റ്
അംഗമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.