രാജ്യമെന്നത് ഒരു ഭൂപ്രദേശം മാത്രമല്ല. വിവിധ സമൂഹങ്ങളുടെ സഹിഷ്ണുതയോടെയുള്ള സഹവർത്തിത്വംകൂടിയാണ്. വിവിധ സംസ്കാരങ്ങളുടെയും ഭാഷകളുടെയും മതങ്ങളുടെയും സംഗമ ഭൂമിയാണ് ഇന്ത്യ. ഒാരോ മതത്തിനകത്തുതന്നെയും വിഭിന്ന ധാരകളുമുണ്ട്. എന്നാൽ, അത്തരം വിഭിന്നതകൾക്കപ്പുറം ഇന്ത്യ എന്ന വികാരത്തോടെ ഒന്നിക്കുേമ്പാഴാണ് നാം ഒരു രാജ്യമാകുന്നത്.
അസഹിഷ്ണുതയും ഭിന്നതയുംകൊണ്ട് ഒരു രാജ്യത്തിനും നിലനിൽക്കാനാവില്ല. കഴിഞ്ഞ 150 വർഷത്തെ ആഗോള ചരിത്രമെടുത്ത് പരിശോധിച്ചാൽതന്നെ ഇതു വ്യക്തമാകും. വിവിധ മതഗ്രന്ഥങ്ങളും ഉദ്ഘോഷിക്കുന്നത് ഒരുമയുടെ സന്ദേശമാണ്.
പരസ്പരം ആദരിക്കൽ മാത്രമല്ല, എല്ലാ സാംസ്കാരിക വ്യത്യാസത്തോടുംകൂടി അപരനെ ഉൾക്കൊള്ളാൻ കഴിയുക എന്നതാണ് സഹിഷ്ണുത. സാംസ്കാരികമായും മതപരമായും ഭാഷാപരമായുമൊക്കെ അപരന് വ്യത്യാസങ്ങളുണ്ടാകാം. അത് അംഗീകരിച്ചുകൊണ്ടുതന്നെ അപരനെ ആദരിക്കാനും ഉൾക്കൊള്ളാനുള്ള മാനോവിശാലത തനിക്കുണ്ടോ എന്നതാണ് ഒാരോരുത്തരും വിലയിരുത്തേണ്ടത്. അപ്പോഴാണ് ഒരേ രാജ്യക്കാരാണ് എന്ന വികാരം നമുക്കുണ്ടാവുക.
യുവതലമുറയിൽ ദേശീയ ബോധമുണ്ടാക്കാനും ആഗോള തലത്തിലുള്ള മലയാളികൾക്കിടയിൽ െഎക്യ സന്ദേശം പ്രചരിപ്പിക്കാനും 'മാധ്യമം' ആരംഭിച്ചിരിക്കുന്ന കാമ്പയിൻ കാലഘട്ടത്തിെൻറ ആവശ്യമാണ്. ഇതു സമൂഹം ഏറ്റെടുക്കേണ്ട ദൗത്യവുമാണ്.
സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരെ സമൂഹം ഒരേ മനസ്സോടെ ഒരുമിക്കേണ്ട സമയം കൂടിയാണിത്. അത്തരം ഉദ്യമങ്ങൾക്ക് മാധ്യമത്തിെൻറ പിന്തുണ ആവശ്യമാണ് ബോധവത്കരണംകൊണ്ടുമാത്രം സ്ത്രീധനം ഇല്ലാതാക്കാനാവില്ല. പകരം, സമൂഹം അത് ദൗത്യമായി ഏറ്റെടുക്കണം. ഇക്കാര്യത്തിൽ 'മാധ്യമ'ത്തിന് നിർണായക പങ്ക് വഹിക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.