പ്രതിപക്ഷത്തിെൻറ കാര്യത്തിൽ, ആന്തൂർ നഗരസഭയും നമ്മുടെ പാർലമെൻറും തമ്മിൽ വലിയ മ ാറ്റമൊന്നുമില്ല. പണ്ട് പഞ്ചായത്തായിരുന്ന കാലത്തും ഇപ്പോൾ നഗരസഭയായപ്പോഴുമെല ്ലാം ആന്തൂരിന് പ്രതിപക്ഷം എന്ന വർഗം അന്യമായിരുന്നു. മറുപക്ഷത്തുനിന്ന് ആരെങ്കിലു മൊക്കെ ജയിച്ചുകയറണമല്ലോ അങ്ങനെയൊരു ‘പക്ഷ’മുണ്ടാകാൻ. ലോക്സഭയിൽ പക്ഷേ, അത്ര ദയ നീമല്ല കാര്യങ്ങൾ. ചെയറിെൻറ ഇടതുഭാഗത്ത് ആളും അനക്കവുെമാക്കെയുണ്ട്. എന്നുവെച്ച ് അവരെ ‘പ്രതിപക്ഷം’ എന്നു വിളിക്കാൻ വകുപ്പില്ല. ആ പദവി കിട്ടാൻ ആളെണ്ണം ഇനിയും കൂടണം. ഇപ്പോഴത്തെ സാഹചര്യത്തിൽ അങ്ങനെയൊന്ന് സ്വപ്നംകാണാൻ പോലും കഴിയില്ല; അതാണവസ്ഥ. ഇപ്പോഴുള്ളവർ അവിടെ തുടർന്നാൽ അതുതന്നെ ഭാഗ്യം. പ്രതിപക്ഷത്തിെൻറ വാക്കുകൾക്ക് വിലകൽപിക്കുമെന്ന് മോദിക്ക് പത്രക്കാരുടെ മുന്നിൽവന്നു തട്ടിവിടാൻ ധൈര്യം ലഭിച്ചത് ഇതൊക്കെ അറിയാവുന്നതുകൊണ്ടാണ്. പ്രതിപക്ഷമേ ഇല്ലാത്ത സ്ഥിതിക്ക് അവരുടെ വാക്കുകൾക്ക് എത്രമാത്രം വിലകൽപിക്കപ്പെടുമെന്ന് ഊഹിക്കാമല്ലോ, വിശേഷിച്ചും മോദി തന്നെ പറഞ്ഞ സാഹചര്യത്തിൽ. പ്രതിപക്ഷത്തിെൻറ ഇടെപടലില്ലാത്ത ‘പാർലമെൻററി ബിസിനസു’കളാണ് ഇനിയങ്ങോട്ടു നടക്കാൻ പോകുന്നത്. അങ്ങനെയൊരു സഭയുടെ തലപ്പത്തിരിക്കാൻ സഭാചട്ടങ്ങളിൽ വലിയ അവഗാഹമൊന്നും വേണ്ട. ഏതെങ്കിലും വ്യാപാരസഹകരണ സംഘത്തിെൻറ അധ്യക്ഷ പദവിയിലിരുന്നതിെൻറ ‘എക്സ്പീരിയൻസ്’ തന്നെ ധാരാളമാണ്. പിന്നെ, മോദിയും അമിത് ഷായും പ്രജ്ഞസിങ്ങുമൊക്കെ അടങ്ങുന്ന വൻപട മുൻനിരയിലിരിക്കുേമ്പാൾ സഭാധ്യക്ഷന് ‘സംഘിബന്ധ’മുണ്ടെങ്കിൽ അത് അധിക യോഗ്യതയായി പരിഗണിക്കാം. ലക്ഷണമൊത്ത ആളെ തന്നെ കിട്ടി. ഓം ബിർള എന്നാണ് നാമധേയം. രാജസ്ഥാനിലെ കോട്ടയിൽനിന്നെത്തിയാണ് 17ാം ലോക്സഭയുെട ചെയറിൽ ഉപവിഷ്ടനായിരിക്കുന്നത്.
യുവമോർച്ചക്കാലത്തായിരുന്നു രാമജന്മ ഭൂമി പ്രശ്നം രാജ്യമാകെ കത്തിപ്പടർന്നത്. അന്ന്, കോട്ടയിൽനിന്ന് അയോധ്യയിലേക്ക് വെച്ചുപിടിച്ചു. പക്ഷേ, യു.പി അതിർത്തി കടന്നപ്പോൾ തന്നെ െപാലീസ് പിടികൂടി ജയിലിലിട്ടു. അപ്പോഴും പോരാട്ടവീര്യം കൂടിയിട്ടേ ഉള്ളൂ. പള്ളി തകർത്തും രാമക്ഷേത്രം യാഥാർഥ്യമാക്കുമെന്ന് തുറന്നുപറഞ്ഞു. പരമ്പരാഗത ഹിന്ദുത്വവാദികൾ ചെയ്തതുപോലെ തീപ്പൊരി വാക്കുകൾ ഉപയോഗിച്ചായിരുന്നില്ല ആ തുറന്നുപറച്ചിൽ. ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും മറ്റും മേെമ്പാടി ചേർത്ത പ്രത്യേകതരം പ്രചാരണമായിരുന്നു ഓം ബിർളയുടെ ആയുധം. അത് ഫലം കണ്ടു. ബാബരി ധ്വംസനത്തിനുശേഷം, ഉമാഭാരതിക്കും തൊഗാഡിയക്കുമെല്ലാം ‘തീവ്രഹിന്ദുത്വവാദി’ പട്ടം ലഭിച്ചപ്പോൾ അതേ പണിയെടുത്ത ഓം ബിർള നല്ലപിള്ളയായി; സമാധാനവാദിയും കോട്ടയുടെ മതേതര കാവൽക്കാരനുെമാക്കെയായി. അന്നുമുതലേ, മോദിയും അമിത് ഷായുമാണ് ഉറ്റ ചങ്ങാതിമാർ. അന്ന് രണ്ടു പേരും അധികാര ഇടനാഴികളിലെവിടെയുമില്ലെന്നോർക്കണം.
ഓം ബിർള യുവമോർച്ചയുടെ ദേശീയ ഉപാധ്യക്ഷനായിരുന്ന കാലം കൂടിയാണത്. ജെ.പി. നദ്ദയായിരുന്നു അധ്യക്ഷൻ. രണ്ടു പതിറ്റാണ്ടിനിപ്പുറം, മോദി-അമിത് ഷ അച്ചുതണ്ടിൽ പാർട്ടിയും സർക്കാറും കറങ്ങിക്കൊണ്ടിരിക്കുന്നു; വർക്കിങ് പ്രസിഡൻറ് ജെ.പി. നദ്ദയും. മൂവർ സംഘത്തിന് പഴയ സുഹൃത്തിനെ ചെയറിൽ പിടിച്ചിരുത്താൻ അധികമൊന്നും ആലോചിക്കേണ്ടി വരില്ലല്ലോ. അത്രയേ ഇപ്പോൾ സംഭവിച്ചിട്ടുള്ളൂ. പ്രതിപക്ഷ സ്വരങ്ങൾ കാര്യമായ തലവേദന സൃഷ്ടിക്കില്ല എന്നുറപ്പായ സാഹചര്യത്തിൽ സഭയെ നിയന്ത്രിക്കാൻ തീവ്രസ്വരക്കാരേക്കാൾ നല്ലത് ഓം ബിർളയെപ്പോലുള്ള ‘സൗമ്യ’ മുഖങ്ങളാണ്. ഒന്ന്, ഈ ഇമേജ്വെച്ച് പാർട്ടി അജണ്ട പാർലമെൻറിൽ നടപ്പാക്കുേമ്പാൾ അകത്തുനിന്നും പുറത്തുനിന്നും കാര്യമായ പരിക്കുകളുണ്ടാവില്ല. ചെയറിലിരുന്നതിെൻറ തൊട്ടടുത്ത നിമിഷം ബിർള പറഞ്ഞത്, പാർലമെൻറ് വചനപ്രഘോഷണങ്ങളുടെ വേദിയല്ല എന്നാണ്. അതായത്, ദൈവത്തെ കൂട്ടുപിടിച്ചുള്ള പോർവിളികൾ അനുവദിക്കില്ലെന്ന്. ‘കക്ഷി ആള് മതേതരനാണല്ലോ’ എന്നാണ് ഇതുകേട്ടാൽ ആരും വിചാരിക്കുക. എന്നിട്ടെന്തുണ്ടായി? ജയ് ശ്രീ റാം മുതൽ ജയ് അയ്യപ്പ വരെയുണ്ടായി സത്യപ്രതിജ്ഞയുടെ രണ്ടാം ദിനം. പഴയ പോരാട്ടങ്ങളുടെ ഓർമയിൽ ആ മുദ്രാവാക്യങ്ങൾ ആസ്വദിക്കുകയായിരുന്നു അദ്ദേഹം.
1962 നവംബർ 23ന് കോട്ടയിൽ ജനനം. പിതാവ് ശ്രീകൃഷ്ണ ബിർള, മാതാവ് ശകുന്തള ദേവി. കോട്ട ഗവൺമെൻറ് കോമേഴ്സ് കോളജ്, അജ്മീറിലെ മഹർഷി ദയാനന്ദ് സരസ്വതി സർവകലാശാല എന്നിവിടങ്ങളിൽനിന്നാണ് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്കൂൾ കാലത്തുതന്നെ പിതാവിെൻറ വഴിയിൽ ‘സംഘ്’ രാഷ്ട്രീയത്തിെൻറ ഭാഗമായിരുന്നു. 1979ൽ കോട്ട ഗവൺമെൻറ് സെക്കൻഡറി സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുേമ്പാൾ സ്റ്റുഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ആയതോടെ, ആ രാഷ്ട്രീയം കൂടുതൽ സജീവമായി. അടിയന്തരാവസ്ഥവരെയും കോട്ട കോൺഗ്രസിെൻറ കോട്ടയായിരുന്നു. അടിയന്തരാവസ്ഥക്കുശേഷം ജനസംഘം അവിടെ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന കാലം കൂടിയായിരുന്നു അത്. സംഘ്രാഷ്ട്രീയ പ്രസ്ഥാനത്തിെൻറ യുവജന വിഭാഗത്തിലാണ് അന്ന് ബിർള പ്രവർത്തിച്ചത്. 87ൽ, പ്രസ്ഥാനത്തിെൻറ (യുവമോർച്ച)ജില്ല പ്രസിഡൻറ് ആയി. നാലു വർഷം ആ പദവിയിൽ തുടർന്നപ്പോഴേക്കും രാജസ്ഥാനിലെ പേരുകേട്ട യുവജന നേതാവായി വളർന്നിരുന്നു ബിർള. ’91 മുതൽ ആറു വർഷക്കാലം യുവമോർച്ചയുടെ സംസ്ഥാന പ്രസിഡൻറുമായി. അതിനുശേഷം, ആറു വർഷം ദേശീയ വൈസ് പ്രസിഡൻറ്. ഇതിനിടെ സംസ്ഥാനത്തെ ഏതാനും കോഓപറേറ്റിവ് സൊസൈറ്റികളുടെ തലപ്പത്തും ഇരുന്നു. നാഷനൽ കോഓപറേറ്റിവ് കൺസ്യൂമർ ഫെഡറേഷെൻറ വൈസ് ചെയർമാനുമായി. ഈ കാലത്ത് അത്യാവശ്യം ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇടപെട്ടു. കർഷകരുടെയും രോഗികളുടെയും ചെറുകിട കച്ചവടക്കാരുടെയുമൊക്കെ കണ്ണീരൊപ്പുന്നതിലായിരുന്നു താൽപര്യം. രാമക്ഷേത്ര നിർമാണത്തിനായുള്ള ഓട്ടപ്പാച്ചിലിനിടയിലും അതിനൊക്കെ സമയം കണ്ടെത്തി ‘സോഷ്യൽ വർക്കർ’ എന്ന ഇമേജ് നിലനിർത്താൻ ഇതൊക്കെ സഹായിച്ചു.
അടുത്തഘട്ടം പാർലമെൻററി രാഷ്ട്രീയത്തിേൻറതാണ്. ഒരിക്കലും തെരഞ്ഞെടുപ്പിൽ തോറ്റിട്ടില്ല. വെച്ചടി കയറ്റമായിരുന്നു. 2003 ഡിസംബർ മുതൽ 2014 മേയ് വരെ രാജസ്ഥാൻ നിയമസഭയിൽ അംഗമായിരുന്നു. മൂന്നു തവണ കോട്ട നിയമസഭ മണ്ഡലത്തിൽനിന്നും ജയിച്ചു കയറി. ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം ഇരട്ടിയാക്കി കോട്ടയുടെ ‘സൗമ്യ’നായ ജനപ്രിയ നായകൻ എന്ന പേരു സമ്പാദിച്ചു. ഇതിനിടെ അഞ്ചുവർഷം രാജസ്ഥാൻ സംസ്ഥാനത്തിെൻറ പാർലമെൻററി സെക്രട്ടറിയുമായി. അവിടെ അതൊരു കാബിനറ്റ് പദവിയാണ്. 2014 മുതൽ പാർലമെൻറിലുണ്ട്. ഇക്കുറി രണ്ടു ലക്ഷം വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് പാർലമെൻറിലെത്തിയത്. ബി.ജെ.പി തങ്ങളുടെ സോഷ്യൽ മീഡിയ പ്രചാരണ യജ്ഞം ആരംഭിച്ചത് ഓം ബിർളക്ക് വോട്ട് അഭ്യർഥിച്ചായിരുന്നുവെന്നതും ഇക്കൂട്ടത്തിൽ പ്രത്യേകം പറയണം. മാത്രമല്ല, കോട്ടയിൽ അതിെൻറ ഉദ്ഘാടനം നിർവഹിക്കാനെത്തിയത് സാക്ഷാൽ അമിത് ഷാ ആയിരുന്നു. ഓം ബിർളക്ക് എന്തോ സർപ്രൈസ് പാർട്ടി ഒരുക്കിയിട്ടുണ്ടെന്ന് അന്നേ രാഷ്ട്രീയ പണ്ഡിറ്റുകൾ അടക്കം പറഞ്ഞിരുന്നു. ആ സർപ്രൈസ് ബോക്സ് തുറന്നപ്പോൾ, അതിൽ ജനാധിപത്യത്തിെൻറ ശ്രീകോവിലിെൻറ താക്കോലായിരുന്നു. പ്രതിപക്ഷമില്ലാത്ത, മാധ്യമങ്ങളില്ലാത്ത സഭയിലാണ് ഓം ബിർളക്ക് അമിത് ഷായും മോദിയും ചെയറൊരുക്കിയിരിക്കുന്നത്. അതിനി എങ്ങനെ പ്രവർത്തിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഭാര്യ ഡോ. അമിത ബിർള. ഗൈനക്കോളജിസ്റ്റാണ്. രണ്ടു പെൺമക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.