സാദാചാര കേരളമേ, മാപ്പ്​

ആ ​സ്​കുൾ വിദ്യാർഥിനി ഇപ്പോൾ സ്വന്തം വീട്ടിലില്ല- ലൈംഗിക അതിക്രമത്തിന്​ ഇരയായ പെൺകുട്ടി​കളെ സംരക്ഷിക്കാൻ സർക്കാർ ഏർപ്പെടുത്തിയ നിർഭയ കേന്ദ്രങ്ങളിലൊന്നിലാണ്​ താമസം. വിദ്യാഭ്യാസം തുടരുന്നതും ഇവിടെ നിന്നും തന്നെ. ഇൗ കുട്ടിക്ക്​ എന്നെങ്കിലും വീട്ടിലേക്ക്​ മടങ്ങുവാൻ കഴിയുമോയെന്നറിയില്ല. അല്ലെങ്കിൽ തന്നെ അവൾക്ക്​ വീട്ടിൽ പോകണമെന്ന്​ ആഗ്രഹമില്ല. കാരണം, അവളുടെ ജീവിതം തകർന്നത്​ സ്വന്തം വിട്ടിൽ വെച്ചാണ്​. ചേച്ചിയുടെ ഭർത്താവിനാൽ ഗർഭ ിണിയായി. വിവരം പുറത്തറിഞ്ഞു. സംരക്ഷണം സർക്കാർ ഏജൻസി ഏറ്റെടുത്തപ്പോൾ ഗർഭഛിത്രം നടത്തി. കേസുമായി മുന്നോട്ട്​ പോയി. ഒടുവിൽ അവൾക്ക്​ കോടതിക്ക്​ മുന്നിൽ പറയേണ്ടി വന്നു-ത​​​​െൻറ ചേച്ചിയുടെ ഭർത്താവ്​ പീഡിപ്പിച്ചിട്ടില്ല െന്ന്​. പക ഉള്ളിലടക്കിയാണ്​ അവൾ അത്​ പറഞ്ഞതെന്ന്​ ഒരു പക്ഷെ കോടതിക്കും അറിയാം. അവളുടെ ചേച്ചിയുടെ ജീവിതംവെച്ച ്​ വിലപേശിയപ്പോൾ വേറെ മാർഗമുണ്ടായിരുന്നില്ല. ചേച്ചിയുടെ കുടുംബ ജീവിതം നിലനിർത്താൻ അതല്ലാതെ ആ കുട്ടിക്ക്​ എന ്ത്​ ചെയ്യാൻ. മടങ്ങി സംരക്ഷണ കേന്ദ്രത്തിലെത്തിയ അവളോട്​ ആരും ചോദിച്ചില്ല- എന്തിന്​ കള്ളം പറഞ്ഞുവെന്ന്​. എങ് കിലും അവൾ അവരോട്​ പറഞ്ഞു. താൻ സത്യം പറഞ്ഞാൽ, ചേച്ചിയെ ഉപേക്ഷിക്കുമെന്ന ഭീഷണിയെ കുറിച്ച്​. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, പിതാവും ബന്ധുക്കളും കേസുകളിൽ പലതിനും ഇതു തന്നെയാണ്​ അവസ്​ഥ. കേസ്​ നൽകിയതിൻറ പേരിലുള്ള കുറ്റപ്പെടുത ്തലിന്​ പുറമെയാണ്​ കേസ്​ അവസാനിപ്പിക്കാനുള്ള സമ്മർദ്ദം. ഇതിൽ ഇടനിലക്കാർക്കുള്ള പങ്കും ചെറുതല്ല. ഇരക്ക്​ 18 വയസ ാകുന്ന അന്ന്​ വിവാഹം നടത്തിയും കേസ്​ അവസാനിപ്പിക്കുന്ന രീതിയും വ്യാപകമാണ്​. 18 വയസ്​ കഴിഞ്ഞാൽ നിർഭയ കേന്ദ്രങ്ങ ളിൽ കുട്ടിളെ നിർത്താൻ പാടില്ലെന്ന പുതിയ ഉത്തരവും ഇതുമായി ചേർത്ത്​ വായിക്കണം. ബാലനിതി നിയമം ഇതിന്​ അനുവദിക്കു ന്നില്ലെന്നാണ് ​പറയുന്നത്​. അങ്ങനെയെങ്കിൽ ഇൗ കുട്ടികൾ എവിടെക്ക്​ പോകും?

18 വയസിന്​ താഴെയുള്ള 70ഒാളം കുട്ടിക ളാണ്​ കഴിഞ്ഞ നാല്​ വർഷത്തിനിടെ മഹിള സമഖ്യ സൊസൈറ്റിയു​െട നേതൃത്വത്തിലുള്ള സംരക്ഷണ കേന്ദ്രങ്ങളിൽ പ്രസവിച്ചത്​. നവജാത ശിശുവിന്‍റെ പിതാവ്​ ആരെന്നറിയു​​േമ്പാഴാണ്​ കേരളം എങ്ങോട്ട്​ എന്നറിയുക. പിതാവ്​, മുത്തച്ഛൻ, രണ്ടാനച്ചൻ, ​സഹോദരൻ തുടങ്ങി അടുത്ത ബന്ധുക്കൾ വരെ പ്രതിപട്ടികയിലുണ്ട്​. എന്താണ്​ സംഭവിക്കുന്നതെന്ന്​ തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിൽ ഗർഭം ധരി​​ക്കേണ്ടി വരുന്ന കുട്ടികൾ. കളിച്ചും പഠിച്ചും നടക്കേണ്ട പ്രായത്തിലാണ്​ അവർ അമ്മയാകുന്നത്​. അതിനാൽ തന്നെ കുഞ്ഞുങ്ങളെ ദത്തെടുക്കൽ കേന്ദ്രങ്ങൾക്ക്​ കൈമാറി, ‘പ്രായപൂർത്തിയാകാത്ത അമ്മ’യെ ജീവിതത്തിലേക്ക്​ തിരിച്ച്​ കൊണ്ട്​ വരാനാണ്​ സർക്കാർ തന്നെ നിർദേശിക്കുന്നത്​. എന്നാൽ, ആ കുട്ടികളായ അമ്മമ​ാരോടും ക്രൂരത കാട്ടുന്ന ആശുപത്രികളുമുണ്ട്​. കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രസവിച്ച ഒരു ഇരക്ക്​ അധികൃതർ ചാർത്തികൊടുത്ത സർട്ടഫിക്കറ്റ്​- അവിഹിത ഗർഭത്തിലുണ്ടായ കുട്ടി എന്നായിരുന്നു. 12നും 15നും ഇടയിലുള്ള നിരവധിയായ കുട്ടികൾ തിരുവനന്തപുരം മെഡിക്കൽകോളജ്​ ആശുപത്രിയിൽ പ്രസവിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടി​ല്ലെന്ന്​ മഹിള സമഖ്യ സെസൈറ്റി സംസ്​ഥാന പ്രൊജക്​ട്​ ഡയറക്​ടർ പി.ഇ. ഉഷ പറയുന്നു. പല ആശുപത്രികളും ശിശു സൗഹൃദമാണ്​.

നിയമങ്ങൾ ഏറെയുണ്ടെങ്കിലും വർഷങ്ങൾ പിന്നിടുന്തോറും കുട്ടികളോടുള്ള ലൈംഗിക പീഡനവും വർദ്ധിച്ച്​ വരികയാണ്​. ആൺകുട്ടികൾക്കും രക്ഷയില്ല. 15 വയസിന്​ താഴെ മാത്രം പ്രായമുള്ള കുട്ടികൾ അമ്മമാരാകുന്നത്​ പുതിയകാലഘട്ടത്തിലും സംഭവിക്കുന്നുവെന്ന ഞെട്ടിക്കുന്ന വസ്​തുത കാണാതിരുന്ന്​ കൂട. ഇൗ വർഷം നവംബർ വരെ പൊലീസ്​ രജിസ്​റ്റർ ചെയ്​തത്​ 2900പീഡന കേസുകളാണ്​. 2017ൽ ഇത്​ 1101 ആയിരുന്നു. 2016ൽ 958, 2015ൽ 720, 2014ൽ 754, 2013ൽ 637, 2012ൽ 455, 2011ൽ 423, 2010ൽ 2018, 2009ൽ 235, 2008ൽ 215 എന്നിങ്ങനെയാണ്​ കുട്ടികൾക്ക്​ എതിരെയുള്ള പീഡന കേസുകൾ. ഇതിന്​ പുറമെയാണ്​ കുട്ടികളെ തട്ടി​ക്കൊണ്ട്​ പോയ ​കേസുകൾ. ഇൗ ഒക്​ടോബർ വരെ 145 കേസുകൾ രജിസ്​റ്റർ ചെയ്​തു. കഴിഞ്ഞ വർഷം 179 കുട്ടികളെ തട്ടികൊണ്ട്​ പോയി. മുൻവർഷങ്ങളിലെ കേസുകളുടെ വിവരം ഇപ്രകാരമാണ്​. 2016-154, 2015-171,2014-130,2013-136, 2012-147, 2011-129, 2010-111, 2009-83,2008-87.ഇതേസമയം, 2016 മെയ്​ 25നും 2018 ഒക്​ടോബർ 31നും ഇടയിൽ സംസ്​ഥാനത്ത്​ നിന്നും കാണാതായത്​ 18 വയസിന്​ താഴെയുള്ള 4421 പേരെയാണെന്ന്​ നിയമസഭയിൽ നൽകിയ മറുപടിയിയിൽ പറയുന്നു. ഇതിൽ 2218 പെൺകുട്ടികളാണ്​. 3274 ​േകസുകൾ രജിസ്​റ്റർ ചെയ്​തു. 3201 കുട്ടികളെ തിരിച്ച്​ ലഭിച്ചുവെന്നും നിയമസഭയിൽ വ്യക്​തമാക്കപ്പെട്ടു. കാണാതാകുന്ന കുട്ടികൾ എവി​േടക്ക്​ പോകുന്നു. ഭിക്ഷാടന, ബാലവേല,സെക്​സ്​ റാക്കറ്റ്​, അവയവ കച്ചവടം എന്നി ലോബികൾ ക​ുട്ടികളെ തട്ടിക്കൊണ്ട്​ പോകുന്നുവെന്നാണ്​ വിവരം. പോക്​സോ കേസുകൾക്ക്​ എന്ത്​ സംഭവിക്കുന്നു. തീർച്ചയായും സർക്കാർ നേരിട്ട്​ അ​േന്വഷിക്കേണ്ടതാണ്​. പണം വിളയുന്ന മരങ്ങളാണ്​ പോക്​സോ കേസുകൾ. ഉയർന്ന ശിക്ഷ, ചിത്രവും വാർത്തയും മാധ്യമങ്ങളിൽ വന്നാലുള്ള മാനക്കേട്​ അങ്ങനെ നീളുന്നു. അതിനാൽ തന്നെ ഏത്​ വിധേനയും കേസ്​ അവസാനിപ്പിക്കാൻ ശ്രമിക്കും. ഇതിന്​ ഇടനിലക്കാരായി എത്തുന്നവർക്ക്​ എന്തും നൽകും.

രണ്ട്​
സൂര്യനെല്ലി കേസ്​ ഒാർമ്മയില്ലേ? പോക്​സോ നിയമം ​ വരുന്നതിനും മുമ്പാണ്​ ആ കേസ്​ ഉണ്ടാകുന്നത്​ -1996ൽ​. സംസ്​ഥാനത്ത്​ ഏറെ വിവാദം ഉയർത്തിയ ആ കേസും പലർക്കും പണം കായ്​ക്കുന്ന മരമായിരുന്നു. അന്നത്തെ നിയമമനുസരിച്ച്​ 16 വയസിന്​ താഴെ പ്രായമുള്ള പെൺകുട്ടിയുമായി പരസ്​പര സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാലും ബലാൽസംഗമാകും. സൂര്യനെല്ലി പെൺകുട്ടിക്ക്​ സ്​കുൾ രേഖകൾ പ്രകാരം അന്ന്​ 16 വയസ്​ തികഞ്ഞിരുന്നില്ല. ഇതിന്​ അന്നത്തെ പൊലീസ്​ തന്നെ പ്രതികളുടെ സഹയത്തിനെത്തി. അവർ പള്ളിയിൽ നിന്നുള്ള മ​ാമോദീസ സർട്ടഫിക്കറ്റ്​ ഹാജരാക്കി-പ്രായം 16 കഴിഞ്ഞു. ബലാൽസംഗ കേസ്​ ഒഴിവായി. അന്ന്​ തുടങ്ങിയ വയസ്​ തിരുത്തൽ ഇപ്പോഴും തുടരുന്നു. റോബിനച്ചൻ പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസിലും അതല്ലേ കണ്ടത്​. പീഡിപ്പിക്കപ്പെടു​േമ്പാൾ താൻ പ്രായപൂർത്തിയായിരുന്നുവെന്ന്​ പെൺകുട്ടി തന്നെ പറഞ്ഞു​. ഗർഭത്തിന്​ ഉത്തരവാദി സ്വന്തം പിതാവാണെന്ന്​ പറയുകയും പിതാവിന്​ ജയിലി​േലക്ക്​ വഴിതുറക്കുമെന്നും മനസിലായപ്പോൾ മാത്രമാണ​േല്ലാ വൈദികൻറ പേര്​ പുറത്ത്​ പറഞ്ഞത്​. വയസ്​ തിരുത്തൽ മാത്രമല്ല, വിവാഹവും കേസ്​ തീർക്കുന്നതിനുള്ള കുറുക്ക്​ വഴിയാണ്​. പീഡനത്തിന്​ ഇരയാകുന്ന കുട്ടിക്ക്​ 18 വയസ്​ പുർത്തിയാകുന്ന അന്ന്​ വിവാഹം നടത്താൻ പ്രതികളിൽ ഒരാളോ അല്ലെങ്കിൽ അവർ നിശ്ചയിക്കുന്ന ആളോ തയ്യാർ.

സംരക്ഷണ കേന്ദ്രം എതിർത്താൽ പോലും രക്ഷയില്ല. അതാത്​ ജില്ലയിലെ ശിശുക്ഷേമ സമിതി​ തന്നെയാകും കുട്ടിയെ മോചിപ്പിക്കണമെന്ന നിർദേശം നൽകുക. അതുമല്ലെങ്കിൽ ഉന്നതല ഇടപ്പെടൽ ഉണ്ടാകും. മന്ത്രിമാരുടെ ആഫീസ്​ തുടങ്ങി രാഷ്​ട്രിയ പാർട്ടികൾ വരെ ഇടപ്പെടാനുണ്ടാകും. ഒരു മണിക്കുർ സമയത്തേക്ക്​ എങ്കിലും വിട്ടിൽ വിടണമെന്നായിരിക്കും അപേക്ഷ. മടങ്ങി വരു​​​​േമ്പാൾ വിവാഹം കഴിഞ്ഞിരിക്കും. ഗത്യന്തരമില്ലാതെ കുട്ടിയെ വിട്ട്​ നൽകാൻ നിർഭയ കേന്ദ്രം നിർബന്ധിതരാകും. പോകാൻ ഒട്ടും ഇഷ്​ടമില്ലാത്ത കുട്ടിയെ ബലം പ്രയോഗിച്ചാകും കൊണ്ട്​ പോകും. പ്രതിയാണ്​ വിവാഹം കഴിക്കുന്നതെങ്കിൽ കേസ്​ അതോടെ അവസാനിക്കും. ബിനാമിയാണെങ്കിൽ എന്ത്​ മൊഴി നൽകണമെന്ന്​ ഭർത്താവ്​ നിശ്ചയിക്കും. പോകാൻ ഇടമില്ലാത്ത കുട്ടിക്ക്​ അത്​ അനുസരിക്കാൻ മാത്രമല്ലെ കഴിയൂ. ഇതിനൊക്കെ മിക്കവാറും വീട്ടുകാരും കുട്ടിനുണ്ടാകും. അവിടെയും പണമാണ്​ പ്രധാനം. കേസ്​ തുടരുന്നതിനിടെ 46 വിവാഹങ്ങളാണ്​ അടുത്ത കാലത്തായി നടന്നത്​. ഇതിൽ പലതിലും വരന്മാർ ബിനാമികളാണ്​. ഇങ്ങനെ വിവാഹിതരാകുന്ന കുട്ടികൾക്ക്​ എന്ത്​ സംഭവിക്കുന്നുവെന്ന്​ അന്വേഷിക്കാൻ നിലവിൽ സംവിധാനമില്ല.

കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്​ ആവശ്യപ്പെട്ടപ്പോൾ അതൊക്കെ കത്തി പോയെന്ന്​ പറഞ്ഞ സ്വകാര്യ ആശുപത്രിയുമുണ്ട്​. കുട്ടിക്ക്​ 18 വയസായെന്നും വിട്ട്​ നൽകണമെന്നും ആവശ്യപ്പെട്ടാണ്​ രക്ഷിതാക്കൾ കോടതിയിലെത്തിയത്​. കുട്ടിക്ക്​ 18 വയസായില്ലെന്ന്​ സ്​കുൾ രേഖകൾ ഹാജരാക്കി സംരക്ഷണ കേന്ദ്രം അറിയിച്ചതിനെ തുടർന്നായിരുന്നു രക്ഷിതാക്കൾ കോടതിയെ സമീപിച്ചത്​. ഇതേ തുടർന്നാണ്​ കുട്ടി ജനിച്ച വർക്കലയി​ലെ സ്വകാര്യ ആശുപത്രിയോട്​ രേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്​. തിപിടുത്തത്തിൽ ആശുപത്രി രേഖകൾ മുഴുവൻ കത്തിപോയതായി അവർ കോടതിയെ അറിയിച്ചു. അതോടെ കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. വയനാട്​ ജില്ലയിലെ പട്ടികവർഗ വിഭാഗത്തിലപ്പെടുന്ന കുട്ടിയെ കെട്ടിയിട്ട്​ പീഡിപ്പിച്ചത്​ ഏറെ ഒച്ചപ്പാടുണ്ടാക്കിയതാണ്​. വിവരം പുറത്തറിഞ്ഞതോടെ നിർഭയ കേന്ദ്രത്തിലേക്ക്​ കുട്ടിയെ മാറ്റി. ഇതോടെ പ്രതികൾ ഒാട്ടം തുടങ്ങി. അവർ രക്ഷിതാക്കളെ സ്വാധിനിച്ചു, കുട്ടിക്ക്​ 18 വയസുണ്ടെന്നും വിട്ട്​ കിടണമെന്നും ആവശ്യപ്പെട്ട്​ ജില്ല ശിശു ക്ഷേമ സമിതിയെ സമീപിച്ചു. നിർഭയ കേന്ദ്രത്തിൻറ എതിർപ്പ്​ മറികടന്ന്​ കുട്ടിയെ രക്ഷിതാക്കൾക്ക്​ ഒപ്പം വിട്ടയച്ചു. 25000 രൂപയു​ടെ ബോണ്ട്​ വാങ്ങിയാണ്​ കുട്ടിയെ വിട്ട​െതന്ന്​ ന്യായികരണം. ഇനിയിപ്പോൾ കേസ്​ നിലനിൽക്കുകയും കുട്ടി കോടതിയിൽ വരാതിരിക്കുകയും ചെയ്യു​േമ്പാഴല്ലേ ബോണ്ടിൻറ പ്രസ്​കതി​? കുട്ടികളെ വിടുന്നതിലെ കള്ളക്കളികൾ വേറെയുമുണ്ട്​.

ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾ 16 പേരായിരുന്നു. ലൈംഗിക അതിക്രമങ്ങളിൽ നിന്നും കുട്ടികളെ രക്ഷിക്കുന്ന പോക്​സോ നിയമ പ്രകാരമായിരുന്ന്​ കേസ്​ കോടതിയിൽ എത്തിയതും. പക്ഷെ കേസ്​കോടതിക്ക്​ പുറത്ത്​ ഒത്ത്​ തീർപ്പായി. എത്ര തുക ആർക്കൊക്കെ കൈമാറിയെന്ന്​ മാത്രം പുറത്ത്​ വന്നില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കാസർഗോഡ്​ തുക എഴുതാത്ത ചെക്കാണ്​ കുട്ടിയുടെ മൊഴി മാറ്റാൻ ബന്ധുവിന്​ കൈമാറിയത്​. പ്രതിഭാഗം പറഞ്ഞത്​ പോലെ എട്ടും പൊട്ടും തിരിയാത്ത ആ കുട്ടി മൊഴിയും നൽകി. കേസിൻറ വിചാരണ ആരംഭിക്കുന്നതിന്​ തൊട്ടു മുമ്പ്​ ഇരക്ക്​ വീട്ടിൽ പോകാൻ അനുമതി നൽകുന്ന ഏർപ്പാടുമുണ്ട്​. വീട്ടുകാരാണ്​ ഇല്ലാത്ത കാരണം പറഞ്ഞ്​ കുട്ടിയെ വീട്ടിലേക്കയക്കാൻ ജില്ല ശിശു ക്ഷേമ സമിതിയിൽ അപേക്ഷ നൽകുന്നത്​. കുട്ടിക്ക്​ സമ്മതമില്ലെങ്കിലും അനുമതി നൽകും. കുട്ടി വിട്ടിലെത്തു​േമ്പാൾ സ്വീകരിക്കാൻ പ്രതിയുണ്ടാകുമെന്നതാണ്​ അവസ്​ഥ. മൊഴി ഏങ്ങനെ പറയണമെന്നൊക്കെ പഠിപ്പിക്കാൻ ആളെത്തും. വെള്ള പേപ്പറിൽ ഒപ്പിട്ട്​ വാങ്ങിയ സംഭവങ്ങളുമുണ്ട്​. ഇതിനൊക്കെ വീട്ടുകാരുടെ പിന്തുണയും. പാവം കുട്ടി അവൾക്ക്​ എന്ത്​ ചെയ്യാനാകും. ഇത്തരത്തിലെ ഒ​േട്ടറെ സംഭവങ്ങൾ ചുണ്ടിക്കാട്ടാനുണ്ട്​. പോക്​സോ കേസുകളിൽ ശിക്ഷാ നിരക്ക്​ കുറയാനും ഇത്​ കാരണമാകുന്നു. നാല്​വർഷത്തെ കണക്കനുസരിച്ച്​ 70ശതമാനം കേസുകളിലും പ്രതികൾ രക്ഷപ്പെടുന്നു. ഏഴ്​ ശതമാനം മാത്രമാണ്​ ശിക്ഷിക്കപ്പെടുന്നത്​.

മൂന്ന്​
ജില്ലകളിലെ ശിശുക്ഷേമ സമിതിക്ക്​ കാര്യമായ പങ്കാണ് വഹിക്കാനുള്ളത്​. പീഡനത്തിനിരയാകുന്ന കുട്ടികളുടെ സംരക്ഷണം യഥാർഥത്തിൽ സി.ഡബ്​ളിയു.സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ശിശുക്ഷേമ സമിതികൾക്കാണ്​. കുട്ടികളെ ആദ്യം ഹാജരാക്കുന്നതും തുടർന്ന്​ കേസ്​ കോടതിയിൽ എത്തിയാലും നിരീക്ഷണമടക്കം എല്ലാകാര്യങ്ങളും ശ്രദ്ധിക്കേണ്ടത്​ ഇൗ സമിതികൾ. ചൈൽഡ്​ ലൈനുകളിൽ ലഭിക്കുന്ന പരാതികളും ഇൗ സമിതിക്ക്​ എത്തും. എന്നാൽ, അത്ര സുഖകരമല്ല ഇൗ സമിതികളുടെ പ്രവർത്തനങ്ങളെ കുറിച്ച്​ ലഭിക്കുന്ന വിവരങ്ങൾ. അഥവാ ശിശുസൗഹൃദമല്ല. സമിതികൾക്കായി സർക്കാർ 18 ഇന പ്രോ​േട്ടാക്കോൾ പ്രഖ്യാപിച്ചിട്ടുണ്ട്​. സമിതിയംഗങ്ങളു​െട ക്വാറം, ഹാജർ എന്നിവയൊക്കെ അതിൽ പറയുന്നു. പക്ഷെ, എവിടെയൊക്കെയോ പിഴക്കുന്നു. രാഷ്​ട്രിയ പാർട്ടികളുടെ പ്രതിനിധികളാണ്​ ശിശുക്ഷേമ സമിതികളിൽ എത്തുന്നത്​. ഇവരിൽ ഭൂരിഭാഗവും ശിശുക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരല്ല. ഒാർഫനേജുകൾ നടത്തിയിരുന്നവരും മറ്റുമാണ്​ അംഗങ്ങളായി എത്തുന്നത്​. ബാലാവകാശ കമ്മിഷൻറ സ്​ഥിതിയും അങ്ങനെ തന്നെ. മുമ്പ്​ ജില്ല ശിശു ക്ഷേമ സമിതികളിൽ അംഗമായിരുന്നവർ ബാലാവകാശ കമ്മീഷനിൽ എത്തി.

അടുത്ത്​ കാലത്ത്​ ഇൗ സമിതികളിലെ ഒരംഗം സംരക്ഷണ കേന്ദ്രത്തിലത്തിയത്​ എല്ലാവർക്കുമുള്ള ബൈബിളുമായാണ്​. അതറിഞ്ഞ മറ്റൊരു അംഗം അതേ കേന്ദ്രത്തിലെത്തി കുട്ടികളുമായി ക്ഷേ​ത്രത്തിൽ പോയി. അമ്പലവും പള്ളിയും ഞങ്ങള രക്ഷിച്ചില്ലെന്ന കുട്ടികളുടെ നിലപാടായിരുന്നു ചിന്തനീയം.മറ്റൊരു ജില്ലയിൽ ശിശുക്ഷേമ സമിതിയിലെ ഒരംഗം ഗർഭഛി​ത്രത്തിന്​ അനുമതി നൽകിയിരുന്നില്ല. വിശ്വാസപരമായി കഴിയില്ലെന്നതായിരുന്നു കാരണം.മതത്തിന്​ അതീതമാകണമെന്ന പ്രോ​േട്ടാ​േക്കാളാണ്​ ലംഘിക്കപ്പെട്ടത്​. മത സ്​ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സർക്കാർ ഇതര സംഘടനകൾക്ക്​ സംരക്ഷണ കേന്ദ്രം അനുവദിക്കില്ലെന്നാണ്​ പറയുന്നത്​. എന്നാൽ, വകുപ്പിൻറ തലപ്പത്ത്​ എത്തുന്നവരുടെ മതവും ജാതിയും ഇത്തരം സ്​ഥാപനങ്ങൾ അനുവദിക്കുന്നതിനും ഘടകമാണ്​. ജില്ലാതല ശിശുക്ഷേമ സമിതികളിൽ കടന്ന്​കൂടാൻ വലിയ മൽസരമാണ്​ നടക്കുന്നത്​​. തുടർച്ചയായി രണ്ട്​ തവണയിൽ കൂടുതൽ അംഗങ്ങളാകാൻ പാടില്ലെന്നായിരുന്നു ആദ്യ നിബന്ധന. എന്നാൽ, ബാലനിതി നീയമം വന്ന​േതാടെ ഇതിൽ ഇളവ്​ വന്നു. അ​േതാടെ അത്​ പിടിവള്ളിയാക്കി പലരും. സത്യത്തിൽ ജില്ലാതല ശിശു ക്ഷേമ സമിതികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച്​ സോഷ്യൽ ആഡിറ്റ്​ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇടുക്കി ജില്ലയിലൊരിടത്ത്​ കുരുമുളക്​​ മോഷണം പതിവായി. നാട്ടുകാർ ഉണർന്നിരുന്നു. കള്ളനെ കിട്ടിയില്ല. പകരം മകനെ കിട്ടി. അവനിപ്പോൾ സംരക്ഷണ കേന്ദ്രത്തിലെ സെല്ലിലാണ്​. പഴയ ദുർഗണ പരിഹാര പാഠശാലയുടെ മറ്റൊരു രൂപമായി ആൺകുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങൾ മാറിയിട്ടുണ്ട്​. ഒരുതരത്തിലും സൗഹൃദാന്തരീക്ഷമല്ല. ജീവനക്കാർക്ക്​ പരിശീലനവും ലഭിച്ചിട്ടില്ല. ഇരകളായ നിരവധി കുട്ടികൾ 18 വയസ്​ ​ കഴിഞ്ഞിട്ടും പോകാൻ ഇടമില്ലാത്തതിനാൽ, അഥവാ കുടുംബാന്തരീക്ഷത്തിലേക്ക്​ പോകാൻ താൽപര്യമില്ലാത്തതിനാൽ മഹിള സമഖ്യയുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്നു. ഇവരിൽ ഒരാൾ അഭിഭാഷകയാണ്​. ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും പഠിക്കുന്നവരുമുണ്ട്​. 18 കഴിഞ്ഞവരെ വീട്ടിലേക്ക്​ മടക്കി വിടണമെന്ന പുതിയ ഉത്തരവ്​ ഇവർക്ക്​ മുന്നിൽ ചോദ്യ ചിഹ്​നമാകുകയാണ്​.

18 വയസ്​ കഴിഞ്ഞവരെ കാസറഗോഡ്​ ജില്ല സമിതി നിർഭയ കേന്ദ്രങ്ങളിൽ നിന്നും മടക്കി. ഇവരിൽ നാല്​ പേർ വീണ്ടും ഗർഭിണികളായി. മലപ്പുറത്തും പാലക്കാടും ജില്ല ശിശുക്ഷേമ സമിതി വിട്ടയച്ച 18കഴിഞ്ഞ പെൺകുട്ടികൾ വീണ്ടും ഗർഭിണിയായി. ഒരിക്കൽ പീഡനത്തിനിരയായവ​േരാടുള്ള സമൂഹത്തിൻറ കാഴ്​ചപ്പാടാണ്​ വ്യക്​തമാകുന്നത്​. മടങ്ങാൻ ഇടമില്ലാത്തവരെ പുനരധിവസിപ്പിക്കാൻ പ്രത്യേക പദ്ധതി വേണം. താൽപര്യമുള്ളവർക്ക്​ വിദ്യാഭ്യാസവും നൽകണം. കാരണം, ഇൗ ഇരകളു​െട ജീവിതം ​േപാരാട്ടത്തിൻറതാണ്​. സംരക്ഷകരാൽ പീഡിപ്പിക്കപ്പെട്ട്​ ഗർഭം ധരിക്കേണ്ടി വന്ന കുട്ടികളുടെ പേരാട്ടം. അവർ രക്​ത ബന്ധം മറന്നാണ്​ പോരാടുന്നത്​. അത്തരക്കാർക്ക്​ സംരക്ഷണം നൽകാൻ സമുഹത്തിന്​ ബാധ്യതയില്ലേ? എല്ലാം മറന്ന്​ പുതു ജീവതത്തിലേക്ക്​ മടങ്ങി വരുന്ന കുട്ടികൾ 18 കഴിഞ്ഞ്​ പീഡനത്തിന്​ ഇരയായ അതേ അന്തരീക്ഷത്തിലേക്ക്​ മടങ്ങിപോയാൽ എന്താകും അവസ്​ഥ.

പട്ടികവിഭാഗം കുട്ടികളാണ്​ പീഡനത്തിന്​ ഇരയാകുന്നവരിൽ ഏറെയും. അടുത്തകാലത്ത്​ നടന്ന സർവേ പ്രകാരം പീഡനത്തിന്​ ഇരയാകുന്നവരിൽ പട്ടികജാതി വിഭാഗത്തിലെ കുട്ടികൾ 25ശതമാനമാണ്​. 22 ശതമാനം പട്ടികവർഗവും 44 ശതമാനം പിന്നാക്ക വിഭാഗങ്ങളും. ജീവിത സാഹചര്യങ്ങളാണ്​ ഇതിന്​ കാരണം. മറ്റൊന്ന്​ തൊഴിൽ രീതിയിൽ വന്ന മാറ്റം. മുൻകാലങ്ങളിൽ കാർഷിക മേഖലയാണ്​ ഇത്തരക്കാർക്ക്​ ജോലി ഉറപ്പ്​ വരുത്തിയിരുന്നത്​. കുട്ടികൾ സ്​കുൾ വിട്ട്​ വിട്ടിലെത്തു​േമ്പാഴെക്കും അമ്മമാരും എത്തിയിരിക്കും. ഇപ്പോൾ കാർഷിക മേഖലയിൽ ​േജാലിയില്ല. കടകളിലും വീടുകളിലും അമ്മമാർക്ക്​ ജോലി. അതൊക്കെ കഴിഞ്ഞ്​ വീട്ടിലെത്തു​േമ്പാൾ രാത്രിയാകും. അതു വരെ പെൺകുട്ടികൾ തനിച്ച്​. അത്​ മുതലെടുക്കാൻ കുടുംബാംഗങ്ങളും എന്നതാണ്​ അവസ്​ഥ. ഇതിന്​ പുറമെയാണ്​ ഫോൺ സൗഹൃദം. പീഡനത്തിന്​ ഇരയാകുന്ന കുട്ടിയു​െട പിന്നാക്കാവസ്​ഥ അവളോടുള്ള സമീപനത്തിലും കാണാം. അവർ കോളണിവാസികളാണെന്ന കുറ്റപ്പെടുത്തൽ ചില സി.ഡബ്​ളിയു.സി അംഗങ്ങൾ നടത്തിയത്​ ചുണ്ടിക്കാട്ടുന്നത്​ കുട്ടികൾ തന്നെ. അവളുടെ അമ്മ അങ്ങനെയാ, പിന്നെ എങ്ങനെയാ മകൾ നന്നാകുന്നതെന്ന്​ ചോദിക്കുന്നവരും കുറവല്ല. ജാതിയാണ്​ ഇതിനൊക്കെ കാരണമെന്നാണ്​ അത്തരക്കാരുടെ ക​ണ്ടെത്തൽ.

നാല്​
സ്​കുളുകൾ തോറും കൗൺസിലർമാരെ നിയമിച്ചിടുണ്ട്​. എന്നാൽ, അവിടെ വെളിപ്പെടുത്തുന്ന എല്ലാ വിവരങ്ങളും റിപ്പോർട്ട്​ ചെയ്യുന്നില്ല. അറിയുന്ന വിവരങ്ങൾ മൂടിവെക്കപ്പെടുകയാണ്​. സ്​കുളി​​​​െൻറ സൽ​േപ്പരാണ്​ പ്രധാന കാരണം. സ്​ത്രീപക്ഷ കൗൺസലിംഗ്​ അല്ലെന്നതാണ്​ കാരണം. കണ്ണുർ ജില്ലയിലെ ഒരു സ്​കുളിൽ കൗൺസലിംഗിനിടെയാണ്​ കുട്ടി പിഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്​. ഉടൻ വീട്ടുകാരെയും പ്രതിയേയും വിളിച്ച്​ ചർച്ച നടത്തി പ്രശ്​നം തീർത്തു. പിന്നിട്​ ഏങ്ങനെയോ ചൈൽഡ്​ലൈൻ വഴി അറിഞ്ഞ്​ അന്വേഷിച്ച്​ എത്തിയപ്പോൾ അതൊക്കെ പറഞ്ഞ്​ തീർത്തല്ലോയെന്ന മറുപടി. മലപ്പുറം അരീക്കോട്​ 12 വയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവവും കൗൺസിലിംഗിൽ പുറത്ത്​ വന്നതാണ്​. പക്ഷെ,കേസ്​ ഒതുക്കി എന്ന്​ മാത്രമല്ല, കുട്ടിയിൽ മോഷണ കുറ്റം ആരോപിച്ചു. കള്ളിയെന്ന വിളി കേട്ട്​ തുടങ്ങിയതോടെയാണ്​ പെൺകുട്ടി ത​ന്നെ ചൈൽഡ്​ ലൈനിൽ വിവരം അറിയിച്ചത്​. പല ഏജൻസികൾ മാറി മാറി അന്വേഷിച്ചതിന്​ ഒട​ുവിൽ കേസ്​എടുത്തു-രണ്ട്​ പ്രതികൾ. ഇതിലൊരാൾ പിടിയിലായി. ഇപ്പോൾ ഇൗ കേസിൽ വീണ്ടും അന്വേഷണം നടത്താൻ മുഖ്യമന്ത്രി വിളിച്ച്​ ചേർത്ത യോഗത്തിൽ നിർ​േദശിച്ചിരിക്കുന്നു. പോക്​സോ കേസുകളിൽ 40ശതമാനവും ഇരകൾ തന്നെ നേരിട്ടറിയിച്ച്​ കേസ്​എടുത്തവയാണ്​.

പീഡനത്തിന്​ പുറമെയാണ്​ അന്വേഷണമെന്ന മറ്റൊരു പീഡനം. സൂര്യനെല്ലി കേസിൽ ഇരയെ നാട്​ നീളെ പ്രദർശിപ്പിച്ച്​ തെളിവെടുത്ത്​ ഹൈകോടതി ഇടപ്പെടലിനെ തുടർന്നാണ്​ നിർത്തിയത്​. അതിനാൽ ഇപ്പോൾ പരസ്യ പ്രദർശനമില്ല. പക്ഷെ, മറ്റ്​ രീതിയിലെ പീഡനം തുടരുന്നു. ഇതിൽ പ്രധാനമാണ്​ മൊഴി എടുക്കൽ. ഒാരോ ഏജൻസികളും മാറി മാറി കുട്ടിയിൽ നിന്നും മൊഴിയെടുക്കുന്നു. എന്ത്​, ഏങ്ങനെ,എവിടെ വെച്ച്​ സംഭവിച്ചുവെന്ന്​ ദൃക്​സാക്ഷി വിവരണം പോലെ ആവർത്തി​േക്കണ്ടി വരുന്നു. കുട്ടികളു​െട മാനസികാവസ്​ഥയെ കുറിച്ച്​ മൊഴിയെടുക്കുന്നവർക്ക്​ ചിന്തയില്ല, ഏങ്ങനെയെങ്കിലും കേസ്​ അവസാനിപ്പിച്ച്​ പോക​െട്ടയെന്നാകും അവരുടെ മനസിൽ. കണ്ണുരിൽ സ്​കുൾ വിദ്യാർഥിനി പീഡനത്തിനിരയായത്​ 16 ഇടത്താണ്​. ഇൗ 16 ഇടങ്ങളിലും കുട്ടിയെ കൊണ്ട്​ പോയി മെഡിക്കൽ പരിശോധാന നടത്തണമെന്നായി പൊലീസ്. പറ്റില്ലെന്ന വാശിയിൽ നിർഭയ കേന്ദ്രവും. പല സ്​റ്റേഷനകളുടെയും കോടതികളുടെയും പരിധിയിലായതിനാൽ അവിടെങ്ങളിലൊക്കെ കൊണ്ട്​ പോയി മൊഴി എടുത്താണ്​ പൊലീസ്​ പ്രതികരിച്ചത്​. ഇൗ കുട്ടിയെ സ്​കുൾ യുണിഫോമിലാണ്​ ലോഡ്​ജുകളിലൊക്കെ കൊണ്ട്​ നടന്നത്​. സാധാരണക്കാരൻ ലോഡ്​ജിലെത്തിയാൽ തിരിച്ചറിയൽരേഖയടക്കം നൽകണം.

മൊഴിയെടുക്കലും ശിശു സൗഹൃദമാകണം. ഇപ്പോൾ സി​െഎ മാർക്ക്​ വരെ പരശീലനം നൽകാറുണ്ട്​. എന്നാൽ, മൊഴിയെടുക്കുന്നത്​ പലപ്പോഴും വനിത സിവിൽ പൊലീസ്​ ആഫീസർമാക്കാണ്​. പരിശീലനം വേണ്ടതും അവർക്കാണ്​. താനും അമ്മയാണെന്ന ചിന്ത അവർക്കുമുണ്ടാകണം. ആവർത്തിച്ച്​ മൊഴിയെടുത്താലും നിസാര വകുപ്പുകൾ ചേർത്ത്​ കേസ്​ എടുക്കുന്നുവെന്നതിൻറ ഉദാഹരണമാണ്​ തിരുവനന്തപുരം ചാലയിൽ നിന്നുള്ളത്​. ഒരാൾ അഞ്ച്​ കേസുകളിൽ പ്രതിയാണ്​. ഇര പട്ടികജാതി സമുദായത്തിൽ നിന്നുള്ള കുട്ടിയായതിനാൽ പട്ടികജാതി-വർഗ അതിക്രമങ്ങൾ തടയൽ നിയമം കൂടി ചേർക്കണമന്ന ആവർത്തിച്ച ആവശ്യം ​​പൊലീസ്​ പരിഗണിച്ചില്ല. കേരള പൊലീസ്​ ആക്​ട്​ പ്രകാരമായിരിക്കും കേസ്​ എടുക്കുക. പിന്നിടായിരിക്കും പോക്​സോ കേസ്​ എടുത്തിട്ടില്ലെന്ന വിവരം അറിയുക. അപ്പോഴെക്കും അനുരഞ്​ജന ചർച്ചകളും ആരംഭിച്ചിരിക്കും. വീടുകളിൽ പീഡിപ്പിക്കപ്പെടുന്ന ഇരകളെ നിർഭയ കേന്ദ്രങ്ങളിൽ അയക്കാതെ സുരക്ഷിത കേന്ദ്രത്തി​േലക്ക്​ അയക്കാമെന്ന വകുപ്പും ചൂഷണം ചെയ്യുന്നുണ്ട്​. വല്യമ്മ, ചെറിയമ്മ എന്നൊക്കെ പറഞ്ഞ്​ ഇരയെ അയക്കുന്നത്​ യഥാർഥത്തിൽ പ്രതിയുശട സംരക്ഷണത്തിലായിരിക്കും. പറവുർ പെൺവാണിഭ കേസിലെ പ്രതിയായ സ്​ത്രി തിരുവനന്തപുരത്തെ നിർഭയ കേന്ദ്രത്തിൽ കഴിയുന്ന മറ്റൊരു കേസിലെ ഇരയുടെ രക്ഷിതാവായി എത്തിയ സംഭവമുണ്ട്​. സംശയം​ തോന്നി തിരിച്ചറിയൽ​ രേഖക​ൾ ചോദിച്ച​തോടെ സ്​ഥലം വിട്ടു. പ്രതികൾക്ക്​ വേണ്ടി രാഷ്​ട്രിയക്കാരടക്കം നിരവധി പേരുണ്ടാകും. പക്ഷെ, ഇരക്കൊപ്പം ആരുമില്ല. നിത്യനിദ്രയിലാണ്ടാണ്​ ചൈൽഡ് ലൈനും ചൈൽഡ് വെൽഫെയർ കമ്മിറ്റികളും എന്നാണ്​ പരാതി നൽകിയ കൊല്ലം ജില്ലയിലെ രക്ഷിതാവ്​ പറഞ്ഞത്​. ചൈൽഡ്​ ​​ൈലനിൽ പരാതിപ്പെട്ട മുവാറ്റുപുഴ രണ്ടാർക്കരയിൽ അലക്ക്​ കട നടത്തിയിരുന്ന തമിഴ്​നാട്​ സ്വദേശിക്ക്​ മകളുമായി രാത്രിയിൽ നാട്​ വിടേണ്ടി വന്നു.

Tags:    
News Summary - Chid Sexual Abuse Case in Kerala State -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.