തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന െതരഞ്ഞെടുപ്പിൽ ഗുജറാത്ത് വോട്ടർമാർ, വിശേഷിച്ചും സ്ത്രീകൾ, കണ്ണടച്ച് പിന്നെയും ബി.ജെ.പിക്കുതന്നെ വോട്ടുകുത്തി ജയിപ്പിച്ചിരിക്കുന്നു. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, ഉയരുന്ന തൊഴിലില്ലായ്മ നിരക്ക്, ദലിതുകളുടെയും കർഷകരുടെയും പരാധീനതകൾ... ഒന്നും വോട്ടർമാർ പൊതുവിൽ ഗൗനിച്ചിട്ടില്ലെന്ന് 323 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള െതരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ തകർപ്പൻ ജയം തെളിയിക്കുന്നു. കോൺഗ്രസിനെ കൂടുതൽ മൂലക്കിരുത്തി കൊച്ചുപാർട്ടികൾ ചിലത് സാന്നിധ്യമറിയിച്ചു എന്നതാണ് ഇത്തവണത്തെ ഒരേയൊരു സവിശേഷത. ഫെബ്രുവരി 21ന് ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ പ്രധാനനഗരങ്ങളിലെ ആറു കോർപറേഷനുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ തൂത്തുവാരിയ കാവിപാർട്ടി 31 ജില്ല പഞ്ചായത്തുകൾ, 231ൽ 212 താലൂക്ക് പഞ്ചായത്തുകൾ, 81ൽ 75 മുനിസിപ്പാലിറ്റികൾ എന്നിവ നേടി കോൺഗ്രസിനെ നിലംപരിശാക്കി സമ്പൂർണ ആധിപത്യം നിലനിർത്തി. രാമക്ഷേത്രം, ലവ് ജിഹാദ് തുടങ്ങിയ പഴകിയ തുറുപ്പുശീട്ടുകൾ തന്നെ മതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർട്ടിക്ക് അദ്ദേഹത്തിെൻറ തട്ടകത്തിലെ വോട്ടർമാരെ പാട്ടിലാക്കാൻ എന്നു തെരഞ്ഞെടുപ്പ് ഫലം പറയുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആകെ 8470 സീറ്റുകളിൽ 6236ഉം ബി.ജെ.പി നേടി- കഴിഞ്ഞ തവണ നേടിയതിനേക്കാൾ 1378 സീറ്റുകൾ കൂടുതൽ. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിെൻറ 'ലിറ്റ്മസ് ടെസ്റ്റ്' ആയ ഇൗ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വിജയം ഒന്നുറപ്പിക്കുന്നു- 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നഗരങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു പാർട്ടി നേടിയ വിജയമെങ്കിൽ ഇത്തവണ അവർ ഗ്രാമ പോക്കറ്റുകളിൽകൂടി പരിഗണനാർഹമായ സ്വാധീനം നേടിയെടുക്കുന്നു എന്നാണ്.
വാഗ്മിതയും പ്രചണ്ഡമായ പ്രചാരണക്ഷമതയും ഫണ്ടുദാരിദ്ര്യവും മൂലം കാൽനൂറ്റാണ്ടായി അധികാരത്തിനു പുറത്തിരിക്കുന്ന കോൺഗ്രസ്, ടിക്കറ്റ് വിതരണത്തെത്തുടർന്നു നേതാക്കൾ തമ്മിലെ വിഴുപ്പലക്കൽകൂടിയായതോടെ സ്വന്തം കുഴിതോണ്ടുകയായിരുന്നു. അങ്ങനെ രാജ്യത്തെ കാരണവർപാർട്ടിക്ക് ഇത്തവണ നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. 22 ജില്ല പഞ്ചായത്തുകളും 42 മുനിസിപ്പാലിറ്റികളും 148 താലൂക്ക് പഞ്ചായത്തുകളും ഭരിച്ചിരുന്ന പാർട്ടിക്ക് ഇത്തവണ കിട്ടിയത് നാലു മുനിസിപ്പാലിറ്റികളും 34 താലൂക്ക് പഞ്ചായത്തുകളും മാത്രം. ജില്ല പഞ്ചായത്തിൽ വട്ടപ്പൂജ്യവും. പരാജയത്തിെൻറ കയ്പറിഞ്ഞവരിൽ നിലവിലെ നേതാക്കളുടെ മക്കളും ബന്ധുക്കളുമെല്ലാമുൾപ്പെടും. ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ അമിത് ചാവ്ഡയും നിയമസഭയിെല പ്രതിപക്ഷനേതാവ് പരേഷ് ധനാനിയും ഹൈകമാൻഡ് അപ്രീതിയിൽ രാജിവെക്കേണ്ടിവന്നു. പാർട്ടിസംഘാടനവും അടുത്ത നിയമസഭ െതരഞ്ഞെടുപ്പിന് എങ്ങനെ ജനത്തെ അഭിമുഖീകരിക്കുമെന്ന ആസൂത്രണവുമാണ് ഇപ്പോൾ കോൺഗ്രസിനു മുന്നിലുള്ള ശ്രമകരമായ ദൗത്യം. ആം ആദ്മി പാർട്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരിക്കെ അതിനെക്കൂടി എങ്ങനെ മറികടക്കും എന്ന അനുബന്ധപ്രശ്നംകൂടി കോൺഗ്രസിനെ അലട്ടുന്നുണ്ട്. കഴിഞ്ഞ നാലുവർഷമായി കോൺഗ്രസിെൻറ ഗുജറാത്തിലെ പ്രകടനം കുത്തനെ താഴോട്ടാണ്. 182 അംഗ നിയമസഭയിൽ പാർട്ടിയുടെ അംഗബലം 2017ൽ 77ൽ ആയിരുന്നിടത്തുനിന്ന് പിന്നീട് കൂറുമാറ്റത്തിലൂടെ 65ലെത്തി. കഴിഞ്ഞ നവംബറിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് എട്ടു സീറ്റുകൾ ബി.ജെ.പിക്ക് താലത്തിൽ വെച്ചു നൽകുകയായിരുന്നു. പുറമെ രണ്ടു രാജ്യസഭ സീറ്റും പാർട്ടിക്ക് നഷ്ടമായി.
അതേസമയം, പുതുതായി രംഗപ്രവേശനംചെയ്ത ആം ആദ്മി പാർട്ടി, അസദുദ്ദീൻ ഉവൈസിയുടെ ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.െഎ.എം.െഎ.എം), മായാവതിയുടെ ബി.എസ്.പി എന്നിവ തദ്ദേശ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ മതിൽ ചാടിയെത്തി സ്ഥാനമുറപ്പിച്ചത് ബി.ജെ.പിയെ അമ്പരപ്പിച്ചിട്ടുണ്ട്്. ആം ആദ്മി 47ഉം മജ്ലിസ് പതിനേഴും ബി.എസ്.പി ആറും സീറ്റുകൾ നേടി സാന്നിധ്യമറിയിച്ചു. കോർപറേഷൻ െതരഞ്ഞെടുപ്പിൽ സൂറത്തിൽ 27 സീറ്റുകൾ നേടി കോൺഗ്രസിനെ പിന്തള്ളി അവർ പ്രതിപക്ഷനേതൃത്വം കൈയടക്കി. ജില്ല പഞ്ചായത്തുകളിൽ രണ്ടും മുനിസിപ്പാലിറ്റികളിൽ ഒമ്പതും താലൂക്ക് പഞ്ചായത്തുകളിൽ 31ഉം സീറ്റുകൾ കെജ്രിവാളിെൻറ പാർട്ടി നേടി. 2097 സീറ്റുകളിലാണ് പാർട്ടി മത്സരിച്ചിരുന്നത്. ഉത്തര, മധ്യ, സൗരാഷ്ട്ര മേഖലകളിൽ ഒരുപോലെ സാന്നിധ്യമറിയിക്കാനായി എന്നത് പാർട്ടിയുടെ രംഗപ്രവേശത്തിനു ബലംപകരുന്നതായാണ് നിരീക്ഷകരുടെ വിലയിരുത്തൽ. കോൺഗ്രസിൽനിന്നു നിരവധി പേർ ആം ആദ്മിയിൽ ചേരുന്നുണ്ട്. ഇവരെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് ഉടുത്തൊരുക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ പാർട്ടി. ശക്തമായ അംഗത്വകാമ്പയിൻ നടത്തി അടുത്ത തെരഞ്ഞെടുപ്പിൽ ഏതുവിധേനയും നിയമസഭയിലെ പ്രതിപക്ഷനായകരാകുക എന്നതുതന്നെയാണ് പാർട്ടി ലക്ഷ്യമിടുന്നത്.
മുസ്ലിം ഭൂരിപക്ഷമേഖലകളായ മൊഡാസ, ഗോധ്ര, ഭറൂച്ച് എന്നിവിടങ്ങളിൽ ശ്രദ്ധേയവിജയം നേടിയ ഉവൈസിയുടെ കക്ഷി അഹ്മദാബാദ് കോർപറേഷനിൽ ഏഴു സീറ്റുകൾ പിടിച്ചെടുത്തു. മേൽ മൂന്നു നഗരങ്ങളിലും നടത്തിയ കാടിളക്കിയ പ്രചാരണപരിപാടികളിലൂടെ കന്നിയങ്കത്തിൽ നിർത്തിയ 28 സ്ഥാനാർഥികളിൽ 17 പേരെ ജയിപ്പിച്ചെടുക്കാൻ മജ്ലിസിനു കഴിഞ്ഞു-മൊഡാസയിൽ ഒമ്പതും ഗോധ്രയിൽ ഏഴും ഭറൂച്ചിൽ ഒന്നും. മൊഡാസ മുനിസിപ്പാലിറ്റിയിൽ 36 സീറ്റുകളിൽ ഒമ്പതു സീറ്റോടെ കോൺഗ്രസിെന പിന്തള്ളിയ മജ്ലിസ് പ്രതിപക്ഷനിരയെ നയിക്കും. ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ അടിച്ചമർത്തപ്പെട്ട മുസ്ലിം, പിന്നാക്ക, അധഃസ്ഥിത വിഭാഗങ്ങളുടെ െഎക്യെമന്ന ഉവൈസിയുടെ ആഹ്വാനത്തിന് മേഖലയിെല വോട്ടർമാർ ചെവികൊടുത്തുവെന്നുതന്നെയാണ് ഫലം തെളിയിക്കുന്നത്. ഭരണഘടനയെ മാർഗദർശിയാക്കി ഇന്ത്യൻദേശീയതയുമായി കാവിപാർട്ടിയുടെ ഹിന്ദുത്വദേശീയതയെ നേരിടുമെന്ന അദ്ദേഹത്തിെൻറ പ്രഖ്യാപനത്തിന് ജനം ചെവികൊടുക്കുന്നുണ്ട്. ന്യൂനപക്ഷഅവകാശങ്ങളും അവസരസമത്വവുെമന്ന ഉവൈസിയുടെ മുദ്രാവാക്യത്തിന് മുസ്ലിംകൾക്കിടയിൽ ഏറെ സ്വീകാര്യതയുണ്ടാക്കാനായെന്നു ഫലങ്ങൾ പറയുന്നു. ഗുജറാത്ത് ഹൈകോടതി അഡ്വക്കറ്റും ആക്ടിവിസ്റ്റുമായ ശംശാദ് പത്താെന പാർട്ടി വക്താവും മുൻ കോൺഗ്രസ് എം.എൽ.എ സാബിർ കാബ്ലിവാലയെ സംസ്ഥാന അധ്യക്ഷനുമാക്കി മജ്ലിസ് ഗുജറാത്ത് ഘടകത്തിന് രൂപം നൽകി മാസം തികയുംമുേമ്പ നടന്ന തെരഞ്ഞെടുപ്പിലാണ് ഇൗ വിജയം നേടിയെടുക്കാനായത് എന്നതും ശ്രദ്ധേയമാണ്. അഹ്മദാബാദ് കോർപറേഷനിൽ 1987നുശേഷം ഇതാദ്യമായാണ് ഒരു കോൺഗ്രസ് ഇതര പ്രതിപക്ഷകക്ഷി ഇത്രയധികം സീറ്റുകൾ നേടുന്നത്. പാർട്ടിയുടെ വിജയത്തിൽ സംശയംകൂറിയ സമുദായത്തിനകത്തുനിന്നുള്ള ബുദ്ധിജീവികളെയും മറ്റും നിശ്ശബ്ദമാക്കുന്നതായി മജ്ലിസിെൻറ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.