പശുരാഷ്​ട്രീയക്കാർ ഉന്നംവെക്കുന്നത്​

വൈകാരിക പ്രശ്​നങ്ങൾ ഉൗതിവീർപ്പിച്ച്​ സംഘർഷമുണ്ടാക്കുന്നത്​ രാജ്യത്ത്​ പതിവു​ കാഴ്​ചയാണ്​. ബാബരി മസ്​ജിദി ​​​െൻറ തകർച്ച (1992), ഗോധ്ര ട്രെയിൻ തീവെപ്പ്​ (2002), കണ്ഡമാലിലെ ഒരു സന്യാസിയുടെ മരണം (2008), ലവ്​ ജിഹാദി​​​െൻറ പേരിൽ മുസഫർ നഗറിലെ സംഭവവികാസങ്ങൾ (2013) തുടങ്ങിയവ ഉദാഹരണം. സമൂഹത്തിലെ ഒരു വിഭാഗത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച്​ സംഘർഷമുണ ്ടാക്കുകയാണ്​ ഇവിടെയെല്ലാം നടന്നത്​. കുറച്ചു​ വർഷങ്ങളായി ഗോഹത്യയുടെ പേരിൽ കൊലപാതകങ്ങൾ നടക്കുന്നു. ബുലന്ദ് ​ശഹറിൽ ഒരു ഹിന്ദു പൊലീസ്​ ഒാഫിസർ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടതും ഇതി​​​െൻറ തുടർച്ചതന്നെ.

ബുലന്ദ്​ശഹ ർ സംഭവം ന്യൂനപക്ഷ സമുദായത്തിൽ ​പെ​ട്ടവരെ മാത്രമല്ല, ഭൂരിപക്ഷ സമുദായത്തിലുള്ളവരെയും ബാധിച്ചുവെന്നു​ കാണാം. ഇത ്തരം സംഭവങ്ങളിൽ ഭൂരിപക്ഷ സമുദായത്തിലുള്ളവർക്ക്​ ചെറിയ തോതിലാണ്​ ജീവഹാനി സംഭവിക്കാറ്​. ബുലന്ദ്​ശഹറിൽ കാര്യ മായ ഇര ഹിന്ദു ആണെന്നു മാത്രമല്ല, പൊലീസ്​ ഒാഫിസർ കൂടിയാണ്​. എഫ്​.​െഎ.ടി അന്വേഷണത്തി​​​െൻറ വിശദ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും മാധ്യമ വാർത്തകൾ ആശങ്കയുണർത്തുന്നതാണ്​.

2018 ഡിസംബർ ആദ്യത്തിൽ ബുലന്ദ്​ശഹറിൽ മുസ്​ലിംകളുടെ വൻ സംഗമം നടന്നിരുന്നു. 50 ലക്ഷം പേരെങ്കിലും ഇതിൽ പങ്കാളികളായിട്ടുണ്ടാവുമെന്നാണ്​ അനൗദ്യോഗിക കണക്കുകളിൽ പറയുന്നത്​. ഇൗ വേദിയുടെ 70 കിലോമീറ്റർ ദൂരെ ബുലന്ദ്​ശഹറിലെ സിയാന ഗ്രാമത്തിലാണ്​ നാടിനെ ഞെട്ടിച്ച സംഭവം നടക്കുന്നത്​. കശാപ്പ്​ ചെയ്​ത പശുവി​​​െൻറ അവശിഷ്​ടം ആരോ വയലിലേക്കെറിഞ്ഞെന്നാണ്​ ആരോപണം. സംഭവം പൊലീസിനെ അറിയിക്കുകയും അവർ നിയമ നടപടികൾ ആരംഭിക്കുകയും ചെയ്​തു. പശുവി​​​െൻറ അവശിഷ്​ടങ്ങൾ കൊണ്ടുപോവുകയായിരുന്ന ട്രാക്​ടർ പുറത്തുനിന്നു വന്ന അമ്പതോളം യുവാക്കൾ പിടിച്ചുകൊണ്ടുപോയി. ചില റിപ്പോർട്ടുകളിൽ പറയുന്നത്​ മൃഗാവശിഷ്​ടം വയലിൽ തള്ളിയത്​ ഭാരതീയ ജനത മോർച്ചയിലും ബജ്​റംഗ്​ദളിലും പെട്ടവരാണെന്നാണ്​. എല്ലാ സംഭവങ്ങളും പുറത്തുനിന്നുള്ളവർ ആസൂത്രണം ചെയ്​തതാണെന്ന്​ ചില മാധ്യമ പ്രവർത്തകരുടെ വിഡിയോയിലും വെളിപ്പെടുന്നുണ്ട്​.
പ്രഥമവിവര റിപ്പോർട്ടിൽ പ്രധാന പ്രതിയായി പേരുചേർത്ത പ്രാദേശിക ബജ്​റംഗ്​ദൾ നേതാവ്​ യോഗേഷ്​ രാജിനെ അറസ്​റ്റുചെയ്​തതോടെ കുഴപ്പവും ആരംഭിച്ചു. പൊലീസ്​ ഇൻസ്​പെക്​ടർ സുബോധ്​ സിങ്ങി​​​െൻറ ദാരുണ മരണത്തിലാണ്​ ഇത്​ കലാശിച്ചത്​. ആർ.എസ്​.എസുമായി ബന്ധമുള്ള സുദർശൻ ടെലിവിഷനിലെ സുരേഷ്​ ചവ​േങ്ക സംഭവത്തെ മുസ്​ലിം ഇജ്​തിമാഉമായി ബന്ധപ്പെടുത്തി ട്വീറ്റ്​ ചെയ്​തു. എന്നാൽ, ഇത്​ വ്യക്​തമായും ഖണ്ഡിച്ചുകൊണ്ടാണ്​ പൊലീസ്​ അധികൃതർ ട്വിറ്ററിലൂടെ പ്രതികരിച്ചത്​.

കശ്​മീരിലെ രാഷ്​ട്രീയ റൈഫിൾസിൽ പ്രവർത്തിക്കുന്ന ജിതേന്ദ്ര മലിക്​ സ്​ഥലത്തുണ്ടായിരുന്നുവെന്ന്​ ഇതിനിടയിൽ വാർത്ത പരന്നു. എന്നാൽ, ഇൗ ആരോപണം അദ്ദേഹത്തി​​​െൻറ സഹോദരൻ നിഷേധിക്കുകയുണ്ടായി. കശ്​മീരിൽനിന്ന്​ മലികിനെ തിരിച്ചുവിളിച്ചിരുന്നുവെന്ന്​ അറിയാൻ കഴിഞ്ഞുവെങ്കിലും അദ്ദേഹത്തിന്​ സംഭവത്തിൽ പങ്കുണ്ടോയെന്ന്​ വ്യക്​തമായി അറിയാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ആരാണ്​ സുബോധി​​​െൻറ കൊലപാതകത്തി​​​െൻറ പിന്നിലെന്ന ചോദ്യം ഉയരുന്നു. നിഷ്​പക്ഷനായ ഇൗ പൊലീസ്​ ഒാഫിസറുടെ സഹോദരിയും ആസൂത്രിതമായി കൊല ചെയ്യപ്പെടുകയായിരുന്നുവെന്ന കാര്യം ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്​. ഗോരക്ഷക ഗുണ്ടകൾ മുഹമ്മദ്​ അഖ്​ലാഖിനെ കൊലപ്പെടുത്തിയ കേസ്​ അന്വേഷിച്ചത്​ സുബോധ്​ സിങ്​ ആയിരുന്നു. ഹിന്ദു-മുസ്​ലിം വിഷയങ്ങളുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ ശരിയായ നിലപാടാണ്​ അദ്ദേഹം സ്വീകരിച്ചിരുന്നത്​. ഹിന്ദുത്വവാദികളുടെ കുത്സിത നീക്കങ്ങളെ സുബോധ്​ സിങ്​ എപ്പോഴും തടഞ്ഞു. അദ്ദേഹത്തെ സ്​ഥലംമാറ്റണമെന്നാവശ്യപ്പെട്ട്​ പ്രാദേശിക ബി.ജെ.പി ഘടകം പൊലീസ്​ മേധാവികൾക്ക്​ കത്തെഴുതിയിരുന്നു. ഇജ്​തിമാഇന്​ വന്നവരിൽ പലരും അഭയംതേടിയത്​ സമീപത്തെ ശിവക്ഷേത്രത്തിലാണ്​. സുബോധ്​ സിങ്ങി​​​െൻറ കൗമാരക്കാരനായ മകൻ അഭിഷേക്​, പ്രദേശത്ത്​ സമാധാനം പുലർത്തണമെന്ന്​ ആ​വശ്യപ്പെട്ടിരുന്നു. അഭിഷേകിനെ അഭിനന്ദിച്ച്​ ഡി.എസ്​.പി ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​ത കാര്യവും ഒാർക്കേണ്ടതുണ്ട്​.

ബുലന്ദ്​ശഹർ സംഭവത്തെ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി എങ്ങനെ കൈകാര്യം ചെയ്​തുവെന്നത്​ കടുത്ത ആശങ്കക്ക്​ വകനൽകുന്നു. ഗോഹത്യയുമായി ബന്ധപ്പെട്ടാണ്​ അക്രമസംഭവങ്ങൾ ഉണ്ടായതെന്നും അവ നിയന്ത്രിക്കണമെന്നുമാണ്​ അദ്ദേഹം പ്രതികരിച്ചത്​. ഗോഹത്യയും പശു കള്ളക്കടത്തും തടയുന്നതിൽ സുബോധ്​ സിങ്​ പരാജയപ്പെട്ടുവെന്നാണ്​ ഒരു ബി.ജെ.പി എം.പി പ്രസ്​താവനയിറക്കിയത്​. അങ്ങനെ പൊലീസ്​ ഒാഫിസറുടെ കൊല രണ്ടാമത്തെ കാര്യമായി മാറി. വൈകാരിക വിഷയങ്ങൾ രാഷ്​ട്രീയലാഭത്തിനായി ഉപയോഗിക്കുന്ന മോദി-യോഗി തന്ത്രമാണ്​ ഇവിടെ വിജയിച്ചത്​.

സംഭവം നടന്ന ഗ്രാമത്തിൽ ഇതിനകം അരക്ഷിതബോധം ഉടലെടുത്തിരുന്നു. സാമുദായിക കലാപങ്ങളിൽനിന്ന്​ വിട്ടുനിൽക്കാറുള്ള ഗ്രാമീണർക്ക്​ പുതിയ സംഭവം കനത്ത ആഘാതംതന്നെയായി. സത്യത്തിൽ ബുലന്ദ്​ശഹർ സംഭവം ആസൂത്രിതമായ അക്രമംതന്നെയായിരുന്നുവെന്ന്​ നിസ്സംശയം പറയാം. അതിലെ പ്രധാന ഇരയാക​െട്ട ഭൂരിപക്ഷ സമുദായത്തിൽപെട്ടയാളും. അതെ, പശുരാഷ്​ട്രീയത്തി​​​െൻറ മറ്റൊരു ഇര.

Tags:    
News Summary - Cow Politics -Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.