ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയും സംസ്ഥാന സെക്രട്ടറി കോ ടിയേരി ബാലകൃഷ്ണെൻറ മകൻ ബിനോയ് കോടിയേരിക്കെതിരെ ദുബൈയിൽ ഡാൻസ് ബാറിലെ നർത്തകി ഉന്നയിച്ച പീഡന ആരോപണവും കേരളത്തിലെ മാർക്സിസ്റ്റ് പ ാർട്ടി നേതൃത്വത്തെ തെല്ലൊന്നുമല്ല കുഴക്കുന്നത്. ആന്തൂരിൽ നഗരസഭ ചെയർപേഴ്സൻ പി. കെ. ശ്യാമളയുടെ വിശദീകരണം കേട്ടും വഴിവിട്ട മകെൻറ കേസ് വ്യക്തിപരമെന്ന് വിശദീകരിക്കാ ൻ കോടിയേരിക്ക് അവസരമൊരുക്കിയും പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് പാർട ്ടി.
ഈ രണ്ടു സംഭവങ്ങളോടെ സി.പി.എമ്മിലെ രാഷ്ട്രീയവിവാദങ്ങളിൽ കണ്ണൂർ ‘മേൽക്കൈ’ നേടുകയാണ്. അപവാദങ്ങളുടെ പേരിൽ തരംതാഴ്ത്തപ്പെട്ട പി. ശശി, ബന്ധുനിയ മന വിവാദങ്ങളിൽനിന്ന് അടുത്തിടെ കരകയറിയ ഇ.പി. ജയരാജനും ഭാര്യാസ ഹോദരി പി.കെ. ശ്രീമതി ടീച്ചറും, കൊലപാതക രാഷ്ട്രീയത്തിെൻറ കുരുക്കിൽെപട ്ട പി.ജയരാജൻ മുതൽ കാരായിമാർ വരെ, ശുംഭൻ പ്രയോഗംകൊണ്ട് കോടതി കയറിയ എ ം.വി.ജയരാജൻ, വധശ്രമ കേസിൽ അപവാദത്തിൽപെട്ട ഡി.വൈ.എഫ്.ഐ നേതാവ് എ.എ ൻ. ഷംസീർ എം.എൽ.എ. അങ്ങനെ നീളുന്നു വിവാദനായകരുടെ പട്ടിക.
ആന്തൂർ ഒറ്റക്കല്ല
ആന്തൂരിലെ പി.കെ. ശ്യാമള പൊതുപ്രവർത്തനം നന്നായി വശമുള്ള അധ്യാപികയാണ്. മഹിള നേതാവാണ്. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗത്തിെൻറ പത്നിയാണ്. ശ്യാമളയുടെ പിടിവാശി അവരുടെ തന്നിഷ്ടമാണെന്ന് പറയുന്നത് പാർട്ടിയെ അറിയാത്തവർ മാത്രമാണ്. തദ്ദേശഭരണം പാർട്ടിവത്കരിക്കാനുണ്ടാക്കിയ സബ്കമ്മിറ്റി ആന്തൂരിലുമുണ്ട്. തർക്കങ്ങളും വിവാദങ്ങളും സബ്കമ്മിറ്റിയുടെ മുന്നിൽ പരിഹരിച്ചിരിക്കണമെന്നാണ് മേൽകമ്മിറ്റി നിർദേശം. അതിനാൽ പി. ജയരാജനും മുഖ്യമന്ത്രിയുടെ ഒാഫിസും ഉൾപ്പെടെ ഇടപെട്ടിട്ടും അനങ്ങാത്തതാണ് ശ്യാമളയുടെ നിലപാട് എന്നത് അത്ഭുതകരമാണ്. പാർട്ടിയുടെ സൈദ്ധാന്തികപ്രഭാഷകൻ കൂടിയായ എം.വി. ഗോവിന്ദൻ മാസ്റ്ററുടെ ഉപദേശമോ സബ്കമ്മിറ്റിയുടെ നിലപാടോ ഒന്നും പിൻബലമായി ഇല്ലെങ്കിൽ ശ്യാമളക്ക് ഉദ്യോഗസ്ഥരെ ന്യായീകരിക്കാനുള്ള ത്രാണിയുണ്ടാവില്ലായിരുന്നു. വിഷയം ചർച്ച ചെയ്ത ഏരിയ കമ്മിറ്റിയിൽ ശ്യാമള പൊട്ടിക്കരഞ്ഞതും ഇങ്ങനെയെല്ലാമായിട്ടും ഒറ്റപ്പെട്ടുപോയ സങ്കടത്തിലായിരുന്നു.
പൊളിഞ്ഞത് ഉദ്യോഗസ്ഥരെ
ബലിയാടാക്കാനുള്ള നീക്കം
ഉദ്യോഗസ്ഥരെ ബലിയാടാക്കി നേതൃത്വത്തിന് തടിയൂരാനുള്ള നീക്കമാണ് പാർട്ടികുടുംബങ്ങളുടെയും അനുഭാവികളുടെയും ശക്തമായ ചെറുത്തുനിൽപ്പോടെ പൊളിഞ്ഞിരിക്കുന്നത്. കണ്ണൂരിലെ പാർട്ടികോട്ടയാണ് ആന്തൂർ. വോട്ടെടുപ്പിനു മുമ്പുതന്നെ എതിരില്ലാതെ ഏറ്റവും കൂടുതൽപേർ വിജയിച്ച മുനിസിപ്പാലിറ്റിയാണിത്. ആകെയുള്ള 28 ൽ 10 സീറ്റിലും സി.പി.എമ്മിന് എതിരില്ലായിരുന്നു. മത്സരം നടന്ന ശേഷിച്ച 18 സീറ്റിലും പ്രതിപക്ഷത്തെ ഒരാളും ജയിച്ചിട്ടില്ല. കണ്ണൂർ ജില്ലയിലെ പ്രമുഖ വ്യവസായശാലകൾ പ്രവർത്തിക്കുന്ന മാങ്ങാട്ടുപറമ്പ് വ്യവസായ എസ്റ്റേറ്റ് ഇവിടെയാണ്. പാർട്ടിക്ക് ഇവിടെ ‘വ്യവസായനയ’മുണ്ട്. അതിൽ ഓരോ ഉടമയും നൽകേണ്ട സംഭാവനയുടെ നിശ്ചിതനിരക്കുണ്ട്. ആത്മഹത്യ ചെയ്ത സാജനും ഇതൊക്കെയറിയാവുന്ന പാർട്ടി അനുഭാവിയാണ്. എതിർ രാഷ്ട്രീയനിലപാടുള്ള ആരും ആന്തൂരിൽ മുതൽമുടക്കുകയില്ല.
കടമ്പകൾ ഒന്നിനു പിറകെ ഒന്നായി
വിവാദ കൺെവൻഷൻ സെൻററിെൻറ നടപടിക്രമങ്ങൾ ചെയർേപഴ്സൻ വിവരിച്ചത് കേട്ടാലറിയാം കടമ്പകൾ ഓരോന്നായി വ്യവസായിയുടെ മുന്നിലേക്ക് വലിച്ചിടുകയായിരുന്നുവെന്ന്. കുറ്റിക്കോലിൽ ദേശീയപാതക്കു സമീപം കെട്ടിടനിർമാണത്തിന് 2013 ഒക്ടോബർ പത്തിനാണ് തളിപ്പറമ്പ് നഗരസഭയിൽ അപേക്ഷ നൽകിയത് അപാകം ചൂണ്ടിക്കാട്ടി ആഗസ്റ്റിൽ അപേക്ഷ തിരിച്ചയച്ചു. ആവശ്യമായ രേഖകൾ ഹാജരാക്കി 2016ലാണ് പെർമിറ്റ് അംഗീകരിച്ചത്. 2017ൽ നിർമാണപ്രവൃത്തി തുടങ്ങി. അതിനെതിരെ ചിലർ പരാതി ഉന്നയിച്ചു. പരിശോധനയിൽ അനധികൃത നിർമാണം ശ്രദ്ധയിൽപെട്ടു പരിഹരിക്കാൻ രേഖാമൂലം ആവശ്യപ്പെട്ടു. മറുപടി തൃപ്തികരമല്ലെന്നായി. അനധികൃത നിർമാണം പൊളിച്ചുനീക്കാൻ നഗരസഭ വീണ്ടും നോട്ടീസ് നൽകി. ഇതിനു തയാറാകാതെ ഉടമ ജില്ല ടൗൺപ്ലാനറും നഗരസഭ ഉദ്യോഗസ്ഥരും സംയുക്തമായി സ്ഥലം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി. 2018 ഒക്ടോബർ 31ന് സംയുക്ത പരിശോധനയിലും അപാകം കണ്ടെത്തി. പാർക്കിങ് സ്ഥലത്തിനുമുകളിൽ നിർമിച്ച സ്ലാബ് പൊളിച്ചുനീക്കുമെന്നും റോഡിനോടുചേർന്ന പൊതുസ്ഥലം ഉപയോഗിക്കില്ലെന്നു രേഖാമൂലം ഉറപ്പുലഭിച്ചതിനെ തുടർന്ന് കെട്ടിടനിർമാണം പുനരാരംഭിച്ചത്.
കഴിഞ്ഞ ഏപ്രിൽ 12നാണ് ഉടമസ്ഥാവകാശ രേഖക്കായി കംപ്ലീഷൻ പ്ലാൻ നഗരസഭയിൽ സമർപ്പിച്ചത്. ഇതിൽ അപാകമുണ്ടെന്നും പരിഹരിക്കുന്ന മുറക്ക് ഉടമസ്ഥാവകാശ രേഖ നൽകാമെന്നും അറിയിച്ചു. അപാകം പരിഹരിച്ച് മേയ് 24ന് വീണ്ടും സമർപ്പിച്ച പ്ലാൻ 28ന് റിപ്പോർട്ടോടെ സെക്രട്ടറിക്ക് കൈമാറി. സെക്രട്ടറി പ്ലാനും സ്ഥലവും പരിശോധിച്ച് ചില സംശയങ്ങൾ ഉന്നയിച്ച് ന്യൂനതകൾ പരിഹരിക്കുന്നതിന് നോട്ടീസ് തയാറാക്കിക്കൊണ്ടിരിെക്കയാണ് ആത്മഹത്യ.
രണ്ടുതരം നീതി
പ്രവാസിക്ക് മുന്നിലെ ഇൗ നൂലാമാല ആന്തൂരിൽ എല്ലാവർക്കും ബാധകമാണോ? മന്ത്രി ഇ.പി. ജയരാജെൻറ മകൻ പുതുശ്ശേരി കോറോത്ത് ജയ്സൺ ഡയറക്ടറായ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് റിസോർട്ട് നിർമിക്കുന്നത് കുന്നിടിച്ചുനിരത്തി നിയമങ്ങൾ കാറ്റിൽപറത്തിയാണെന്ന് ആന്തൂരിൽ ആരോപണമുയർന്നത് കഴിഞ്ഞവർഷമാണ്. അനധികൃത നിർമാണത്തിനെതിെര പാർട്ടിക്കകത്ത് വലിയ പ്രതിഷേധമുയർന്നു. പരിസ്ഥിതി ആഘാത വിയോജിപ്പ് ശാസ്ത്രസാഹിത്യ പരിഷത്തും ജില്ല കലക്ടറെ രേഖാമൂലം അറിയിച്ചു. എന്നാൽ, എല്ലാം ‘നിയമാനുസൃതം’ എന്നു കാണിച്ചു ആന്തൂർ നഗരസഭ അതിന് അനുമതി നൽകി.
ബിസിനസ് മത്സരവും
ആത്മഹത്യ ചെയ്ത പ്രവാസിയുടെ ബക്കളത്തെ അത്യാധുനിക സൗകര്യങ്ങളുള്ള കൺെവൻഷൻ സെൻററിനു നാല് കി.മീറ്ററിനകത്ത് മാങ്ങാട് ടൗണിൽ ആധുനിക കൺെവൻഷൻ സെൻറർ മറ്റൊന്നുണ്ട്. ഇൗ സ്വകാര്യസംരംഭം പാർട്ടി തലോടലിൽ നിലവിൽ വന്നതാണ്. തൊട്ടിപ്പുറം കല്യാശ്ശേരി സഹകരണ ബാങ്കിെൻറ ഓർഡിനറി ഓഡിറ്റോറിയം മറ്റൊന്ന്. പാപ്പിനിശ്ശേരിയിൽ മറ്റൊരു സഹകരണ ബാങ്കിെൻറ അത്യാധുനിക സംരംഭം. പ്രവാസി വ്യവസായിയോട് പൊതുനിരത്ത് കൈയേറിയതിനു നോട്ടീസ് നൽകിയവർ പാപ്പിനിശ്ശേരിയിലെ അനധികൃത നിർമാണപ്രവൃത്തിക്കു നേരെ കണ്ണുചിമ്മി. കല്യാശ്ശേരി ഓഡിറ്റോറിയം ഉൾെപ്പടുന്ന ഭൂമി ദേശീയപാത വികസന കരടിൽ ഉൾപ്പെട്ടപ്പോൾ അത് ഒഴിവാക്കുന്ന രീതിയിൽ അലൈൻമെൻറ് മാറ്റിയതും ചർച്ച ചെയ്യപ്പെട്ടതാണ്. ഓഡിറ്റോറിയങ്ങൾ തമ്മിലെ മത്സരം പ്രവാസിയുടെ അനുമതി അപേക്ഷ സ്വീകരിക്കപ്പെടാതെ പോയതിനു പിന്നിലുണ്ടോ എന്നും പരിശോധിക്കപ്പെടേണ്ടതാണ്.
വാതം കുറുന്തോട്ടിക്ക്!
ബിനോയ് കോടിയേരിക്കെതിരെ പീഡന ആരോപണവുമായി ദുൈബയിൽ ഡാൻസ് ബാറിൽ നർത്തകിയായിരുന്ന ബിഹാർ സ്വദേശിനി ഉന്നയിച്ച ആരോപണം അണയാതെ നിൽക്കുേമ്പാഴാണ് ആന്തൂർ പുകഞ്ഞുകത്തുന്നത്. ബിനോയിക്കെതിരെ ആരോപണമുന്നയിച്ച നർത്തകി മുംബൈ പൊലീസ് മുമ്പാകെ എല്ലാ തെളിവുകളും നിരത്തിയെന്നാണ് വിവരം. കഥാനായകൻ സി.പി.എം സെക്രട്ടറിയുടെ മകനായതോടെ സംഘ്പരിവാർ മഹാരാഷ്ട്ര ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ശക്തമായി നീക്കുമെന്നുറപ്പാണ്.
യുവതി തന്നെ ബ്ലാക്ക്മെയിൽ ചെയ്ത് കോടികൾ തട്ടാൻ ശ്രമിക്കുന്നുവെന്ന് നേരത്തെ തന്നെ ബിനോയ് കോടിയേരി കണ്ണൂർ ഐ.ജിക്ക് പരാതി നൽകിയിരുന്നു. ബ്ലാക്ക്മെയിൽ ചെയ്യപ്പെടാവുന്ന കുരുക്കിൽ ബിനോയ് അകപ്പെട്ടിട്ടുണ്ടെന്ന് സി.പി.എം നേതൃത്വത്തിൽ അന്നേ സംസാരമുണ്ടായതാണ്. മുംബൈ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കണ്ണൂരിൽ തമ്പടിച്ചു. മുംബൈ പൊലീസിന് അങ്ങനെ ബിനോയിയെ വിട്ടുകൊടുക്കേണ്ടെന്ന് പാർട്ടി വൃത്തങ്ങളിൽ അഭിപ്രായമുണ്ട്. എന്നാൽ, ഇത് പുറത്തുപറയാനാവാത്ത അവസ്ഥയുമാണ്.
ദുൈബയിൽനിന്ന് ബാങ്ക് വായ്പ എടുത്ത് തിരിച്ചടക്കാതെ മുങ്ങിയെന്ന ആരോപണം നേരത്തെ നേരിട്ടപ്പോൾ അത് മകെൻറ കച്ചവടക്കാര്യം എന്നുപറഞ്ഞ് നേതൃത്വം ഒഴിഞ്ഞു മാറിയിരുന്നു. പാർട്ടി കേഡറുകളല്ലാത്ത മക്കളുടെ കാര്യത്തിൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ല എന്നാണ് പൊതുനിലപാട്. പക്ഷേ, അവരെ സംരക്ഷിക്കുന്നതിനുള്ള ഇടപെടലുകൾക്ക് പാർട്ടി മേൽവിലാസം നേതാക്കൾക്ക് അനുഗ്രഹമാകുന്നുമുണ്ട്. അവർക്ക് മുന്നിൽപോലും പിടിച്ചുനിൽക്കാൻ കഴിയാത്തതാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.