കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ സ്ഥാപിതമായിട്ട് ഇന്നേക്ക് 28 വർഷമാവുന്നു. ഇന്ത്യൻ ഭരണഘടനയുടെ 243 കെ, 243 ഇസെഡ്.എ അനുച്ഛേദങ്ങൾപ്രകാരം ഓരോ സംസ്ഥാനത്തിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ജനപ്രതിനിധികളെയും ഭാരവാഹികളെയും കണ്ടെത്തുന്നതിനായി നിഷ്പക്ഷവും നീതിപൂർവവും സുതാര്യവുമായി തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന കമീഷെൻറ ഉത്തരവാദിത്തമാണ്. പാർലമെൻറ്/അസംബ്ലി തെരഞ്ഞെടുപ്പുകളിൽ കേന്ദ്ര െതരഞ്ഞെടുപ്പ് കമീഷനുള്ള അധികാരവും പദവിയും തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുമുണ്ട്.
തെരഞ്ഞെടുപ്പ് പ്രക്രിയ സമാപിച്ചശേഷം സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീർപ്പുകൽപിക്കുന്നതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ, അധ്യക്ഷൻ, ഉപാധ്യക്ഷൻ എന്നിവരുടെ രാജി, അംഗങ്ങളുടെ അയോഗ്യത, കൂറുമാറ്റം എന്നിവ സംബന്ധിച്ച തർക്കങ്ങളിൽ തീർപ്പുകൽപിക്കുന്നതും കമീഷെൻറ ചുമതലയാണ്. കൂടാതെ വീഴ്ചവരുത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപന അംഗങ്ങളെ അയോഗ്യരാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതും കമീഷെൻറ ചുമതലകളിൽപെടുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഡിലിമിറ്റേഷനുവേണ്ടി രൂപവത്കരിക്കുന്ന ഡിലിമിറ്റേഷൻ കമീഷെൻറ ചെയർമാൻ സംസ്ഥാന െതരഞ്ഞെടുപ്പ് കമീഷണറാണ്.
എം.എസ്.കെ. രാമസ്വാമി കമീഷണറായിരിക്കെ 1995ലാണ് സംസ്ഥാന െതരഞ്ഞെടുപ്പ് കമീഷെൻറ മേൽനോട്ടത്തിൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ആദ്യ പൊതുെതരഞ്ഞെടുപ്പ് നടത്തിയത്. 2020 ഡിസംബറിൽ കോവിഡ് പഞ്ചാത്തലത്തിൽ നടന്ന െതരഞ്ഞെടുപ്പ് നടത്തിപ്പ് വെല്ലുവിളികൾക്കിടയിലും സമാധാനപരവും പ്രശ്നരഹിതവുമായി നടത്താനായി. വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ നിഷ്പക്ഷവും സുതാര്യവും സ്വതന്ത്രവുമാക്കുന്നതിനും സംസ്ഥാന െതരഞ്ഞെടുപ്പ് കമീഷൻ നടപടികൾ സ്വീകരിച്ചുവരുന്നു. ഇതിെൻറ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഇലക്ടറൽ റോൾ മാനേജ്മെൻറ് സിസ്റ്റം, പോളിങ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിനായുള്ള ഇ-ഡ്രോപ്, ഫലം ലഭ്യമാക്കുന്ന ട്രെൻഡ്, പ്രക്രിയ നിരീക്ഷിക്കുന്നതിനുള്ള പോൾ മാനേജർ തുടങ്ങിയ സോഫ്റ്റ്വെയറുകൾ കമീഷൻ പ്രാബല്യത്തിലാക്കി. തെരഞ്ഞെടുപ്പുമായി നിയമവ്യവസ്ഥകളുടെ പ്രസക്തഭാഗങ്ങൾ, സ്ഥാനാർഥികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള മാർഗനിർദേശങ്ങൾ, ഡയറക്ടറി തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുള്ള ഇലക്ഷൻ ഗൈഡും പരിശീലനത്തിനും യോഗങ്ങൾക്കുമായി വിഡിയോ കോൺഫറൻസ് സൗകര്യവും കമീഷെൻറ പുതിയ സംരംഭങ്ങളാണ്. കമീഷെൻറ വിവിധ വെബ്സൈറ്റുകൾ ഏകീകരിച്ച് പുതുക്കിയ വെബ്സൈറ്റ് ഉടൻ നിലവിൽ വരും. വിവിധ മൊബൈൽ ആപ്പുകളും തയാറാക്കുന്നുണ്ട്.
വാർഡുകളുടെ അതിർത്തികളും കൃത്യമായി ഡിജിറ്റൽ ഭൂപടങ്ങളിലേക്ക് രേഖപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചിട്ടുണ്ട്. 18 വയസ്സു കഴിഞ്ഞ മുഴുവൻ യോഗ്യരായ വോട്ടർമാരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനും തെരഞ്ഞെടുപ്പുകളിൽ പരമാവധി പോളിങ് ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികളുമുണ്ടാകും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കും. നടപടിക്രമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് സംസ്ഥാന െതരഞ്ഞെടുപ്പ് കമീഷൻ നേരേത്ത പൊതുജനാഭിപ്രായം തേടിയിരുന്നു. ലഭിച്ച നിരവധി നിർദേശങ്ങളിൽ പ്രായോഗികമായവ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് പ്രവൃത്തിപഥത്തിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ്.
പാർലമെൻറ്/അസംബ്ലി െതരഞ്ഞെടുപ്പിനും തദ്ദേശ െതരഞ്ഞെടുപ്പിനും ഏക വോട്ടർപട്ടിക, വോട്ടർപട്ടികയിലെ പേര് ഇരട്ടിപ്പ് ഒഴിവാക്കൽ, പോളിങ് സാമഗ്രികൾ സ്വരൂപിക്കൽ, പോളിങ് ബൂത്തുകളുടെ മാപ്പിങ്, പോളിങ് ഉദ്യോഗസ്ഥരുടെ വിന്യാസം, പോളിങ് സാമഗ്രികളുടെ വിതരണം, സ്റ്റാറ്റ്യൂട്ടറി േഫാറങ്ങൾ ഡിജിറ്റലൈസ് ചെയ്യൽ, വോട്ടെണ്ണൽപ്രക്രിയ തുടങ്ങിയവയും ഗ്രാമ വാർഡ് തല യോഗങ്ങൾ, ആസ്തിബാധ്യത സ്റ്റേറ്റ്മെൻറുകൾ, ആകസ്മിക ഒഴിവുകളുടെ റിപ്പോർട്ടിങ്, െതരഞ്ഞെടുപ്പ് ചെലവുകണക്കുകൾ സമർപ്പിക്കുന്ന പ്രക്രിയ ഉൾപ്പെടെയുള്ള സ്ഥാനാർഥികളും െതരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നത് കമീഷെൻറ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതാണ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതക്കും സാമൂഹികനീതിക്കും അടിസ്ഥാനം പ്രായപൂർത്തി വോട്ടവകാശമാണ്. ഇത് നേടുന്നതിനും ഫലപ്രദമായി വിനിയോഗിക്കുന്നതിനുമുള്ള വിവേകം വോട്ടർമാർ പ്രകടിപ്പിക്കുന്നതു വഴിയാണ് ജനാധിപത്യം ശക്തിപ്പെടുന്നത്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഭരണഘടനയുടെ അടിത്തറയിലൂന്നിയുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹകരണം ഉറപ്പുവരുത്താൻ സംസ്ഥാന െതരഞ്ഞെടുപ്പ് കമീഷൻ പ്രതിജ്ഞാബദ്ധമാണ്.
സംസ്ഥാന െതരഞ്ഞെടുപ്പ് കമീഷണറാണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.