ഡൽഹി നഗരത്തിെൻറ ശ്വാസംമുട്ടലും അസ്വസ്ഥതയും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 2012 മുതൽ അവിടത്തെ വായുമണ്ഡലം ജീർണിക്കാൻ തുടങ്ങിയതാണ്. ഈ വർഷം അതിെൻറ സീമയെല്ലാം ലംഘിച്ച് വായു മലിനീകരണം വർധിക്കാൻ തുടങ്ങി എന്നുമാത്രം. തിരുത്താൻ ഇഷ്ടംപോലെ സമയമുണ്ടായിട്ടും, പ്രശ്നത്തെ വളരെ നിസ്സാരവത്കരിച്ചതാണ് സ്ഥിതി ഇത്ര വഷളാകാൻ ഇടയാക്കിയത്. പുക കോടയായി ഇറങ്ങുന്നതുപോലെ അന്തരീക്ഷത്തിൽ വന്ന് മൂടിക്കെട്ടി നിൽക്കുന്ന കേവല അവസ്ഥ മാത്രമല്ല ഡൽഹിയിലെ വായു മലിനീകരണം. അത് മനസ്സിനെയും ശരീരത്തെയും ബാധിച്ച് മനുഷ്യനെ പൂർണമായും ക്രിമിനലാക്കി മാറ്റി നശിപ്പിക്കുകയും ഡൽഹിയെത്തന്നെ ഇല്ലാതാക്കുകയും ചെയ്യുന്ന അവസ്ഥ കൂടിയാണ്. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞാൽ മാത്രമേ ഒരു പരിഹാരം കാണാനാകൂ. ചൈനയിലെ ഷിയാങ്ടെയ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വായു ശുദ്ധീകരണ മുഖംമൂടി ധരിച്ച് പുറത്തിറങ്ങുന്ന നഗരം ഡൽഹിയല്ലാതെ മറ്റൊന്നില്ല.
കൊൽക്കത്ത, മുംെബെ തുടങ്ങി ഇന്ത്യയിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് ഡൽഹിയിൽ വ്യവസായങ്ങൾ കുറവായിട്ടും ഇത്രയും രൂക്ഷമായ വായു മലിനീകരണം ഉണ്ടാകുന്നത് എന്തുകൊണ്ട്? ഡൽഹിയിൽ വർധിച്ചുവരുന്ന പഴയ കാറുകളാണ് ഈ ഒരു പ്രതിഭാസത്തിന് ഇടയാക്കിയതെന്ന് പറയുമ്പോൾ സർക്കാറിെൻറ തെറ്റായ വാഹന നയമാണ് കാരണം എന്നു കണ്ടെത്തും. സെക്കൻഡ് ഹാൻഡ് കാറുകൾ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഡൽഹിതന്നെ അതിെൻറ മാലിന്യം പേറേണ്ടി വരുന്നു എന്ന സത്യം മനസ്സിലാക്കണം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറുകൾ ഉള്ളത് ഡൽഹിയിലാണ്- 21.67 ലക്ഷം. തൊട്ടു പിന്നിലുള്ള മുംബൈയിൽ 8.4 ലക്ഷം വാഹനങ്ങൾ മാത്രമേ ഉള്ളൂ. കടലമിഠായി വാങ്ങുന്നതുപോലെ ഏതു കുട്ടികൾക്കും പഴയ കാറുകൾ കിട്ടുമെന്ന അവസ്ഥ ഉണ്ടാക്കിയതുതന്നെ സർക്കാറാണ്. കാറിൽ നിന്നു കിട്ടുന്ന റോഡ് നികുതിക്കുവേണ്ടി അനുമതി നൽകിയ ഈ വിപണന തന്ത്രം ഇപ്പോൾ ബൂമറാങ് പോലെ സർക്കാറിെൻറ നേരെ തിരിച്ചുവരുകയാണ്. അതുകൊണ്ടുതന്നെയാണ് മുംെബെയുടെ മൂന്ന് ഇരട്ടിയോളം വരുന്ന വാഹനങ്ങൾ നമ്മുടെ തലസ്ഥാന നഗരിയെ ലോകത്തെ ജീവിക്കാൻ പറ്റാത്ത 10 നഗരങ്ങളിൽ ഒന്നാക്കി മാറ്റിയത്. ഈ സത്യം തിരിച്ചറിഞ്ഞതിനാലാണ് നമ്മുടെ ഹരിത കോടതി വായു മലിനീകരണ നിയന്ത്രണത്തിന് ചില ഗൈഡ്ലൈൻ സർക്കാറിന് നൽകിയത്. സർക്കാർ ഇതിനെയും അവഗണിച്ചു.
തെറ്റായ വാഹനനയം
വാഹനങ്ങളുടെ പഴക്കത്തിെൻറ കാര്യത്തിൽ മറ്റൊരു റെക്കോഡ് കൂടി ഡൽഹിക്കുണ്ട്. ഇവിടെ 30 ശതമാനത്തോളം വാഹനങ്ങളും 20 വർഷത്തിൽ കൂടുതൽ പഴയതാണ്. ജീവവായുവിെൻറ ജീവൻ കൊണ്ടുപോകുന്നതാണ് ഈ വാഹനങ്ങളിൽനിന്നു വരുന്ന മാലിന്യം. കാരണം, പഴയ വാഹനങ്ങൾ പുതിയവയെ അപേക്ഷിച്ച് അഞ്ച് ഇരട്ടിയിൽ കൂടുതൽ മലിനീകരണം നടത്തുന്നു. ഒരാഴ്ച മുേമ്പ 15 വർഷം പഴക്കമുള്ള വാഹനങ്ങൾ നിരോധിച്ച് ഡൽഹി സർക്കാർ ഉത്തരവ് ഇട്ടെങ്കിലും ഒറ്റ പഴയ വാഹനം പോലും പിടിച്ചെടുത്ത് ലൈസൻസ് റദ്ദ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ദേശീയ ഹരിത ൈട്രബ്യൂണൽ ഒറ്റ ഇരട്ട നമ്പർ വാഹന നയം കൊണ്ടുവരണമെന്ന് നിർദേശിച്ചെങ്കിലും ഡൽഹിയിൽ ജനങ്ങൾക്ക് ആവശ്യമായ പൊതു വാഹനം ഇല്ല എന്നു പറഞ്ഞ് സർക്കാർ കോടതിയിൽ റിവ്യൂ പെറ്റീഷൻ കൊടുക്കാൻ പോകുകയാണ്. ഇതിൽ വേറെയൊരു തമാശയുണ്ട്. രണ്ടു വർഷം മുേമ്പ ഒറ്റ ഇരട്ട നമ്പർ വാഹനം ഇറക്കി വളരെ വിജയിച്ചെന്ന് പറഞ്ഞ കെജ്രിവാൾ തന്നെയാണ് ഇപ്പോൾ വേണ്ട എന്നു പറയുന്നത്.
വായു മാലിന്യത്തിൽ ലോകത്തിൽ ഡൽഹിക്കുള്ള മോശം പേര് ഒഴിവാക്കാൻ സർക്കാർ ഒരു കുതന്ത്രം കാണിച്ചു. വാഹന മലിനീകരണം കൂടുന്നതനുസരിച്ച് വായു ഗുണനിലവാര ഇൻഡക്സ് ഇടക്കിടക്ക് മാറ്റം വരുത്തി യഥാർഥത്തിലുള്ളതിനെക്കാൾ മലിനീകരണം കുറച്ചു രേഖപ്പെടുത്തി. ജനങ്ങളെ വിഡ്ഢികളാക്കുന്നതുപോലെ പ്രകൃതിയെ പറ്റിക്കാൻ കഴിയില്ല. ഡൽഹിയിൽ പോയാൽ റോഡുകളിലെ എയർപൊലൂഷൻ മോണിറ്ററിൽ തെളിഞ്ഞുവരുന്നത് അപകടരഹിതമായ വായു മലിനീകരണ തോത് ആയിരിക്കും. ഇത് ലോകം അംഗീകരിച്ച മാനദണ്ഡമല്ല. ഷികാഗോ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടാക്കിയ ഷികാഗോ യൂനിവേഴ്സിറ്റിയിലെ വായു ഗുണനിലവാര ലൈഫ് ഇൻഡക്സ് ഇന്ന് ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യതന്നെ രൂപകൽപന ചെയ്ത മാനദണ്ഡമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഡൽഹിയിൽ വായു മലിനീകരണത്തിെൻറ തോത് വർധിച്ചാൽ ജനങ്ങൾ അറിയില്ല. ശ്വാസം മുട്ടുമ്പോഴും രോഗം കലശലാകുമ്പോഴും മാത്രമേ വായു മലിനീകരണം വർധിച്ചതായി അറിയാൻ കഴിയൂ. ഇന്ത്യയിലെ ഏറ്റവും മലിനീകരണം കുറഞ്ഞ നഗരങ്ങളിൽപ്പെട്ട പത്തനംതിട്ട, പാലക്കാട് നഗരങ്ങളിൽ താമസിച്ചാൽ ശരാശരി 75 വയസ്സ് വരെ ജീവിക്കേണ്ട ഒരാൾ ഡൽഹിയിൽ രണ്ടു വർഷം സ്ഥിരമായി താമസിച്ചാൽ ഒമ്പത് വർഷം മുമ്പ് മരിക്കും. അത്രയും മാരകമാണ് കാർബൺ മോണോക്സൈഡിെൻറയും കാർബൺ ഡൈ ഓക്സൈഡിെൻറയും ഓസോണിെൻറയും സാന്നിധ്യം ജീവവായുവിൽ.
മറ്റു നഗരങ്ങളെ അപേക്ഷിച്ച് ഡൽഹിയിൽ ഗ്രൗണ്ട് ലെവൽ ഒാസോണിെൻറ അളവ് ഓരോ വർഷവും വർധിച്ചുവരുന്നുണ്ട്. ഡീസൽ വാഹനങ്ങളുടെ എണ്ണത്തിലുള്ള വർധനവാണ് ഡൽഹിയിലെ മാലിന്യം രൂക്ഷമാക്കിയത് എന്ന് പൊലൂഷൻ മോണിറ്ററിങ് ബോഡി തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് 34 ശതമാനം ഡീസൽ വാഹനങ്ങൾ ഡൽഹിയിൽ ഉണ്ട്. 24 പെേട്രാൾ വാഹനങ്ങൾ ഓടിയാൽ മാത്രമേ ഒരു ഡീസൽ വാഹനം പുറംതള്ളുന്ന മാലിന്യം പുറംതള്ളുന്നുള്ളൂ. അതുപോലെ, ഒരു ഡീസൽ കാർ മാത്രം 84 സി.എൻ.ജി വാഹനം ഉൽപാദിപ്പിക്കുന്ന വിഷവാതകം പുറംതള്ളുന്നുണ്ട്. എന്നിട്ടും ഡീസൽ വാഹനങ്ങളുടെ വിൽപനയിൽ നിയന്ത്രണം കൊണ്ടുവരാത്ത ഡൽഹി മുഖ്യമന്ത്രിക്ക് മോദിയുടെ പോലെ ഇന്ധന കമ്പനികളുമായുള്ള അവിഹിത ബന്ധമാണെന്ന് സംശയിക്കേണ്ടി വന്നാൽ തെറ്റാണെന്ന് പറയാൻ പറ്റില്ല.
ഡൽഹിയിൽ വായു മാലിന്യം കാരണം പരസ്പരം കാണാൻ പറ്റാതെ വാഹനങ്ങൾ കൂട്ടിയിടിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നുവെന്നാണ് എല്ലാ മാധ്യമങ്ങളും ഉയർത്തിക്കാട്ടുന്നത്. ഇത് തെറ്റാണ്. ഗൗരവമായ മാനസിക ശാരീരിക ആേരാഗ്യ പ്രശ്നങ്ങളാണ് അമിത വായു മലിനീകരണം ഉയർത്തുന്നത്. സ്വഭാവ രൂപവത്കരണം മുതൽ നമ്മുടെ ആരോഗ്യം, കുടുംബ ബജറ്റ്, കാലാവസ്ഥ, ജൈവ വൈവിധ്യത്തിെൻറ നിലനിൽപ്, പക്ഷികളുടെയും മനുഷ്യെൻറയും കുടിയേറ്റം, ക്രിമിനൽ വാസന, ജനന വൈകല്യം, പൊണ്ണത്തടി, തൊഴിലാളികളുടെ കാര്യക്ഷമത, അതിർത്തിയിലെ ഇടക്കിടക്കുള്ള അസ്വാസ്ഥ്യം തുടങ്ങി നിരവധി ഘടകങ്ങളെ ദോഷകരമായി വായു മലിനീകരണം ബാധിക്കുന്നു എന്ന സത്യം നമുക്ക് ഇനിയും ബോധ്യപ്പെടാനുണ്ട്. ഡൽഹിയിൽ വർധിച്ചുവരുന്ന വായു മലിനീകരണവും വർധിച്ചുവരുന്ന ക്രിമിനൽ വാസനയും തമ്മിലുള്ള ബന്ധം പരിശോധിച്ചാൽ ഒരു പുതിയ ആശയം നമുക്ക് കിട്ടും. ഡൽഹിയിലെ തെളിവ് വെച്ച് പരിശോധിച്ചാൽ ലോകത്ത് മുഴുവൻ വർധിച്ചുവരുന്ന ഹൈപ്പർടെൻഷെൻറയും വർധിച്ചുവരുന്ന വിവാഹമോചനമടക്കമുള്ള കുടുംബ പ്രശ്നങ്ങൾ കൂടാതെ ക്രിമിനൽ വാസനയുടെയും കാരണം കെണ്ടത്താൻ കഴിയും.
കൂടുന്ന കുറ്റകൃത്യനിരക്ക്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിമിനൽ നിരക്ക് ഉള്ള സിറ്റിയാണ് ഡൽഹി. അതായത്, 16.2 ശതമാനം. ഡൽഹി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വായു മലിനീകരണം ഉള്ള മുംബൈതന്നെയാണ് ക്രിമിനൽ നിരക്കിലും രണ്ടാം സ്ഥാനത്ത്.- അതായത്, 9.5 ശതമാനം. വായു മലിനീകരണത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ബംഗളൂരുവിൽ ക്രിമിനൽ നിരക്ക് 8.1 ശതമാനമാണ്. ഇനി കേരളത്തിെൻറ സ്ഥിതി ഡൽഹിയുമായി താരതമ്യം ചെയ്താലും ഇതേ ഫലം തന്നെ കിട്ടും. മലിന വായുവിെൻറ സൂക്ഷ്മ കണങ്ങളായ പി.എം 2.5െൻറ അളവ് െവച്ചുനോക്കുമ്പോൾ ഇന്ത്യയിൽ ഏറ്റവും വായു മലിനമായ 35 നഗരങ്ങളിൽ കൊച്ചിക്ക് പ്രഥമ സ്ഥാനമുണ്ട്. കേരളത്തിലെ ഈ ചെറു നഗരം ഡീസൽ വാഹനങ്ങളുടെ എണ്ണത്തിലും ട്രാഫിക് ജാമിലും മുൻനിരയിൽ നിൽക്കുന്നു. മലിനീകരണത്തിൽ മുൻനിരയിൽ നിൽക്കുന്ന കൊച്ചി തന്നെയാണ് െക്രെം നിരക്കിൽ ഒന്നാം സ്ഥാനത്ത് എന്നത് ശ്രദ്ധേയമാണ്. ലക്ഷത്തിൽ 817. 9 ആണ് പുതിയ ൈക്രം നിരക്ക്.
അതായത്, വർധിച്ചുവരുന്ന വായു മലിനീകരണവും കുറ്റകൃത്യ നിരക്കിലുള്ള വർധനവും വളരെ നേരിട്ട് ബന്ധമുള്ളതായി കാണാം. ഡൽഹിയിലും കേരളത്തിലും വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളും സ്ത്രീപീഡനവും അടക്കം വായുമലിനീകരണം കൊണ്ടുണ്ടാകുന്ന ഒരുതരം മാനസിക പ്രശ്നമായി മാത്രമേ കാണേണ്ടതുള്ളൂ എന്ന നിഗമനത്തിലാണ് ശാസ്ത്രലോകം എത്തിയത്. ശിക്ഷനിരക്ക് കഠിനമാക്കിയിട്ടും ജനങ്ങളിൽ ക്രിമിനൽ വാസന വർധിക്കുന്നത്, കൂടിക്കൊണ്ടിരിക്കുന്ന വായു മലിനീകരണം കൊണ്ടുകൂടിയാണ്. കൊച്ചിയിലും കോഴിക്കോട്ടും വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ നമ്മുടെ കേരളം ഡൽഹിയാവാനുള്ള സൂചനകൾ ആണ് നൽകുന്നത്.
ഡീസൽ വിൽപന നിയന്ത്രിക്കണം
ഡൽഹിയിൽ ഇപ്പോൾ സ്വീകരിച്ച നടപടി കൂടാതെ എന്തു ചെയ്യാൻ കഴിയും? പണമുള്ളവർക്ക് ഇഷ്ടംപോലെ ഏതുതരം വാഹനവും വാങ്ങുന്നതിനും പൊതുസ്വത്തായ വായുവിനെ മലിനമാക്കാനും അനുവദിക്കുന്ന സൗകര്യം എടുത്തു മാറ്റണം. ഇഷ്ടാനുസരണം ഡീസൽ കത്തിക്കാനുള്ള അവസരം മാറ്റിയെടുക്കണം. അതിന് ഓരോ വ്യക്തിയുടെയും ആധാർ കാർഡുമായി ലിങ്ക് ചെയ്ത് വാഹന ഉടമകൾക്ക് മാത്രം ഡീസൽ വിൽപന പരിമിതപ്പെടുത്തുക. വിൽപനയിൽ റേഷനിങ് കൊണ്ടുവന്നാൽ ഇന്നത്തെ വായു മാലിന്യം 30 ശതമാനത്തോളം കുറക്കാം. ഇന്ത്യയിൽ എവിടെനിന്നു വാങ്ങിയാലും കാർഡിൽ രേഖപ്പെടുത്തുന്ന ആധാർ ഡീസൽ റേഷനിങ് വരുന്നതോടുകൂടി പണം ഉണ്ടെന്നു കരുതി എത്രയും ഡീസൽ വാങ്ങാം എന്നുള്ള ഇന്നത്തെ സ്ഥിതി മാറിക്കിട്ടും.
ഓസോൺ ബഹിർഗമനം ഇന്നത്തേതിെൻറ 10 ശതമാനമായി കുറക്കാൻ ബി.എസ് (ഭാരത് സ്റ്റേജ് 6) വാഹനങ്ങൾക്ക് കഴിയും. നിലവിലെ എല്ലാ വാഹനങ്ങളും ബി.എസ് 6 വരുന്നതുവരെ ആധാർ ഡീസൽ റേഷനിങ് സമ്പ്രദായം തുടരുമ്പോൾ തന്നെ വ്യത്യാസം കണ്ടുതുടങ്ങും. ബി.എസ് 6 വാഹനങ്ങൾക്ക് ചെലവ് കൂടും. നിലവിലുള്ള വാഹന ഉടമകൾക്ക് ധനസഹായം നൽകണം. ഇതിനുവേണ്ടി അന്താരാഷ്ട്ര നിയമത്തിെൻറ ഭാഗമായി ഇന്ത്യയിൽ രൂപവത്കരിച്ച ഹരിതനിധിയിലെ പണം സബ്സിഡിയായി നൽകിയാൽ ഗ്രീൻ ഫണ്ടിെൻറ ഉദ്ദേശ്യം നടക്കുക മാത്രമല്ല, ഡൽഹിയിലെ വാഹന മലിനീകരണം കുറയുകയും ചെയ്യും. ഈ നിധിയിലെ പണം ഹരിത വികസനമല്ലാത്ത മറ്റ് ആവശ്യങ്ങൾക്ക് ഇപ്പോൾ വകമാറ്റി ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്.
മാത്രമല്ല, സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിനു വേണ്ടി 50,000 ലക്ഷം കോടി രൂപ വികസന പ്രവർത്തനം വഴി വിപണിയിലേക്ക് ഇറക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ബി.എസ് 6 വാഹനങ്ങളിലേക്ക് ഈ പണം ഉപയോഗിക്കുകയാണെങ്കിൽ സമ്പദ്ഘടന ത്വരിതപ്പെടുക മാത്രമല്ല വായു മലിനീകരണം കുറക്കുകയും ചെയ്യാം. ഇത് പാരിസ് കരാറിനോട് ചെയ്യുന്ന ധാർമികതയും കൂടിയായിരിക്കും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.