ഡൽഹി വംശീയാക്രമണത്തിൽ വെടിവെച്ച ശേഷം ജീവനോടെ കത്തിച്ച ജ്യേഷ്ഠെൻറ മൃതദേഹം ഏറ്റുവാങ്ങാൻപോലും ശിവ് വിഹാറിലേക്ക് പോകാൻ ഭയപ്പെട്ട ഇരയായിരുന്നു സലീം. ഫെബ്രുവരി 25ന് സഹോദരൻ കൊല്ലപ്പെട്ടതറിയിക്കാൻ നിരവധി തവണ ഡൽഹി പൊലീസിലേക്ക് വിളിച്ചുവങ്കിലും ആരും ഫോൺ എടുത്തില്ല.
പിറ്റേന്ന് മുസ്തഫാബാദിലിരുന്നും വിളി തുടർന്നെങ്കിലും െപാലീസ് വാക്കുപാലിച്ചില്ല. ഒടുവിൽ ഫെബ്രുവരി 26ന് വൈകീട്ട് കൗൺസിലർ മഅ്റൂഫിെൻറ സഹായം തേടിയേപ്പാഴാണ് ഒരു സംഘം പൊലീസുകാർ എത്തിയതെന്ന് സലീം പറഞ്ഞു. കുടെ വരാൻ പൊലീസ് ആവശ്യപ്പെട്ടേപ്പാൾ വരില്ലെന്നും വന്നാൽ അവർ തന്നെ കൊല്ലുമെന്നും സലീം പറഞ്ഞിരുന്നു.
ജഗദീഷ് പ്രധാൻ എന്ന ശിവ്വിഹാറിലെ ബി.ജെ.പിയുടെ ഗുജ്ജർ നേതാവ് അപ്പോഴും വിളിച്ചുകൊണ്ടിരുന്നു. സഹോദരെൻറ മൃതദേഹം എടുത്തുകൊണ്ടുപോയി സംസ്ക്കരിക്കണമെന്നായിരുന്നു ആവശ്യം. 'ചെയ്തത് നിങ്ങൾ തന്നെയല്ലേ, ബാക്കി വേണ്ടതും ചെയ്തോളൂ' എന്നും, താൻ വരില്ലെന്നും രോഷത്തോടെ പ്രതികരിച്ചതായി സലീം പറയുന്നു.
സഹോദരെൻറ കത്തിക്കരിഞ്ഞ ശരീരത്തിൽ കത്താതെ അവശേഷിച്ചത് ഒരു കാൽപാദമാണെന്നും അത് നായ്ക്കൾ കടിച്ചുകീറുകയാണെന്നും പറഞ്ഞ് പിന്നീട് അയൽക്കാരെൻറ ഫോൺ വന്നു. ഇതേ വിവരമറിയിച്ച് രാത്രി 7.30ന് പൊലീസും വിളിച്ചു. തുടർന്ന് ജ്യേഷ്ഠെൻറ ശരീരാവശിഷ്ടങ്ങൾ വിട്ടുകിട്ടാൻ ജി.ടി.ബി ആശുപത്രിയിലേക്ക് പോയി. അസ്ഥികൾ കിട്ടിയത് കൊണ്ടുവന്ന് സംസ്കരിച്ചു.
തങ്ങളുടെ കമ്പനിയുടെ അവശിഷ്ടങ്ങളും കവർച്ച ചെയ്ത് ഗലികളിലുള്ളവർതന്നെ തൂക്കിവിറ്റുവെന്ന് സലീം പറഞ്ഞു. ആ ശിവ്വിഹാറിലേക്ക് ഇനി മടങ്ങില്ലെന്ന് തീർത്ത് പറഞ്ഞിരുന്ന സലീം ഇപ്പോൾ മനസ്സു മാറ്റിയതിന് പിന്നിലെന്താണെന്ന് ചോദിച്ചപ്പോൾ കലാപച്ചാരത്തിൽനിന്ന് ഉയർന്നുവന്ന നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും കണ്ടതുകൊണ്ടാണെന്ന് പറഞ്ഞത് 'വിഷൻ 2026' വളൻറിയർ സാക്കിബ് ആണ്.
ഇതിന് തെളിവായി, വടക്കുകിഴക്കൻ ഡൽഹിയിലെ ഗോണ്ടയിൽ ആക്രമണത്തിനിരയായ ്പ്രമുഖ പൂട്ടുവ്യാപാരിയായ ശഹാബുദ്ദീെൻറ കത്തിച്ചാമ്പലായ കടയും ഫ്ലാറ്റുമടങ്ങുന്ന നാലുനില കെട്ടിടം പുനർനിർമിച്ചത് കാണിക്കാൻ സാക്കിബ് ഗോണ്ടയിലേക്ക് കൊണ്ടുേപായി. ഹിന്ദുഭൂരിപക്ഷ പ്രദേശത്താണ് കട പുതുക്കിപ്പണിതത്.
ഷോകേസിൽ പൂട്ടുകൾ നിറച്ചുവെച്ച വ്യാപാര കേന്ദ്രത്തിലേക്ക് കയറിെച്ചല്ലുേമ്പാൾ കച്ചവടത്തിെൻറ തിരക്കിലാണ് ശഹാബുദ്ദീൻ. ഫെബ്രുവരി 24ന് താനും കുടുംബവും ജീവിതം കൊണ്ട് ഓടി സുഹൃത്തിെൻറ വീട്ടിൽ അഭയം തേടുകയായിരുന്നുവെന്ന് ശഹാബുദ്ദീൻ പറഞ്ഞു.
സാധനങ്ങൾ കവർച്ചചെയ്ത് അർധരാത്രി കത്തിച്ചാമ്പലാക്കിയ കടയുടെയും വീടിെൻറയും ചിത്രങ്ങൾ അദ്ദേഹം കാണിച്ചുതന്നു. സർക്കാറിൽ നിന്ന് കിട്ടിയതും വിഷൻ നൽകിയതും ചേർത്തുവെച്ച് 30 ലക്ഷത്തോളം രൂപ മുതൽമുടക്കിൽ വിഷൻ തന്നെ പൂർവാധികം ഭംഗിയോടെ പുനർനിർമിച്ചു നൽകിയ വ്യാപാര സമുച്ചയത്തിൽ അതിജീവനത്തിെൻറ വഴിയിലെത്തിയ കഥ ശഹാബുദ്ദീൻ വിവരിച്ചു. കുടുംബത്തിന് താമസിക്കാൻ മുകളിൽ ഒരുക്കിയ ഫ്ലാറ്റുകളും കാണിച്ചുതന്നു.
അനുഭവിച്ചു കഴിഞ്ഞതിനേക്കാൾ കൂടുതൽ ഇനിയെന്ത് ഭയക്കാനാണെന്ന തിരിച്ചറിവിൽ നിന്നാണ് ജീവിതത്തിലേക്ക് തിരിച്ചുവരാനായതെന്ന് ശഹാബുദ്ദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.