അംബേദ്കറുടെ ‘അനിഹിേലഷന് ഓഫ് കാസ്റ്റ്’ എന്ന പുസ്തകത്തിെൻറ മുഖവുരയിൽ അരുന്ധതി റോയ് ഒരു താരതമ്യം നടത്തുന്നുണ്ട്. ഇന്ത്യയില്‍ ജീവിച്ച സുരേ ബോധ്മാംഗെ എന്ന ദലിത് സ്ത്രീയുടെ ജീവിതത്തിലുണ്ടായ കടുത്ത അനുഭവങ്ങളെ മലാല സംഭവവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണത്. മഹാരാഷ്ട്രയിൽ ജീവിച്ച സുരേ ബോധ്മാംഗെ താഴ്ന്ന ജാതിയില്‍ ജനിച്ച, കുറച്ച് വിദ്യാഭ്യാസമുള്ള ഒരു സ്ര്തീയാണ്. ഭര്‍ത്താവും രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമടങ്ങുന്നതാണ് കുടുംബം.
താഴ്ന്ന ജാതിക്കാരിയായതിനാല്‍ ചുറ്റുവട്ടത്തുള്ളവരുടെ സഹകരണം ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ അവര്‍ സുരേയുടെ ഭൂമിയിലൂടെ റോഡ് പണിയാൻ തീരുമാനിച്ചു. അവര്‍ അതിനെ എതിര്‍ക്കുകയും കേസ് കൊടുക്കുകയും ചെയ്തു. ചിലരെ അതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. പേക്ഷ, ഉടന്‍തന്നെ വിട്ടയക്കുകയും ചെയ്തു. എന്നാല്‍, ഇതിെൻറ പേരില്‍ ജനക്കൂട്ടം സുരേയുടെ ഒരു ബന്ധുവിനെ മർദിച്ചു. സുരേ വീണ്ടും പരാതി നല്കി. അതിനുശേഷം വലിയൊരു ജനക്കൂട്ടം ട്രാക്ടറുകളിലും മറ്റുമായി വന്ന് സുരേയുടെ വീട് വളഞ്ഞു. അവരെയും മക്കളെയും വലിച്ചുപുറത്തിറക്കി വീട് അഗ്നിക്കിരയാക്കി. ആണ്മക്കളോട് അമ്മയെയും പെങ്ങളെയും ബലാത്സംഗം ചെയ്യാൻ പറഞ്ഞു. അങ്ങനെ ചെയ്യാത്തതു കാരണം അവരുടെ ലിംഗം അറുത്തുമാറ്റി. ശേഷം അവരെ അടിച്ചുകൊന്നു. അവരുടെ ഭര്‍ത്താവ് ഒരു കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന് ഈ രംഗങ്ങള്‍ കാണുകയായിരുന്നു.
ഒരു പ്രസേൻറഷനുവേണ്ടി സുരേയുടെ ചിത്രം കിട്ടാനായി ഞാന്‍ ഗൂഗ്ളില്‍ അടിച്ചുനോക്കി. ഗൂഗ്ളിന് സുരേയെ വലിയ പരിചയമില്ലായിരുന്നു. ഒരു ചിത്രംപോലും അതെനിക്ക് നല്‍കിയില്ല. ഗൂഗ്ളിനു മാത്രമല്ല, ഇന്ത്യയില്‍ ജീവിക്കുന്ന എത്ര ശതമാനത്തിനാണ് സുരേയെ അറിയുക? നിര്‍ഭയയെ അറിയുന്നവര്‍ക്ക് സുരേയെ അറിയുമോ? കൊച്ചിയിൽ ഒരു നടി അക്രമത്തിനിരയായി. അതിൽ ശബ്ദമുയര്‍ത്തിയ എത്ര പേര്‍ക്ക് സുരേയെ അറിയാം? നിര്‍ഭയയുടെ ചിത്രം ഗൂഗ്ളിൽ സുലഭമാണ്.
അരുന്ധതി റോയ് സുരേയുടെ അവസ്ഥ താരതമ്യം ചെയ്യുന്നത് മലാലയുമായിട്ടാണ്. സുരേയുടെ വിഷയം മലാല സംഭവവുമായി താരതമ്യം ചെയ്യുമ്പോൾ സുരേയുടെ വിഷയത്തിലുള്ള ഭീകരത എത്രയോ മടങ്ങാണ്. പ്രത്യേകിച്ചും അത് ഇന്ത്യയിലെ ഒറ്റപ്പെട്ട ഒരു സംഭവവുമല്ല. ഞെട്ടിക്കുന്ന കണക്കുകളാണ് ഈ അര്‍ഥത്തിൽ പീഡനങ്ങള്‍ക്കും മർദനങ്ങള്‍ക്കും ഇരയാക്കപ്പെടുന്നവരുടെ കാര്യത്തിലുള്ളത്. എന്നിട്ടും മലാലയുടെ വിഷയത്തിൽ ലോകം മുഴുവന്‍ രംഗത്തിറങ്ങി. ലോകത്ത് മലാലയെക്കുറിച്ച് അറിയാത്തവർ വളരെ കുറവ്. മലാലയെക്കുറിച്ച് അറിയാത്തവരുടെ അത്ര എണ്ണംപോലും സുരേയെക്കുറിച്ച് അറിയുന്നവരായി ഉണ്ടാകില്ല. എന്നാല്‍, മലാലയുടെ ചിത്രം ഗൂഗ്ളിനോട് ചോദിക്കുകപോലും ചെയ്യേണ്ടതില്ല. അതിനു മുമ്പുതന്നെ ലോകത്തിലെ വിവിധ സ്റ്റുഡിയോകളില്നിന്നെടുത്ത ആയിരക്കണക്കിന് ചിത്രങ്ങൾ പ്രത്യക്ഷപ്പെടും.
അരുന്ധതി റോയ് നടത്തുന്ന താരതമ്യം പ്രധാനമാണ്. മലാല വിഷയത്തിൽ, സംഭവിച്ച ഉടനെതന്നെ ലോകത്ത് എന്തൊക്കെ കാര്യങ്ങളാണ് നടന്നത്. യു.എന്‍ പ്രസ്താവന നടത്തുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി കാമ്പയിന് സംഘടിപ്പിക്കുന്നു. അമേരിക്കൻ പ്രസിഡൻറ് വാർത്തസമ്മേളനം വിളിക്കുന്നു. മഡോണ ഗാനം രചിക്കുന്നു. ടൈം മാഗസിൻ മുഖചിത്രമാക്കുന്നു. ഇപ്പോള്‍ അവസാനമായി കാനഡ അവൾക്ക് പൗരത്വവും നല്‍കിയിരിക്കുകയാണ്.
ഇന്ത്യയിൽ മരണവുമായി ബന്ധപ്പെട്ടുപോലും നിലനില്‍ക്കുന്ന വിവേചനങ്ങൾ ഇതില്‍നിന്ന് വളരെ എളുപ്പത്തിൽ മനസ്സിലാക്കാന്‍ കഴിയും. യഥാര്‍ഥത്തില്‍ ഇത് ലോകത്തിൽതന്നെ നിലനില്‍ക്കുന്ന ഒന്നാണ്. അതിെൻറ സാംസ്കാരികമായ ഒരു വിധേയത്വമാണ് ഇന്ത്യയിലുള്ളത്. മതപരമായിത്തന്നെയുള്ള പിന്‍ബലത്തോടുകൂടി വലിയൊരു ജനവിഭാഗത്തിന് വിദ്യാഭ്യാസം നിഷേധിച്ചതിനും ഇന്നും നിഷേധിക്കുന്നതിനും കാരണമായ ഇന്ത്യയിലെ ബ്രാഹ്മണിസം മലാല അനുഭവിച്ച പ്രശ്നങ്ങളെ അപേക്ഷിച്ചുനോക്കിയാല്‍ എത്രയോ ഭീകരമാണ്. എത്ര ഭീകരമായി ഈ വിഷയത്തില്‍ ഇന്ത്യയില്‍ കൂട്ടക്കൊലകളും അടിച്ചമര്‍ത്തലുകളും വംശീയഭീകരതകളും നടന്നിട്ടുണ്ട്. എന്നാല്‍, ഇത് ലോകത്തില്‍, അല്ലെങ്കില്‍ ഇന്ത്യയില്‍തന്നെയോ ഒരു വിഷയമായിട്ട് ഇന്നും മാറിയിട്ടില്ല.
വിവേചനങ്ങളുടെ അടിസ്ഥാനം
അഞ്ചു വിധത്തിൽ മരണങ്ങൾ വര്‍ഗീകരിച്ചാല്‍ അതിനോരോന്നിനും വ്യത്യസ്തമായ പ്രതിഫലനങ്ങളാണ് സമൂഹത്തില്‍ ഉണ്ടാകുന്നത് എന്നു കാണാന്‍ കഴിയും.
1. പ്രിവിലേജ് ഉള്ള വംശത്തിൽ പിറന്ന ഒരുവന് വംശീയമായി താഴ്ന്ന വിഭാഗത്തിലുള്ള ഒരുവനെ വധിക്കുകയോ മർദിക്കുകയോ ചെയ്യുന്നത്.
2. വംശീയമായി താഴ്ന്ന വിഭാഗത്തിൽപെട്ടവന് പ്രിവിലേജ് ഉള്ള വിഭാഗത്തിലുള്ളവനെ ആക്രമിക്കുകയോ മർദിക്കുകയോ ചെയ്യുന്നത്.
3. മുസ്ലിം നാമധാരി മറ്റു മതസ്ഥരെ വധിക്കുന്നത്.
4. മുസ്ലിം നാമധാരി മുസ്ലിംകളെതന്നെ വധിക്കുന്നത്.
5. ഇതര മതസമൂഹത്തിലുള്ളവർ വഴി മുസ്ലിം നാമധാരി വധിക്കപ്പെടുന്നത്.
ഒന്നാമത്തെ പട്ടികക്കാരനാണ് വെളുത്ത വര്ഗക്കാരന് കറുത്ത വര്‍ഗക്കാരെ അടിച്ചമര്‍ത്തിയതിലൂടെ കണ്ടത്. അതേ വിധത്തിലൂടെതന്നെയാണ് ബ്രഹ്മണാധിപത്യത്തില് ഞെരിഞ്ഞമര്‍ന്ന ഇന്ത്യയിലെ താഴ്ന്ന ജാതി മനുഷ്യരുടെ വിഷയത്തിലും കണ്ടത്. രണ്ടു വിഭാഗത്തിനുനേരെയും എത്ര ഭീകരമായി അധികാരം പ്രയോഗിച്ചാലും അതൊരു ലോകത്തിെൻറ വിഷയമായി മാറുകയില്ലായിരുന്നു. അല്ലെങ്കിൽ ലോകത്തിെൻറ മീഡിയകള്‍ക്കും പൊതുവേദികള്‍ക്കും നേതാക്കള്‍ക്കും സംഘടനകള്‍ക്കും ഒന്നു പ്രതികരിക്കുകപോലും ചെയ്യേണ്ട ഒരു വിഷയമായി അനുഭവപ്പെടില്ല. അതിെൻറ കാരണം മറ്റൊന്നുമല്ല, ജ്ഞാനാധികാരത്തിലൂടെ അവര്‍ സ്ഥാപിച്ചെടുത്ത വ്യവഹാരങ്ങള്തന്നെയാണ് ലോകത്തില്‍ അങ്ങനെയൊരു പൊതുബോധം സൃഷ്ടിക്കുന്നത്. റമോണ്ഗ്രോസ്ഫുഗൽ തെൻറ ഒരു പഠനത്തിൽ പറയുന്നു: ആഫ്രിക്കക്കാരെ അടിമകളാക്കിയതും അവരുടെമേൽ വംശഹത്യകൾ നടത്തിയതും നീഗ്രോകള്‍ക്ക് കുറഞ്ഞ ഐ.ക്യുവാണ്, ബുദ്ധിയില്ല തുടങ്ങിയ വംശീയമായ വ്യവഹാരങ്ങളിലൂടെയാണ്.
മുകളില്‍ ഉദ്ധരിച്ച കാര്യത്തിൽ സുരേ ബോധ്മാംഗെ എന്ന വിഷയം ഇന്ത്യക്കാര്‍ക്ക് അറിയാതിരിക്കുന്നതിനും നിര്‍ഭയ വിഷയം പൊതുവെ അരാഷ്ട്രീയരായ ഇന്ത്യൻ പ്രഫഷനലുകളെവരെ പുറത്തിറക്കിയ ഒരു വിഷയമായി മാറിയതും ഇതേ കാരണംകൊണ്ടാണ്. ആദ്യം പറഞ്ഞ വിഭാഗത്തിനെ മനുഷ്യരായി ഇനിയും പരിഗണിച്ചിട്ടില്ല. മനുഷ്യരല്ല എന്നാണ് ബ്രാഹ്മണിസത്തിെൻറ ജ്ഞാനാധികാരം ഓരോ ഇന്ത്യക്കാരനെയും പഠിപ്പിച്ചത്. അതേ ബോധം ഇന്നും തുടര്‍ന്നുപോരുന്നു; ഇന്ത്യൻ ഗ്രാമങ്ങളിലും യൂനിവേഴ്സിറ്റികളിലും.
പ്രിവിലേജ് ഉള്ളവന് കൊല്ലപ്പെടുമ്പോഴാണ് ഒരു മനുഷ്യൻ കൊല്ലപ്പെട്ട പ്രതീതി ലോകത്തിനുണ്ടാകുന്നത്. അതേ കാറ്റഗറിയിലുള്ള ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടതാണെങ്കിൽ ധാർമികത്തകര്ച്ചയെക്കുറിച്ച് വന്‍ ചര്‍ച്ചകള്‍ ഉണ്ടാകും. മീഡിയകൾ ഇളകും. ലോക നേതാക്കളുടെവരെ ചുണ്ടുകള്‍ ചലിക്കും. പെരുവിരലുകള്‍ ഉയരും. മെഴുകുതിരികള്‍ കത്തും. ദലിത്- ആദിവാസി വിഭാഗങ്ങളിൽനിന്ന് ബലാത്സംഗത്തിനിരയാകുന്നതും ആക്രമിക്കപ്പെടുകയും ചെയ്യുന്നത് മിനിറ്റില്‍ എന്ന തോതിലാണ്. പേക്ഷ, അത് എവിടെയും വിഷയീഭവിക്കുന്നില്ല.
ഇസ്ലാമോഫോബിയയാണ് മുസ്ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്നത്. മുസ്ലിം സമൂഹം വംശഹത്യകള്‍ക്ക് വിധേയമാകുമ്പോഴും പീഡനമർദനങ്ങള്ക്ക് വിധേയമാക്കപ്പെടുമ്പോഴും ജാതീയമായി താഴ്ന്ന വിഭാഗത്തിൽപെടുന്നതായി കണക്കാക്കിയിട്ടുള്ള സമൂഹത്തിന് സംഭവിക്കുന്ന അതേ അവസ്ഥ ഉണ്ടാകുന്നു. സമൂഹത്തിൽ യാതൊരുതരത്തിലുമുള്ള പ്രതിഫലനങ്ങള്‍ക്കും അത് കാരണമാകുന്നില്ല.
പശുവിെൻറ പേരില്‍ ഇന്ത്യയില്‍ നടന്ന നിരവധി കൊലകളുമായി ബന്ധപ്പെട്ട പ്രതികരണങ്ങളുടെ സ്വഭാവം എടുത്തുനോക്കിയാല്‍ അത് മനസ്സിലാക്കാന്‍ കഴിയും. വലിയ സാംസ്കാരിക നായകന്മാര് എന്ന നിലയിലും എഴുത്തുകാര്‍ എന്ന നിലയിലും അറിയപ്പെടുന്ന നിരവധി പേരിൽ വളരെ തുച്ഛം ആളുകളാണ് വിഷയസംബന്ധമായി ചെറിയ രീതിയിലെങ്കിലും പ്രതികരിച്ചത്.
ലോകത്തുതന്നെ നടന്നിട്ടുള്ള മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട കൂട്ടക്കൊലകളിൽ ഒരുവിധത്തിലുള്ള പ്രതികരണവും ലോകത്ത് ഉണ്ടാവാറില്ല. യു.എന്‍ ആകട്ടെ, മറ്റു ദേശരാഷ്ട്രങ്ങളാകട്ടെ ഇതാണവസ്ഥ. ഇറാഖ്, അഫ്ഗാൻ, ഫലസ്തീൻ തുടങ്ങി അമേരിക്കയും സയണിസവും ചോര വീഴ്ത്തി തുടച്ചു നക്കിയിട്ടും ഇന്ത്യയില്‍നിന്നുള്ള പ്രതികരണങ്ങളുടെ തോത് എടുത്തുനോക്കിയാല്‍ ഇതിെൻറ ആഴം വ്യക്തമാകും. ഇപ്പോൾ മ്യാന്മറിൽ നടക്കുന്ന റോഹിങ്ക്യ വംശഹത്യകളുമായി ബന്ധപ്പെട്ടും എന്ത് പ്രതികരണമാണുള്ളത്? ഇന്ത്യയിലെ ഇടതുപക്ഷത്തെപ്പോലും ഇത് ബാധിച്ചിരിക്കുന്നു.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.