മാന്ദ്യം മറക്കുന്ന അർമാദം

ചിങ്ങം പിറന്നു. പ്രളയക്കെടുതിയിലാണ് കേരളമെങ്കിലും ഒാണം മഹാബലിയുടേതോ വാമന​േൻറതോ എന്ന ക്രമപ്രശ്നം ഒാണക്കാ ലത്ത് കൂടുതൽ ചർച്ചചെയ്യപ്പെേട്ടക്കും. രണ്ടാം മോദിസർക്കാറി​െൻറ കന്നി ഒാണം എന്ന ഗർവോടെ കേരളത്തിലെ കാവിപ്പട മ ഹാബലിയെ ചവിട്ടിത്താഴ്ത്താനും വാമനനെ പാടിപ്പുകഴ്ത്താനും വർധിതാവേശത്തോടെ മത്സരിച്ചെന്നിരിക്കും. ഒാണത്തി​െ ൻറ െഎതിഹ്യം എന്തായാലും, ഒാണം ഉണ്ണാൻ കാണം വിൽക്കേണ്ട സ്ഥിതി െഎതിഹ്യമല്ല, യാഥാർഥ്യമാണ്. ഒാണസദ്യക്കപ്പുറം, നിത്യജ ീവിത യാഥാർഥ്യത്തിലേക്ക് മഹാനഗരമായ ഡൽഹിയിലെ മയൂർ വിഹാറിലുള്ള ഒരു പലചരക്കുകടക്കാരൻ വിരൽ ചൂണ്ടിയത് ഇങ്ങനെ: ‘‘കച ്ചവടമൊക്കെ ഒരു കണക്കായി. പലചരക്കും പച്ചക്കറിയുമൊക്കെ ആളുകൾ വാങ്ങുന്നത് മടിച്ചു മടിച്ചാണ്. നേര​േത്ത വീട്ടിൽ പലകൂട്ടം കറികൾ ഉണ്ടാക്കിയിരുന്നവർ ഇപ്പോ
ൾ വെക്കുന്നത് ഏറിയാൽ രണ്ടു കൂട്ടം. ചെലവുചുരുക്കാൻ കണ്ടുപിടിച്ച ഉ പായമാണ്. വരുമാനം കുറഞ്ഞു. ചെലവു കൂടുന്നു. ദാരിദ്ര്യം നന്നായിട്ടുണ്ട്. കോൺക്രീറ്റ് കാടല്ലേ, അതിനുള്ളിലെ ദാരിദ് ര്യം പുറത്തറിയില്ലെന്നു മാത്രം.’’
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും മൂന്നു കൊല്ലംകൊണ്ട് ഇന്ത് യയെ അഞ്ചു ലക്ഷം കോടി ഡോളറി​െൻറ സമ്പദ്​വ്യവസ്ഥയാക്കാനുള്ള പുറപ്പാടിലാണ്. അതിനിടയിൽ ദാരിദ്ര്യം പറയുന്ന പലവ് യഞ്ജനക്കാരനോട് അവജ്ഞ തോന്നാം.

എന്നാൽ, തൊഴിലാളിയും മാസശമ്പളക്കാരും മാത്രമല്ല, വ്യവസായിയും ഇേപ്പാൾ പറയുന്നത് വിപണിയിലെ മടുപ്പിനെക്കുറിച്ചാണ്. ജൂലൈയിൽ കാറുകളുടെ വിൽപന മൂന്നിലൊന്നു കണ്ട് കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ 19 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിതെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. കുറെ മാസങ്ങളായി വിൽപനയുടെ ഗ്രാഫിൽ ഇടിവുതന്നെ. ഇരുചക്രവാഹനക്കമ്പനി ഷിഫ്​റ്റ്​ വെട്ടിച്ചുരുക്കി തൊഴിലാളികളെ കുറക്കുന്നു. വാഹനഡീലർമാരിൽ ചിലർ ഡീലർഷിപ് ഉപേക്ഷിക്കുന്നു. റിലയൻസി​െൻറ മുകേഷ് അംബാനി ലക്ഷ്യങ്ങൾ മാറ്റിനിശ്ചയിക്കുകയാണ്. പുതിയ പദ്ധതികളിലല്ല, കടബാധ്യത കുറക്കുന്നതിലാണ് ഫോക്കസ്. കടമെടുക്കാൻ കിട്ടാഞ്ഞിട്ടല്ല. കടമെടുത്ത്​ വ്യവസായ പദ്ധതികൾ വിപുലപ്പെടുത്തിയാൽ, അതിനൊത്ത വരുമാനം കിട്ടാത്തവിധം മാന്ദ്യമാണ് വിപണിയിൽ. നിക്ഷേപം ഇറക്കുന്നതിനേക്കാൾ ബുദ്ധി, ഇൗ സമയത്ത് നിലവിലുള്ള വായ്പകൾ തിരിച്ചടച്ചും മറ്റും ബിസിനസ് ബാധ്യതകൾ ക്രമീകരിക്കുകയത്രെ.

തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പുറത്തുവന്ന ഒൗദ്യോഗിക കണക്കുകൾപ്രകാരം നാലര പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് തൊഴിലില്ലായ്മ. അസംസ്കൃത എണ്ണ, സ്വർണം എന്നിവയുടേതൊഴികെ എല്ലാവിധ ഇറക്കുമതിയും ജൂലൈയിൽ ഇടിഞ്ഞുവെന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് വാണിജ്യമന്ത്രാലയത്തി​െൻറ കണക്കുകൾ വന്നത്. ഇറക്കുമതി കുറഞ്ഞു എന്നാൽ, ആഭ്യന്തര ഉപഭോഗം ചുരുങ്ങി എന്നർഥം. ജൂലൈയിൽ മാത്രമല്ല, കുറെ മാസങ്ങളായി ഇതാണ് സ്ഥിതി. നിത്യോപയോഗസാധനങ്ങളുടെയും ഗാർഹികോപകരണങ്ങളുടെയും വിൽപനയും ഇടിഞ്ഞിരിക്കുന്നു. റിയൽ എസ്​റ്റേറ്റ് രംഗത്ത് സിമൻറ്, ഇഷ്​ടിക, വീട്ടുപകരണങ്ങൾ, പെയിൻറ്, ഇലക്ട്രിക്കൽ^ഇലക്ട്രോണിക് സാധനങ്ങൾ എന്നിവയുടെയെല്ലാം ഡിമാൻഡിൽ വലിയ ഇടിവാണ്. ഉൽപന്നങ്ങൾ വിറ്റഴിക്കപ്പെടാതെ കെട്ടിക്കിടക്കുന്നു. തിരിച്ചടവുശേഷിയെക്കുറിച്ച ആശങ്കകൾ വർധിച്ച് വീടും ഭൂമിയും വാങ്ങുന്ന ആളുകൾ ചുരുങ്ങി. വാങ്ങൽശേഷി ചോർന്നുപോയിരിക്കുന്നു.

വരുമാനവും ശമ്പളവും വർഷംതോറും ആനുപാതികമായി ഉയരുന്നില്ലെങ്കിൽ ഡിമാൻഡ്​ വർധിക്കില്ല. വായ്പയെടുത്താൽ തിരിച്ചടക്കാനുള്ള ശേഷി കുറയുന്നതുകൊണ്ടുകൂടിയാണ് ഡിമാൻഡ്​ ഇടിയുന്നത്. വ്യവസായികളെ ഉത്തേജക പാക്കേജ് വഴി സഹായിക്കാതെയോ ഉപയോക്താക്കളുടെ വാങ്ങൽ​േശഷി കൂട്ടാൻ പാകത്തിലുള്ള ഇടപെടലുകൾ നടത്താതെയോ ഇൗ സ്ഥിതി ഒതുക്കാനാവില്ല. പക്ഷേ, ഏതാനും ആഴ്ചകൾക്കു മുമ്പ് പാസാക്കിയ ബജറ്റ് ഇക്കാര്യത്തിൽ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. സർക്കാറി​െൻറ പണഞെരുക്കത്തിനിടയിൽ അത്തരം കാര്യങ്ങളിലേക്കു കടക്കാനാവില്ല എന്നു മാത്രമല്ല, പെട്രോളി​െൻറയും ഡീസലി​െൻറയും എക്സൈസ് തീരുവ കൂട്ടി അധിക വിഭവസമാഹരണത്തിനു ശ്രമിക്കുകയും അതുവഴി ജനങ്ങളെ കൂടുതൽ പിഴിയുകയുമായിരുന്നു സർക്കാർ.

സാമ്പത്തികമാന്ദ്യം രൂക്ഷമാകുേമ്പാൾ കൈത്താങ്ങ് നൽകാതെ പുറന്തിരിഞ്ഞുനിൽക്കുന്ന സർക്കാറിനോടുള്ള ക്ഷോഭം പല വ്യവസായപ്രമുഖരും ഇതിനകം പരസ്യമായി പ്രകടിപ്പിച്ചുകഴിഞ്ഞു. അതി​െൻറയെല്ലാം തുടർച്ചയെന്ന നിലയിലാണ് പ്രധാനമന്ത്രി ധനമന്ത്രിയോട് റിപ്പോർട്ട്​ തേടിയെന്നും ഉത്തേജക പാക്കേജിനെക്കുറിച്ച് ചർച്ചചെയ്തുവെന്നും മറ്റുമുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നത്. ഇരുവർക്കും കാര്യങ്ങൾ പരസ്പരം അറിയാത്തതൊന്നുമല്ല, ഒന്നും ചെയ്യാതിരിക്കുന്നില്ല എന്നു വരുത്തുകയാണ് സർക്കാറിന് വേണ്ടത്. അതുകൊണ്ട് ഇമ്മാതിരി കൂടിക്കാഴ്ചകളും പാക്കേജ് ചർച്ചകളുമൊക്കെ സംബന്ധിച്ച വാർത്തകൾ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും. കണ്ണിൽ പൊടിയിടാനുള്ള കുഞ്ഞിരാമ​​െൻറ പൊടിക്കൈ പ്രയോഗങ്ങൾ ഉണ്ടായെന്നും വരാം. പക്ഷേ യാഥാർഥ്യം, സർക്കാർ പണഞെരുക്കം നേരിടുന്നു എന്നതാണ്. കോർപറേറ്റുകൾക്ക് വാരിക്കോരിയിട്ടും സ്വകാര്യനിക്ഷേപം മാടിവിളിച്ചിട്ടും പൊതുമേഖല സ്ഥാപനങ്ങൾ വിൽപനക്കുവെച്ചിട്ടും ആരും വരുന്നില്ല. ഉപഭോഗവും വിനിമയവും കുറയുേമ്പാൾ സർക്കാറിന് ഫണ്ടില്ലാതാവും.

യഥാർഥത്തിൽ അസാധു നോട്ടും ധിറുതിപിടിച്ച്​ നടപ്പാക്കിയ ജി.എസ്.ടിയും ചേർന്നാണ് സാമ്പത്തികമാന്ദ്യം രൂക്ഷമാക്കിയത്. ആഗോള സാഹചര്യങ്ങൾ അതിന് ആക്കംപകരുകയും ചെയ്തു. ഉത്തരവാദിത്തബോധമുള്ള ഒരു സർക്കാറി​െൻറ ആദ്യ 100 ദിനങ്ങളിൽ ഇടംപിടിക്കേണ്ട അജണ്ട ജമ്മു-കശ്മീർ വിഭജനമോ മുഖ്യ സേനാമേധാവി നിയമനമോ വിവാദ നിയമനിർമാണങ്ങളോ ആയിരുന്നില്ല. വീണ്ടും അധികാരത്തിൽ വന്ന സർക്കാർ പ്രധാന ദൗത്യമായി ഏറ്റെടുത്ത് നേരിടേണ്ടത്, പിടിമുറുക്കുന്ന സാമ്പത്തികമാന്ദ്യത്തെയാണ്. എന്നാൽ, സമ്പദ്​രംഗത്തെ അനീമിയയെ, ഭിന്നിപ്പി​െൻറ രാഷ്​ട്രീയാർമാദംകൊണ്ട് മറച്ചുപിടിച്ച്​ മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
സൈനിക ബൂട്ടിനടിയിൽ ഞെരിഞ്ഞു മരവിച്ചു നിൽക്കുകയാണ് രണ്ടാഴ്ചയായി ജമ്മു-കശ്മീർ. ഒരർഥത്തിൽ അതു വലിയ പുതുമയല്ല. ജമ്മു-കശ്മീരിൽ മനുഷ്യാവകാശങ്ങളും പൗരസ്വാതന്ത്ര്യവും മൂക്കുകയറിട്ടു നിർത്തിയിട്ട് പല പതിറ്റാണ്ടുകളായി. പ്രത്യേക പദവിയെന്ന ചിറകരിഞ്ഞ്, രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കി പിളർത്താനുള്ള തീരുമാനം സൈനികക്കരുത്തുകൊണ്ട് ദഹിപ്പിച്ചെടുക്കുന്ന പ്രക്രിയ രണ്ടാഴ്ചയായി പുരോഗമിക്കുന്നു എന്നു മാത്രം. വിഘടനവാദി നേതാക്കൾ സംസ്ഥാനത്തിനു പുറത്തെ കാരാഗൃഹങ്ങളിൽ. മുൻ മുഖ്യമന്ത്രിമാർ അടക്കമുള്ള മുഖ്യധാരാ പാർട്ടി നേതാക്കൾ വീട്ടിലോ മറ്റെവിടെയോ തടങ്കലിൽ. ജനം ഭയപ്പാടി​െൻറ നെരിപ്പോടിൽ.

ആദ്യ 100 ദിനങ്ങൾക്കിടയിൽ പലതും ഇടിച്ചുനിരത്തുമെന്ന മട്ടിലാണ് രണ്ടാം മോദിസർക്കാറി​െൻറ പോക്ക്. ലോക്സഭ തെരഞ്ഞെടുപ്പിനു പിന്നാലെ പ്രതിപക്ഷ പാർട്ടികളുടെ െഎക്യവും ആത്മവീര്യവും നിലംപരിശാക്കി മൂന്നു ഡസൻ നിയമങ്ങൾ ചുെട്ടടുത്ത ഉൽപാദനക്ഷമതയോടെയാണ് പാർലമ​െൻറ് പിരിഞ്ഞത്. സ്വാതന്ത്ര്യദിനം പിന്നിട്ടതാക​െട്ട, രണ്ട് അമിട്ടുകൂടി പൊട്ടിച്ചാണ്. പലവിധ എതിർപ്പുകൾമൂലം മരവിപ്പിച്ചുനിർത്തിയിരുന്ന നിർദേശമാണ് മുഖ്യസേനാമേധാവി പദവിയെങ്കിലും, ആ പദവി സൃഷ്​ടിച്ച് മുന്നോട്ടുപോകുമെന്ന് ചെേങ്കാട്ടപ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ആണവശക്തി ആദ്യം പ്രയോഗിക്കുന്ന രാജ്യമായിരിക്കില്ല ഇന്ത്യയെന്ന് ലോകത്തിനു നൽകിയ വാക്ക് പഴഞ്ചാക്കാണെന്നും, ഭാവിയിലെ സാഹചര്യങ്ങൾക്ക് ഒത്തവിധമാണ് തീരുമാനങ്ങൾ എടുക്കുകയെന്നും പ്രതിരോധമന്ത്രി രാജ്നാഥ്​ സിങ് ആണവ പരീക്ഷണഭൂമികയായ പൊഖ്റാനിൽ ചെന്നു പ്രഖ്യാപിച്ചു.
പല മാസങ്ങളിലേക്ക് ജനങ്ങളുടെ കണ്ണും കാതും ചർച്ചയും ഇതിലെല്ലാം ഉടക്കിനിർത്താൻ സർക്കാറിനും ബി.ജെ.പിക്കും സാധിക്കും. എന്നാൽ, സാമ്പത്തികമേഖലക്ക് പിടിപെട്ട തളർവാതം തട്ടുപൊളിപ്പൻ പ്രയോഗങ്ങൾകൊ
ണ്ട് മറച്ചുപിടിക്കുന്ന ഇൗ രീതി എത്രകാലം തുടരാനാവും? യഥാർഥ വിഷയങ്ങളെ അഭിമുഖീകരിക്കാതെ എങ്ങനെ മുന്നോട്ടുപോകും? ഒരുമയുള്ള ജനതയും ലക്ഷ്യബോധമുള്ള സർക്കാറുമാണ് ഒരു രാജ്യത്തെ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കുന്നത്. സ്വാസ്ഥ്യമുള്ള ഭൂമിയിലാണ് പദ്ധതിയും നിക്ഷേപവുമെല്ലാം പടർന്നുപന്തലിക്കുക. സർക്കാർ എത്ര ഉദാരവത്​കരിച്ചാലും മാന്ദ്യത്തിനും മോശം സാമൂഹികാവസ്ഥകൾക്കുമിടയിൽ മുതൽമുടക്കി വെള്ളത്തിലാകാൻ സ്വകാര്യ നിക്ഷേപകരെ കിട്ടില്ല. സാമൂഹികമായ അസ്ഥിരത, സാമുദായിക അക്രമങ്ങൾ, പെരുകുന്ന അസഹിഷ്ണുത, വിദ്വേഷക്കൊല എന്നിവയെല്ലാം സാമ്പത്തികവളർച്ചയെ തടസ്സപ്പെടുത്തും. അത്തരമൊരു കാലാവസ്ഥയിൽ മുതൽമുടക്കാൻ ആരും തയാറാവില്ല. സ്വകാര്യ മേഖലയെ മാടിവിളിച്ചതുകൊണ്ടായില്ല. സാമ്പത്തികമാന്ദ്യത്തി​െൻറ സാഹചര്യങ്ങൾക്കൊപ്പം മോദിസർക്കാർ നേരിടുന്ന പ്രതിസന്ധി അതുകൂടിയാണ്. കാലുഷ്യമല്ല, പുരോഗതിയാണ് വേണ്ടതെന്ന് നെഞ്ചുവിരിച്ചുനിന്ന് വിളിച്ചുപറയേണ്ട യൗവനം ഇന്ന് വിഭാഗീയതയുടെ മിഥ്യാബോധങ്ങൾക്കിടയിലാണ് എന്നത് മറ്റൊരു ദുരന്തം.

Tags:    
News Summary - Ecnomic crisis issue-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT