ജാതി-മത-ലിംഗ-ജന്മദേശ കാരണങ്ങളാലോ അവയിൽ ഏതെങ്കിലും ഒന്ന് കാരണമാക്കിയോ രാഷ് ട്രം ഒരു പൗരനോടും വിവേചനം കാട്ടാൻ പാടില്ല. ഭരണഘടനയിലെ ഈ വകുപ്പിന് പ്രയോഗതലത് തിൽ രണ്ട് അപവാദങ്ങളുണ്ട്. അതിലൊന്ന് സ്ത്രീകളുടെയും കുട്ടികളുടെയും നന്മക്കായി പ് രത്യേക വ്യവസ്ഥയുണ്ടാക്കാൻ സ്റ്റേറ്റിന് അനുമതി നൽകുന്നു. രണ്ടാമത് സാമൂഹികമായു ം വിദ്യാഭ്യാസപരമായും അധഃസ്ഥിതരായ പൗരന്മാരുടെ ഉന്നമനത്തിനായി എന്ത് പ്രത്യേക വ് യവസ്ഥയുണ്ടാക്കാനും സർക്കാറിനെ അനുവദിക്കുന്നു.
16ാം വകുപ്പ് പൊതുനിയമന കാര്യത ്തിൽ അവസരസമത്വം ഉറപ്പുനൽകുന്നു. ഏതെങ്കിലും പിന്നാക്കവർഗത്തിലെ പൗരന്മാർക്ക് പെ ാതുതൊഴിലുകളിലെ സ്ഥാനങ്ങളിൽ സംവരണം ചെയ്യുന്നതിന് അനുകൂലമായിട്ടുള്ളതാണ് ഇത ിലെ അപവാദം. പൊതുതൊഴിലുകളിൽ ഇതേവരെയായി കുറച്ചുമാത്രം പങ്ക് ലഭിച്ചവരെ സഹായിക് കാൻ വേണ്ടിയുള്ളതാണിത്. പിന്നാക്കസമുദായം ഏതെന്ന് നിശ്ചയിക്കാനുള്ള അവകാശം കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്ക് വിട്ടുകൊടുത്തിട്ടുണ്ട്.
ഭരണഘടനയിലെ 15, 16 വകുപ്പുകൾ ര ാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളുടെ മഗ്നാകാർട്ടയാണ്. ഇതിനെ ചോരയിൽ മുക്കിക്കൊല്ലാനാണ് മോദി സർക്കാർ സാമ്പത്തിക സംവരണവുമായി രംഗത്തിറങ്ങിയ ിരിക്കുന്നത്. സംവരണം വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹികരംഗങ്ങളിൽ പിറകിലായിപ്പോയ ജനസമൂഹത്തെ ഉയർത്തിക്കൊണ്ടുവരുന്നതിനാണ്. ഭരണഘടന നിർമാണസമിതി സംവരണത്തെപ്പറ്റി നടന്ന ചർച്ചകളിൽ പങ്കെടുത്തുകൊണ്ട് ചില അംഗങ്ങൾ സാമ്പത്തിക മാനദണ്ഡം സംവരണത്തിന് അടിസ്ഥാനമാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈ വാദം തള്ളിയാണ് ഡോ. അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടന നിർമാണസഭ സാമൂഹിക പിന്നാക്കാവസ്ഥ സംവരണത്തിെൻറ അടിസ്ഥാനഘടകമായി അംഗീകരിച്ചത്.
ഈ രാജ്യത്തെ ചാതുർവർണ്യ പാരമ്പര്യവും തനി ഫ്യൂഡൽ സാമൂഹിക ക്രമവും സമൂഹത്തിൽ നിലനിന്ന ഉച്ചനീചത്വവുമെല്ലാം മഹാഭൂരിപക്ഷത്തെ എല്ലാ നിലയിലും പിന്നാക്കാവസ്ഥയിേലക്കു തള്ളിവിട്ടു. വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഈ വിഭാഗം വളരെ പിറകിലായി. പട്ടികജാതി-വർഗത്തിലും മറ്റു പിന്നാക്കവിഭാഗങ്ങളിലും പെട്ട (ഒ.ബി.സി) ജനവിഭാഗമാണ് രാജ്യത്തെ 80 ശതമാനം പേരെന്ന യാഥാർഥ്യം പലരും ബോധപൂർവം വിസ്മരിക്കുകയാണ്. നിലവിലെ മുന്നാക്ക ജനവിഭാഗം 20 ശതമാനത്തിലും താഴെയാണെന്ന വസ്തുത അംഗീകരിക്കാൻ പലരും വിമുഖത കാട്ടുന്നു.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ നിയമനങ്ങളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും 10 ശതമാനം സംവരണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് ഇൗയിടെയാണ്. വിവിധ വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിലവിലുള്ള 50 ശതമാനം സംവരണത്തിന് പുറമേയായിരിക്കും ഇത്. ഇതിനുവേണ്ടിയാണ് ഭരണഘടന ഭേദഗതി ചെയ്യാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്.
സംഘ്പരിവാർ എക്കാലത്തും സംവരണത്തിനെതിരായിരുന്നു. എല്ലാ സംവരണങ്ങളും അവസാനിപ്പിക്കണമെന്ന അവരുടെ നിലപാട് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് പലപ്രാവശ്യം തുറന്നുപറഞ്ഞിട്ടുണ്ട്. പ്രതിവർഷം എട്ടു ലക്ഷം രൂപ വരുമാനമുള്ളവർ എങ്ങനെ ദരിദ്ര ജനവിഭാഗത്തിൽപ്പെടുമെന്നത് ഇവിടെ പ്രസക്തമായ ചോദ്യമാണ്. പ്രതിവർഷം 7.5 ലക്ഷം രൂപ വാർഷിക വരുമാനമുണ്ടെങ്കിൽ 20 ശതമാനം വരെ അവർ ഇൻകംടാക്സ് അടക്കേണ്ടിവരും. ഇങ്ങനെ വലിയ തുക ഇൻകംടാക്സ് അടക്കുന്നവരെയാണ് ദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുത്തി മോദി സർക്കാർ സംവരണത്തിന് അർഹരാക്കിയിരിക്കുന്നത്. അഞ്ച് ഏക്കർ വരെ ഭൂമിയുള്ളവരും പട്ടിണിപ്പാവങ്ങളുടെ പട്ടികയിലാണ്.
ഈ പുതിയ സാമ്പത്തിക സംവരണം നടപ്പാക്കിയാൽ മുന്നാക്ക ജനവിഭാഗങ്ങളിലെ സാമ്പത്തികമായി ഉയർന്നവർക്കു മാത്രമായിരിക്കും ഗുണം ലഭിക്കുക. ഇൗ മാനദണ്ഡമനുസരിച്ച് മുന്നാക്ക സമുദായങ്ങളിലെ 95 ശതമാനം പേരും സംവരണത്തിന് അർഹരാകും. 32 രൂപ വരെ പ്രതിദിനം വരുമാനമുള്ളവരെയാണ് ദാരിദ്യ്രരേഖക്കു താഴെയായി കണക്കാക്കിയിരിക്കുന്നത്. എന്നാൽ, മുന്നാക്ക സംവരണത്തിെൻറ കാര്യത്തിൽ ഈ തുക 2.222 രൂപയായി മാറിയിരിക്കുകയാണ്.
പിന്നാക്ക സമുദായങ്ങൾക്ക് സർക്കാർ സർവിസുകളിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിെൻറ വിവിധ വശങ്ങൾ സമഗ്രമായി പ്രതിപാദിക്കുന്ന സുപ്രധാന രേഖയാണ് മണ്ഡൽ കമീഷൻ റിപ്പോർട്ട്. അതിലെ ശിപാർശകളെ പ്രയോഗത്തിൽ വരുത്താൻ കേന്ദ്ര ഗവൺമെൻറ് സ്വീകരിച്ച നിലപാട് അക്രമത്തിനും പ്രതിഷേധത്തിനും കളമൊരുക്കിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇന്ദ്രസാഹ്നി കേസിൽ (1992) ഒമ്പത് ജഡ്ജിമാരടങ്ങിയ ഭരണഘടന ബെഞ്ച് ദീർഘവും ആധികാരികവുമായി വിധിയെഴുതിയത്. വിധിയിലെ പ്രസക്തഭാഗങ്ങൾ താഴെ:
1) പിന്നാക്കവർഗങ്ങളെ ഭരണഘടന പ്രത്യേകമായി നിർവചിക്കുന്നില്ലെങ്കിലും ജാതി, തൊഴിൽ, ദാരിദ്യ്രം, സാമൂഹിക പിന്നാക്കാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിലാണ് ആ വർഗങ്ങൾ ഏതെല്ലാമെന്ന് നിശ്ചയിക്കേണ്ടത്.
2) അനുച്ഛേദം 16(4) വിഭാവന ചെയ്യുന്ന പിന്നാക്കാവസ്ഥ പ്രധാനമായും സാമൂഹികമായ പിന്നാക്കാവസ്ഥയാണ്.
3) ഏതെങ്കിലുമൊരു വിഭാഗത്തിന് സംവരണം ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡം സർക്കാർ സർവിസുകളിൽ പ്രാതിനിധ്യം ലഭിച്ചിട്ടില്ല എന്നതായിരിക്കണം.
4) അനുച്ഛേദം 16(4) വിഭാവന ചെയ്യുന്ന സംവരണം ഒരു കാരണവശാലും പരമാവധി 50 ശതമാനത്തിൽ അധികമാവാൻ പാടില്ല.
നമ്മുടെ രാജ്യത്ത് ഒ.ബി.സി വിഭാഗം 55 ശതമാനമാണ്. പട്ടികജാതിയും വർഗവും ചേർന്നാൽ അത് 25 ശതമാനത്തോളം വരും. മൊത്തത്തിൽ പിന്നാക്കവിഭാഗങ്ങളും പട്ടികജാതി-വർഗവും ചേർന്നാൽ 80 ശതമാനത്തിൽ എത്തുകയാണ്. മണ്ഡൽ കമീഷൻ റിപ്പോർട്ടനുസരിച്ച് 55 ശതമാനം വരുന്ന പിന്നാക്ക ജനവിഭാഗത്തിന് 27 ശതമാനം സംവരണമാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ, അനൗദ്യോഗിക കണക്കുകൾ പ്രകാരം പിന്നാക്ക ജനവിഭാഗങ്ങൾക്ക് സർക്കാർ ഉദ്യോഗങ്ങൾ ലഭിച്ചതാകട്ടെ, ഇപ്പോഴും 15 ശതമാനത്തിന് താഴെ മാത്രമാണ്. നിലവിലുള്ള സർക്കാർ ജോലികളിൽ മഹാഭൂരിപക്ഷവും കൈയടക്കിെവച്ച മുന്നാക്കക്കാർക്കാണ് വീണ്ടും ഒരു 10 ശതമാനം കൂടി സംവരണം നൽകുന്നതെന്ന ആക്ഷേപം വ്യാപകമായി ഉയർന്നിട്ടുമുണ്ട്.
ഹിന്ദു വർഗീയ കാർഡുമായി വീണ്ടും ശക്തിപ്പെടുന്നതിന് ബി.ജെ.പി കൊണ്ടുപിടിച്ചു ശ്രമിക്കവെ, മതേതര-ജനാധിപത്യ പ്രസ്ഥാനങ്ങൾ ഒത്തൊരുമിച്ചുനിന്ന് രാജ്യസഭയിലെങ്കിലും ബില്ലിനെ പരാജയപ്പെടുത്തേണ്ടതായിരുന്നു. ഇക്കാര്യത്തിൽ ഗുരുതരമായ അലംഭാവമാണ് കോൺഗ്രസിെൻറയും മറ്റ് ഇടതു പാർട്ടികളുടെയും ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.