ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവ്വരും

ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യന്റെ മൗലിക സ്വാതന്ത്ര്യത്തിനെതിരെ മതില്‍ക്കെട്ടുകള്‍ തീര്‍ത്തിരുന്ന കാലം. സവർണ മേധാവിത്വത്തോടുള്ള തുറന്ന വെല്ലുവിളിയായിരുന്നു ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ. ലോകം ചുറ്റുന്നതിനിടെയിലാണ് ഗുരു നെയ്യാറ്റിൻകരയിലെ അരുവിപ്പുറത്തെത്തുന്നത്.

ഒരു വനപ്രദേശമായിരുന്ന അവിടേക്ക് ഗുരു വന്നതറിഞ്ഞ് നിരവധിപേർ എത്തിത്തുടങ്ങി. ഇതോടെ അവിടെ ഒരു ക്ഷേത്രം പണിയാൻ ഗുരുവും ശിഷ്യന്മാരും ആലോചിക്കുകയായിരുന്നു. നെയ്യാറിന്റെ തെക്കേക്കരയിൽ കാട് വെട്ടിത്തെളിച്ച് ചെറിയൊരു പന്തൽ പണിതു.

കുരുത്തോലയും മാവിലയും കൊണ്ട് പന്തൽ അലങ്കരിച്ചു. 1888 മാര്‍ച്ച് മാസത്തില്‍ അരുവിപ്പുറത്ത് ഒരു ശിവക്ഷേത്രം സ്ഥാപിച്ചു. നെയ്യാറിലെ ശങ്കരൻകുഴി എന്ന കയത്തിൽനിന്ന് സ്വയം മുങ്ങിയെടുത്ത കല്ലാണ് പ്രതിഷ്ഠക്ക് ഉപയോഗിച്ചത്. ഇതോടെ ഈഴവൻ ശിവപ്രതിഷ്ഠ നടത്തിയെന്ന വാർത്ത പരന്നു. അരുവിപ്പുറത്ത് സവർണരെത്തി ഗുരുവിനെയും ശിഷ്യന്മാരെയും ചോദ്യം ചെയ്തു. 'നാം നിങ്ങളുടെ ശിവനെ പ്രതിഷ്ഠിച്ചിട്ടില്ല.

ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചത്' എന്ന മറുപടി കേട്ട് അവർക്ക് തിരിച്ചുപോകേണ്ടി വന്നു -ജാതിനിർണയം എന്ന ഗുരു കൃതിയിലെ 'ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും/സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്' എന്ന വരികൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്.


Tags:    
News Summary - Everyone regardless of caste or religion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.