ഒടുവിൽ മോദിതരംഗം കണ്ടെത്തിയിരിക്കുന്നു. മൂന്നു മാസമായി ന്യൂസ് ചാനലുകളും മുഴുവ ൻ പത്രക്കാരും ഗ്രാമഗ്രാമാന്തരങ്ങളിൽ തരംഗം അന്വേഷിച്ചുനടന്നശേഷം പറഞ്ഞു, അങ്ങനെ യൊന്നു കണ്ടില്ലെന്ന്. എങ്കിൽപിന്നെ അന്തർധാര അന്വേഷിക്കാമെന്നായി. ഒടുവിൽ അവർക്ക് മോദിതരംഗം കൈയിൽ കിട്ടിയിരിക്കുന്നു. എക്സിറ്റ് പോളിന് നന്ദി. എക്സിറ്റ് പോൾ ഫ ലമനുസരിച്ച് മോദിതരംഗം അലയടിക്കുകയാണ്. എല്ലാ സർവേയിലും ബി.ജെ.പി നേതൃത്വത്തിൽ സ ുഗമമായി സർക്കാർ രൂപവത്കരിക്കുമെന്ന് പറയുന്നു. എക്സിറ്റ് പോൾ പൂർണമായി കൊള ്ളണോ തള്ളണോ എന്നത് നിങ്ങളുടെ തീരുമാനം. രണ്ടാണെങ്കിലും എക്സിറ്റ് പോൾ സംഘാടകർക ്ക് മാറ്റമൊന്നുമില്ല. ഇനി ഇൗ മാസം 23 വരെ ടി.വിയിൽ നിങ്ങൾ മറ്റൊന്നും കാണാൻ പോകുന്നില്ല . അഥവാ, മറ്റു വല്ലതും കാണാനിടയായാൽ മാത്രം പരിഭവിച്ചാൽ മതി. ആദ്യമായി രണ്ടു കാര്യം. ഒന്ന്, വാട്സ്ആപ് യൂനിവേഴ്സിറ്റിയിൽനിന്നാണ്. മറ്റൊന്നു ആസ്ട്രേലിയയിൽനിന്നും. വാട്സ്ആപ് സർവകലാശാലയിൽ കണ്ട ഒരു വർത്തമാനം കൗതുകകരമായി. ടി.വിയുടെ ശബ്ദം താഴ്ത്തിവെക്കുക, സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സമീപത്തു കഴിയുക, അയഞ്ഞ വസ്ത്രം ധരിക്കുക, കൂളറോ എ.സിയോ ഒാൺ ചെയ്തുവെക്കുക, ആഴത്തിൽ ശ്വാസം കഴിക്കുക, അന്യോന്യം പുഞ്ചിരിച്ചു കൊണ്ടിരിക്കുക, നല്ല നല്ല കാര്യങ്ങൾ മാത്രം ഒാർത്തുകൊണ്ടിരിക്കുക.
എക്സിറ്റ് പോളിെൻറ ആദ്യനാളാണ് ഇന്ന്. ഇപ്പോൾതന്നെ പേടിച്ചുപോയാൽ പിന്നെ കഥയുണ്ടോ? ഫലമറിയുന്ന നാൾ വരെ ഇങ്ങനെതന്നെ കഴിയേണ്ടിവരും. ഒാർത്തുനോക്കൂ, നിങ്ങൾ ഇങ്ങെന എത്ര എക്സിറ്റ് പോളുകൾ കണ്ടു? തെറ്റായിട്ടും അതൊക്കെ പിന്നെയും കാണാനും സഹിക്കാനും ശീലിക്കുന്നുണ്ടല്ലോ. തദടിസ്ഥാനത്തിൽ എക്സിറ്റ് പോളിനെക്കുറിച്ച് ഞാനൊരു തിയറി ഉണ്ടാക്കിയിട്ടുണ്ട്. അതിന് പേറ്റൻറ് ഒന്നുമില്ല. നൊേബൽ സമ്മാനം കിട്ടിയിട്ടുമില്ല. തെറ്റു പറ്റിയശേഷവും തെറ്റാവാൻ വേണ്ടി നടത്തുന്ന ലോകത്തെ ആദ്യ വൈജ്ഞാനികവൃത്തിയാണ് എക്സിറ്റ് പോൾ. മറ്റൊരു തിയറികൂടി പുറത്തുവരുന്നുണ്ട്. അത് ഇങ്ങനെ: എക്സിറ്റ്പോളിൽ സംഖ്യ തെറ്റിയാലും ട്രെൻഡ് ശരിയാവും. എക്സിറ്റ് പോൾ എല്ലായ്പോഴും തെറ്റാറില്ല. കുറച്ചൊക്കെ ശരിയാവും. ഇത്തവണ എല്ലാ പോളിലും ബി.ജെ.പി സർക്കാർ രൂപവത്കരിക്കുമെന്നാണ്. അപ്പോൾപിന്നെ ഏതു പോളാണ് തെറ്റാവുക? അത് 23ന് അറിയാം. ന്യൂസ് ചാനലുകൾ എക്സിറ്റ് േപാളിൽ വേണ്ടത്ര സീരിയസാണ്. ആസ്ട്രേലിയയിലും ആളുകൾ ഗൗരവത്തിൽതന്നെയായിരുന്നു. അവിടെ തെരഞ്ഞെടുപ്പിനുമുമ്പ് നടന്ന അഭിപ്രായ വോെട്ടടുപ്പുകളിൽ അമ്പതിലധികം തെറ്റായിപ്പോയി. എക്സിറ്റ് പോളല്ല, പ്രീ പോൾ സർവേയാണ് അവിടെ പൊളിഞ്ഞത്.
എന്നാൽ, ഇൗ തെറ്റായ ഫലപ്രഖ്യാപനങ്ങളുടെ പരിണതി കൗതുകകരമായിരുന്നു. സർവേ ഫലം കണ്ട് ലേബർ പാർട്ടി വിജയാഘോഷത്തിലായി. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ആഹ്ലാദം ലിബറൽ പാർട്ടിക്കായി. എന്നാൽ, അതുകൊണ്ടൊന്നും പേടിക്കേണ്ട. സർവേയും എക്സിറ്റ് പോളും എല്ലായിടത്തും പിഴച്ചിേട്ടയുള്ളൂ. അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ വോെട്ടടുപ്പും ഫലപ്രഖ്യാപനവും അടുത്തടുത്ത നാളുകളിൽ തുടർച്ചയായാണ് നടക്കുക. അവിടെ എക്സിറ്റ് പോളില്ല. കാരണം വോെട്ടടുപ്പും ഫലപ്രഖ്യാപനവും തമ്മിൽ വലിയ കാലവ്യത്യാസമുണ്ടാവുന്നില്ല. അതിനാൽ വോെട്ടടുപ്പിനുമുമ്പ് നടത്തുന്ന അഭിപ്രായ വോെട്ടടുപ്പ് വെച്ചാണ് അവിടെ ചാനലുകൾ സമയം കൊല്ലുന്നത്.
ഇന്ത്യ വൈവിധ്യങ്ങളുള്ള ഒരു രാജ്യമാണ്. സീറ്റുകളുടെ എണ്ണവും അധികമുണ്ട്. ഇവിടെ തെരഞ്ഞെടുപ്പ് കമീഷനും ഒരു മുഖ്യഘടകമാണ്. അക്കാര്യം സർവേയിൽ പ്രതിഫലിക്കാറില്ല. അക്കാര്യം പരിഗണിക്കാതെ ഏതു പോളും എങ്ങനെയാണ് ശരിയാവുക? എക്സിറ്റ് പോൾ തെറ്റുമെന്നു കരുതി നിങ്ങളൊട്ടും പേടിക്കേണ്ട. സ്റ്റാർട്ട്അപ് സംരംഭമായി എക്സിറ്റ് പോൾ ബിസിനസിനെക്കുറിച്ച് ആലോചിക്കാവുന്നതേയുള്ളൂ. എത്രയോ തെരഞ്ഞെടുപ്പുകളിൽ എത്രയോ സർവേ കമ്പനികളുടെ ഫലങ്ങൾ തെറ്റിപ്പോകുന്നു. എന്നിട്ടും അടുത്ത തവണ അവർക്കെല്ലാവർക്കും ബിസിനസ് കിട്ടുന്നു. ഒേട്ടറെ പോളുകൾ നിലവിലുള്ളതിനാൽ നമ്മളായിട്ട് ഒന്നും ചെയ്യുന്നില്ല. എന്നാൽ, അതിെൻറയൊക്കെ ഒരു ശരാശരി പരിശോധിക്കാം. 2014ൽ ബി.ജെ.പിക്ക് തനിച്ച് 282 സീറ്റാണ് കിട്ടിയത്. എൻ.ഡി.എക്ക് 336 ഉം.
സുദർശൻ ന്യൂസ്, റിപ്പബ്ലിക്-സീ വോട്ടർ, റിപ്പബ്ലിക്- ജൻ കീ ബാത്ത്, സുവർണ ന്യൂസ് 24x7, സാക്ഷി ടി.വി, ന്യൂസ് നേഷൻ എല്ലാം ഒരു ഭാഗത്തും അമിത് ഷായുടെ വാദം മറുഭാഗത്തുമാണ്. 300 സീറ്റു കിട്ടുമെന്നും സുഗമമായി സർക്കാർ രൂപവത്കരിക്കുമെന്നും അമിത് ഷാ പറയുന്നു. യു.പിയിൽ 73 സീറ്റ് 74 ആകുകയല്ലാതെ ഒന്നും കുറയില്ലെന്നാണ് ഷായുടെ വാദം. 2014ൽ യു.പിയിൽ ഷാ തെരഞ്ഞെടുപ്പ് ചാർജ് വഹിച്ചിരുന്ന കാലത്ത് 72 സീറ്റ് കിട്ടിയിരുന്നുവെന്ന് ഒാർക്കുക.
2015ൽ ബിഹാറിൽ 185 സീറ്റായിരുന്നു അമിത് ഷായുടെ വാദം. 99 സീറ്റ് കിട്ടി; 86 സീറ്റിെൻറ കുറവ്. 2016ൽ പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ 150 സീറ്റായിരുന്നു ഷായുടെ മിഷൻ. കിട്ടിയത് മൂന്ന്; 147 സീറ്റ് കുറഞ്ഞു. 2017ൽ യു.പി തെരഞ്ഞെടുപ്പിൽ ഷായുടെ ലക്ഷ്യം 203 സീറ്റ്. ഫലത്തിൽ കിട്ടിയത് 325. 122 സീറ്റ് അധികമായിരുന്നു അവിടെ. അതേ വർഷം ഗുജറാത്തിൽ ഷായുടെ കണക്ക് 150 സീറ്റ്. കിട്ടിയ സീറ്റ് 99; 51 സീറ്റ് കുറവ്. ഹിമാചൽപ്രദേശിൽ 50 സീറ്റ് ലക്ഷ്യം പറഞ്ഞിടത്ത് 44 എണ്ണമാണ് കിട്ടിയത്. ആറു സീറ്റിെൻറ കുറവ്. കഴിഞ്ഞ വർഷം കർണാടകയിൽ മിഷൻ 150 ആയിരുന്നു. ബി.ജെ.പിക്കു കിട്ടിയത് 104 സീറ്റ്. കുറഞ്ഞത് 46 സീറ്റുകൾ.
നിശ്ശബ്ദ വോട്ടറെക്കുറിച്ച് നിങ്ങൾ കുറച്ചേ കേട്ടിട്ടുണ്ടാവൂ. നിശ്ശബ്ദ വോട്ടർ എന്നാൽ എന്താണ്? പേടിച്ചരണ്ട വോട്ടറാണോ? അയാൾക്ക് സ്വന്തമായി നിലപാടുണ്ടാകുമോ? അക്കാദമിക ലോകത്ത് കഴിഞ്ഞ കുറെ ദശകങ്ങളായി ലോകമെങ്ങും ഇക്കാര്യത്തിൽ ഗവേഷണം നടത്തിവരുകയാണ്. അത്ഭുതകരമായി എല്ലാ കണക്കുകളെയും അട്ടിമറിക്കുന്നതാണ് ഇൗ നിശ്ശബ്ദ വോട്ടർ. ഇതിനെയാണ് ബിഹാറിൽ ലാലു യാദവ് പെട്ടി തുറന്ന ഭൂതത്തോട് ഉപമിച്ചത്. ജനാധിപത്യത്തിലും സ്വേച്ഛാധിപത്യത്തിലും പൗരന്മാർ നിശ്ശബ്ദമാകുന്നതിന് വ്യത്യസ്ത കാരണങ്ങളുണ്ടാകാം. ഇംഗ്ലീഷിൽ ഇതിന് pluralistic ignorance (ബഹുസ്വരമായ അജ്ഞത) എന്നാണ് പറയാറ്. അഥവാ പൗരന്മാരുടെ ആൾക്കൂട്ടത്തിലെ സ്വഭാവം തനിച്ചായിരിക്കുന്ന സന്ദർഭത്തിെൻറ നേർവിപരീതമായിരിക്കും. ക്രിസ്റ്റിന ബിക്യരിയുടെ ‘ദ ഗ്രാമർ ഒാഫ് സൊസൈറ്റി’ ഇൗ വിഷയത്തിലുള്ള കൃതിയാണ്. ടിമൂർ കുറാെൻറ ‘പ്രൈവറ്റ് ലൈസ്, പബ്ലിക് ട്രൂത്ത്സ്’ പൂർവ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ പതനത്തെക്കുറിച്ച് പറയുന്ന കൃതിയാണ്.
സോവിയറ്റ് യൂനിയൻ ശിഥിലമായതോടെ കിഴക്കൻ യൂറോപ്പിലെ ഒേട്ടറെ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ ഒന്നൊന്നായി തകർന്നുവീണു. ആർക്കും ഉൗഹിക്കാനാവുന്നതായിരുന്നില്ല അത്. പൊതുവിൽ ജനം അവിടെ സർക്കാറുകൾക്കൊപ്പമായിരുന്നു. എന്നാൽ, വ്യക്തിഗതമായി ഒാരോരുത്തരും ഭരണകൂട വിരോധികളായിരുന്നു. ജനത്തിന് പൊതുമധ്യത്തിൽ കാര്യങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ടാവില്ല. ഭയം കാരണം അവർ മിണ്ടാതിരിക്കുന്നു. ഇൗ രണ്ടു പാഠങ്ങളും ഏകാധിപത്യ രാജ്യങ്ങളിൽനിന്നാണ്. ഇന്ത്യ ജനാധിപത്യ രാജ്യമാണല്ലോ. എന്നാൽ, ഇന്ത്യ പോലെയുള്ള സ്വതന്ത്രരാഷ്ട്രത്തിൽ നിശ്ശബ്ദ വോട്ടറെ വേറിട്ടു കാണാനാവുമോ?
(എൻ.ഡി.ടി.വി സീനിയർ എക്സിക്യുട്ടീവ് എഡിറ്ററാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.