ആർ.എസ്.എസിനെ പരോക്ഷമായി പിന്തുണക്കുന്ന ചിലരുമായി വാഗ്വാദത്തിൽ ഏർപ്പെടാനുള്ള അവസരം അടുത്തകാലത്ത് ഉണ്ടായ ി. രാജ്യത്തിെൻറ ഭരണകേന്ദ്രങ്ങളിൽ ആർ.എസ്.എസ് ഇനിയും നുഴഞ്ഞുകയറിയാലുണ്ടാവുന്ന ഇരുണ്ട യാഥാർഥ്യത്തെ നേരാംവ ണ്ണം മനസ്സിലാക്കാൻ കഴിയാത്തവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഹിന്ദുത്വത്തിെൻറ ആശയപ്രപഞ്ചമായ ഇൗ സംഘടനയുടെ ‘സാഹിത്യത്തെ’ പരിചയപ്പെടുന്നത് വർഷങ്ങൾക്കു മുമ്പാണ്. അത് വായിച്ചപ്പോൾ തെന്ന അവരുടെ വിഭജന തന്ത്രങ്ങളെക ്കുറിച്ചും സാമുദായിക ചട്ടക്കൂടിനെക്കുറിച്ചും മനസ്സിലാക്കാനും കഴിഞ്ഞു.
ആർ.എസ്.എസിനെക്കുറിച്ച് ഖുശ്വ ന്ത്സിങ് എഴുതിയത് ഉദ്ധരിക്കെട്ട: ‘എല്ലാ ഹിന്ദുത്വ പാർട്ടികളുടെയും ചലനശക്തി ഇസ്ലാമോഫോബിയയാണ്. ആർ.എസ ്.എസ് സമ്പൂർണമായും മുസ്ലിം വിരുദ്ധത വെച്ചുപുലർത്തുന്നു. മുസ്ലിംകളും ക്രിസ്ത്യാനികളും ഉൾെപ്പടെ മറ്റു സമുദായങ്ങളെയും സംഘടനയിൽ േചർക്കുമെന്ന് മോഹൻഭഗവത് പറയുന്നുണ്ടെങ്കിലും അത് വിശ്വസിക്കാനാവില്ല. കാരണം, ആർ.എസ്.എസിെൻറയും മറ്റു ഹിന്ദുത്വ പാർട്ടികളുടെയും നിലനിൽപ് തന്നെ മുസ്ലിം വിരുദ്ധതയിലാണ്. മുഹമ്മദലി ജിന്നയുടെ വരവിന് മുമ്പുതന്നെ ദ്വിരാഷ്ട്രവാദം ഉയർന്നിരുന്നുവെന്ന് ഖുശ്വന്ത് സിങ് ചൂണ്ടിക്കാട്ടുന്നു. ബാല ഗംഗാധര തിലക്, ലാലാ ലജ്പത് റായി, വി.ഡി. സവർക്കർ എന്നിവർ ഹിന്ദുരാഷ്ട്ര വാദം മുന്നോട്ടുവെച്ചിരുന്നു. ലാലാ ലജ്പത് റായി വിഭജനാനന്തര ഇന്ത്യയുടെ ഭൂപടം തയാറാക്കിയിരുന്നുവെന്നും ഖുശ്വന്ത് സിങ് വ്യക്തമാക്കുന്നു.
ഫാഷിസം രാജ്യത്തിെൻറ മുറ്റത്ത് എത്തിനിൽക്കുകയാണ്. ഒരു പ്രതിഷേധംപോലും സാധ്യമാകാത്ത വിധം മതാന്ധത എവിടെയും വ്യാപിച്ചിരിക്കുന്നു. തങ്ങൾക്ക് ഇഷ്ടമില്ലാത്ത പുസ്തകങ്ങൾ അവർ അഗ്നിക്കിരയാക്കുന്നു. തങ്ങൾക്കെതിരെ എഴുതുന്ന മാധ്യമപ്രവർത്തകരെ പീഡിപ്പിക്കുന്നു. മറ്റൊരു ദൈവത്തിൽ വിശ്വസിക്കുന്നവരെ പരസ്യമായി കശാപ്പ് ചെയ്യുന്നു. മഹാത്മജിയുടെ ജന്മ സംസ്ഥാനമായ ഗുജറാത്തിൽ 2002ൽ അരങ്ങേറിയ വംശഹത്യയും തുടർന്ന് നരേന്ദ്ര മോദി നേടിയ വമ്പിച്ച തെരഞ്ഞെടുപ്പ് വിജയവും രാജ്യത്തിന് കൊടിയ ദുരന്തമാണ് സമ്മാനിച്ചത്. ആധുനിക കാലത്ത് മറ്റെവിടെയുമില്ലാത്ത ചെയ്തികൾക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്.
കുറച്ചു വർഷങ്ങളായി രാജ്യത്ത് ഫാഷിസം നുഴഞ്ഞുകയറുന്ന കാഴ്ചയാണുള്ളത്. ന്യൂനപക്ഷവിഭാഗങ്ങളെ ഒതുക്കാൻ സ്വകാര്യ സേനകളുണ്ട്. അസഹിഷ്ണുത എവിടെയും കണ്ടുവരുന്നു. വിഖ്യാത ചിത്രകാരൻ എം.എഫ്. ഹുസൈൻ രാജ്യഭ്രഷ്ടനായി കഴിയേണ്ടിവന്നു. അദ്ദേഹത്തിെൻറ ചിത്രങ്ങൾ ചുട്ടുകരിച്ചു. മംഗലാപുരത്തെ മദ്യശാലയിൽ പെൺകുട്ടികൾ മാനഭംഗത്തിനിരയായി. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം വ്യാപകമാണെന്ന് പ്രചരിപ്പിക്കെപ്പടുന്നു. ക്രിസ്ത്യൻ മിഷനറിമാരെ കൊല ചെയ്യുന്നു. ബൈബിൾ കത്തിക്കുന്നു.
തങ്ങളുടെ ഭരണത്തിൽ ന്യൂനപക്ഷം സുരക്ഷിതരാണെന്ന ബി.ജെ.പിയുടെ വ്യാജ അവകാശവാദം നാം കണക്കിലെടുക്കരുത്. ആർ.എസ്.എസിെൻറ ഒരു ശിഖരം തന്നെയാണ് ബി.ജെ.പിയെന്ന സത്യം മറക്കേണ്ട. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ ശംസുൽ ഇസ്ലാമിെൻറ ‘സ്വന്തം പ്രമാണങ്ങളിലൂടെ ആർ.എസ്.എസിനെ അറിയുക’ എന്ന പുസ്തകത്തിലെ വരികൾ ശ്രദ്ധിക്കുക: ‘ആർ.എസ്.എസിൽനിന്ന് സ്വതന്ത്രമല്ല ബി.ജെ.പി. തങ്ങൾ സ്വതന്ത്ര രാഷ്ട്രീയ സംഘടനയാണെന്നു ബി.ജെ.പി നിരന്തരം പറയുന്നുണ്ടെന്നു മാത്രം. ആർ.എസ്.എസിെൻറ ഒൗദ്യോഗിക പ്രസിദ്ധീകരണങ്ങൾ വായിച്ചാൽ ഇത് പിടികിട്ടും. 1997ൽ ആർ.എസ്.എസിെൻറ പ്രസാധകർ പ്രസിദ്ധീകരിച്ച ‘മഹത്വത്തിലേക്കുള്ള പാത’ എന്ന പുസ്തകത്തിൽ തങ്ങളുടെ കീഴിലുള്ള 40 സംഘടനകളെക്കുറിച്ച് വിസ്തരിക്കുന്നു. തങ്ങളുടെ സംരക്ഷണത്തിൽ ബി.ജെ.പി രൂപവത്കരിക്കുന്നതും തുടർന്നുള്ള സംഭവവികാസങ്ങളും മൂന്നു മുഴുപേജിലാണ് വിവരിക്കുന്നത്. എ.ബി.വി.പി, ഹിന്ദു ജാഗരൺ മഞ്ച്, ഹിശ്വഹിന്ദു പരിഷത്ത്, സ്വദേശി ജാഗരൺ മഞ്ച്, സൻസ്കാർ ഭാരതി തുടങ്ങിയ തീവ്രഹിന്ദു സംഘടനകളുടെ പട്ടികയിൽ മൂന്നാമതായാണ് ബി.ജെ.പി ഇടംപിടിക്കുന്നത്.
പ്രഫ. ജ്യോതിർമയ ശർമയുടെ സംഭ്രാന്ത ദർശനം -എം.എസ്. ഗോൾവാൾക്കറും ആർ.എസ്.എസും ഇന്ത്യയും’ എന്ന പെൻഗ്വിൻ പ്രസിദ്ധീകരിച്ച പുസ്തകത്തിലൂടെ കാര്യങ്ങൾ സൂക്ഷ്മമായി വെളിപ്പെടുത്തുന്നു. ‘രാമജന്മഭൂമി പ്രസ്ഥാനം, ബാബരി മസ്ജിദ് തകർക്കൽ, 2002ലെ ഗുജറാത്ത് വംശഹത്യ എന്നിവ ഗോൾവാൾക്കറുടെ പൈതൃകത്തിെൻറ ഉദാഹരണങ്ങളിൽ ചിലതാണ്. മൗലിക ഹിന്ദു ദേശീയതയിലേക്കുള്ള ഗമനമാണിത്. ഗോൾവാൾക്കറുടെ മനോലോകത്ത് രണ്ടുസ്ഥിരം ശത്രുക്കളേയുള്ളൂ. മുസ്ലിംകളും ജനാധിപത്യ വിശ്വാസികളും. ഹിന്ദുരാഷ്ട്ര പാതയിൽ തടസ്സംനിൽക്കുന്നത് ഇവരാണ്.
ഗോൾവാൾക്കറുടെ വാദഗതികൾ ശർമയുടെ പുസ്തകത്തിൽ ഉദ്ധരിക്കുന്നുണ്ട്. ‘‘രാജ്യത്ത് പാകിസ്താെൻറ ലഘുരൂപമായ നിരവധി മുസ്ലിം പോക്കറ്റുകളുണ്ട്. ഇവിടെ പാക് അനുകൂല സംവിധാനങ്ങൾ പ്രവർത്തിക്കുന്നു. ഡൽഹി മുതൽ ലഖ്നോ വരെ രാജ്യത്ത് എവിടെയുമുള്ള മുസ്ലിംകൾ പാകിസ്താനുമായി നിരന്തരം ബന്ധപ്പെടുന്നു. ഇന്ത്യയുമായി സായുധ യുദ്ധത്തിന് പാകിസ്താൻ തീരുമാനമെടുക്കുേമ്പാൾ മുസ്ലിംകൾ അവർക്ക് ആയുധവും ആളുകളെയും നൽകും’’. ഇത്തരം സാമുദായിക വിഭജന തന്ത്രങ്ങൾ നമ്മെ എവിടെയെത്തിക്കും?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.