പശുവിൽനിന്ന് പച്ചക്കറിയിലേക്ക്

‘‘ലോകത്തിലെ മിക്കവാറും രാജ്യങ്ങളിൽ കൊറോണ പടർന്നുകഴിഞ്ഞു. പക്ഷേ, ഇതിനിടയിലും മതം പറയുകയും പകർച്ചവ്യാധിയെ വർഗീയ പ്രചാരണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന ഏക രാജ്യം പരംവൈഭവത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന ആർഷ ഭാരതമാണ്’’ ^എസ്. ഹരീഷ് എഴുതുന്നു.

യു.പിയിലെ (അതെ, നമ്മുടെ സന്യാസി മുഖ്യമന്ത്രി ആദിത്യനാഥ് ഭരിക്കുന്ന യു.പിയിലെ) ബി.ജെ.പി എം.എൽ.എ സുരേഷ് തിവാരി ഒരു തീട്ടൂരമിറക്കി; മുസ്​ലിം കച്ചവടക്കാരിൽനിന്ന് പച്ചക്കറി വാങ്ങരുതെന്ന്.
പശു തന്നെ വേണമെന്നില്ല പച്ചക്കറിയായാലും മതി വിദ്വേഷ പ്രചാരണത്തിന്. (പശുവി​​െൻറ പേരിൽ അടിച്ചുകൊന്നതുപോലെ ഇനി പച്ചക്കറിയുടെ പേരിലും ആളുകളുടെ ജീവനെടുക്കുമോ?)
കൊറോണ വൈറസിനെക്കാൾ മാരകമാണ് ഇത്തരം വിദ്വേഷ രോഗാണുക്കളെ ഉള്ളിൽ പേറുന്ന നേതാക്കൾ.

ഇത്തരം വാർത്തകളിൽനിന്ന് ലക്ഷക്കണക്കിന് മീറ്റർ അകലംപാലിക്കുന്നുണ്ട് നമ്മുടെ മാധ്യമങ്ങൾപോലും. (ഹോ! എന്തൊരു കരുതൽ) അതുകൊണ്ടുതന്നെ ഇതൊന്നും ചർച്ചയാവുകപോലുമില്ല.
അല്ലെങ്കിൽതന്നെ നരേന്ദ്ര മോദി വിമർശനത്തി​​െൻറ പേരിൽ രാമചന്ദ്ര ഗുഹയുടെ കോളംപോലും തടഞ്ഞുവെച്ച പത്രങ്ങളാണിവിടെ.
(അല്ലറ ചില്ലറ ശമ്പളപിടിത്തത്തി​​െൻറ പേരിൽ തല്ലുണ്ടാക്കുന്ന നമ്മൾ ഇതൊന്നും കാണുന്നേയില്ലല്ലോ).
 

കോവിഡ് കാലത്ത് ഒരു തെളിവുമില്ലാതെ യു.എ.പി.എ ചുമത്തുന്ന യു.പി  സർക്കാർ തിവാരിക്ക് പകരം പാവം പച്ചക്കറി ക്കച്ചവടക്കാർക്കെതിരെ കേസ് എടുത്താലും അത്ഭുതപ്പെടേണ്ട. ഇത്തരം പടർന്നുപിടിക്കുന്ന വർഗീയ വിദ്വേഷ രോഗാണുക്കൾ പേറുന്നവർക്കു മുന്നിൽ സാക്ഷാൽ കൊറോണക്കു പോലും മാസ്ക് ധരിച്ചേ പ്രത്യക്ഷപ്പെടാനാകൂ.


          
രാൺകുട്ടിയുടെ മുഖമണിഞ്ഞൊരു
ശവപ്പെട്ടി.
ഒരു കാക്കയുടെ ഉദരത്തിലെഴുതിയ 
പുസ്തകം.
ഒരു പൂവിലൊളിച്ച കാട്ടുമൃഗം.
ഒരു ഭ്രാന്ത​​െൻറ ശ്വാസംകൊണ്ട് ശ്വസിക്കുന്ന ഒരു പാറ
അതാണ്, അതാണ് ഇരുപതാം നൂറ്റാണ്ട്.

-അഡോണിസ്

Tags:    
News Summary - frow cow to vegetables -opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT