അഫ്ഗാനിൽനിന്നുള്ള ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ റിപ്പോർട്ടുകളിൽ അധികമാരും ചർച്ച ചെയ്യാതിരുന്നതാണ് വിശാല സഖ്യ സർക്കാറിനുവേണ്ടി ചർച്ച നടത്തുന്ന ഹിസ്ബെ ഇസ്ലാമി നേതാവ് ഗുൽബുദ്ദീൻ ഹിക്മതിയാറിെൻറ അഭിമുഖങ്ങൾ. മൂന്നാഴ്ച മുമ്പ് ശേഖർ ഗുപ്തയുടെ 'ദ പ്രിൻറി'നും മൂന്നു നാൾ മുമ്പ് അംബാനിയുടെ സി.എൻ.എൻ ന്യൂസ് 18നും നൽകിയ അഭിമുഖങ്ങളിൽ തുറന്നു സംസാരിച്ചു അദ്ദേഹം. ചുരുങ്ങിയ കാലമെങ്കിലും ആ രാജ്യത്തിെൻറ പ്രധാനമന്ത്രി പദത്തിൽ രണ്ടുതവണ ഇരുന്നയാളെന്ന നിലയിലും ബ്രിട്ടൻ, സോവിയറ്റ് യൂനിയൻ, അമേരിക്ക എന്നീ മൂന്ന് സാമ്രാജ്യങ്ങളുടെ അധിനിവേശം കണ്ട രാഷ്ട്രീയ നേതാവെന്ന നിലയിലുമാണ് സർക്കാർ രൂപവത്കരണ ചർച്ചയിൽ അദ്ദേഹം മധ്യസ്ഥനായി വന്നത്.
അന്തിമ പരിഹാരം തെരഞ്ഞെടുപ്പാണ്
അഫ്ഗാെൻറ ഭരണം താലിബാൻ പിടിക്കുന്നതിനു മുമ്പും പിമ്പും സമാധാന ചർച്ചകളിലുണ്ടായിരുന്ന ഹിക്മതിയാർ അഫ്ഗാെൻറ രാഷ്ട്രീയ അനിശ്ചിതത്വത്തിന് അന്തിമ പരിഹാരമായി നിർദേശിക്കുന്നത് തെരഞ്ഞെടുപ്പാണ്. അതിന് അഫ്ഗാനിലെ സാഹചര്യം പാകപ്പെടും വരെ സമവായ സർക്കാറുണ്ടാക്കണമെന്ന നിലപാടിലാണ് അധികാരത്തിലേറിയ താലിബാൻ എതിർപക്ഷത്തെ അബ്ദുല്ല അബ്ദുല്ല, ഹാമിദ് കർസായി എന്നിവരുമായി ഒരേസമയം ചർച്ച നടത്തിയത്. സ്വതന്ത്രമായ, ചേരിചേരാത്ത യുദ്ധമുക്തമായ അഫ്ഗാനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.
അഫ്ഗാനിലെ രാഷ്ട്രീയ ഘടനയുമായി ബന്ധപ്പെട്ട് താലിബാൻ ഒരു അന്തർദേശീയ സമവായത്തിൽ എത്തുന്നതു വരെ കാത്തിരിക്കേണ്ടതുണ്ടെന്നാണ് ഏറ്റവുമൊടുവിൽ സി.എൻ.എൻ.െഎ.ബി.എന്നിന് നൽകിയ അഭിമുഖത്തിൽ ഹിക്മതിയാർ പറഞ്ഞത്. അത്തരമൊരു പദ്ധതി ഒൗപചാരികവും അന്തിമവുമായ കൂടിയാലോചനകൾക്കായി താലിബാൻ അഫ്ഗാനിലെ മറ്റു കക്ഷികൾക്ക് സമർപ്പിക്കേണ്ടതുണ്ട്. ഒരു കേന്ദ്ര സർക്കാറുണ്ടാക്കുന്നതിലും സുരക്ഷയും ക്രമസമാധാനവും ഏകോപിപ്പിക്കുന്നതിലും തെൻറ നിരുപാധിക പിന്തുണ താലിബാനെ അറിയിച്ചിട്ടുമുണ്ട്. രാജ്യത്തിെൻറ സാഹചര്യങ്ങളും ദേശീയ താൽപര്യങ്ങളും അവരുടെ മനസ്സിലുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.
വൈദേശിക മോഹങ്ങളുടെ ഭാരം അഫ്ഗാന് വേണ്ട
അഫ്ഗാനിൽ ഒരു വിശാല സഖ്യസർക്കാറുണ്ടാക്കുന്നതിൽ ഏതെങ്കിലും വൈദേശിക സമ്മർദങ്ങളോ ഉപാധികളോ വേണ്ട. അതേസമയം, സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് എന്ന ആവശ്യത്തിന് ലോകം അർഹിക്കുന്ന മുൻതൂക്കം നൽകണം. അഫ്ഗാനികളെ മനസ്സിലാക്കുകയും ആ സർക്കാറിനെ അംഗീകരിക്കുകയും േവണം. വൈദേശിക അഭിലാഷങ്ങൾ അടിച്ചേൽപിക്കാൻ അഫ്ഗാൻ ജനതക്കുമേൽ സമ്മർദമോ ഭീഷണിയോ ഒരു വിദേശ രാഷ്ട്രത്തിെൻറ ഭാഗത്തുനിന്നുമുണ്ടാകരുത്. അമേരിക്ക മുതൽ റഷ്യ വരെ ലോകത്തുടനീളം ഏകകക്ഷി സർക്കാറാണ്. വ്യത്യസ്ത രാഷ്ട്രീയ-വംശീയ ഗ്രൂപ്പുകൾ ചേർന്നുള്ള അധികാര പങ്കാളിത്തമോ സഖ്യസർക്കാറോ എവിടെയുമില്ല. അതിനാൽ ഏതെങ്കിലും വിദേശ സമ്മർദവും ഇടപെടലുമില്ലാതെ അഫ്ഗാനിസ്താനെ അവരുടെ വിധിയും ഭാവിയും സ്വയം തീരുമാനിക്കാൻ വിടണം. മുസ്ലിമിെൻറയും ദേശത്തിെൻറയും മൂല്യങ്ങളുടെ പ്രാതിനിധ്യമുള്ള സമൂഹമായിരിക്കും. താലിബാന് കീഴിലായിരിക്കും സർക്കാർ എന്നത് അഫ്ഗാനിലെ യാഥാർഥ്യമാണ്. രാഷ്ട്രീയ പാർട്ടികളുമായും മറ്റും അവർ ചർച്ച നടത്താനിരിക്കുന്നതേയുള്ളൂ എന്നും ഹിക്മതിയാർ പറയുന്നുണ്ട്.
ഇന്ത്യയും ചൈനയും പഷ്തൂൺ ദേശീയതയും
അഫ്ഗാനിസ്താെൻറ സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിന് പകരം സോവിയറ്റ് യൂനിയെൻറയും അമേരിക്കയുടെയും അധിനിവേശത്തെ ഇന്ത്യ പിന്തുണച്ചുവെന്ന ആരോപണം മുൻനിർത്തി കഴിഞ്ഞ നാലു പതിറ്റാണ്ടുകളിൽ കൈക്കൊണ്ട നിലപാടിൽനിന്നുമാറി ഇന്ത്യ അഫ്ഗാനിൽ പോസിറ്റിവായ, നിർമാണാത്മകമായ പങ്കു വഹിക്കണമെന്ന വാദമാണ് ഹിക്മതിയാറിന്. തങ്ങളുടെ മണ്ണ് ഏതെങ്കിലും രാജ്യത്തിെൻറ താൽപര്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ദൃഢനിശ്ചയം ചെയ്തതാണെന്നും കശ്മീർ സംഘർഷവും ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങളും അഫ്ഗാനിസ്താനിലേക്ക് കയറ്റിയയക്കേണ്ട എന്നും അദ്ദേഹം ഇന്ത്യൻ മാധ്യമ പ്രവർത്തകരെ ഒാർമിപ്പിക്കുന്നു. ഭീകര സംഘടനകളുടെ സാന്നിധ്യവും സംഘർഷവും സുരക്ഷിതത്വമില്ലായ്മയും എല്ലാവർക്കും അപകടകരമാണ്. രാഷ്ട്രീയ, രഹസ്യാേന്വഷണ, സൈനിക, സാമ്പത്തിക ശത്രുതകൾക്കുള്ള ഇടമായി അഫ്ഗാൻ ഇനിയും മാറാതിരിക്കാൻ ഭാവിസർക്കാർ അത്യധ്വാനം ചെയ്യണം. എന്നാൽ, ചൈനയെ സുപ്രധാന പങ്കാളിയായി താലിബാൻ പരസ്യമായിതന്നെ പ്രഖ്യാപിച്ചതോടെ ഇതെത്രത്തോളം പ്രായോഗികമാകുമെന്ന് കാത്തിരുന്നു കാണണം.
ചൈനയും താലിബാനും തമ്മിലുള്ള സൗഹൃദം കണ്ടറിഞ്ഞ് അതിനെ മുറിപ്പെടുത്താതിരിക്കാൻ ശ്രദ്ധിച്ചാണ് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഹിക്മതിയാറിെൻറ മറുപടി. ഇൗസ്റ്റ് തുർക്കിസ്താനിലെ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾക്ക് നൽകുന്ന പിന്തുണയെക്കുറിച്ച് ചോദിക്കുേമ്പാൾ തങ്ങളുെട അതിർത്തിക്കപ്പുറത്ത് ലോകത്തെ ആശങ്കപ്പെടുത്തുന്ന പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കും മുമ്പ് അഫ്ഗാന് സ്വന്തം മുറിവുകളുണക്കാനുണ്ടെന്നാണ് മറുപടി. അഫ്ഗാനികളോടുള്ള പ്രതികാരദാഹവും വിദ്വേഷവും നിറഞ്ഞ വിടവാങ്ങലാണ് അമേരിക്ക നടത്തിയതെന്നാണ് ഹിക്മതിയാറിെൻറ പക്ഷം. പഷ്തൂൺ ദേശീയത അഫ്ഗാൻ രാഷ്്ട്രീയത്തിലെ അജണ്ടയാണെന്ന വാദം അദ്ദേഹം തള്ളിക്കളയുന്നത് അത്തരം ദേശീയതകൾക്കും വിവേചനത്തിനും ഇസ്ലാമിൽ ഇടമില്ലെന്നും അതിനാൽതന്നെ സർക്കാറിലും ഇടമുണ്ടാകില്ലെന്നും പറഞ്ഞാണ്.
സ്ത്രീ സ്വാതന്ത്ര്യവും അവസര സമത്വവും
അഫ്ഗാനിസ്താനിലെ വനിതകൾക്ക് ആർക്കും അന്യാധീനപ്പെടുത്താനാകാത്ത മാനുഷികവും ഇസ്ലാമികവുമായ അവകാശങ്ങൾക്ക് അർഹതയുണ്ടാകുമെന്നാണ് ഹിക്മതിയാർ പറയുന്നത്. ജോലി െചയ്യാനും വിദ്യാഭ്യാസം നേടാനുമുള്ള അവകാശം മാത്രമല്ല, പലപ്പോഴും പുരുഷന്മാരേക്കാൾ പ്രത്യേകാവകാശങ്ങളും ഇസ്ലാം ഉറപ്പുനൽകുന്നുണ്ട്. ആർക്കും അന്യാധീനപ്പെടുത്താനാവാത്ത ദൈവം നൽകിയ ഇൗ അവകാശങ്ങൾ നിഷേധിക്കാൻ ഒരാൾക്കും അവകാശമില്ല. മറ്റു ചിന്താഗതികളുമായും പ്രത്യയശാസ്ത്രങ്ങളുമായും താരതമ്യം ചെയ്യുേമ്പാൾ ഇസ്ലാമിൽ സ്ത്രീക്കുള്ള അവകാശങ്ങളും പദവിയും അവയേക്കാൾ പുരോഗമനപരമാണെന്നും ഹിക്മതിയാർ ചൂണ്ടിക്കാട്ടുന്നു.
സർക്കാറിലെ പങ്കാളിത്തം പിന്തുണക്കുള്ള ഉപാധിയല്ല
തെൻറ പാർട്ടിയായ ഹിസ്ബെ ഇസ്ലാമി ഭരണത്തിൽ പങ്കാളിയായില്ലെങ്കിൽപോലും അഫ്ഗാനിലെ താലിബാൻ സർക്കാറിനെ പിന്തുണക്കുമെന്ന് ഹിക്മതിയാർ പറയുന്നു. സർക്കാറിൽ പങ്കാളിത്തത്തിന് വലിയ താൽപര്യമില്ല. എങ്കിലും താലിബാൻ ഉണ്ടാക്കുന്ന സർക്കാറിന് നിരുപാധിക പിന്തുണ നൽകും. അതിനു കാരണമായി ഹിക്മതിയാർ പറയുന്നത്, സാമ്രാജ്യത്വ അധിനിവേശം മൂന്നാമതും അഫ്ഗാനിൽ അടിയറവ് പറഞ്ഞതോടെ പുതിയ ആഗോള മേഖല ശത്രുതകളുടെ കളിമൈതാനമായി അഫ്ഗാൻ മാറരുതെന്നാണ്.
താലിബാനുള്ള തെൻറ പിന്തുണ അധികാരം പങ്കിടുന്ന വ്യവസ്ഥ വെച്ചുകൊണ്ടായിരിക്കില്ല എന്ന് അടിവരയിടുന്ന ഹിക്മതിയാർ തെൻറ ജീവിതലക്ഷ്യങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞെന്നു കൂട്ടിച്ചേർക്കുന്നു. നാറ്റോ സേന പിന്മാറിയതിൽ, സംഘർഷം അവസാനിച്ചതിൽ, അഴിമതിയും യുദ്ധക്കൊതിയുമുള്ള പാവഭരണകൂടത്തെ പരാജയപ്പെടുത്തിയതിൽ എല്ലാം സംതൃപ്തിയുണ്ട്. അല്ലാഹുവിനോട് നന്ദിയുണ്ട്. ഇതായിരുന്നു ജീവിതത്തിൽ ഉദ്ദേശിച്ച നേട്ടങ്ങളെന്നും അവ നേടിയെടുത്തിരിക്കുന്നുവെന്നുമാണ് ഹിക്മതിയാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.