ഹസൻ ദിയാബ്​: ​ഫ്രാൻസിലെ  നിയമഭീകരതയുടെ ഇര

അ​ക്കാ​ദ​മി​ക പ്രാ​ഗ​ല്​​ഭ്യ​ത്താ​ൽ അ​നു​ഗൃ​ഹീ​ത​നാ​യി​രു​ന്നു ഹ​സ​ൻ ദി​യാ​ബ്​. കാ​ന​ഡ​യി​ൽ പ്ര​ഫ​സ​റാ​യി സേ​വ​നം ചെ​യ്​​തു​വ​രു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ന്യ​രു​ടെ കാ​ര്യ​ങ്ങ​ളി​ൽ ത​ല​യി​ടാ​തെ സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ ജീ​വി​തം ന​യി​ക്കു​ന്ന​തി​നി​ടെ അ​ദ്ദേ​ഹം അ​റ​സ്​​റ്റ്​ ചെ​യ്യ​​പ്പെ​ട്ടു. ഭീ​ക​ര​താ​ബ​ന്ധ​മാ​യി​രു​ന്നു ആ​രോ​പി​ക്ക​പ്പെ​ട്ട കു​റ്റം. ഫ്ര​ഞ്ച്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച്​ 2014ൽ ​ദി​യാ​ബിനെ ഫ്രാ​ൻ​സി​ന്​ കൈ​മാ​റി. 1980ൽ ​ന​ട​ന്ന ഒ​രു ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​നു പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം ഫ്രാ​ൻ​സി​ലെ വി​വി​ധ അ​​​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ പ​ല​ത​വ​ണ അ​േ​ന്വ​ഷി​​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ കു​റ്റ​ക്കാ​ര​നാ​യി വി​ധി​ക്കാ​വു​ന്ന ഒ​രു തെ​ളി​വു​പോ​ലും ഉ​ണ്ടാ​യി​ല്ല. ആ​റു​ത​വ​ണ കോ​ട​തി​ക​ൾ കേ​സ്​ ത​ള്ളു​ക​യും അ​ദ്ദേ​ഹ​ത്തെ ജ​യി​ൽ​മു​ക്​​ത​നാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​​തെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ക്കാ​നു​ള്ള ഉ​ത്ത​ര​വ്​ ഫ്ര​ഞ്ച്​ അപ്പീൽ കോ​ട​തി ഒ​രി​ക്ക​ൽ​കൂ​ടി റ​ദ്ദാ​ക്കി​യി​രി​ക്കു​ന്നു.

ഫ്ര​ഞ്ച്​ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന്​ 2008ലാ​ണ്​ ക​നേ​ഡി​യ​ൻ ​പൊ​ലീ​സ്​ ഹ​സ​ൻ ദി​യാ​ബിനെ പി​ടി​കൂ​ടു​ന്ന​ത്. 63കാ​ര​നാ​യ ദി​യാ​ങ്​​ സോ​ഷ്യോ​ള​ജി പ്ര​ഫ​സ​റാ​യി സേ​വ​നം ചെ​യ്​​തു​വ​രു​ക​യാ​യി​രു​ന്നു. പാ​രി​സി​ലെ ജൂ​ത സി​ന​ഗോ​ഗി​ൽ 1980ൽ ​ന​ട​ന്ന സ്​​ഫോ​ട​ന​വു​മാ​യി ബ​ന്ധ​മു​​ണ്ടാ​യി​രു​ന്നെ​ന്ന്​ ആ​രോ​പി​ക്ക​പ്പെ​ട്ട കേ​സ്. സ്​​ഫോ​ട​ന​ത്തി​ൽ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു.

ത​ന്നെ വി​ചാ​ര​ണ​ക്കു​വേ​ണ്ടി ഫ്രാ​ൻ​സി​നു വി​ട്ടു​​കൊ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ആ​റു​വ​ർ​ഷം നി​യ​മ​യു​ദ്ധം ന​ട​ത്തി​യെ​ങ്കി​ലും ദി​യാ​ബിന്​ തി​രി​ച്ച​ടി​യാ​ണു​ണ്ടാ​യ​ത്. അ​ങ്ങ​നെ 2014 ഫ്ര​ഞ്ച്​ ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ടു. കൃ​ത്യ​മാ​യ തെ​ളി​വു​ക​ളി​ല്ലാ​തെ ഏ​താ​നും ചി​ല ഇ​ൻ​റ​ലി​ജ​ൻ​സ്​ സൂ​ച​ന​ക​ൾ​മാ​ത്രം പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു ദി​യാ​ങ്ങി​നെ​തി​രാ​യ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ. 

പ്ര​ഫ​സ​ർ​ക്കെ​തി​രാ​യ കേ​സ്​ ദു​ർ​ബ​ല​വും ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ന്ന​തും നി​ഗ​മ​ന​ങ്ങ​ൾ സം​ശ​യാ​സ്​​പ​ദ​വു​മാ​െ​ണ​ന്ന്​ സു​പ്പീ​രി​യ​ർ കോ​ട​തി ജ​ഡ്​​ജ്​ റോ​ബ​ർ​ട്ട്​ മ​രാ​ങ്ക​ർ​പോ​ലും ഒ​രു സ​ന്ദ​ർ​ഭ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ കു​റ്റ​വാ​ളി​ക​ളു​ടെ മാ​റ്റ​ക്ക​രാ​റി​ലെ ചി​ല ച​ട്ട​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ ഫ്രാ​ൻ​സ്​ അ​ദ്ദേ​ഹ​ത്തെ റാ​ഞ്ചി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നാം​മു​റ​യി​ലൂ​െ​ട ല​ഭി​ച്ച ചി​ല​വി​വ​ര​ങ്ങ​ൾ അ​വ​സാ​ന വാ​ദ​ത്തി​ൽ ഫ്രാ​ൻ​സ്​​ത​ന്നെ ഉ​റ​പ്പി​ച്ച​തും കേ​സി​​​െൻറ ദു​ർ​ബ​ലാ​വ​സ്​​ഥ​യു​ടെ തെ​ളി​വാ​യി​രു​ന്നു. പ്ര​തി​യെ വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നു​മു​മ്പാ​യി ക​നേ​ഡി​യ​ൻ ത​ല​സ്​​ഥാ​ന​മാ​യ ​ഒാ​ട്ട​വ​യി​ൽ ന​ട​ന്ന വി​ചാ​ര​ണ​ക്കി​ടെ ക​ണ്ടെ​ത്തി​യ വി​ര​ല​ട​യാ​ള​ങ്ങ​ൾ​പോ​ലും തെ​റ്റാ​ണെ​ന്ന്​ കോ​ട​തി​ക്കു ബോ​ധ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. പ്ര​ഫ​സ​റു​ടെ പേ​രി​ൽ ക​ണ്ടെ​ത്തി​യ ക​ത്തി​ലെ കൈ​പ്പ​ട മ​റ്റാ​രു​ടേ​തോ ആ​ണെ​ന്ന്​ മൂ​ന്ന്​ വി​ദ​ഗ്​​ധ​ർ സ്​​ഥി​രീ​ക​രി​ച്ചു. 

സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളാ​യി​രു​ന്നു ബാ​ക്കി. സ്​​ഫോ​ട​നം ന​ട​ത്തി​യ​വ​​രെ​ന്ന്​ കരുതുന്ന ഭീ​ക​ര​ഗ്രൂ​പ്പി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ പാ​സ്​​പോ​ർ​ട്ടാ​യി​രു​ന്നു ഒ​രു തെ​ളി​വ്. എ​ന്നാ​ൽ, ല​ബ​നീ​സ്​ ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​ൽ ത​​​െൻറ പാ​സ്​​പോ​ർ​ട്ട്​ ന​ഷ്​​ട​പ്പെ​ട്ട​താ​യി ദി​യാ​ങ്​​ വ്യ​ക്​​ത​മാ​ക്കു​ന്നു. ജ​സ്​​റ്റി​സ്​ മ​രാ​ങ്ക​രു​ടെ വി​യോ​ജി​പ്പു​ക​ൾ പ​രി​ഗ​ണി​ക്ക​ാ​തെ ക​നേ​ഡി​യ​ൻ സു​പ്രീം​കോ​ട​തി ദി​യാ​ബി​​െൻറ അ​പ്പീ​ലു​ക​ൾ അ​വ​ഗ​ണി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഭീ​ക​ര​താ​വി​രു​ദ്ധ​കാ​ല​ത്തി​​​െൻറ ഉ​ൽ​പ​ന്ന​മാ​യ ഭ​യ​ത്തി​​​െൻറ അ​ന്ത​രീ​ക്ഷം ദി​യാ​ബിനെ​തി​രാ​യ കേ​സി​​നെ ശ​ക്​​ത​മാ​യ സ്വാ​ധീ​ന​മു​ള​വാ​ക്കി. മുസ്​ലിംവംശജനായിരുന്നില്ലെങ്കിൽ ദിയാബ്​  അറസ്​റ്റ്​ ചെയ്യപ്പെടുമായിരുന്നില്ലെന്ന ബി.സി.സിവിൽ ലിബർട്ടീസ്​ എന്ന പൗരാവകാശ സംഘടനയിലെ ബോർഡ്​ മെംബറും അഭിഭാഷകനുമായ പോൾ ടെട്രോൾട്ടി​​​െൻറ നിരീക്ഷണം നീതിപീഠങ്ങളെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്​.

മത​േദ്രാഹ വിചാരകരുടെ രീതിയിലാണ്​ ​​ഫ്രാൻസിൽ ക്രിമിനൽ നിയമാവസ്​ഥകൾ നടപ്പാക്കിവരുന്നത്​. കേസന്വേഷണത്തിന്​ നിയോഗിക്കപ്പെടുന്ന മജിസ്​ട്രേറ്റുമാർക്ക്​​ വിപുലമായ അധികാരങ്ങൾ അനുവദിക്ക​പ്പെട്ടിരിക്കുന്നു. പ്രോസിക്യൂട്ടറും ജഡ്​ജിയും ഒന്നാകുന്ന ഇൗ രീതിക്കെതിരെ അന്താരാഷ്​ട്ര മനുഷ്യാവകാശ സംഘടനകൾ എതിർപ്പ്​ ഉയർത്തിവരുന്നുണ്ട്​. ഭീകരതയുമായി ബന്ധപ്പെട്ട കേസുകളിൽ ഇത്തരം അന്വേഷകർ നിഷ്​പക്ഷത ഉപേക്ഷിക്കുകയും പൂർണാധികാരമുള്ള മജിസ്​ട്രേറ്റുമാരായി ദൗത്യനിർവഹണം നടത്തുകയും ചെയ്​ത ഉദാഹരണങ്ങൾ ഏറെ. അതേസമയം ദിയാബി​​​െൻറ കേസിൽ അന്വേഷകർ മാതൃകപരമായ നിഷ്​പക്ഷ നിലപാട്​ സ്വീകരിക്കുകയുണ്ടായി പ്രമുഖ ഇൻവെസ്​റ്റിഗേറ്റിവ്​ മജിസ്​ട്രേറ്റ്​ ജീൻ മേരി ഹെർബോട്ട്​ ബൈറൂതിലെത്തി ദിയാബി​ക്കെതിരെ നടത്തിയ അന്വേഷണങ്ങൾ ശ്രദ്ധേയമായിരുന്നു. ഭീകരതയുമായി ഒരു ബന്ധവും ഇല്ലാത്ത സാഹചര്യത്തിൽ ദിയാബിനെ മോചിപ്പിക്കണമെന്ന അദ്ദേഹത്തി​​​െൻറ വാദം പക്ഷേ, അപ്പീൽ കോടതി റദ്ദാക്കുകയായിരുന്നു.

36 വർഷം പിന്നിട്ട കേസിൽ ഒരാൾക്കുപോലും കൃത്യമായി ശിക്ഷ വിധിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ അപ്പീൽകോടതി ഹസൻ ദിയാബിനെ വിടാതെ പിടികൂടുകയാണെന്ന നിഗമനം മുന്നോട്ടുവെക്കുന്ന അഭിഭാഷകരും  നിരവധിയുണ്ട്​. ഭീകരതക്കെതിരായ യുദ്ധത്തിൽ അലംഭാവനയം സ്വീകരിക്കുന്നു എന്ന വിമർശനം ഭയന്നാണ്​  ദിയാബിന്​ പ്രതിപ്പട്ടം ചാർത്താൻ വ്യഗ്രത കാട്ടുന്നതെന്ന ആരോപണവും ഇൗ വിഭാഗം ഉന്നയിക്കുന്നു.​

​​​ഫ്രാൻസിലെ കടുത്ത ഭീകരവിരുദ്ധ നിയമങ്ങൾ ദിയാബി​​​െൻറ കേസിനെ കൂടുതൽ സങ്കീർണമാക്കിയിരിക്കുന്നു. മുൻകൂട്ടി കുറ്റം ചുമത്തുക, മുൻകൂർ അറസ്​റ്റ്​ തുടങ്ങിയ രീതികൾ ഉദാഹരണം. ചിലഘട്ടങ്ങളിൽ മുൻകരുതൽ തടവ്​ അനിവാര്യമായേക്കാം. എന്നാൽ, മുൻവിധികളുടെ ​പ്രേരണയാൽ നടത്തുന്ന തടവുപീഡനങ്ങളെ പൗരാവകാശധ്വംസനങ്ങളായേ കണക്കാക്കാനാകൂ. ഫ്രാൻസിലെ ആദ്യമാസങ്ങളിൽ ദിയാബിനെ നിത്യേന 22 മണിക്കൂർ വീതം ലോക്കപ്പിൽ അടച്ചിരുന്നതായാണ്​ ഭാര്യ റാണിയ തുഫൈലി മൊഴിനൽകുന്നത്​. ഭീകരതകേസുകളിൽ നാലുവർഷംവരെ  വിചാരണ കൂടാതെ പ്രതികളെ തടവിൽ സൂക്ഷിക്കാനാകും.

കഴിഞ്ഞയാഴ്​ച ദിയാബി​​​െൻറ തടവ്​ ദീർഘിപ്പിക്കേണ്ടതില്ലെന്ന്​ രണ്ട്​ മജിസ്​ട്രേറ്റുമാർ ഉത്തരവിട്ടു. പാരീസിൽ സ്​​േഫാടനം നടന്ന സമയത്ത്​ ദിയാബ്​ ലബനാനിൽ പരീക്ഷ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു എന്ന അതിശക്തമായ തെളിവ്​ ലഭിച്ചതി​​​െൻറ അടിസ്​ഥാനത്തിലായിരുന്നു ഇൗ തീർപ്പ്​. എന്നാൽ, ഇൗ വിധിക്കെതിരെ അപ്പീൽ നൽകി നിമിഷനേരത്തിനകം വിധി അട്ടിമറിക്കാൻ പ്രോസിക്യൂട്ടർമാർക്ക്​ സാധിച്ചു.നിയമവ്യവസ്​ഥയെ പ്രഹസനമാക്കുന്ന ഇൗ രീതിയുടെ പ്രധാന കാരണം ഇസ്​ലാംഭീതി മാത്രമാണെന്ന്​ കനേഡിയൻ ആംനസ്​റ്റിയുടെ മുൻ അധ്യക്ഷൻ റോജർ ക്ലാർക്ക്​ നിരീക്ഷിക്കുന്നു.

ഫ്രാൻസിലെ ഭീകരതാ നിയമങ്ങൾക്കെതിരെ അന്താരാഷ്​ട്ര സംഘടനകൾ മുറവിളി ഉയർത്താറുണ്ടെങ്കിലും ​​​ഫ്രഞ്ച്​ സിവിൽ സമൂഹം ഇക്കാര്യത്തിൽ പൂർണ മൗനംദീക്ഷിക്കുന്നത്​ ആശ്ചര്യമുളവാക്കുന്നു. മുസ്​ലിം ഗ്രൂപ്പുകളുടെ മൗനം മനസ്സിലാക്കാവുന്ന കാര്യം മാത്രം. എന്നാൽ, മുസ്​ലിമിതര സംഘങ്ങൾ എന്തുകൊണ്ട്​ നാവടക്കുന്നു​?

ഇൗ ഘട്ടത്തിൽ ദിയാബിനെതിരായ അനീതി അവസാനിപ്പിക്കാൻ ഒൗദ്യോഗിക ഇടപെടലിനുവേണ്ടി കനേഡിയൻ സംഘടനകൾ സർക്കാറിനെ സമീപിക്കുകയുണ്ടായി. നേരത്തേ ഇത്തരം കേസുകളിൽ താൽപര്യം പ്രകടിച്ചുവരുന്ന വ്യക്തിയാണ്​ കാനഡയുടെ ഇപ്പോഴത്തെ  പ്രധാനമന്ത്രി ജസ്​റ്റിൻ ട്രൂഡോ. അത്തരമൊരു ഇടപെടലിന്​ അദ്ദേഹം തയാറാകുമോ?

നിയമവിദഗ്​ധനും കോളമിസ്​റ്റുമായ ലേഖകൻ ഇന്ത്യാനയിലെ വാൾപറൈസോ കലാശാല ലോ സ്​കൂൾ അധ്യാപകനാണ്​

Tags:    
News Summary - HASSAN DIYAB at FRANCE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.