കോളിളക്കം സൃഷ്ടിച്ച െഎ.എസ്.ആർ.ഒ ചാരക്കേസിലെ പ്രധാന ഇരയായ എസ്. നമ്പി നാരായണന് അനുകൂലമായി സുപ്രീംകോടതി പുറപ്പെടുവിച്ച വിധി അഭിമാനകരവും പ്രതീക്ഷ നൽകുന്നതുമാണ്. ഭരണകൂടവും ചട്ടുകമായ പൊലീസും ഒരു മനുഷ്യെൻറ ജീവിതം തകർത്തെറിഞ്ഞപ്പോൾ ഇന്ത്യൻ നീതിന്യായവ്യവസ്ഥിതി അദ്ദേഹത്തിന് രക്ഷകരാകുന്നു. ഒരേസമയം ആനന്ദവും ആശങ്കയും പകരുന്നതാണ് കോടതിവിധി. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട നിയമപ്പോരാട്ടത്തിന് വിജയംകണ്ടു എന്നതുതന്നെയാണ് സേന്താഷകരമായ സാഹചര്യം. എന്നാൽ, ഒരു പൗരന് നീതി ലഭിക്കാൻ 24 വർഷം നിയമപ്പോരാട്ടം നടത്തേണ്ടിവന്നു എന്നതാണ് ആശങ്കയുണ്ടാക്കുന്ന വസ്തുത.
24 വർഷം നമ്പി നാരായണനെപ്പോലെ ബുദ്ധിമാനായ ഒരു ശാസ്ത്രജ്ഞെൻറ ആരോഗ്യവും ബുദ്ധിയും നമ്മൾ രാജ്യത്തിെൻറ ശാസ്ത്രവളർച്ചക്ക് ഉപയോഗിക്കാതെ പോരാട്ടത്തിനുവേണ്ടി മാറ്റിവെപ്പിച്ചു. േകാടതികളിൽനിന്ന് കോടതികളിലേക്ക് അദ്ദേഹത്തിെൻറ യാത്രയാണ് രണ്ടു പതിറ്റാണ്ടിെൻറ സമ്പാദ്യം. േലാകത്തെ ഏറ്റവും മികച്ച സർവകലാശാലയിൽ ഒന്നായ പ്രിൻസ്റ്റണിൽനിന്ന് കെമിക്കൽ റോക്കറ്റ് പ്രൊപൽഷനിൽ മാസ്റ്റർ ബിരുദം നേടിയ വ്യക്തിയാണ് അദ്ദേഹം. നാസ ഫെലോഷിപ്പും അമേരിക്കൻ പൗരത്വവും വാഗ്ദാനം ചെയ്തു. അത് നിരസിച്ച് ഇന്ത്യക്കുവേണ്ടി ജീവിക്കാൻ തീരുമാനിച്ചു മടങ്ങിയെത്തുകയായിരുന്നു.
ഖര ഇന്ധന റോക്കറ്റിനെക്കുറിച്ച് മാത്രം സംസാരിച്ചിരുന്ന െഎ.എസ്.ആർ.ഒയിലേക്ക് ദ്രവ എൻജിൻ റോക്കെറ്റന്ന ആശയം എതിർപ്പുകൾക്കിടയിൽ അവതരിപ്പിച്ച് വിജയിച്ചയാളാണ് നമ്പി നാരായണൻ. നമ്മുടെ രാജ്യത്തെ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റത്തിെൻറ അല്ലെങ്കിൽ ദ്രവ എൻജിൻ റോക്കറ്റുകളുടെ പിതാവാണ് നമ്പി നാരായണൻ.
അദ്ദേഹത്തിെൻറ ത്യാഗവും അർപ്പണബോധവും ഒരു ചരിത്രത്തിലും കുറിക്കപ്പെട്ടില്ല. ആ മനുഷ്യനെ കുറിച്ചെഴുതിയത് മുഴുവൻ ചാരക്കഥകൾ മാത്രം. ഒടുവിൽ ഇത്തരത്തിലൊരു വിധി വരുേമ്പാൾ നമുക്ക് ആശ്വസിക്കാവുന്ന ചിലതുണ്ട്. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളുടെ മുനയൊടിക്കാൻ ഗൂഢാലോചന നടത്തിയവർ ആരെല്ലാം, അവർക്ക് ആരാണ് അതിനുള്ള വെള്ളവും വളവും നൽകിയത്, ആരുടെ തണലിലാണ് പൊലീസുകാർ നീചമായ ഇൗ നിയമവേട്ട നടത്തിയത് എന്നുതുടങ്ങി ഉത്തരം കിട്ടാത്ത കുറച്ചു ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ഇന്ത്യയുടെ വികസനവും ലോകശക്തികളിൽ മുൻനിരയിലേക്ക് ഇന്ത്യ എത്തണമെന്നുള്ള സ്വപ്നവും മാത്രമായിരുന്നു നമ്പി നാരായണനെന്ന മനുഷ്യെൻറ ഉള്ളിൽ. എന്നാൽ, രാഷ്ട്രീയത്തിെൻറയും പകപോക്കലിെൻറയും ഇരയായി അദ്ദേഹം ചരിത്രത്തിൽ അവശേഷിക്കുകയാണുണ്ടായത്.
50 ലക്ഷംകൊണ്ട് നികത്താവുന്നതല്ല അദ്ദേഹത്തിനുണ്ടായ നഷ്ടം. എങ്കിലും, അതൊരു താക്കീതായി നമുക്ക് കാണാം. നിരപരാധികൾക്കുമേൽ അധികാരത്തിെൻറ ലാത്തിയുമായി ചാടിവീഴുന്ന ഒാരോ പൊലീസുകാരനും ഒാർമിച്ചുവെക്കാനുള്ള താക്കീത്.
പക്ഷേ, മറന്നുകൂടാത്ത മറ്റൊന്നുണ്ട്. ഏതാണ്ട് കാൽനൂറ്റാണ്ടു കാലം നമ്മുടെ ഇന്ത്യ ബഹിരാകാശ നേട്ടങ്ങൾക്കു പിന്നിലായി. ആ 25 വർഷങ്ങളുെട നഷ്ടം, ആ വികസനത്തിെൻറ നഷ്ടം ആര്, എങ്ങനെ നികത്തും എന്നുകൂടി കണ്ടെത്താൻ പുതിയ അന്വേഷണം വഴിതെളിക്കേട്ട എന്നാണ് പ്രത്യാശിക്കാനുള്ളത്.
കേസിെൻറ കുഴിമാടം തോണ്ടിവരുേമ്പാൾ നമുക്ക് പരിചിതരായ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, നമ്മൾ നോട്ടുമാലയണിയിച്ച, വിശിഷ്ടസേവാ മെഡലുകൾ നൽകിയ വിഗ്രഹങ്ങൾ തുടങ്ങി പലർക്കും ഇളക്കംതട്ടുമെന്നതാണ് പുതിയ പ്രതീക്ഷ. െഎ.എസ്.ആർ.ഒ ചാരക്കേസ് ഒരു വ്യക്തിക്കല്ല, ഒരു കാലഘട്ടത്തിനാണ് നഷ്ടമുണ്ടാക്കിയത്. ആ നഷ്ടം ഒരു തലമുറയുടെ സ്വപ്നങ്ങൾ കൂടിയാണ്. ആ നഷ്ടത്തിെൻറ കണക്കെടുപ്പുകൂടി പുതിയ അന്വേഷണത്തിലുണ്ടായാൽ അതു തന്നെയായിരിക്കും ഇൗ നൂറ്റാണ്ട് ആഗ്രഹിക്കുന്ന നീതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.