ഏകദേശം 19 മുതൽ 23 ദശലക്ഷം ടൺ വരെ പ്ലാസ്റ്റിക് ജലത്തിൽ ചേരുന്നു. പ്ലാസ്റ്റിക് മലിനീകരണം നമ്മുടെ കടലുകളിലും നദികളിലും കരയിലുമുള്ള വിവിധ ജീവജാലങ്ങളിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. മലിനീകരണം മൂലം പക്ഷികളുടെയും മത്സ്യങ്ങളുടെയും വയറ്റിൽ മൈക്രോ പ്ലാസ്റ്റിക് കണികകൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുകാരണം ജീവികളുടെ വളർച്ച മുരടിക്കൽ, ദഹന തകരാറുകൾ എന്നിവക്ക് കാരണമാകുന്നു. ജലജീവികൾക്ക് ഓക്സിജൻ ലഭിക്കുന്നതും വെളിച്ചവും തടയാൻ പ്ലാസ്റ്റിക്കിന് കഴിയും.
പ്ലാസ്റ്റിക് ഉൽപാദനം ലോകത്തിലെ ഏറ്റവും ഊർജം ആവശ്യമായ ഉൽപാദന പ്രക്രിയകളിലൊന്നാണ്, ആഗോള താപനില വർധന 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താനുള്ള പാരിസ് ഉടമ്പടിയുടെ ലക്ഷ്യം കൈവരിക്കുന്നതിൽ ഇതൊരു തടസ്സമാണ്.
മൈക്രോ പ്ലാസ്റ്റിക്സിന് ശ്വസനത്തിലൂടെയും ചർമത്തിലൂടെയും ശരീരത്തിൽ പ്രവേശിക്കാനും ആന്തരികാവയവങ്ങളിൽ അടിഞ്ഞുകൂടാനും കഴിയും. * മൈക്രോ പ്ലാസ്റ്റിക്സിലെ ചില രാസവസ്തുക്കൾ പൊണ്ണത്തടി, പ്രമേഹം, മസ്തിഷ്ക ആരോഗ്യപ്രശ്നം, അർബുദം എന്നിവക്ക് കാരണമാകുന്നു. മൈക്രോ പ്ലാസ്റ്റിക് മനുഷ്യനെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് കൂടുതൽ ഗവേഷണം നടക്കുന്നു.
ലോകത്തെ മാലിന്യത്തിന്റെ 40 ശതമാനവും കത്തിക്കുന്നു. അതിൽ 12 ശതമാനവും പ്ലാസ്റ്റിക്കാണ്. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് ഹൃദ്രോഗ, ശ്വാസകോശ പ്രശ്നങ്ങൾ വർധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.