‘‘രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യു.പിയിൽ നിന്നാണ് പ്രധാനമന്ത്രിമാർ ജയിച് ചു കയറാറുള്ളത്. പുറത്തു നിന്നുള്ളവരെപോലും ജയിപ്പിച്ച് പ്രധാനമന്ത്രിയാക്കിയവരാ ണ് ഇവിടത്തുകാർ. ഇന്ന് ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അവർക്ക് പുതിയ പ്രധാനമന്ത്ര ിയെ വേണം. കർഷക പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, വിലക്കയറ്റം... അതുപോലെ രാജ്യത്തെ വലിയ വലി യ ചോദ്യങ്ങളിലെല്ലാം ഭാരതീയ ജനത പാർട്ടി പരാജയപ്പെട്ടിരിക്കുന്നു. അതിനാൽ ജനങ്ങൾ പ ുതിയ സർക്കാറിനെ അധികാരത്തിലെത്തിക്കാൻ എല്ലാ നിലയിലും തയാറെടുത്തു കഴിഞ്ഞു. ഉത്തർ പ്രദേശുകാർക്ക് ബി.ജെ.പിയോട് കടുത്ത എതിർപ്പുണ്ട്’’- അവസാന ഉപതെരഞ്ഞെടുപ്പിലെ പര ാജയത്തിൽ അന്ധാളിച്ചിരുന്ന ബി.ജെ.പിക്ക്, മായാവതിയുടെ ബി.എസ്.പിയുമായി കൈകോർത്ത് ര ണ്ടാമതും കനത്ത ആഘാതമേൽപിച്ച മുൻ മുഖ്യമന്ത്രിയും ഇന്ത്യയിലെ പുതുതലമുറ നേതൃനിര ക്കാരനുമായ അഖിലേഷ് സിങ് യാദവ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ‘മീഡിയവൺ’ പൊളിറ് റിക്കൽ എഡിറ്റർ എ. റശീദുദ്ദീൻ നടത്തിയ അഭിമുഖത്തിൽ നിന്ന്...
ബി.എസ്.പി സഖ്യ ത്തിൽ താങ്കളുടെ പ്രതീക്ഷ
ബഹുജൻ സമാജ് പാർട്ടി സംസ്ഥാനത്തെ ഏറ്റവും വലിയ പാർട്ടികളിൽ ഒന്നാണ്. കഴിഞ്ഞ തവണ അവർ കുറെയധികം വോട്ടു നേടി. സമാജ്വാദി പാർട്ടിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ടാണ് ഞങ്ങൾ ഒന്നിച്ചു നിൽക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ മുന്നണി രൂപവത്കരിച്ചാണ് ബി.ജെ.പിയുടെയും മത്സരം. 40 ലേറെ സംഘടനകളുമായി അവർ കഴിഞ്ഞ തവണ കൂട്ടുകെട്ടുണ്ടാക്കി. മുന്നണിയിൽ ഞങ്ങൾക്കൊപ്പം അജിത് സിങ്ങിെൻറ ലോക്ദളുമുണ്ട്. കോൺഗ്രസിനുവേണ്ടി രണ്ട് സീറ്റുകൾ ഞങ്ങൾ മാറ്റി വെച്ചിട്ടുമുണ്ട്.
കോൺഗ്രസ് ഒേട്ടറെ സീറ്റുകളിൽ സഖ്യത്തിനെതിരെ കടുത്ത മത്സരത്തിനിറങ്ങുകയാണല്ലോ? മുതിർന്ന നേതാക്കളും മന്ത്രിമാരുമൊക്കെ യു.പിയിലെ പ്രധാന സീറ്റുകളിലേക്ക് കച്ചമുറുക്കുന്നുണ്ട്?
തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയും മത്സരിക്കാതെ വിട്ടുനിൽക്കില്ലല്ലോ. അവർ മത്സരിക്കും. സമാജ്വാദി പാർട്ടി, ബി.എസ്.പി, രാഷ്ട്രീയ ലോക്ദൾ, പ്രാദേശിക സംഘടനകൾ എല്ലാവരും മത്സരരംഗത്തുണ്ട്. കോൺഗ്രസിന് രണ്ടു സീറ്റുകൾ ഞങ്ങൾ വിട്ടുകൊടുത്തതുപോലെ രണ്ടു സീറ്റുകളിൽ അവരും വിട്ടു നിൽക്കുന്നുണ്ടെന്നാണ് അറിഞ്ഞത്.
കൂടുതൽ സീറ്റുകൾ കോൺഗ്രസിനു വിട്ടു കൊടുക്കാനിടയുണ്ടോ?
അക്കാര്യം ഇപ്പോൾ പറയാനാവില്ല.
അതായത് കോൺഗ്രസിെൻറ കാര്യത്തിൽ ഇപ്പോഴും വാതിൽ തുറന്നുകിടക്കുന്നു എന്നാണോ?
കോൺഗ്രസിന് ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. പ്രാദേശിക പാർട്ടികൾ ബി.ജെ.പിയെ പരാജയപ്പെടുത്താനിടയുള്ളിടത്തെല്ലാം കോൺഗ്രസ് സഹായിക്കുകയാണ് വേണ്ടത്.
തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ത്യ–പാക് തർക്കത്തിലേക്ക് വഴിമാറുന്നുണ്ടെന്ന അഭിപ്രായമുണ്ടോ?
ഇന്ത്യ-പാക് സംഘർഷം, കശ്മീർ, നക്സൽവാദം മുതലായവയൊക്കെ എപ്പോഴുമുള്ള പ്രശ്നങ്ങളാണ്. എന്നാൽ, കർഷകർക്ക് ബി.ജെ.പി നൽകിയ വാഗ്ദാനങ്ങൾ എവിടെ പോയി? അതിെൻറ മറുപടി ബി.ജെ.പി പറഞ്ഞേ മതിയാകൂ. സ്വന്തം പരാജയമാണ് അവർ ആഘോഷിക്കേണ്ടത്. ജനശ്രദ്ധ തെറ്റിക്കാൻ വിഷയം മാറ്റാനാവില്ല.
ജനങ്ങൾ കാത്തിരിക്കുകയാണ്. 15 ലക്ഷം രൂപ എല്ലാവരുടെയും അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന വാഗ്ദാനം എവിടെ പോയി? രണ്ട് കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന വാഗ്ദാനം ഓർക്കണോ അതോ മറക്കണോ? കർഷകരുടെ ഉൽപന്നങ്ങൾക്ക് ചെലവിെൻറ രണ്ടിരട്ടി താങ്ങുവില നൽകുമെന്ന് പറഞ്ഞത് ആർക്കെങ്കിലും കിട്ടിയോ? അക്കാര്യത്തിൽ ബി.ജെ.പി വല്ല നീക്കവും നടത്തിയോ? ഗംഗാനദിയെ ശുദ്ധീകരിക്കുമെന്ന് പറഞ്ഞിട്ടെന്തായി? ഗംഗാമാതാവ് എത്രത്തോളം ശുദ്ധിയായി എന്ന ചോദ്യത്തിന് ബി.ജെ.പി മറുപടി നൽകേണ്ടി വരും. ഈ ചോദ്യങ്ങളിൽ നിന്നെല്ലാം ഓടിയൊളിക്കാനാണ് ബി.ജെ.പി പുതിയൊരു വിഷയം എടുത്തിടുന്നത്.
പാകിസ്താനുമായുള്ള പോരിൽ മോദി ഗവൺമെൻറ് ഉറച്ചുനിൽക്കുകയല്ലേ?
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ ഇന്നും ഇന്നലെയും ഉള്ളതല്ല. കശ്മീർ വിഷയവും വളരെ പഴക്കമുള്ളതാണ്. അക്കാര്യത്തിലും ഭാരതീയ ജനത പാർട്ടി വലിയ വലിയ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അവരുടെ സർക്കാർ അധികാരത്തിൽ വന്നാൽ കൊല്ലപ്പെടുന്ന ഓരോ പാവപ്പെട്ട സൈനികെൻറയും ജീവനുപകരം പത്തു പാകിസ്താൻ സൈനികരുടെ തലയെടുക്കുമെന്ന് പറഞ്ഞവർ എവിടെ പോയി?
അവരോട് 2019ൽ മാത്രം കൊല്ലപ്പെട്ട സൈനികരുടെ കാര്യത്തിലാണ് ഞങ്ങൾ കണക്ക് ചോദിക്കുന്നത്. ആ സൈനികരെല്ലാം രാജ്യത്തെ രക്ഷിക്കാൻ തയാറായി വന്ന ദരിദ്രകുടുംബങ്ങളിലെ അംഗങ്ങളായിരുന്നു. രാജ്യത്തെ യുവാക്കൾ അവർക്കുവേണ്ടി മെഴുകുതിരിയുമായി റോഡിൽ ഇറങ്ങി. അവരും രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഞങ്ങൾ ബി.ജെ.പിയോട് പറയുന്നത് വിവിധ സൈനിക വിഭാഗങ്ങളിലെ 10 ലക്ഷം തസ്തികകൾ നികത്തണമെന്നാണ്. സമാജ്വാദി പാർട്ടിക്ക് ഡൽഹിയിൽ അവസരം ലഭിച്ചാൽ ഞങ്ങൾ അത് ചെയ്യും.
മാത്രമല്ല, അമേരിക്കക്ക് അവരുടെ രാജ്യത്തെ ജനങ്ങൾക്കായി ഒരു മതിൽ പണിയാമെങ്കിൽ എന്തു കൊണ്ട് നമുക്ക് അങ്ങനെ ചെയ്തു കൂടാ? ആയിരക്കണക്കിന് വർഷങ്ങൾ മുമ്പേ ചൈനക്ക് പണിയാമെങ്കിൽ ഇന്ത്യക്കും പാകിസ്താനുമിടയിൽ നുഴഞ്ഞു കയറ്റം നടക്കുന്ന പ്രദേശങ്ങളിൽ എന്തു കൊണ്ട് മതിൽ പടുത്തുയർത്തിക്കൂടാ? ഒരു ഭീകരനും ഇങ്ങോട്ടു കടക്കാനോ ഭീകരപ്രവർത്തനങ്ങളിൽ ചേരാനായി ആരെങ്കിലും അങ്ങോട്ടേക്കു പോകാനോ കഴിയാത്ത വിധത്തിൽ നമുക്ക് ഒരു മതിൽ വേണം. ബി.ജെ.പിക്ക് അതിന് കഴിഞ്ഞില്ല. പുതിയ സർക്കാർ അങ്ങനെയൊരു മതിൽ പണിയും.
കഴിഞ്ഞ തവണ ബി.ജെ.പിയും എതിരാളികളും തമ്മിലുണ്ടായ 73ഉം 7ഉംസീറ്റുകളുടെ സമവാക്യം ഇക്കുറി മാറുമോ?
ബി.ജെ.പി ഇക്കുറി പരാജയപ്പെടുമെന്നത് തീർച്ച. എത്ര സീറ്റുകളിലെന്ന് ഇപ്പോൾ പറയാനാവില്ലെങ്കിലും അവർ തോൽക്കുമെന്നുറപ്പ്. ഉപതെരഞ്ഞെടുപ്പുകളിൽ നിന്നായിരുന്നു അതിെൻറ തുടക്കം. കേരളത്തിലേക്ക് കടന്നു കയറാൻ ബി.ജെ.പിയെ നിങ്ങൾ അനുവദിക്കരുത്. വെള്ളപ്പൊക്കം ഉണ്ടായപ്പോൾ, ജനങ്ങളുടെ ജീവനും സ്വത്തും നഷ്ടമായപ്പോൾ, കാർഷികവിളകളും കാലിസമ്പത്തും നശിച്ചപ്പോൾ, വീടുകൾ തകർന്നടിഞ്ഞപ്പോൾ ബി.ജെ.പി നിങ്ങൾക്ക് എന്ത് സഹായമാണ് നൽകിയത്? വല്ലതും ചെയ്തിട്ടുണ്ടെങ്കിൽ തന്നെ, അതിെൻറ എത്രയോ മടങ്ങ് അവർക്ക് ചെയ്യാനാവുമായിരുന്നു. കേരളത്തെ അവർ വഞ്ചിച്ചു. കേരളത്തെ വഞ്ചിച്ചു എന്നു പറഞ്ഞാൽ ഇന്ത്യയെ വഞ്ചിച്ചു എന്നാണർഥം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.