ഡോ. തോമസ് മാർ അലക്സാന്ദ്രയോസ് മെത്രാപ്പോലീത്ത

'ഞങ്ങൾ അതിജീവന പോരാട്ടത്തിലാണ്, പ്രധാനമന്ത്രി എല്ലാം കേട്ടു; ഒന്ന​ും പറഞ്ഞില്ല';

ഒാ​ർ​ത്ത​ഡോ​ക്​​സ്​-​ യ​ാ​ക്കോ​ബാ​യ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ സു​പ്രീം​േ​കാ​ട​തി വി​രാ​മം കു​റി​ക്കു​മെ​ന്നു ക​രു​തി​യെ​ങ്കി​ലും വി​ധി കൂ​ടു​ത​ൽ വ്യ​വ​ഹാ​ര​ങ്ങ​ളി​ലേ​ക്കും പ്ര​ത്യ​ക്ഷ​സ​മ​ര​ങ്ങ​ളി​ലേ​ക്കു​മാ​ണ്​ ന​യി​ച്ച​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ അടുത്ത സാഹചര്യത്തിൽ
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​മോ​ദി​യു​ം വരെ സ​ഭ ​നേ​താ​ക്ക​ളു​മാ​യി ത​ർ​ക്ക​ പ​രി​ഹാ​ര​ത്തി​ന്​ ശ്ര​മം ന​ട​ത്തി​നോ​ക്കി. അ​നു​ര​ഞ്​​ജ​ന​ത്തി​നും പ്ര​ക്ഷോ​ഭ​ത്തി​നു​മി​ട​യി​ൽ പെ​ട്ടു​പോ​യ ത​ർ​ക്ക​വി​ഷ​യ​ത്തി​ൽ ഇ​രു​സ​ഭ​ക​ളു​ം എവിടെയെത്തി?
ഒാർത്തഡോക്​സ്​ വിഭാഗം അധികാരസ്വാധീനമുപയോഗിച്ച്​ ദുർബലവിഭാഗത്തി​നുനീതിനിഷേധിക്കുകയാണെന്ന്​ വാദിക്കുകയാണ്​ യാക്കോബായ സഭ സമരസമിതി ജനറൽ കൺവീനർ ഡോ. തോമസ് മാർ അലക്സാന്ദ്രയോസ് മെത്രാപ്പോലീത്ത

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മലങ്കര സഭ തർക്കം ഇന്ന് അതി​െൻറ ഏറ്റവും വലിയ രൂക്ഷതയിലേക്ക് കടന്നിരിക്കുന്നു. സാമ്പത്തിക, അധികാര സ്വാധീനങ്ങളുള്ള ഓർത്തഡോക്സ് വിഭാഗം തങ്ങളുടെ സർവശക്തിയും സമാഹരിച്ച്​ ദുർബലരായ വിഭാഗത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഇതി​െൻറ ഭാഗമായി ലക്ഷക്കണക്കിനു വരുന്ന യാക്കോബായ വിശ്വാസികൾ കടുത്ത നീതിനിഷേധമാണ് നേരിടുന്നത്. കോടതിവിധികൾ തെറ്റായി വ്യാഖ്യാനിച്ച്​ അധികാര കേന്ദ്രങ്ങളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും തങ്ങളുടെ വരുതിക്ക് നിർത്തി കാര്യം സാധിച്ചെടുക്കുന്ന ഓർത്തഡോക്സ് സഭ നീക്കത്തിനെതിരെയാണ് ഇന്ന് യാക്കോബായ വിശ്വാസികൾ അതിജീവനസമരം നടത്തുന്നത്. സത്യവും നീതിയും തങ്ങളുടെ പക്ഷത്തായതിനാൽ ഈ സമരം വിജയിക്കേണ്ടത് സത്യവും നീതിയും പുലർന്നു കാണാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയുടേയും ആവശ്യമാണ്.

സുപ്രീംകോടതി വിധിയും സഭ തർക്കവും

2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയാണ് മലങ്കരയിലെ സഭ തർക്കം വീണ്ടും കലുഷിതമാക്കിയത്. കോലഞ്ചേരിയടക്കമുള്ള നാല് പള്ളികളുടെ ഭരണത്തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഈ പള്ളികൾ 1934ലെ ഓർത്തഡോക്സ് ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടണമെന്ന് ജസ്​റ്റിസുമാരായ അരുൺമിശ്രയും അമിതാവ് റോയിയും വിധിയെഴുതി. കേവലം നാലു പള്ളികളുമായി ബന്ധപ്പെട്ട കേസിലെ വിധി മലങ്കരയിലെ 1064 പള്ളികൾക്കും ബാധകമാക്കി വിധിച്ചതുതന്നെ ഇതിൽ ശ്രദ്ധിക്കേണ്ടതാണ്.

വിധിയിലെ അന്യായം നീതിപീഠങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ പലവട്ടം ശ്രമിച്ചെങ്കിലും യഥാവിധി ആവലാതി കേൾക്കാൻപോലും നീതിപീഠങ്ങൾ തയാറായില്ല. ഇതിനിടെതന്നെ വിധിയുടെ ചുവടുപിടിച്ച് അധികാരകേന്ദ്രങ്ങളിൽ സ്വാധീനം ചെലുത്തി ഓർത്തഡോക്സ് വിഭാഗം പള്ളികൾ ഒന്നൊന്നായി പിടിച്ചെടുക്കാൻ തുടങ്ങി. മൂന്നു വർഷത്തിനിടെ ഇത്തരത്തിൽ 52 പള്ളികളാണ് നഷ്​ടപ്പെട്ടത്.

തിരുവനന്തപുരത്ത്​ സെ​ക്ര​േട്ടറിയറ്റിനു മുന്നിൽ യാ​ക്കോബായ വിഭാഗം അനിശ്ചിതകാല സമരം ആരംഭിച്ചപ്പോൾ

ഈ പള്ളികളിലെല്ലാം ഓർത്തഡോക്സ് പക്ഷത്തിന് വിരലിലെണ്ണാവുന്ന കുടുംബങ്ങൾ മാത്രമാണുള്ളത്. വരിക്കോലി, തിരുവാർപ്പ്, ചോരക്കുഴി പള്ളികൾ ഉദാഹരണം. യാക്കോബായ വിശ്വാസികൾക്ക് വൈകാരിക ബന്ധമുള്ള കോലഞ്ചേരി, കടമറ്റം, പിറവം അടക്കമുള്ള പുരാതന പള്ളികളും ഓർത്തഡോക്സ് പക്ഷം പിടിച്ചെടുത്തു. പുണ്യശ്ലോകനായ യെൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടം സ്ഥിതിചെയ്യുന്ന കോതമംഗലം പള്ളിയടക്കമുള്ളവയും ഏത് നിമിഷവും നഷ്​ടമാകുന്ന സ്ഥിതിയാണ്.

പാളിപ്പോയ അനുരഞ്ജന നീക്കങ്ങൾ

2017ലെ കോടതി വിധിക്കു ശേഷം തർക്കപരിഹാരത്തിനായി പല രീതിയിലുള്ള അനുരഞ്ജന നീക്കങ്ങൾ നടന്നു. സഭ തലത്തിലും ഇതര ക്രൈസ്തവ സഭകളുടെ നേതൃത്വത്തിലും ഇതിനായി ഇടപെടൽ നടത്തി.

ആഗോള സുറിയാനി സഭ പരമാധ്യക്ഷനായ ഇഗ്​നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവയും ഇടപെട്ടു. എന്നാൽ, ഓർത്തഡോക്സ് പക്ഷം നിസ്സഹകരിച്ചു. ഇതിനുശേഷം സംസ്ഥാനസർക്കാർ മന്ത്രി ഇ.പി. ജയരാജ​െൻറ നേതൃത്വത്തിൽ മന്ത്രിസഭ ഉപസമിതി രൂപവത്​കരിച്ചു. ഇതിനോടും ഓർത്തഡോക്സ് പക്ഷം നിസ്സഹകരിച്ചു.

സർക്കാർ ഇടപെടൽ

സുപ്രീംകോടതി വിധിയുടെ പിന്നാലെ നഷ്​ടമായ പള്ളികളിൽ യാക്കോബായ വിശ്വാസികളുടെ ശവസംസ്കാരത്തിനു പോലും ഓർത്തഡോക്സ് പക്ഷം സമ്മതിച്ചില്ല. ദിവസങ്ങളോളം മൃതദേഹവുമായി കാത്തുകെട്ടി കിടക്കേണ്ടിവന്ന ദയനീയാവസ്ഥ കേരളം കണ്ടതാണ്.

കട്ടച്ചിറ, പിറവം, കണ്യാട്ടുനിരപ്പ്, വരിക്കോലി പള്ളികളിൽ ആഴ്ചകളോളമാണ് മൃതദേഹവുമായി തങ്ങൾ കാത്തിരുന്നത്. മനം മടുത്ത ചില വിശ്വാസികളുടെ കുടുംബങ്ങൾ മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുനൽകിയ സംഭവംവരെയുണ്ടായി. ഈ സാഹചര്യത്തിലാണ് ബലഹീനനായ എ​െൻറ നേതൃത്വത്തിൽ 2019 നവംബർ ഒന്നുമുതൽ സെക്ര​േട്ടറിയറ്റിനു മുന്നിൽ സമരമാരംഭിച്ചത്. ഇതിനെ തുടർന്ന്​ സംസ്ഥാന സർക്കാർ സെമിത്തേരി ഓർഡിനൻസ് കൊണ്ടുവന്നത് യാക്കോബായ വിഭാഗത്തിന് വളരെ ഗുണകരമായി.

മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ഇടപെടൽ

പള്ളി പിടിത്തവുമായി വീണ്ടും ഓർത്തഡോക്സ് പക്ഷം മുന്നോട്ടുപോയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അനുരഞ്ജന ചർച്ച വിളിച്ചു. രണ്ട് സഭകളുടെയും മൂന്നുവീതം പ്രതിനിധികളുമായി മുഖ്യമന്ത്രി നാലുവട്ടം ചർച്ച നടത്തി. എന്നാൽ, അദ്ദേഹം ​െവച്ച ഒരു നിർദേശവും ഓർത്തഡോക്സ് പക്ഷം അംഗീകരിച്ചില്ല. അവർ ഏകപക്ഷീയമായി ചർച്ചകളിൽനിന്ന് പിൻവാങ്ങുകയും ചെയ്തു.

ഇതിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുവിഭാഗങ്ങളെയും കണ്ടത്. മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഇടപെട്ടാണ് ഇത് രൂപപ്പെടുത്തിയത്. നീതി കിട്ടുമെന്ന പ്രതീക്ഷയോടെയാണ് തങ്ങൾ ആ ചർച്ചയിൽ പങ്കെടുത്തത്. എന്നാൽ, ഇരു വിഭാഗത്തിൽനിന്നും പ്രശ്നങ്ങൾ കേട്ടതല്ലാതെ പരിഹാരമെന്ന നിലയിൽ ഒരു നിർദേശവും അദ്ദേഹത്തിൽ നിന്നുണ്ടായിട്ടില്ല.

പ്രതീക്ഷ സംസ്ഥാന സർക്കാറിൽ

സഭ തർക്കത്തിൽ നൂറു ശതമാനവും ആത്മാർഥസമീപനമാണ് സംസ്ഥാന സർക്കാറിനുള്ളത്. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാറിൽനിന്നു മാത്രമേ നീതി പ്രതീക്ഷിക്കുന്നുള്ളൂ. സെമിത്തേരി ബില്ലിനുള്ള നന്ദിസൂചകമായി തദ്ദേശ തെരഞ്ഞെടുപ്പിൽ യാക്കോബായ വിശ്വാസികൾ വൻതോതിൽ സംസ്ഥാന സർക്കാറിനെ പിന്തുണച്ചിട്ടുണ്ട്.

സഭക്ക് സ്വാധീനമുള്ള മേഖലകളിലെ തദ്ദേശസ്ഥാപനങ്ങളിലെ വിജയക്കണക്ക് പരിശോധിച്ചാൽ അത് വ്യക്തമാകും. സഭതർക്കത്തിലെ ശാശ്വത പരിഹാരത്തിന്​ നിയമനിർമാണമുണ്ടാക്കിയാൽ വരുംതെരഞ്ഞെടുപ്പിൽ അത് സംസ്ഥാന സർക്കാറിന്​ അനുകൂലമായ തരംഗംതന്നെ സൃഷ്​ടിക്കും.

പരിഹാരം വരെ സമരം

ഈ തർക്കം അടുത്ത തലമുറയിലേക്ക് കൈമാറാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇത് ഇവിടെ തീരണം. നിയമനിർമാണത്തിലൂടെ പള്ളിപിടിത്തം അവസാനിപ്പിച്ച്​ സഹോദരസഭകളായി പിരിയണം.

അതിന് സർക്കാറും പൊതുസമൂഹവും മുന്നിട്ടിറങ്ങണം. ഇക്കാര്യം ആവശ്യപ്പെട്ടാണ് ഞങ്ങളുടെ നിരന്തരസമരം. വയനാട്ടുനിന്ന് എെൻറ നേതൃത്വത്തിൽ ആരംഭിച്ച അവകാശ സംരക്ഷണജാഥ സെക്ര​േട്ടറിയറ്റിനു മുന്നിൽ അവസാനിക്കുകയും പുതുവത്സര ദിനം മുതൽ അവിടെ സത്യഗ്രഹം ആരംഭിക്കുകയും ചെയ്തിരിക്കുന്നു.

Tags:    
News Summary - jacobite church representative response on church dispute with orthadox church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.