ജോ ബൈഡൻ കോവിഡ്​ വാക്​സിനേഷന്​ വിധേയനായപ്പോൾ  ഫോ​ട്ടോ: അലക്​സ്​ എഡ്​ൽമാൻ/എ.എഫ്​.പി

പ്രസിഡൻറ്​ കസേരയിൽ ബൈഡ​െൻറ നൂറു ദിനങ്ങൾ

''നമ്മൾ ജോ ബൈഡനും കമല ഹാരിസിനും വോട്ടു​ കൊടുത്ത്​ ആഘോഷിച്ചു, മണ്ടൻമാരെപ്പോലെ തെരുവുകളിൽ തുള്ളിച്ചാടി''- നവംബറിൽ ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ട്​ ഏതാനും ദിവസങ്ങൾക്കുശേഷം കണ്ടുമുട്ടിയ ജെകോറി ആർതർ എന്ന വംശീയത വിരുദ്ധ പ്രവർത്തകൻ പറഞ്ഞതാണിത്​. കെൻറക്കിയിലെ സിറ്റി കൗൺസിലിലേക്ക്​ ഡെമോക്രാറ്റിക്​ പാർട്ടി ടിക്കറ്റിൽ മത്സരിച്ച ഇദ്ദേഹമുൾപ്പെടെ ഞങ്ങൾ കണ്ട പലയാളുകൾക്കും വരാനിരിക്കുന്ന പ്രസിഡൻറിനെക്കുറിച്ച്​ ആവോളം ആശങ്കകളുമുണ്ടായിരുന്നു.

ജോർജിയയിലെ സെനറ്റ്​ തെരഞ്ഞെടുപ്പിനിടെ കണ്ട ​പ്രവർത്തകരും തണുപ്പൻ മട്ടിലായിരുന്നു. ബൈഡന്​ ഭൂരിപക്ഷം നേടിക്കൊടുക്കാൻ കൊണ്ടുപിടിച്ച്​ പണിപ്പെട്ടവരാണ്​ അവരും, പക്ഷേ തെരഞ്ഞെടുക്കപ്പെട്ട 'കോർപറേറ്റ്​ സെൻട്രിസ്​റ്റ്', 'നിയോ ലിബറൽ' പ്രസിഡൻറിനെക്കുറിച്ച പ്രതീക്ഷയിൽ അവർക്കത്ര ആവേശം പോരാ. ട്രംപിനേക്കാൾ ഭേദമാണ്, എന്നുവെച്ച്​ കാലാവസ്​ഥ പ്രതിസന്ധി, പട്ടിണി, ആരോഗ്യപരിരക്ഷ, വംശനീതി തുടങ്ങിയ നീറുന്ന വിഷയങ്ങളിൽ ശക്തമായൊരു നിലപാടെടുക്കാനുള്ള കെൽപ്​ അദ്ദേഹത്തിനുള്ളതായി കരുതുന്നില്ല.

'ഉറക്കംതൂങ്ങി ജോ' എന്ന്​ ട്രംപ്​ പരിഹസിച്ച ജോ ബൈഡൻ ത​െൻറ ​​പ്രാപ്​തിയെക്കുറിച്ചുയർന്ന പല ധാരണകളെയും മൂന്നു മാസങ്ങൾക്കിപ്പുറം വിജയകരമായി മറികടന്നു. ശ്രദ്ധേയമായ ഒരു അമേരിക്കൻ രക്ഷാ പദ്ധതി American Rescue Plan Act (ARPA) മുന്നോട്ടുവെച്ചു. തൊഴിലില്ലായ്​മ ഇൻഷുറൻസ്​ ദീർഘിപ്പിച്ചു, കുട്ടികളുടെ പട്ടിണി പാതിയായി കുറക്കാനുതകുമെന്ന്​ വിശ്വസിക്കപ്പെടുന്ന നികുതി പരിഷ്​കരണങ്ങൾ നടപ്പാക്കി.

നിഷേധാത്മക നിലപാടുകാരനായിരുന്ന ​ട്രംപിൽനിന്ന്​ ഭിന്നമായി കാലാവസ്​ഥ പ്രതിസന്ധിക്ക്​ പരിഹാരം കണ്ടെത്തുന്നതിൽ പ്രതിജ്​ഞാബദ്ധനാണ്​ ബൈഡൻ. ട്രംപ്​ ഉടക്കിപ്പിരിഞ്ഞുപോന്ന പാരിസ്​ ഉടമ്പടിയിൽ വീണ്ടും ചേർന്നു. ഫെഡറൽ ഭൂമിയിൽ പുതുതായി എണ്ണഖനനം നടത്തുന്നത്​ മരവിപ്പിച്ചു. 2030നകം കാർബൺ ബഹിർഗമനത്തിൽ 50 ശതമാനം കുറവുവരുത്താൻ തീരുമാനിച്ചുറച്ചു.

പരിമിത നികുതി മാത്രം നൽകാൻ ശ്രമിക്കുന്ന ടെക്​ ഭീമന്മാരിൽനിന്നും ബഹുരാഷ്​ട്ര കുത്തകകളിൽ നിന്നും ബില്യണുകൾ ലഭിക്കാൻപോന്ന മിനിമം നികുതി നിരക്ക്​ എന്ന ശക്​തമായ നിർദേശം മുന്നോട്ടുവെച്ചു.

1960കളിൽ ​ പ്രസിഡൻറ്​ ലിണ്ടൺ ബി. ജോൺസൻ നടപ്പാക്കിയ 'ഗ്രേറ്റ്​ സൊസൈറ്റി' പദ്ധതിക്കു​ശേഷം 2.3 ​ട്രില്യൺ ഡോളറി​െൻറ അമേരിക്കൻ തൊഴിൽപദ്ധതി, 1.8 ​ട്രില്യൺ ഡോളറി​െൻറ അമേരിക്കൻ കുടുംബ പദ്ധതി എന്നിവവഴി പശ്ചാത്തല വികസനം, വിദ്യാഭ്യാസം, ശിശുപരിരക്ഷ മേഖലകളിൽ ഏറ്റവും വലിയ സർക്കാർ നിക്ഷേപത്തിനൊരുങ്ങുന്നു അദ്ദേഹം.

ഈ വർഷം ജനുവരി 20ന്​ ബൈഡൻ അധികാരമേൽക്കു​േമ്പാൾ നാലു ലക്ഷം പേർ അമേരിക്കയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നു. ശരാശരി 3000 ആയിരുന്നു പ്രതിദിന മരണ ശരാശരി. ഇപ്പോഴത്​ ആയിരത്തിൽ താ​ഴെയായിക്കൊണ്ടിരിക്കുന്നു. വാക്​സിൻ വികസനത്തിലും വിന്യാസത്തിലുമുള്ള ലോകനേതൃസ്​ഥാനവും അമേരിക്ക കൈയാളുന്നു. 200 ദശലക്ഷം ഡോസുകൾ ഇവിടെ നൽകി. അതായത്​ പ്രായപൂർത്തിയായവരിൽ പകുതിയോളം പേർക്ക്​ പ്രതിരോധ കുത്തിവെപ്പ്​ ലഭിച്ചിരിക്കുന്നു. ട്രംപ്​ ഭരണകൂടംചെയ്​ത നിക്ഷേപത്തിനും ബൈഡനും സംഘവും നടത്തിയ കാര്യക്ഷമമായ തുടർപ്രവർത്തനത്തിനും നന്ദി പറയുക.

'അധികാരം എങ്ങനെ വിനിയോഗിക്കണമെന്ന്​ ലോകമൊട്ടുക്കുമുള്ള ഇടതുപക്ഷക്കാർക്ക്​ ക്ലാസെടുത്ത്​ നടക്കുകയാണ്​' പ്രസിഡൻറ്​ എന്ന്​ ചില കോണുകളിൽനിന്ന്​ അഭിപ്രായമുയരുന്നുണ്ട്​. ആക്രമണോത്സുകനും വെറിയനും ശാസ്​ത്രവിരോധിയുമായിരുന്ന മുൻഗാമിയിൽനിന്ന്​ ശൈലിയിലും സ്വഭാവത്തിലും തീർത്തും വിഭിന്നനാണ്​ ബൈഡനെന്നത്​ ശരിതന്നെ. എന്നാൽ, ട്രംപി​െൻറ ഒരു സുപ്രധാന അജണ്ട അദ്ദേഹം കൈയൊഴിഞ്ഞിട്ടില്ല; 'അമേരിക്ക ഒന്നാമത്'​ എന്ന നിലപാട്​.

ചൈനയുമായി പോർവിളി തുടർന്നുകൊണ്ടേയിരിക്കുന്നു. കാലാവസ്​ഥ പ്രശ്​നത്തിലടക്കം അടിയന്തര സഹകരണം ആവശ്യമുള്ള ഈ സന്ദർഭത്തിലും 'സ്വേച്ഛാധിപത്യ ചൈനയുടെ അഭിലാഷങ്ങൾ' നമ്മുടെ കാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന്​ അദ്ദേഹം സ്​ഥാപിക്കാൻ ശ്രമിക്കുന്നു. ചൈനീസ്​ സ്​ഥാപനങ്ങൾക്കു​ മേൽ ട്രംപ്​ ചുമത്തിയ ചുങ്കവും ഉപരോധവും അലാസ്​കയിൽ നടന്ന ഉഭയകക്ഷി ചർച്ചക്കു​ മുമ്പ്​ ​വ്യാപിപ്പിക്കുകയും ചെയ്​തിരിക്കുന്നു.

അഫ്​ഗാനിൽനിന്നുള്ള സേനാപിന്മാറ്റം എന്ന ട്രംപി​െൻറ വാഗ്​ദാനവും അതിവേഗം നിറവേറ്റി. അഫ്​ഗാൻ സ്​ത്രീകൾ ഉൾപ്പെടെയുള്ളവരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ താൻ തരിമ്പും ഉത്തരവാദിയാവില്ലെന്ന്​ പ്രചാരണ കാലത്ത്​ പറഞ്ഞ സംഗതിയാണിത്​.

സൗദി അറേബ്യയോടുള്ള ബൈഡൻ ഭരണകൂടത്തി​െൻറ നിലപാട്​ വ്യത്യസ്​തമാണ്. കിരീടാവകാശിയുമായി നേരിട്ടുള്ള ബന്ധം അവസാനിപ്പിച്ചു, യമനെതിരായ യുദ്ധത്തിനുള്ള ഔദ്യോഗിക പിന്തുണയും പിൻവലിച്ചു. പക്ഷേ ആയുധ വ്യാപാരം തുടരുന്നുണ്ട്​.

തെക്കനേഷ്യൻരാജ്യങ്ങൾ കോവിഡി​ന്‍റെ മരണപ്പിടിയിലമർന്നപ്പോഴും അവശ്യവസ്​തുക്കളോ അധികം വന്ന വാക്​സിനോ നൽകാൻ ഒരുക്കമല്ലായിരുന്നു ബൈഡൻ സംഘം. അതിശക്​തമായ സമ്മർദങ്ങളുയർന്നതി​െൻറ ഫലമായി മാത്രമാണ്​ ഒരിക്കലും ഉപയോഗിക്കാൻ ഇടയില്ലാഞ്ഞിട്ടും പിടിച്ചു വെച്ചിരുന്ന 60 മില്യൺ ആസ്​ട്രസെനക്ക ഡോസ്​ വാക്​സിൻ കൈമാറാൻ തയാറായത്​. എന്നിട്ടുപോലും ഇ​ന്ത്യയിൽ പ്രതിദിന കേസുകൾ അഞ്ചുലക്ഷത്തോളമായ ഘട്ടത്തിലും എണ്ണമറ്റ ജീവനുകൾ രക്ഷിക്കാൻ സഹായകമാകുമായിരുന്ന വാക്​സിനുകളുടെ ബൗദ്ധിക സ്വത്തവകാശം നീക്കം ചെയ്യുന്നതിൽനിന്ന്​ ലോക വ്യാപാര സംഘടനയെ തടഞ്ഞുപിടിച്ചിരിക്കുകയാണ്​ ബൈഡൻ.

ബൈഡൻ ശക്തമായ നിലപാടുകളും നടപടികളും കൈക്കൊണ്ടു എന്ന്​ പറയപ്പെടുന്ന വിഷയങ്ങളെല്ലാം ശ്രദ്ധിച്ചു നോക്കൂ; അമേരിക്കൻ താൽപര്യം സംരക്ഷിക്കുന്നതിനു​ വേണ്ടിയാണതെല്ലാം. കാലാവസ്​ഥ വിഷയത്തിലെ പ്രതിബദ്ധത അമേരിക്കൻ ​തൊഴിൽ മേഖല, നിക്ഷേപം, സാ​ങ്കേതിക വിദ്യ എന്നിവയുടെ വളർച്ചയിൽ കണ്ണുവെച്ചാണ്​. പല യൂറോപ്യൻ നയരൂപകർത്താക്കളെയു​ംപോലെ ജീവിത ശൈലിയിൽ മാറ്റം വരുത്താനോ ഉപഭോഗ സംസ്​കാരത്തിലും ക​േമ്പാള കേന്ദ്രീകരണത്തിലും പുനർവിചിന്തനം ചെയ്യാനോ അദ്ദേഹം ജനങ്ങളോട്​ ആവശ്യപ്പെടുന്നുപോലുമില്ല.

വിവാദങ്ങളിൽനിന്ന്​ കഴിയുന്നത്ര അകന്നുമാറി നിൽക്കാൻ ബൈഡൻ ശ്രദ്ധിക്കുന്നുണ്ട്​. പൊലീസ്​ പരിഷ്​കരണത്തിന്​ ഉറപ്പുനൽകുന്നുണ്ട്​. എന്നാൽ, അഭയാർഥികൾക്ക്​ ട്രംപ്​ നിശ്ചയിച്ച 15000 എന്ന പരിധി തുടരും. (കനത്ത പ്രതിഷേധങ്ങളെ തുടർന്ന്​ അടുത്തമാസം പരിധി വർധിപ്പിക്കാമെന്ന്​ വൈറ്റ്​ ഹൗസ്​ വാഗ്​ദാനം നൽകുന്നുണ്ടെങ്കിലും ഈ സമീപനത്തിൽ സമൂല മാറ്റം വേണമെന്നാണ്​ അവകാശ പ്രവർത്തകർ ആവശ്യപ്പെടുന്നത്​). തെക്കൻ അതിർത്തിയിൽനിന്ന്​ നൂറുകണക്കിന്​ കുടിയേറ്റക്കാരെയാണ്​ കുടിയേറ്റ-കസ്​റ്റംസ്​ വിഭാഗം (ICE) പതിവായി തിരിച്ചയക്കുന്നത്​.

അമേരിക്ക ഒന്നാമത്​ എന്ന മുദ്രാവാക്യം അടുത്തകാലത്തായി ഉറക്കെ മുഴക്കിയത്​ ട്രംപ്​ ആണെങ്കിലും പതിറ്റാണ്ടുകളായി രാജ്യത്തി​െൻറ സിദ്ധാന്തം തന്നെയാണിത്​.

ബൈഡനിൽനിന്ന്​ പ്രതീക്ഷിക്കുന്നത്​

കൈക്കൊണ്ട നയനിലപാടുകളിലെല്ലാം പൊതുസമ്മതം കരഗതമാക്കാൻ ബൈഡന്​ കഴിഞ്ഞു. ' രാജ്യം ഒട്ടനവധി ആഭ്യന്തര പ്രശ്​നങ്ങളിലൂടെയും ധ്രുവീകരണത്തിലൂടെയും നീങ്ങവെ പ്രതിരോധ ബജറ്റിൽനിന്ന്​ പ്രതിവർഷം ഭീമൻ തുക ചെലവിടുന്ന' ദൗത്യത്തിൽനിന്ന്​ പിന്മാറിയത്​ നന്നായി എന്നാണ്​ അഫ്​ഗാനിസ്​താനിൽ സേവനമനുഷ്​ഠിച്ച മുൻ സൈനികരിലൊരാൾ പ്രതികരിച്ചത്​. പക്ഷേ, അഭിപ്രായസമന്വയം എപ്പോഴും എല്ലാ കാര്യത്തിലും സാധിച്ചുകൊള്ളണമെന്നില്ല. അമേരിക്കൻ ജനാധിപത്യം സംരക്ഷിച്ചു നിർത്താൻ ബൈഡന്​ കഴിയുമോ?

അധികകാലം അധികാരമില്ലെന്ന്​ നന്നായറിയുന്ന പ്രസിഡൻറാണ്​ അദ്ദേഹം. 2022ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കുന്നത്​ തടയാനുതകുംവിധം ജോർജിയ മുതൽ ടെക്​സസ്​ വരെ റിപ്പബ്ലിക്കൻ കോട്ടകളിലെല്ലാം തിരക്കിട്ട്​ ​നിയമനിർമാണങ്ങൾ നടക്കുന്നുണ്ട്​. തപാൽ വോട്ട്​ നിയന്ത്രിക്കാനും വോട്ടറായി രജിസ്​റ്റർ ചെയ്യുന്നത്​ ദുർഘടമാക്കാനും ക്യൂവിൽ കാത്തുനിൽക്കുന്നവർക്ക്​ വെള്ളം നൽകുന്നത്​ നിയമലംഘനമാക്കാനും വ്യവസ്​ഥ ചെയ്യുന്ന ഒരുപിടി നിയമങ്ങൾ. സമ്മതിദാന അവകാശങ്ങൾക്ക്​ മേലുള്ള ഏക പക്ഷീയ കടന്നാക്രമണം എന്നാണ്​ റവറൻറ്​​ റഫാൽ വാർനോക്ക്​ എന്ന ജോർജിയൻ സെനറ്റർ ഇതിനെ വിശേഷിപ്പിച്ചത്​.

വംശനീതി ഉറപ്പാക്കാനുതകുന്ന നടപടികളെ പിന്തുണക്കുവാൻ ശക്​തമായ സമ്മർദം ബൈഡൻ ഭരണകൂടത്തിനുമേലുണ്ട്​. സമീപകാലത്തുണ്ടായ കൊലപാതകങ്ങളെ തുടർന്ന്​ പൊലീസ്​ സംവിധാനത്തിൽ ശക്​തമായ പരിഷ്​കരണങ്ങൾ വേണമെന്നും കറുത്തവർഗക്കാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനും കാര്യക്ഷമമായ നിക്ഷേപങ്ങൾവേണമെന്നും ബ്ലാക്​ലൈവ്​സ്​ മാറ്റർ പ്രവർത്തകർ ആവശ്യമുയർത്തിയിട്ടുണ്ട്​.

സാമൂഹിക നീതി, കാലാവസ്​ഥ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ സ്വന്തം പാർട്ടിയിൽനിന്നു​തന്നെ ഒ​ട്ടേറെ വിമർശനങ്ങൾ അദ്ദേഹത്തെ തേടിയെത്തുമെന്ന്​ ഉറപ്പാണ്. കാർബൺ ബഹിർഗമനം കുറക്കുന്നതി​െൻറ ഭാഗമായ പശ്ചാത്തല സൗകര്യ വികസനത്തിന്​ തീരെ കുറഞ്ഞ തുക നീക്കിവെച്ചത്​ നിരാശപ്പെടുത്തി എന്നാണ്​ ഒരു വനിത പാർലമെൻറംഗം പ്രതികരിച്ചത്​. എന്തായാലും കുറഞ്ഞ പ്രതീക്ഷകൾ മാത്രം നൽകിയിരുന്ന ബൈഡന്​ കോൺഗ്രസിലെ നേരിയ ഭൂരിപക്ഷത്തി​െൻറ ബലത്തിലും ഇത്രയൊക്കെ ചെയ്യാനായി എന്നത്​ ശുഭകരമാണ്​.

'ഞങ്ങൾക്കും സമാന കൂട്ടായ്​മകൾക്കുമൊപ്പം പ്രവർത്തിക്കാൻ ബൈഡൻ കാണിച്ച സന്നദ്ധത അത്ഭുതപ്പെടുത്തി' എന്നാണ്​ സൺറൈസ്​ എന്ന കാലാവസ്​ഥ-സാമൂഹികനീതി പ്രസ്​ഥാനത്തി​െൻറ സംഘാടക ലിലി ഗാർണർ പറഞ്ഞത്​. പ​റയേണ്ട കാര്യങ്ങൾ പറയാനെങ്കിലും അദ്ദേഹം തയാറായി എന്ന്​ ലിലി ആശ്വാസം കൊള്ളുന്നു.

പ​റയേണ്ട കാര്യങ്ങൾ പറയുന്നതിനപ്പുറത്ത്​ ചെ​യ്യേണ്ട കാര്യങ്ങൾ ചെയ്​തു കാണിക്കുവാനും രാജ്യത്ത്​ സമത്വം, നീതി, ജനാധിപത്യം എന്നിവ ഉറപ്പാക്കുവാനും ലോകമൊട്ടുക്ക്​ ഇവ ആഗ്രഹിക്കുന്നവർക്കൊപ്പം സഖ്യം ചേരുവാനും ബൈഡൻ തയാറാകുമോ എന്നതാണ്​ നമുക്കറിയേണ്ടത്​.

തയാറാക്കിയത്​: മേരി ഫിസ്​​ജെറാൾഡ്​, ആരോൺ വൈറ്റ്​

(കടപ്പാട്​: ഓപൺ ഡെമോക്രസി)

Tags:    
News Summary - joe biden in the hundred days in US Presidentship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT