ജസ്റ്റിസ് കർണൻ മനോരോഗിയാണെന്നും കോടതിയലക്ഷ്യത്തിന് അദ്ദേഹത്തെ ആറുമാസത്തേക്ക് ശിക്ഷിക്കുന്നതായും പ്രഖ്യാപിച്ച് സുപ്രീംകോടതി വിധി വന്നിരിക്കുകയാണ്. ജസ്റ്റിസ് കർണൻ മനോരോഗിയാണെങ്കിൽ കോടതിയലക്ഷ്യം പോയിട്ട്, ഏതെങ്കിലും ഒരു കുറ്റത്തിന് ശിക്ഷിക്കുന്നതിന് നീതികരിക്കാനാവുമോ? പ്രശ്നത്തിൽനിന്നും തലയൂരാൻ കുറ്റാരോപകനെ മനോരോഗിയാക്കുന്ന സമ്പ്രദായത്തിന് മനുഷ്യനാഗരികതയോളവും അധീശചരിത്രത്തോളവും തന്നെ പഴക്കമുണ്ട്. അടിച്ചമർത്തലുകൾക്കെതിരായ ആരോപണങ്ങളെ ബുദ്ധിഭ്രമമെന്നും ഞരമ്പുരോഗമെന്നും ആക്ഷേപിച്ച് അവമതിക്കുന്നതിന് ചരിത്രത്തിൽ സദാസന്നദ്ധമായിനിന്ന ഒറ്റുകാരനാണ് മനോരോഗപഠനം. ജസ്റ്റിസ് കർണെൻറ കേസിലും അദ്ദേഹത്തെ അധിക്ഷേപിക്കാനാണ് സുപ്രീംകോടതി ശ്രമിച്ചതെന്ന് കാണാം. ഒപ്പം, കർണെൻറ അഭിപ്രായങ്ങൾ പ്രസിദ്ധീകരിക്കരുെതന്ന തീട്ടൂരവും.
പ്രശ്നങ്ങൾ ഒഴിവാക്കുക മാത്രമല്ല ഇവിടെ ചെയ്യുന്നത്. നീതിപീഠത്തിലെ വ്യതിചലനങ്ങളെ എങ്ങനെ സമീപിക്കണമെന്നതിൽ വ്യക്തതയില്ലാത്തതുമൂലം വിഷയത്തെ കേവലം സാേങ്കതികവും അധികാരതർക്കവുമായി ചുരുക്കുകയാണ്. യാഥാർഥ്യം അതിലുമപ്പുറമാണ്, മോശവുമാണ്. ജസ്റ്റിസ് കർണനും ജുഡീഷ്യറിയും തമ്മിലുള്ള ഇൗ പ്രശ്നത്തെ അഭിമുഖീകരിക്കുന്നതിനുപകരം, ഇൗ വിഷയം ഉയർത്തുന്ന ചോദ്യങ്ങളെ മറച്ചുവെക്കുന്നതെന്തുകൊണ്ടാണ്? പരമോന്നത ജുഡീഷ്യറിയുടെ അധീശഘടന, അപ്രാപ്യത, ഉത്തരവാദിത്വം ബോധിപ്പിക്കാനുള്ള ബാധ്യത ഇല്ലായ്മ ^എല്ലാറ്റിലുമുപരി ന്യായാധിപരംഗത്തെ അഴിമതി തുടങ്ങിയവയാണ് പ്രധാന വിഷയങ്ങൾ. പരമോന്നത ജുഡീഷ്യറിയിലെ വൈവിധ്യത്തെയും അഴിമതിയെയും സംബന്ധിച്ച ചോദ്യങ്ങൾ കർണൻ ഉയർത്തിയതോടെയാണ് അദ്ദേഹവും ജുഡീഷ്യറിയും തമ്മിൽ തർക്കം തുടങ്ങുന്നത്. നാടകീയതയും പ്രോേട്ടാകോൾ ലംഘനവും ഇരുപക്ഷത്തും സംഭവിച്ചു. പക്ഷേ, ജസ്റ്റിസ് കർണെൻറ ലംഘനങ്ങളാണ് മാധ്യമങ്ങൾ എപ്പോഴും ഉയർത്തിക്കാട്ടിയത്. മൊത്തം ജുഡീഷ്യറി തനിക്കെതിരാകയാൽ അദ്ദേഹം സ്വീകരിച്ച നടപടികൾ പലപ്പോഴും അതിരുകടന്നതായി തോന്നുമെന്നത് അംഗീകരിക്കുന്നു.
മദ്രാസ് ഹൈകോടതിയിലെ തെൻറ സഹപ്രവർത്തകർക്കെതിരെ അഴിമതിയും ജാതിവിവേചനവും ജസ്റ്റിസ് കർണൻ ആദ്യം ചൂണ്ടിക്കാട്ടിയപ്പോൾ സുപ്രീംകോടതി അതിനെക്കുറിച്ച് അന്വേഷണം നടത്തുകയായിരുന്നു വേണ്ടത്. ഇരുകക്ഷികളുടെയും പരാതികൾ കേൾക്കാൻ അത് അവസരം നൽകുമായിരുന്നു. നിയമപ്രക്രിയയുടെ സ്വാഭാവിക നടപടികൾ പൂർത്തീകരിക്കപ്പെടുമെന്നത് മാത്രമല്ല, പിന്നീടുള്ള എല്ലാ നടപടികൾക്കും അതിന് നീതിയുടെ പരിവേഷവും ലഭിക്കുമായിരുന്നു. ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞിരുന്നെങ്കിൽ ജസ്റ്റിസ് കർണൻ തുറന്നുകാണിക്കപ്പെടുകയും, ആരോപണം സത്യമാണെന്ന് തെളിഞ്ഞിരുന്നെങ്കിൽ നിയമരംഗത്ത് സുതാര്യതയും അഴിമതിയുടെ ഉച്ഛാടനത്തിനുമുള്ള സുപ്രീംകോടതിയുടെ പ്രതിബദ്ധത തെളിയിക്കപ്പെടുകയും ചെയ്തേനെ. എന്നാൽ, ജസ്റ്റിസ് കർണൻ ഉന്നയിച്ച ആരോപണങ്ങൾ പാടേ തള്ളി അദ്ദേഹത്തെ കൊൽക്കത്തയിലേക്ക് സ്ഥലംമാറ്റുകയാണ് പരമോന്നത കോടതി ചെയ്തത്. വിഷയങ്ങൾ അവഗണിച്ച് ഒരു താൽക്കാലിക പരിഹാരം തേടാനും സ്വന്തം വിശ്വാസ്യതക്കുമേൽ കരിനിഴൽ വീഴ്ത്തുകയുമാണ് ചെയ്തത്.
ഇവിടെ ഒരുകാര്യം ശ്രദ്ധേയമാണ്. ജസ്റ്റിസ് കർണൻ ഉന്നയിച്ച വിഷയങ്ങൾ ഒറ്റപ്പെട്ടതല്ല. ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പറയുകയാണെങ്കിൽ അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി കലികോ പുള്ളിെൻറ ആത്മഹത്യക്കുറിപ്പിൽ അഴിമതിക്കാരായ ജഡ്ജിമാരുടെ പേരുവിവരങ്ങളുണ്ടായിരുന്നു. പൗരസമൂഹങ്ങളും മുൻ ജഡ്ജിമാരുമെല്ലാം ആരോപണങ്ങൾ ഉന്നയിക്കുകയും അതെല്ലാം അവഗണിക്കപ്പെടുകയും ചെയ്തു.
ഇനി ജുഡീഷ്യൽരംഗത്തെ വൈവിധ്യത്തെക്കുറിച്ചാണെങ്കിൽ, പരമോന്നത ന്യായാധിപരംഗത്ത് വിശിഷ്യ സുപ്രീംകോടതിയിൽ, അരികുസമൂഹങ്ങളുടെ പ്രാതിനിധ്യം കുറവാണെന്നതിന് വളരെയേറെ കണക്കുകൾ ലഭ്യമാണ്. ജോർജ് എച്ച്. ഗഡ്ബോയിസിെൻറ ‘ഇന്ത്യയിലെ സുപ്രീംകോടതി ജഡ്ജിമാർ’ എന്ന പുസ്തകം ഇക്കാര്യത്തിൽ വളരെ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ജഡ്ജിമാരെ നിയമിക്കുന്നതിൽ കുറേക്കൂടി സുതാര്യമായ സംവിധാനം ആവശ്യമാണെന്ന് സുപ്രീംകോടതി തന്നെയും സമ്മതിച്ചിട്ടുണ്ട്. അതായത്, ജസ്റ്റിസ് കർണൻ പുതിയൊരു കാര്യം ഉന്നയിക്കുകയായിരുന്നില്ല. സിറ്റിങ് ജഡ്ജിയായിരിക്കെ ഇൗ വിഷയം ഉന്നയിക്കുന്ന ആദ്യത്തെയാളാണ് അദ്ദേഹം. ജുഡീഷ്യറിയിലെ ഇത്തരം പ്രശ്നങ്ങളെ ജനാധിപത്യ മര്യാദയനുസരിച്ച് പരിഹരിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ് അദ്ദേഹം ചെയ്തത്.
എന്നാൽ, ഭരണഘടന അട്ടിമറിക്കപ്പെടുന്നുവെന്ന ഭീതിയുണ്ടാക്കി അനാവശ്യമായ ഒരു നാടകമുണ്ടാക്കുകയാണ് ചെയ്തത്. ജസ്റ്റിസ് കർണൻ മാത്രമാണ് സുപ്രീംകോടതിയുടെ ലക്ഷ്യമായിരുന്നതെങ്കിൽ, അദ്ദേഹം വിരമിക്കാൻ ഇനി ഒരുമാസം മാത്രമേയുള്ളൂ. എന്നാൽ, ഇത് അതിലുമപ്പുറമാണ്. കോടതി ഒരു സന്ദേശം നൽകുകയാണ്. ജുഡീഷ്യറിയോടുള്ള വിയോജിപ്പ് വെച്ചുപൊറുപ്പിക്കുകയില്ലെന്നും, ജുഡീഷ്യറിക്കകത്ത് കാര്യങ്ങളെല്ലാം വെടിപ്പോടെയാണ് നടക്കുന്നതെന്നുമാണ് ആ സന്ദേശത്തിെൻറ ഉള്ളടക്കമെങ്കിൽ, അത് അപകടകരമാണ്. കുടുംബഘടനക്കകത്ത് പീഡനം നടക്കുകയില്ലെന്ന് വാദിക്കുന്നതുപോലെയാണത്. ജുഡീഷ്യറിയിൽ സുതാര്യത കുറവാണെന്ന ധാരണ ബലപ്പെടുത്താൻ മാത്രമേ ഇതുവരെയുണ്ടായ നാടകം ഉപകരിച്ചിട്ടുള്ളൂ.
ഇൗ പ്രശ്നം ഇവിടംകൊണ്ട് തീരുന്നില്ല. എവിടെച്ചെന്ന് അവസാനിക്കുമെന്നും ഒരാൾക്ക് പറയാനാവില്ല. എന്നാൽ, ഒരു കാര്യം വ്യക്തമാണ്. ജസ്റ്റിസ് കർണെൻറ കേസ് ഉന്നയിക്കുന്ന പ്രധാനവിഷയങ്ങൾ സംബന്ധിച്ച് സ്വയംവിചാരണ നടത്തേണ്ടത് അനിവാര്യമാണ്. സ്വന്തം വിശ്വാസ്യത കളഞ്ഞുകുളിക്കാതിരിക്കാൻ അത്തരമൊരു നടപടി അനിവാര്യമാണ്. സുപ്രീംകോടതിയുടെ പരമാധികാരം നേർക്കുനേർ ഭീഷണി നേരിടുന്ന ഇക്കാലത്ത് മറിച്ചാണ് അവർ തീരുമാനിക്കുന്നതെങ്കിൽ അത് ആത്മഹത്യപരമായിരിക്കും.
എഴുത്തുകാരനും അഭിഭാഷകനും ഗവേഷകനുമാണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.