വല്ലഭ് ഭവനിൽനിന്ന് അവസാന ഫയലും ഒപ്പിട്ട് പടിയിറങ്ങുേമ്പാൾ കമൽനാഥിെൻറ മു ഖത്ത് പ്രത്യേകിച്ചെെന്തങ്കിലും ഭാവമാറ്റം കാണാത്തതെന്തേ എന്നായിരുന്നു ഭോപാലിലെയ ും ഡൽഹിയിലെയും മാധ്യമപ്രവർത്തകർ കാര്യമായും അന്വേഷിച്ചത്. ആ അന്വേഷണത്തിൽ വെളിപ് പെട്ടത് വിചിത്രമായൊരു സത്യമാണ്. ഗ്വാളിേയാർ കൊട്ടാരത്തിൽനിന്ന് തുടക്കം കുറിച് ച പാളയത്തിൽപടക്കെതിരെ ഒരവസാനഘട്ട പോരാട്ടത്തിനുപോലും തുനിയാതെ മുഖ്യമന്ത്രിപദം രാജിവെച്ചൊഴിയുേമ്പാൾ, കമൽനാഥ് ഉള്ളാലെ ചിരിക്കുകയായിരുന്നുവത്രേ. അതാണ് പടിയിറക്കത്തിലും ശാന്തഭാവം. കമൽനാഥ് ചിരിക്കുകയല്ലാതെന്തു ചെയ്യണം. പത്തുമാസം മുെമ്പങ്കിലും തെറിക്കേണ്ട കസേരയായിരുന്നല്ലോ അത്. എന്നിട്ടും വലിച്ചുനീട്ടി ഇത്രയുംവരെ എത്തിച്ചില്ലേ. മോദിയുടെ രണ്ടാംവരവിലെ അപ്രഖ്യാപിത കാര്യപരിപാടിയായ ‘ഒാപറേഷൻ താമര’യിൽ കന്നഡ ദേശത്തെ കുമരണ്ണ വീണപ്പോൾ തന്നെ കമൽനാഥിെൻറ ‘അന്ത്യ’വും പ്രവചിച്ചവരുണ്ട്. കുമരണ്ണയെ പിടിച്ചുനിർത്താൻ അവിടെയൊരു ഡി.കെയുണ്ടായിരുന്നു. അമിത് ഷായെപ്പോലെ തന്നെ, രാഷ്ട്രീയം വിലപേശലിെൻറ കൂടി കലയാണെന്ന് ജീവിതംകൊണ്ട് തെളിയിച്ചയാളാണ് ഡി.കെ. അദ്ദേഹം പോലും തോറ്റുപോയ വേളയിൽ കമൽനാഥിെൻറ കാര്യം പറയാനുണ്ടോ? മധ്യപ്രദേശിലാണെങ്കിൽ പാർട്ടി നന്നേ ദുർബലമാണ്. സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും കൂറുമാറ്റക്കാർക്ക് സമയാസമയങ്ങളിൽ റിസോർട്ട് തരപ്പെടുത്താനും ഡി.കെയെപ്പോലൊരാൾ അവിടെയില്ല. കാര്യമായ അവസരം ലഭിക്കാത്തതിെൻറ പേരിൽ ഇളമുറക്കാരനായ േജ്യാതിരാദിത്യ സിന്ധ്യ അടക്കമുള്ളവർ അസ്വസ്ഥരുമാണ്. എന്നിട്ടും എങ്ങനെ പിടിച്ചുനിന്നുവെന്നതാണ് അത്ഭുതം. ഒടുവിൽ സംഭവിക്കേണ്ടതുതന്നെ സംഭവിച്ചു. സിന്ധ്യ നയിച്ച വിമതപ്പടയിൽ കമൽനാഥ് വീണു. മധ്യേന്ത്യയുടെ ഭൂപടം ഇനിയങ്ങോട്ട് കാവിനിറത്തിലായിരിക്കും.
മാണി സാർ പാലായുടെ മാണിക്യമെന്നപോലെയാണ് ഛിന്ദ്വാരക്കാർക്ക് കമൽനാഥ്. ആ മണ്ഡലവുമായി 40 വർഷത്തെ ബന്ധമുണ്ട്. കമൽനാഥിനെ വിശ്രമമില്ലാത്ത പാർലമെേൻററിയനാക്കിയത് അന്നാട്ടുകാരാണ്. പക്ഷേ, ഛിന്ദ്വാരയല്ലല്ലോ മധ്യപ്രദേശ്. അവിടെ ഇതുപോലെ വേറെയും രാഷ്ട്രീയ തുരുത്തുകളുണ്ട്. ഇൗ തുരുത്തുകൾ തമ്മിൽ അടിപിടിയുമുണ്ടായിട്ടുണ്ട്. 80കളുടെ ഒടുക്കം അതൊക്കെ മറനീക്കി പുറത്തുവന്നതുമാണ്. 1989ലാണ് ആ സംഭവം. ചുർഹട്ട് ലോട്ടറി കേസിൽ അകപ്പെട്ട് അർജുൻസിങ് ഗത്യന്തരമില്ലാതെ മുഖ്യമന്ത്രിപദം രാജിവെക്കുന്നു. പകരം മാധവറാവുസിന്ധ്യ വരുമെന്നായിരുന്നു എല്ലാവരും ധരിച്ചത്. പക്ഷേ, രാജീവ് ഗാന്ധിയുടെ ഇഷ്ടക്കാരനായ മോത്തിലാൽ വോറ അധികാരത്തിലെത്തി. ദിവസങ്ങളോളം ഇന്ദ്രപ്രസ്ഥത്തിൽ ചെലവഴിച്ച് ചരടുവലിച്ചിട്ടും മാധവറാവുവിന് രാജീവിെൻറ ഇഷ്ടം പിടിച്ചുപറ്റാനായില്ലെന്നാണ് കഥ. അന്ന് കപ്പിനും ചുണ്ടിനുമിടയിൽ ഗ്വാളിയോർ രാജകുടുംബത്തിന് നഷ്ടപ്പെട്ട മുഖ്യമന്ത്രിക്കസേര, 2018ൽ േജ്യാതിരാദിത്യ സിന്ധ്യയിലൂടെ തിരിച്ചുപിടിക്കുമെന്നാണ് പണ്ഡിറ്റുകൾ പ്രവചിച്ചത്. അവസാനനിമിഷം അതും കൈവിട്ടു. മുമ്പ് രാജീവായിരുന്നു വില്ലനെങ്കിൽ, ഇക്കുറി രാഹുൽഗാന്ധി കമൽനാഥിെൻറ സീനിയോറിറ്റിക്ക് വഴങ്ങുകയായിരുന്നു. അങ്ങനെയാണ് 2018 ഡിസംബർ 17ന് കമൽനാഥ് സത്യപ്രതിജ്ഞ ചെയ്തത്. അന്നുമുതൽതന്നെ പാളയത്തിൽപട ആരംഭിച്ചുവെന്നാണ് പിന്നാമ്പുറ സംസാരം. കൊട്ടാരത്തിലെ മറ്റുള്ളവർ നേരത്തേതന്നെ അമിത് ഷാ പാളയത്തിൽ ഇടംപിടിച്ചതിനാൽ സിന്ധ്യക്ക് കാര്യങ്ങൾ എളുപ്പമായി; പാലംവലിയും രാജ്യസഭയിലേക്കുള്ള നോമിനേഷനുമൊക്കെ ഞൊടിയിടയിൽ സംഭവിച്ചത് അങ്ങനെയാണ്. പഠിച്ചതും ദീർഘകാലം ഭരിച്ച വകുപ്പും വാണിജ്യമായിട്ടും നവയുഗ രാഷ്്ട്രീയത്തിൽ അതിെൻറ പ്രായോഗികത പ്രകടിപ്പിക്കാൻ കാവിപക്ഷത്തോളം കഴിവില്ലാത്തതിനാൽ ‘വിലപേശൽ കല’യുടെ കാഴ്ചക്കാരനായി കമൽനാഥ്.
പണ്ടേ നെഹ്റു കുടുംബത്തിെൻറ ഇഷ്ടക്കാരനാണ്. കൊൽക്കത്തയിൽ ഡൂൺ സ്കൂളിൽ പഠിക്കുേമ്പാൾ സഞ്ജയ് ഗാന്ധിയായിരുന്നു പ്രിയകൂട്ടുകാരൻ. ആ കൂട്ടുകെട്ട് കുറഞ്ഞകാലം ഇന്ത്യൻ രാഷ്ട്രീയത്തിലും കണ്ടു. ഇന്ദിരയുടെ ഇരുകൈകളാണ് സഞ്ജയ് ഗാന്ധിയും കമലുമെന്ന് പാടിനടന്നവർ അന്നേറെയുണ്ട്. ആ കൈപിടിച്ചാണ് ആദ്യമായി പാർലമെൻറിലെത്തിയത്. 1980ൽ ഛിന്ദ്വാരയിൽനിന്ന്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ’84, ’89, ’91, ’96, ’99, 2004, 2009, 2014 വർഷങ്ങളിലും ജനങ്ങൾ വിശ്വാസപൂർവം പാർലമെൻറിലെത്തിച്ചു. ’91ൽ ആദ്യമായി കേന്ദ്ര സഹമന്ത്രി. ഒന്നാം യു.പി.എ സർക്കാറിെൻറ കാലത്ത് വാണിജ്യ-വ്യവസായ വകുപ്പിെൻറ ചുമതല വഹിച്ചു. രണ്ടാം യു.പി.എ കാലത്ത് റോഡ് ട്രാൻസ്പോർട്ട്, നഗര വികസനം തുടങ്ങിയ വകുപ്പുകളിലും മന്ത്രിപദം അലങ്കരിച്ചു. മോദി സർക്കാർ അധികാരമേറ്റതോടെ പ്രതിപക്ഷത്ത് കാര്യമായ റോളില്ലാതിരുന്നപ്പോഴാണ് രാഹുൽ ഗാന്ധി മധ്യപ്രദേശിലേക്ക് അയച്ചത്. പി.സി.സിയുടെ അധ്യക്ഷപദവി നൽകി പാർട്ടിയെ ശക്തിപ്പെടുത്താനായിരുന്നു നിേയാഗം. ആ വർഷം അവസാനം നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അപ്രതീക്ഷിത വിജയം. അതിനുപിന്നിൽ, കമൽനാഥിെൻറ നേതൃപാടവമോ അതോ ശിവരാജ് സിങ് ചൗഹാെൻറ കഴിവുകേടോ എന്ന തർക്കം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഏതായാലും 230ൽ 114ഉം നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷി. ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ഒരു വർഷമായി മുന്നോട്ടുപോവുകയായിരുന്നു. അതിനിടയിലാണ് സിന്ധ്യയുടെ നേതൃത്വത്തിൽ പത്തിരുപത് പേർ ഒാപറേഷൻ താമരയൊരുക്കിയ ചാക്കിൽ കയറി റിസോർട്ട് വാസത്തിനു പോയത്.
1946 നവംബർ 18ന് യു.പിയിലെ കാൺപൂരിലെ സമ്പന്ന കുടുംബത്തിൽ ജനനം. പിതാവ് മഹേന്ദ്രനാഥ്. മാതാവ് ലീല നാഥ്. ഡൂൺ സ്കൂളിലെ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം കൊൽക്കത്തയിലെ സെൻറ് സേവ്യേഴ്സിൽനിന്ന് ബിരുദപഠനം പൂർത്തിയാക്കി. അതിനുശേഷം കുടുംബ ബിസിനസും രാഷ്ട്രീയവുമൊക്കെ ഒരുമിപ്പിച്ചുള്ള കരിയറിനാണ് ശ്രമിച്ചത്. അത് ഏറെക്കുറെ വിജയിക്കുകയും ചെയ്തു. അതുകൊണ്ടാണ് 34ാം വയസ്സിൽതന്നെ പാർലമെൻറിലെത്താനായത്. ദീർഘകാലത്തെ രാഷ്ട്രീയ ജീവിതത്തിനിടെ സ്വാഭാവികമായും ചില അപവാദ പ്രചാരണങ്ങളിൽ കുരുങ്ങിയിട്ടുണ്ട്. 2007ലെ അരി കുംഭകോണത്തിലും അതിനു മുമ്പുണ്ടായ ഹവാല ഇടപാടിലുമെല്ലാം കമൽനാഥിെൻറ പേരും ഉയർന്നുവന്നെങ്കിലും അധികാരികൾ ക്ലീൻചിറ്റ് നൽകി. സിഖ് കലാപത്തിലും ഗുഡ് സർട്ടിഫിക്കറ്റാണ് പാർട്ടിയും കോടതിയും നൽകിയത്. ഇങ്ങനെയൊക്കെയായിട്ടും മോദി സർക്കാർ ഒന്നുരണ്ടു തവണ ഒാഫിസും വീടുമെല്ലാം റെയ്ഡ് ചെയ്തിട്ടുണ്ട്. അതിെലാന്നും തളർന്നില്ല. മുന്നോട്ടുതന്നെ പോവുകയായിരുന്നു. അതിനിടയിലെപ്പോഴോ പാർട്ടിയിലെ ഇളമുറക്കാർ ഉയർത്തിവിട്ട കൊട്ടാരവിപ്ലവത്തെ ചെറുക്കാൻ വിട്ടുപോയി. പാർലെമൻറ് അംഗമായിരുന്ന അൽക്ക നാഥാണ് ജീവിതസഖി. രണ്ടു മക്കൾ: നകുലും ബാകുലും. നകുൽ നാഥാണ് ഇപ്പോൾ ഛിന്ദ്വാരയുടെ പാർലമെൻറ് പ്രതിനിധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.