കഴിഞ്ഞയാഴ്ച വിസ്മയകരമായ ഒരു നീക്കത്തിൽ കേന്ദ്ര സർക്കാർ താഴ്വരയിലേക്ക് 100 ക മ്പനി (ഏകദേശം 9000 പേർ) സി.എ.പി.എഫ് ഭടന്മാരെകൂടി അയക്കുകയുണ്ടായി. 46 ദിവസത്തെ അമർനാഥ് യാത്ര അടുത്ത രണ്ടാഴ്ചക്കുള്ളിൽ അവസാനിക്കാനിരിക്കെയാണ് പുതിയ സേനയെത്തുന്നത്. ജ ൂലൈ ഒന്നിനു തീർഥയാത്ര തുടങ്ങുേമ്പാൾതന്നെ 30,000 അധികസൈനികരെകൂടി വിന്യസിച്ചിരുന്ന ു. എന്നാൽ, പുതിയ കമ്പനി സേനാവ്യൂഹംകൂടി എത്തിയതോടെ യാത്ര സമാപിച്ച ശേഷം കേന്ദ്രം ചില പ രമപ്രധാന രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കാൻ പോവുകയാണെന്ന അഭ്യൂഹം ശക്തിപ്പെട്ടിരിക്കുന്നു. ജമ്മു-കശ്മീരിനു പ്രത്യേക അധികാരങ്ങൾ നൽകുന്ന ഭരണഘടനയുടെ ആർട്ടിക്ൾ 35 എ എടുത്തുകളയാൻ പോകുന്നുവെന്ന കിംവദന്തി എങ്ങും പരന്നുകഴിഞ്ഞു. അതേ തുടർന്നുണ്ടായേക്കാവുന്ന ക്രമസമാധാന പ്രശ്നങ്ങളെ നേരിടാനുള്ള തയാറെടുപ്പാണു കേന്ദ്രം നടത്തുന്നതെന്നാണു ജനസംസാരം.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ താഴ്വരയിൽ രണ്ടുദിവസം സന്ദർശനം നടത്തി തിരിച്ചുപോയ ശേഷമാണ് ഗവൺമെൻറിെൻറ പൊടുന്നനെയുള്ള തീരുമാനങ്ങളും നടപടികളുമുണ്ടാകുന്നത്. സന്ദർശനത്തിനിടയിൽ ഒേട്ടറെ ഉന്നതതല സുരക്ഷ അവലോകന േയാഗങ്ങൾ ഡോവൽ വിളിച്ചുചേർത്തിരുന്നു. എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ച് ഗവൺമെൻറ് മൗനം പാലിക്കുകയാണ്. ഇടക്ക് ‘എല്ലാം ശുഭം’ എന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുന്നുമുണ്ട്. സമൂഹമാധ്യമങ്ങളിൽ പാറിനടക്കുന്ന നിരവധി സർക്കാർ ഒാർഡറുകൾ താഴ്വരയിൽ പരിഭ്രാന്തി വർധിപ്പിക്കാൻ പോന്നതാണ്. ദീർഘനാളത്തേക്കു ക്രമസമാധാന പ്രശ്നം ഉണ്ടാവാനിടയുണ്ടെന്നു മുൻകൂട്ടിക്കണ്ട് അത്യാവശ്യ സാധനങ്ങൾ സംഭരിച്ചുെവക്കാൻ നിർദേശിച്ചുകൊണ്ട് െറയിൽവേ അതോറിറ്റി ഇറക്കിയ സർക്കുലറാണ് ഇതിൽ പ്രധാനം. ചുരുങ്ങിയത് ഏഴു ദിവസത്തേക്കുള്ള കുടിവെള്ളം കരുതിവെക്കണമെന്നും ആളുകളെ റയിൽവേയുടെ സംവിധാനങ്ങൾക്കകത്തേക്കു പ്രവേശിപ്പിക്കരുതെന്നും നിർദേശം നൽകിയിരിക്കുന്നു. ഏതു സങ്കീർണസാഹചര്യത്തെയും നേരിടാൻ പര്യാപ്തമായ രീതിയിൽ നാലു മാസത്തെ ഡ്രൈ റേഷൻ വാങ്ങിവെക്കണമെന്നും ഭക്ഷണസാധനങ്ങൾ, കുടിവെള്ളം, ചോക്ലറ്റുകൾ, പണം എന്നിവയടങ്ങുന്ന ‘പിട്ടു ബാഗുകൾ’ എല്ലാ ജീവനക്കാരും കൂടെ കരുതണമെന്നും നിർദേശത്തിലുണ്ട്. ഇൗ അറിയിപ്പ് ജനങ്ങളിൽ ഭീതി പടർത്തിയതോടെ നിർദേശങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന കാര്യങ്ങൾക്ക് അടിസ്ഥാനമൊന്നുമില്ലെന്നും അത് ആധികാരികമല്ലെന്നും അറിയിച്ച് ഞായറാഴ്ച െറയിൽവേ വിശദീകരണക്കുറിപ്പ് ഇറക്കി.
അതേസമയം, വരുംനാളുകളിൽ ക്രമസമാധാന പ്രശ്നം ഉണ്ടാകാനുള്ള സാധ്യത മണക്കുന്ന ഇത്തരത്തിലുള്ള ഉത്തരവുകൾ ജമ്മു-കശ്മീർ പൊലീസിെൻറ ഭാഗത്തുനിന്ന് പുറത്തായിട്ടുണ്ട്. ജനങ്ങൾക്കിടയിൽ ഭീതി പടരുേമ്പാഴും സംസ്ഥാന ഭരണകൂടം നിശ്ശബ്ദമാണ്. ‘ക്രമസമാധാനാന്തരീക്ഷം വഷളാകുമെന്നു മുൻകൂട്ടി പറയുന്ന’ ഉത്തരവുകൾ വന്നുകൊണ്ടിരിക്കെ സംസ്ഥാന സർക്കാർ നിശ്ശബ്ദത കൈക്കൊള്ളുന്നതിനെ നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡൻറ് ഉമർ അബ്ദുല്ല ചോദ്യം ചെയ്തു. ‘‘നാട്ടുകാർ പേടിത്തൊണ്ടന്മാരാണെന്നു പരിഹസിക്കുക എളുപ്പമാണ്. എന്നാൽ, ക്രമസമാധാനം വഷളാകാനും അതു നിശ്ചിത കാലയളവിലേക്കു നീളാനുമുള്ള സാധ്യത പ്രവചിക്കുന്ന ഒൗദ്യേഗിക അറിയിപ്പുകളെക്കുറിച്ചു പിന്നെ ആളുകൾ എന്തു കരുതണം?’’ -ഉമർ അബ്ദുല്ല ട്വിറ്ററിൽ ചോദിച്ചു.
ഭരണഘടനയുടെ 35 എ വകുപ്പ് എടുത്തുകളയുകയാണെങ്കിൽ അടുത്ത നീക്കമെന്ത് എന്നതു സംബന്ധിച്ച് ഇപ്പോൾ ശക്തമായ നടപടികൾ നേരിട്ടുകൊണ്ടിരിക്കുന്ന കശ്മീരിലെ വിഘടനവാദി നേതാക്കൾ ഇനിയും യോജിച്ചൊരു തീരുമാനത്തിലെത്തിയിട്ടില്ല. എന്നാൽ, വെടിക്കെട്ടിനു തീകൊടുക്കുന്ന ദുരന്തമാകും സംഭവിക്കുകയെന്നു മുഖ്യധാര രാഷ്ട്രീയകക്ഷികൾ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. ജമ്മു-കശ്മീർ സംസ്ഥാനത്തിെൻറ പ്രത്യേക പദവിയെടുത്തു കളയുന്ന ഏതു തീരുമാനവും ഗുരുതരമായ പ്രത്യാഘാതങ്ങളും ചോരക്കളിയും ക്ഷണിച്ചുവരുത്തുമെന്നു മുൻ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മഹ്ബൂബ മുഫ്തി കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകി. 35 എ വകുപ്പ് എടുത്തുകളയാനുള്ള നീക്കത്തിനെതിരെ ശക്തമായ നീക്കം നടത്തുമെന്ന് അവർ വ്യക്തമാക്കി. ‘‘ഭരണഘടനയുടെ 35എയിൽ തൊട്ടുകളിക്കുന്നതു വെടിമരുന്നിനു തീ കൊളുത്തുന്ന പോലെയാകും. ആ വകുപ്പിൽ തൊടുന്ന കൈ മാത്രമല്ല, ശരീരം മുഴുവൻ കത്തിപ്പിടിച്ചു ചാരമാകും’’ -ഞായറാഴ്ച പാർട്ടിയുടെ 20ാം വാർഷിക സമ്മേളനത്തിൽ മഹ്ബൂബ ഭീഷണി മുഴക്കി. െഎ.എ.എസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ ഷാ ഫൈസൽ, സംസ്ഥാനത്തിെൻറ പ്രത്യേക പദവി കാത്തുരക്ഷിക്കാൻ എല്ലാവരും കൂട്ടായി രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്തു.
ആശയക്കുഴപ്പം ശക്തമാവുകയും ഗവൺമെൻറിെൻറ ഭാഗത്തുനിന്ന് വിശദീകരണമൊന്നും ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കശ്മീർ പിന്നെയും കാലുഷ്യത്തിലേക്കു നീങ്ങുകയാണ്. ഇന്ത്യയും പാകിസ്താനും തമ്മിൽ തീരാത്ത യുദ്ധാന്തരീക്ഷമൊരുക്കിയ കശ്മീർ പ്രശ്നത്തിൽ നരേന്ദ്ര മോദി ഗവൺമെൻറ് എന്തു സമീപനമാണു സ്വീകരിക്കുന്നതെന്ന് ഉറ്റുനോക്കുകയാണ് എല്ലാവരും.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.