ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് ഗുരുതരമായ പ്രതിസന്ധിയിൽ ആഴുന്ന കേര ളത്തിെൻറ ധനസ്ഥിതിയാണ് വരച്ചുകാട്ടുന്നത്. കഴിഞ്ഞ വർഷം അവതരിപ്പിച്ച ബജറ്റിൽ ഈ വർ ഷത്തെ ലഭിക്കുമെന്ന് കരുതിയ റവന്യൂ വരുമാനം 1,15,000 കോടിരൂപയായിരുന്നു. ലഭിച്ചതാകട്ടെ 99,0 00 കോടിയും പ്രതീക്ഷതിലും കുറഞ്ഞു എന്നതിലുപരി 2018-19ൽ ലഭിച്ച തുകയെക്കാൾ 964 കോടി രൂപ കുറവാണ് ഈ വർഷം ലഭിച്ചത്. കേരളത്തിെൻറ ധനകാര്യ ചരിത്രത്തിലെ അത്യപൂർവമായ ഒരവസ്ഥയാണ് ഇക്കുറി റവന്യൂവരുമാനത്തിൽ പ്രതിഫലിച്ചത്.
റവന്യൂ വരുമാനം കുറഞ്ഞതോടെ സംസ്ഥാന പ്ലാനും അവതരണഘട്ടത്തിൽ തന്നെ വെട്ടിക്കുറച്ചിരിക്കുകയാണ്. 30,610 കോടിയാണ് നടപ്പുവർഷത്തെ പദ്ധതി അടങ്കൽ എങ്കിൽ അടുത്തവർഷത്തെ പദ്ധതി അടങ്കൽ വെറും 27,610 കോടി രൂപമാത്രമാണ്. പദ്ധതി നിർവഹണത്തിനിടയിൽ പലപ്പോഴും വെട്ടിക്കുറവ് വരുത്താറുണ്ടെങ്കിലും അവതരണഘട്ടത്തിൽ തന്നെ പദ്ധതി വെട്ടിക്കുറച്ചെന്ന ‘ഖ്യാതി’യും ഈ സർക്കാറിനുള്ളതാണ്. പദ്ധതി വെട്ടിച്ചുരുക്കുമ്പോൾ വികസത്തിെൻറ അടിത്തട്ടായ തദ്ദേശസ്ഥാപനങ്ങളുടെ വരുമാനത്തിലാണ് കത്രിക വെക്കുന്നത്. പഞ്ചായത്ത് ഭരണത്തിെൻറ അവസാന വർഷത്തിൽ കൂടുതൽ പണം കൊടുക്കുന്നതിന് പകരം പദ്ധതിവിഹിതം വെട്ടിക്കുറക്കുന്നതും ഇത് ആദ്യമായാണ്. പക്ഷേ, ബജറ്റിൽ വികസന വായ്ത്താരിക്ക് ഒരു പഞ്ഞവുമില്ല. കിഫ്ബിയാണല്ലോ ധനമന്ത്രിയുടെ ഇഷ്ടവിഷയം. കിഫ്ബിയിലൂടെ 50000 കോടിയുടെ വികസനമെന്ന് ധനമന്ത്രി പറയുമ്പോൾ ഇക്കഴിഞ്ഞ മൂന്ന് വർഷം കിഫ്ബി ആകെ ചെലവഴിച്ചത് വെറും 4500 കോടിയാണെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ഈ സർക്കാറിെൻറ കാലത്ത് വെട്ടിക്കുറച്ച പദ്ധതി അടങ്കലിന് പകരം പോലും ആകുന്നില്ല കിഫ്ബിയുടെ വികസനച്ചെലവുകൾ.
ക്ഷേമപെൻഷനുകൾ 100 രൂപ വർധിപ്പിച്ച് 1300 രൂപയാക്കിയെന്നത് നല്ലകാര്യമാണ്. പക്ഷേ, ക്ഷേമപെൻഷൻകാരിൽ ‘അനർഹരെ’ കണ്ടെത്തി 700 കോടി രൂപ ലാഭിക്കാനാണ് ധനമന്ത്രി പദ്ധതി ഇട്ടിരിക്കുന്നത്. പാവപ്പെട്ട തൊഴിലാളികൾക്കിടയിൽ ആരെങ്കിലും ഇരട്ട പെൻഷൻ വാങ്ങിക്കുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥരക്കൊണ്ട് അന്വേഷിച്ച് ‘ശുദ്ധമായ’ പാവങ്ങളുടെ ‘പൗരത്വപട്ടിക’യുണ്ടാക്കുകയാണ് ഇടതുമുന്നണി സർക്കാർ. കോടാനുകോടിക്ക് ആഡംബര കാറ് വാങ്ങിയും യഥേഷ്ടം വിദേശയാത്ര നടത്തിയും ധൂർത്തടിച്ച ഈ സർക്കാർ വിധവ പെൻഷൻ വാങ്ങുന്ന വൃദ്ധയുടെ വാർധക്യകാല പെൻഷനെക്കുറിച്ചാണ് ആലോചിച്ച് തലപുണ്ണാക്കുന്നത്.
കേന്ദ്രം കഴുത്ത് ഞെരിക്കുന്നതിനെക്കുറിച്ച് ബജറ്റിൽ വിസ്തരിച്ച് പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിെൻറ കടമെടുക്കാനുള്ള പരിധിയിൽ വെട്ടിക്കുറവ് വരുത്താൻ കേന്ദ്രം തീരുമാനിച്ചത് ശരിയായില്ല. ‘ഫലത്തിൽ അവസാന മൂന്ന് മാസം കേരള സർക്കാറിന് അസ്സൽ വായ്പ ഒന്നുമില്ലെന്ന’ ധനമന്ത്രിയുടെ പരാതി മുഖവിലക്കെടുക്കേണ്ടതാണ്. 3000 കോടിയുടെ ജി.എസ്.ടി നഷ്ടപരിഹാരവും കിട്ടാനുണ്ട്. 15ാം ധനകാര്യ കമീഷനാകട്ടെ ആകെ സംസ്ഥാന വിഹിതത്തിെൻറ രണ്ടരശതമാനമാണ് കേരളത്തിന് നൽകിയിരുന്നതെങ്കിൽ ഇന്നത് 1.9 ശതമാനമായി കുറഞ്ഞു. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ല. പക്ഷേ, റവന്യൂ കമ്മി ഗ്രാൻറ് കേരളം, ബംഗാൾ, തമിഴ്നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങൾ അനുവദിച്ചത് മുഴുവനും കിട്ടിയാൽ ഈ വർഷം 14000 കോടി വരെ കേരളത്തിന് ലഭിച്ചേക്കാം. ഈ ലോട്ടറിയിലാണ് തോമസ് ഐസക്കിെൻറ ഏക പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.