ഒരു പ്രമുഖ യു.ഡി.എഫ് നേതാവ് പറഞ്ഞത്, ഇളകിനിന്ന പല്ലു പറിച്ചുകളഞ്ഞ സുഖമാണ് മുന്നണിക്ക് എന്നാണ്. വളെരക്കാലമായി യു.ഡി.എഫിലും പുറത്തും ഇളകിയാടുകയായിരുന്നു മാണിഗ്രൂപ്. അതിെൻറ അസ്വസ്ഥതയിൽ രണ്ടു തെരഞ്ഞെടുപ്പുകളാണ് മുന്നണിക്ക് പിന്നിടേണ്ടിവന്നത്.
കെ.എം. മാണിയുടെ മരണത്തോടെ അതു കൂടി. കോൺഗ്രസിന് അറുതിവരുത്താനായി പിറവിയെടുത്ത മാണിഗ്രൂപ് പിന്നീട് കോൺഗ്രസിെൻറ വിശ്വസ്ത മിത്രവും ശത്രുവുമായി വിചിത്രവഴികളിലൂടെ അരനൂറ്റാണ്ടിലധികം പ്രയാണം നടത്തി. അങ്ങനെ ഇപ്പോൾ ഇടതുമുന്നണിയിൽ രണ്ടാമൂഴം തേടുന്നു.
പി.ടി. ചാക്കോയുടെ രാജിയെ തുടർന്ന് കെ.എം. ജോർജിനെ മന്ത്രിയാക്കിയിരുെന്നങ്കിൽ കേരള കോൺഗ്രസ് ഉണ്ടാകുമായിരുന്നില്ലെന്നു കരുതാനാണ്, പഴയ കോൺഗ്രസ് നേതാക്കൾക്കിഷ്ടം. 1960 ൽ ആർ. ശങ്കർ മന്ത്രിസഭ രൂപവത്കരിക്കുേമ്പാൾ കോൺഗ്രസിൽ രണ്ടു ശക്തികേന്ദ്രങ്ങളുണ്ടായി. അവയുടെ വക്താക്കളായി സി.കെ. ഗോവിന്ദൻ നായരും പി.ടി. ചാക്കോയും.
സംസ്ഥാന പ്രസിഡൻറ് സി.കെ.ജിക്കൊപ്പം നിന്ന ആർ. ശങ്കർ, മന്ത്രിസഭ സന്തുലനത്തിനായി പി.ടി. ചാക്കോയെ ആഭ്യന്തരമന്ത്രിയാക്കിയതും തുടർന്നുണ്ടായ രാഷ്ട്രീയ വടംവലികളും പിന്നീട് പ്രമാദമായ പീച്ചി സംഭവവുമൊക്കെ എെന്നത്തേയും പോലെ കോൺഗ്രസിൽ നിലനിന്നുവന്ന ഗ്രൂപ്പുപോരുകളുടെ ആദിമരൂപങ്ങൾ. പീച്ചി സംഭവത്തെ തുടർന്ന് പി.ടി. ചാക്കോ 1964 ഫെബ്രുവരി 20ന് രാജിെവച്ചപ്പോൾ പകരം മന്ത്രിയാകുമെന്ന് എല്ലാവരും കരുതിയ കെ.എം. ജോർജ് തഴയെപ്പട്ടു. ടി.എ. തൊമ്മൻ മന്ത്രിയായി. ചാക്കോയാകെട്ട, രാഷ്ട്രീയംതന്നെ വിട്ട് വക്കീൽ പണിയിൽ ചേക്കേറി. താമസിയാതെ മരിച്ചു.
അതോടെ ചേരിതിരിവ് ശക്തമായി. േജാർജിെൻറ നേതൃത്വത്തിൽ ആർ. ബാലകൃഷ്ണപിള്ള ഉപനേതാവായി, കോൺഗ്രസ് എം.എൽ.എമാരിൽ 15 പേർ ചേരിതിരിഞ്ഞ് പ്രേത്യക ഗ്രൂപ്പായി. അതിന് എൻ.എസ്.എസിെൻറയും സ്ഥാപകൻ മന്നത്ത് പത്മനാഭെൻറയും പിന്തുണയുണ്ടായിരുന്നു. ഒരു പിന്നാക്ക മുഖ്യമന്ത്രിയെ നായർ^ക്രിസ്ത്യൻസഖ്യം താഴെയിറക്കാൻ ഒരുമിച്ചുനിന്നു എന്നു പറഞ്ഞാലും തെറ്റാവില്ല.
അങ്ങനെ 1964 ഒക്േടാബർ ഒന്നിന് കോട്ടയം തിരുനക്കര മൈതാനിയിൽ മന്നത്ത് പത്മനാഭൻ, പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു^കേരള കോൺഗ്രസ്. കോൺഗ്രസിെൻറ ശത്രുവായാണ് കേരള കോൺഗ്രസിെൻറ പിറവി. തുടർന്നു നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ച് 23 സീറ്റും നേടി. (പുതുതായുണ്ടായ പാലായിൽനിന്ന് കെ.എം. മാണിയുടെ കന്നിമത്സരം. അന്നുതൊട്ട് മരണംവരെ മാണി തന്നെ, പാലായുടെ മാണിക്യം).
എന്നാൽ, മന്ത്രിസഭ രൂപവത്കരണത്തിനുള്ള ഭൂരിപക്ഷം ആർക്കും കിട്ടാതായപ്പോൾ രണ്ടുവർഷം രാഷ്ട്രപതി ഭരണം. 1969 ൽ ഇ.എം.എസ് മന്ത്രിസഭതകർന്ന്, അച്യുതമേനോൻ മന്ത്രിസഭ വന്നപ്പോൾ അതിൽ കെ.എം. ജോർജ് മന്ത്രിയായി. 1970 ൽ വീണ്ടും തെരഞ്ഞെടുപ്പ്. 13 സീറ്റിൽ വിജയിച്ചു. എന്നാൽ ഇ. ജോൺ ജേക്കബിെൻറ നേതൃത്വത്തിൽ പുതിയൊരു വിഭാഗം അപ്പോേഴക്കും രൂപം കൊണ്ടിരുന്നു.
'73ൽ ആദ്യപിളർപ്പ് സംഭവിച്ചു. അച്യുതമേനോൻ മന്ത്രിസഭയുട കാലാവധി കഴിയുന്ന സമയത്താണ്, അടിയന്തരാവസ്ഥ വരുന്നത്. അക്കാലത്ത് കോൺഗ്രസിൽനിന്നു പോയവെര തിരിച്ചുകൊണ്ടുവരാനുള്ള ഒരു ശ്രമം ഇന്ദിര ഗാന്ധിയുടെ പക്ഷത്തുനിന്നുണ്ടായി.
പാർട്ടിയിലേക്കു വന്നിെല്ലങ്കിലും മന്ത്രിസഭയിൽ ചേരാൻ യോഗമുണ്ടായി. 1975ൽ മന്ത്രിസഭയിൽ സാധ്യത തെളിഞ്ഞതോടെ വീണ്ടും അഭിപ്രായഭിന്നത രൂപപ്പെട്ടു. പാർട്ടി ചെയർമാനായ െക.എം. ജോർജ് മന്ത്രിയാകാൻ പാടിെല്ലന്ന് മാണിഗ്രൂപ്. അങ്ങനെ മാണിയും പാർലമെൻറ് അംഗമായിരുന്ന ആർ. ബാലകൃഷ്ണപിള്ളയും മന്ത്രിമാരായി.
ജോർജ് അപ്പോഴും ഒൗട്ട്. ആറുമാസത്തിനകം നിയമസഭയിലേക്കു മത്സരിക്കാതിരുന്ന പിള്ളക്ക് രാജിെവക്കേണ്ടി വന്നു. കെ.എം. ജോർജ് മന്ത്രിയായി. ഏറെ താമസിയാതെ ജോർജ് മരിച്ച ഒഴിവിൽ കെ. നാരായണക്കുറുപ്പാണ് മന്ത്രിയായത്. ബാലകൃഷ്ണപിള്ള പുതിയ ഗ്രൂപ്പുണ്ടാക്കി സി.പി.എം മുന്നണിയിലേക്ക് മാറി.
1977ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്ത് നിന്ന പിള്ള ഗ്രൂപ് രണ്ടു സീറ്റിലൊതുങ്ങിയപ്പോൾ കോൺഗ്രസ് പക്ഷത്ത് മാണിഗ്രൂപ് 22ൽ മത്സരിച്ച് 20ലും ജയിച്ചു. പക്ഷേ, മാണിയുടെ െതരെഞ്ഞടുപ്പ് ഹൈകോടതി റദ്ദാക്കി. അങ്ങനെ പി.ജെ. ജോസഫ് മന്ത്രിയായി.
സുപ്രീംേകാടതിയിൽ നിന്ന് മാണി അനുകൂല വിധി സമ്പാദിച്ചതോടെ ജോസഫ്, മാണിക്കായി മാറി. അപ്പോേഴക്കും മാണിയും ജോസഫും തമ്മിൽ അകലുന്നതിനുള്ള വിത്തുകൾ കോൺഗ്രസ് നേതാക്കളിൽനിന്നു തെന്ന പാർട്ടിയിൽ വീണുവെന്നത് അരമന രഹസ്യം.
രണ്ടു വർഷത്തിനകം കോൺഗ്രസിലും േകരള കോൺഗ്രസിലും ഏറെ മാറ്റങ്ങളായി. കോൺഗ്രസും കേരള കോൺഗ്രസും പിളർന്നു. അതിനിടെ കെ. കരുണാകരൻ, എ.കെ. ആൻറണി, പി.കെ. വാസുദേവൻ നായർ മന്ത്രിസഭകളിലും കേരളകോൺഗ്രസ് ഉണ്ടായിരുന്നു. സി.എച്ച്. മുഹമ്മദ് കോയ മന്ത്രിസഭ രാജിെവച്ചപ്പോൾ മാണിയെ മുഖ്യമന്ത്രിയാക്കാൻ നീക്കം നടന്നു. ആൻറണി ഗ്രൂപ്പും സി.പി.എമ്മും ലീഗും മാണി ഗ്രൂപ്പും ചേർന്ന് നടത്തിയ നീക്കത്തിൽ നിന്നു സി.പി.എം എന്തുകൊണ്ടോ പൊടുന്നനെ പിന്മാറി.
1980 ആയതോടെ യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾക്ക് മൂർത്ത രൂപം ലഭിച്ചു. മാണിഗ്രൂപ്എൽ.ഡി.എഫിലും ജോസഫ് ഗ്രൂപ് യു.ഡി.എഫിലും ഉറച്ചു. നായനാർ മന്ത്രിസഭയിൽ മാണി ധനമന്ത്രിയായി. ലോനപ്പൻ നമ്പാടനും ആദ്യമായി മന്ത്രിയായി. പിള്ള ഗ്രൂപ് മാതൃകക്ഷിയിൽ ലയിച്ചു.
എന്നാൽ, 1982 ആയപ്പോൾ ഇടതുമുന്നണിയിൽ നിന്ന് ആൻറണി കോൺഗ്രസും മാണി ഗ്രൂപ്പും യു.ഡി.എഫിലേക്ക് മാറി. ലോനപ്പൻ നമ്പാടൻ, ഇടതുമുന്നണിയിൽ( കേരള കോൺഗ്രസ് സോഷ്യലിസ്റ്റ്) നിന്നു. അങ്ങനെ 1980ൽ യു.ഡി.എഫിൽ കയറിയ മാണി മുന്നണിയിൽ പ്രമുഖ കക്ഷിയായി. 1985ൽ ജോസഫ് ഗ്രൂപ്പും മാണിഗ്രൂപ്പും തമ്മിൽ തിരുവനന്തപുരത്ത് വി.ജെ.ടി ഹാളിൽ നടന്ന ചടങ്ങിൽ ലയിച്ചു. എന്നാൽ, ലയനം നീണ്ടില്ല.
1987ലെ തെരഞ്ഞെടുപ്പു സീറ്റു തർക്കത്തിൽ അകന്നു. തുടർന്ന് പിളർന്നു. ആ മാറ്റത്തിൽ ആർ. ബാലകൃഷ്ണപിള്ള ജോസഫിനൊപ്പം പോയി. ടി.എം. ജേക്കബിനെ മാണിക്ക് കിട്ടി. രണ്ടുപാർട്ടിയായിത്തന്നെ 1989വരെ മുന്നണിയിൽ തുടർന്നു. എന്നാൽ, പാർലമെൻറ് തെരെഞ്ഞടുപ്പിൽ മൂവാറ്റുപുഴ സീറ്റിനു വാശിപിടിച്ച ജോസഫിന് മുന്നണി വിടേണ്ടിവന്നു.
ഇടതുമുന്നണിയിലേക്ക് ജോസഫിനൊപ്പം പോകാതെ, പിളർന്ന ബാലകൃഷണപിള്ള വീണ്ടും പിള്ളഗ്രൂപ്പായി യു.ഡി.എഫിൽ തുടർന്നു. 1991ൽ കരുണാകരൻ മന്ത്രിസഭയിൽ മാണിയും ടി.എം. ജേക്കബും മന്ത്രിമാരായി. അന്ന് മന്ത്രിയായ ടി.എം. ജേക്കബിന് കരുണാകരെൻറ പിൻബലം ഉണ്ടായിരുന്നു. മാണിയും ജേക്കബും തമ്മിൽ സ്വാഭാവികമായും അസ്വസ്ഥതകൾ ഉടലെടുത്തു. '93ൽ ജേക്കബ് ഗ്രൂപ് പുതിയ പാർട്ടിയായി.
അതിനിെട, പിള്ളയുടെ കൊച്ചു ഗ്രൂപ്പിലും അസ്വസ്ഥതകൾ പടർന്നു. '95 ആയപ്പോഴേക്കും പിള്ളയുെട നിഴലായിരുന്ന ജോസഫ് എം. പുതുശേരി പിളർന്നു. താമസിയാതെ പുതുശേരി മാണിഗ്രൂപ്പിൽ വിലയം പ്രാപിച്ചു. 1996ൽ യു.ഡി.എഫിന് തോൽവിയുണ്ടായതിൽ ഇൗ വക തൊഴുത്തിൽ കുത്തുകളും കാരണമായി. തുടർന്നുവന്ന ഇടതു മന്ത്രിസഭയിൽ പി.ജെ. ജോസഫ് ഏകമന്ത്രിയായി.
കേരള കോൺഗ്രസിെൻറ ജനനത്തിനു കാരണമായ പി.ടി. ചാക്കോയുടെ മകൻ പി.സി. തോമസ് പാർട്ടി യുവ നേതൃനിരയിൽ ശ്രദ്ധേയനായിരുന്നു. എന്നാൽ, മാണിയുമായി ഒത്തുപോകാനാകാതെ തോമസ്, 2001ൽ പാർട്ടി വിട്ടു. ഇന്ത്യൻ ഫെഡറൽ ഡെമോക്രാറ്റിക് പാർട്ടിയുണ്ടാക്കിയ തോമസ്, ജോസഫ് ഗ്രൂപ്പിൽ ലയിച്ചു. അതിനിടെ, കെ.എം. ജോർജിെൻറ മകനായ ഫ്രാൻസിസ് ജോർജും മാണിയോട് പിണങ്ങി ജോസഫ് ഗ്രൂപ്പിൽ എത്തി.
എന്നാൽ, പി.സി. തോമസിെൻറ പാർട്ടി 2003 ൽ എൻ.ഡി.എയിലേക്ക് ചേക്കേറി. തോമസ് കേന്ദ്രമന്ത്രിയുമായി. പാർട്ടിയിലെ പ്രശ്നക്കാരനെന്നു പേരെടുത്ത പി.സി. ജോർജിനെ ജോസഫ് ഗ്രൂപ്പിെൻറ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു 2003ൽ മാറ്റിയപ്പോൾ ജോർജും ടി.എസ്. ജോണും ഇൗപ്പൻ വർഗീസും ചേർന്നു രൂപവത്കരിച്ച പാർട്ടിയാണ് കേരള കോൺഗ്രസ് സെക്കുലർ.
കേരള േകാൺഗ്രസ് രൂപവത്കരണത്തിൽ വലിയ പങ്കു വഹിച്ച എൻ.എസ്.എസ് പിന്നീട് പിന്നാക്കം പോയി. രൂപവത്കരണ വേളയിൽ എം.എൽ.എമാരായിരുന്ന ആർ. ബാലകൃഷ്ണപിള്ളയും കെ.ആർ. സരസ്വതിയമ്മയും പാർട്ടിയിൽ എൻ.എസ്.എസ് പ്രതിനിധികളായി തെന്നയാണ് അറിയപ്പെട്ടത്.
എന്നാൽ, കത്തോലിക്കസഭ എക്കാലവും കേരള കോൺഗ്രസിന് ശക്തമായ പിന്തുണയാണ് നൽകിയത്. അതിനാൽതന്നെ 2010ൽ കേരള കോൺഗ്രസിെൻറ ഏകീകരണം വേണമെന്ന് സഭ ആഗ്രഹിച്ചപ്പോൾ മാണിക്കും ജോസഫിനും ലയിക്കാതിരിക്കാൻ ആവിെല്ലന്നായി.
അങ്ങനെ മാണിയും ജോസഫും വീണ്ടും ലയിച്ച് യു.ഡി.എഫിന് ശക്തികൂട്ടി. ആ നീക്കത്തിൽ പി.സി. ജോർജും പാർട്ടിക്കുള്ളിലായി. അതിനിടെ പി.സി. തോമസും വി. സുരേന്ദ്രൻ പിള്ളയും ഇടതുപക്ഷത്ത് സ്ഥാനം നേടിയെങ്കിലും പി.സി. തോമസ് പിെന്നയും എൻ.ഡി.എ സഖ്യം തേടി പോയി. ഇടതുപക്ഷത്ത് സഖറിയാതോമസ് ഗ്രൂപ് അപ്പോഴും കേരള കോൺഗ്രസിെൻറ പേരിൽ നിലകൊണ്ടു. ഉമ്മൻ ചാണ്ടി സർക്കാറിനെ അട്ടിമറിച്ച് മാണിയുടെ നേതൃത്വത്തിൽ ഒരു ബദൽ മന്ത്രിസഭക്ക് ഇടതുമുന്നണി ഒരുങ്ങുന്നതായ പ്രചാരണം അതിനിടെ ശക്തമായി. ആ പശ്ചാത്തലത്തിലാണ്, മാണി വിജിലൻസ് അന്വേഷണത്തിൽ കുടുങ്ങുന്നത്. അതോടെ കോൺഗ്രസ്^ മാണി അകൽച്ച വർധിച്ചു.
2016 ലെ തെരഞ്ഞെടുപ്പായപ്പോൾ പിെന്നയും അസ്വസ്ഥതകളായി. ഫ്രാൻസിസ് ജോർജും കൂട്ടരും പാർട്ടിവിട്ട് ജനാധിപത്യ കേരള കോൺഗ്രസ് എന്ന പേരിൽ ഇടതുമുന്നണിയിൽ ചേർന്നു. ഇടതുമുന്നണി നാലു സീറ്റ് നൽകിെയങ്കിലും ജയിച്ചില്ല. യു.ഡി.എഫിൽ ജോസഫും മാണിയും അടക്കം ആറുപേർ ജയിച്ചു. എന്നാൽ, പ്രതിപക്ഷത്തായ യു.ഡി.എഫിൽ നിന്നു മാണി വിട്ടുനിന്നു. 2018 ജൂൺ വരെ സ്വതന്ത്രഗ്രൂപ്പായി നിയമസഭയിൽ ഇരുന്ന കേരള കോൺഗ്രസ്, മേയ് 22ന് മടങ്ങിയെത്തി. എന്നാൽ, 2019 ഏപ്രിൽ 9ന് പാർട്ടിയിലെ അതികായനായിരുന്ന കെ.എം. മാണി മരണമടഞ്ഞു. അവിെട നിന്നാണ് ഇതുവരെ നീണ്ട നേതൃതർക്കം ഉടലെടുത്തത്.
അപ്പോഴും മുന്നണിയിൽ ജോസഫ് ഗ്രൂപ്പിന് കോൺഗ്രസ് നേതൃത്വത്തിെൻറ പരോക്ഷ പിന്തുണയുണ്ടായിരുന്നു. മുതിർന്ന നേതാവായ ജോസഫിനെ അംഗീകരിക്കാൻ ജോസ് കെ. മാണി വിഭാഗം തയാറായിരുന്നില്ല. അതിനിെട, 2019 ജൂൺ 16ന് ജോസ് കെ. മാണിയെ അദ്ദേഹത്തിെൻറ വിഭാഗക്കാർ പാർട്ടി ചെയർമാനായി അവരോധിച്ചു.
വർക്കിങ് ചെയർമാനായി മാണിയോടൊപ്പം ഉണ്ടായിരുന്ന പി.ജെ. ജോസഫ് ഇത് തള്ളിയതോടെ അക്ഷരാർഥത്തിൽ പിളർപ്പായി. ചിഹ്നതർക്കം കോടതിയിലാണ്. അതിനിടെ കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ഒഴിയണമെന്ന യു.ഡി.എഫ് ആവശ്യത്തിന് ജോസ് െക. മാണി വിഭാഗം വിലകൽപിക്കാതിരുന്നതിനെ തുടർന്ന് മുന്നണിയിൽ നിന്നു സസ്പെൻഷനും വാങ്ങിയിരുന്നു.
അങ്ങനെ അനിശ്ചിതത്വത്തിൽ കഴിഞ്ഞ മാണിഗ്രൂപ്പിെൻറ നിലപാട് ബുധനാഴ്ചയോടെ വ്യക്തമായിരിക്കുന്നു. എന്നാൽ, ഇടതുമുന്നണിയിൽ പുതിയ പ്രശ്നവും ഉടലെടുത്തിരിക്കുന്നു. മാണി സി. കാപ്പനെ രംഗത്തിറക്കി, മാണിഗ്രൂപ്പിൽ നിന്നു പിടിച്ച പാലാ സീറ്റ് കാപ്പനിൽനിന്നു തിരിച്ച് മാണി ഗ്രൂപ്പിന് നൽകേണ്ട അവസ്ഥ. അതുണ്ടായാൽ കാപ്പൻ മുന്നണി മാറി യു.ഡി.എഫിൽ വന്ന് പാലായിൽ മത്സരിക്കുമോ? അതേ, കേരള കോൺഗ്രസ് ഇനിയും കഥ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.