വാളയാർ എന്ന പ്രദേശത്തിെൻറ പേരിലും ഇന്ന് രണ്ടു പെൺകുഞ്ഞുങ്ങൾ കേരളത്തിെൻറ സാമൂ ഹികചരിത്രത്തിൽ വേദനാജനകമായി അറിയപ്പെട്ടുകഴിഞ്ഞു. ഇതിനുമുമ്പും ഇതുപോലെ ദൗർഭ ാഗ്യകരമായി രേഖപ്പെട്ട സ്ഥലങ്ങളുണ്ട്. സൂര്യനെല്ലി, വിതുര, കിളിരൂർ, കോതമംഗലം, പുന ലൂർ... ഓരോ സ്ഥലനാമവും ഇതുപോലെ രേഖപ്പെടാനായും പ്രതിഷേധമുയരാനായും നടപടികൾ കൈ ക്കൊള്ളാനുള്ള ഉത്തരവുകളിറങ്ങാനായും നമ്മൾ ഇനിയും കാത്തിരിക്കുന്നവരാകണോ?
ഈ ദിവസങ്ങളിൽ ചിന്തയിൽ ഒരേയൊരു ചോദ്യം മാത്രമാണുള്ളത്; നമുക്ക് കേരളത്തെ സ്ത്രീസൗഹ ൃദ സംസ്ഥാനമാക്കാനാവുമോ? സംസ്ഥാന സർക്കാറിനോടും മുഖ്യമന്ത്രിയോടും ഈ ചോദ്യം പ ങ്കുവെക്കാനാഗ്രഹിക്കുന്നു. വനിത വകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെയും സംസ്ഥാന െജൻഡ ർ അഡ്വൈസറുടെയും ശ്രദ്ധക്ഷണിക്കുന്നു. കക്ഷിരാഷ്ട്രീയ, വോട്ടുബാങ്ക് താൽപര്യങ്ങൾ മാറ്റിവെച്ച് സർക്കാറിനൊപ്പംനിന്ന് സ്ത്രീസമൂഹത്തോടുള്ള ഉത്തരവാദിത്തം നിർവഹി ക്കാൻ ബാധ്യസ്ഥരായ പ്രതിപക്ഷ നേതാവിനോടും പാർട്ടികളോടുംകൂടി ഈ ചോദ്യം പങ്കുവെ ക്കുന്നു. മാത്രമല്ല, രണ്ടു ദലിത് പെൺകുഞ്ഞുങ്ങൾ നിരന്തരമായ ലൈംഗികാക്രമണങ്ങൾക്കൊ ടുവിൽ കൊലചെയ്യപ്പെട്ട കേസിൽ പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ ഉള്ളുരുകി വേദനി ക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ഓരോ മനുഷ്യരോടുമാണ് ഈ ചോദ്യം. ജീവിക്കാൻ നല്ലൊരു സമൂഹത്തിനുവേണ്ടി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ നമുക്ക് ഉത്തരവാദിത്തമുണ്ട്.
ജനങ്ങളുടെ സമാധാനവും മാനസികമായ സന്തോഷവുമാണ് യഥാർഥത്തിൽ ഒരു രാജ്യത്തിെൻറ, സംസ്ഥാനത്തിെൻറ വികസനമാതൃകയുടെ ഏറ്റവും ശക്തമായ സൂചിക. ഈ സൂചികയുടെ കാര്യത്തിൽ ഏറ്റവും പിൻനിരയിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ദാരിദ്യ്രം, പോഷകാഹാരമില്ലായ്മ, വർഗീയത, ജാതിവെറി, വംശീയഹത്യ, സ്ത്രീകൾക്കുനേരെയുള്ള അക്രമങ്ങൾ, നിരക്ഷരത, തൊഴിലില്ലായ്മ എന്നിവയുടെ ഭയവും വേദനയും ഇരുളും നിറഞ്ഞ അതിസാധാരണ ദുരിതജീവിതങ്ങളാണ് ഇന്ത്യൻ സാമൂഹിക യാഥാർഥ്യം. വിഭാഗീയതകളാൽ രൂക്ഷമായി വിഭജിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന ഇന്ത്യയിൽ, നവലിബറൽ ചങ്ങാത്ത മുതലാളിത്തത്തിനൊപ്പം തഴച്ചുവളരുന്ന ഹിന്ദുത്വഭരണത്തിൽ, മതന്യൂനപക്ഷങ്ങളോടും ദലിത് വിഭാഗങ്ങളോടുമൊപ്പം സ്ത്രീകൾകൂടിയാണ് ആക്രമിക്കപ്പെടുന്നവർ.
ഈ ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിലാണ്, ഫാഷിസത്തിനെതിരെ കേരളത്തെ സ്ത്രീസൗഹൃദ സംസ്ഥാനമാക്കിത്തീർക്കാൻ മതേതര, ഇടതുപക്ഷത്തുള്ള സംസ്ഥാന സർക്കാറിന് എന്തുചെയ്യാൻ പറ്റും എന്ന് ചോദിക്കേണ്ടിവരുന്നത്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട് എന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ നിയമത്തിെൻറ സമ്മർദംകൊണ്ടാണെങ്കിലും മുഖ്യമന്ത്രിയുടെ മുൻകൈയിൽ കേരള സർക്കാർ ശ്രമിച്ചു എന്നതാണ് ഈ ചോദ്യം ഉന്നയിക്കാനുള്ള പ്രേരണ. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് തൊട്ടടുത്ത ദിവസം വരാൻപോകുന്ന സുപ്രീംകോടതി വിധി എന്തായിരുന്നാലും അതും നടപ്പാക്കാൻ കേരള സർക്കാർ ബാധ്യസ്ഥമാകുമെന്നുമറിയാം. എന്നാൽ, സാമൂഹികനീതിയുടെ ലിംഗഭേദ മാനദണ്ഡങ്ങൾ പ്രകാരം സർക്കാറിന് സ്ത്രീപക്ഷം ശക്തമാക്കാൻ രാഷ്ട്രീയ ഉത്തരവാദിത്തം കൂടുമെന്ന കാര്യത്തിൽ സംശയമില്ല. വാളയാർ കേസിൽ നീതി നടപ്പാക്കുന്നതിനായി നടക്കാൻപോകുന്ന പുനരന്വേഷണത്തിൽനിന്ന് അതിനുള്ള പരിഹാരം തുടങ്ങണം.
പാട്രിയാർക്കി എന്നത് എല്ലാതരം അധികാരഘടനകളിലും ആപത്കരമായി കൂടിക്കുഴഞ്ഞുകിടക്കുന്ന, സ്ത്രീകളുടെ ചോരയൂറ്റിയെടുക്കുന്ന കിനാവള്ളിയാണെന്ന യാഥാർഥ്യം മറന്നുകൊണ്ടല്ല ഇങ്ങനെയൊരു ആശയം ഉയർ
ത്തുന്നത്. എങ്കിലും പുരുഷാധിപത്യം അടിമകളാക്കിവെച്ചിരിക്കുന്ന, അന്ധവിശ്വാസവും മാമൂലുകളും കൊണ്ടുനടക്കാൻ നിർബന്ധിക്കപ്പെടുന്ന, അക്രമങ്ങൾക്കും അനീതികൾക്കും ഇരകളായിക്കൊണ്ടേയിരിക്കുന്ന സ്ത്രീസമൂഹത്തോട് കരുണയും സ്നേഹവും നീതിബോധവും പ്രതിജ്ഞാബദ്ധതയുമുണ്ടെങ്കിൽ രാഷ്ട്രീയ ഇച്ഛാശക്തിയും അധികാരബലവുമുള്ളവർക്ക് ഇന്ത്യൻ ഭരണഘടനയുടെയും സ്ത്രീസുരക്ഷ, സംരക്ഷണനിയമങ്ങളുടെയും പിൻബലത്തോടെ വലിയ മാറ്റങ്ങൾ നടപ്പാക്കാൻ കഴിയും.
പ്രധാനപ്പെട്ട രണ്ടു വികസനസൂചികകളെ കേന്ദ്രീകരിച്ചുള്ള തുടക്കം മാത്രം ഇവിടെ നിർദേശിക്കുന്നു.
ഒന്ന്, രാഷ്ട്രീയ പാർട്ടികളുടെ കമ്മിറ്റികളിലും ഭരണരംഗത്തും പൊതുവേദികളിലും സ്ത്രീകളുടെ തുല്യമായ പ്രാതിനിധ്യം. രണ്ട്, സ്ത്രീകൾക്കുനേരെ അക്രമമില്ലാത്ത കേരളം.
ഈ രണ്ടു സൂചികകളും പരസ്പരപൂരകമാണ്. സ്ത്രീകൾക്ക് അധികാരക്കൈമാറ്റം, സ്ത്രീകൾക്ക് തുല്യാധികാരം പങ്കുവെക്കൽ എന്ന മുദ്രാവാക്യം, പ്രചാരണം സമൂഹത്തിലാകെ ഉയരണം. അതിന് നേതൃത്വം കൊടുക്കേണ്ടത് സർക്കാറും പ്രതിപക്ഷവും ഒപ്പം സിവിൽസമൂഹ സംഘടനകളും സാംസ്കാരികലോകവും ഒന്നിച്ചാണ്.
മതേതരത്വ മൂല്യങ്ങളിലും ജനാധിപത്യത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകളിലും അടിസ്ഥാനമായുള്ള വികസിതമായ സാമൂഹികബന്ധങ്ങൾ ശക്തമാക്കുന്നതിെൻറ ഭാഗമായി നിലവിലുള്ള ലിംഗപദവി അധികാരബന്ധങ്ങളെ അടിമുടി പരിശോധിക്കാനും സമത്വവും സ്വാതന്ത്ര്യവും ലക്ഷ്യംവെക്കാനും കേരളത്തിലെ ഇന്നത്തെ സർക്കാറിന് മുൻകൈയെടുക്കാൻ പറ്റണം. അതിനായി വനിതവകുപ്പിനെ മറ്റെല്ലാ വകുപ്പുകളുടെയും ജെൻഡർ ഇൻറേഗ്രഷനും നയവും പരിപാടികളും ചർച്ചചെയ്യാനും പുനരാസൂത്രണം ചെയ്യാനുള്ള സാധ്യതകൾ തയാറാക്കാനും അടിയന്തരമായി ചുമതലപ്പെടുത്തണം. വനിതവകുപ്പിലെ ഒരു പ്രത്യേക സെല്ലിന് മറ്റെല്ലാ വകുപ്പുകളിലെയും സ്ത്രീവിവേചനപരമായ ഇടങ്ങൾ, പ്രവർത്തനങ്ങൾ, രീതികൾ എന്നിവ മോണിറ്റർ ചെയ്യാനും റിപ്പോർട്ട് ചെയ്യാനും ഇടപെടാനും നിർദേശങ്ങൾ നൽകാനും സവിശേഷമായ ചുമതല നൽകാം.
സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ട നീതിയും സ്വാതന്ത്ര്യവും ഉറപ്പുവരുത്താനും സാമൂഹികമാറ്റത്തിനുവേണ്ടിയുമുള്ള വലിയ ആശയമാണിതെന്ന് എല്ലാവർക്കുമറിയാം. സ്ത്രീപുരുഷ സമത്വവും തുല്യനീതിയുമാണ് ഇൗ ആശയത്തിെൻറ അടിത്തറയെന്നു പറയാൻ എളുപ്പമാണെന്നും പ്രവർത്തിക്കുക എളുപ്പമല്ലെന്നും തോന്നാം. പക്ഷേ, അസംഭവ്യമല്ല. ഈ വിധം വികസിച്ച ചില രാജ്യങ്ങൾ നമ്മുടെ മുന്നിലുണ്ട്.
എന്നാൽ, ഈ ആവശ്യത്തിനായി പണിയെടുക്കേണ്ടവർ വനിതവകുപ്പോ മന്ത്രിയോ സ്ത്രീസംഘടനകളോ സ്ത്രീസ്വാതന്ത്ര്യവാദികളോ മാത്രമല്ല എന്ന തിരിച്ചറിവ് എല്ലാവർക്കും ആവശ്യമാണ്. മാത്രമല്ല, സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെയുള്ള നിരന്തരമായ ലൈംഗികാക്രമണങ്ങൾ, കൊലപാതകങ്ങൾ സൃഷ്ടിക്കുന്ന ഭീതിയും അരക്ഷിതത്വവും ഒരു സമൂഹത്തിലെ പുരുഷന്മാരെ മുഴുവനുമാണ് പ്രതിസ്ഥാനത്തു നിർത്തുന്നത്.
സ്ത്രീകളെ ആദരിക്കുന്നവരും കരുണയും സ്നേഹവുമുള്ള പുരുഷന്മാരെക്കൂടി അപരിചിതരായ സ്ത്രീകളും കുഞ്ഞുങ്ങളും സംശയാസ്പദമായി നോക്കുന്നതും ഭയക്കുന്നതും എന്തൊരു വലിയ ദുരന്തമാണ്! ആരെ വിശ്വസിക്കും എന്ന സംശയത്തിെൻറ ഗ്രഹണകാലത്തിനുള്ളിലകപ്പെട്ടുകഴിഞ്ഞിരിക്കുന്നു ഈ സമൂഹത്തിലെ മുഴുവൻ പുരുഷന്മാരും. അതിനാൽ തങ്ങളുടെമേൽ പതിച്ചിരിക്കുന്ന ഈ ഇരുണ്ട നിഴൽ മാറ്റിയെടുക്കാൻ, നമ്മുടെ സമൂഹത്തെ സ്ത്രീസൗഹൃദപരമാക്കിയെടുക്കാൻ പുരുഷന്മാരാണ് കൂടുതൽ മുന്നിട്ടിറങ്ങേണ്ടത്.
സ്ത്രീകളുടെ ദൈനംദിന ജീവിതം ഇന്നത്തേക്കാൾ സമാധാനപരമാക്കുക എന്നത് എത്ര വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും സാധ്യമാക്കിയേപറ്റൂ. അതിനായി ഇവിടെ സമൂഹത്തെ വീണ്ടും ആരോഗ്യകരമായി നിർമിച്ചെടുക്കേണ്ടതുണ്ട്. അക്രമാസക്തികൊണ്ടും അധികാരബലംകൊണ്ടും ശിഥിലമാക്കിത്തീർത്ത സമൂഹത്തിെൻറ പുനർനിർമാണത്തിനാണ് ഇന്ന് ഏറ്റവും കൂടുതൽ ശ്രദ്ധകൊടുക്കേണ്ടത്. വിഭാഗീയതകൾക്കെതിരെ ഈ സമൂഹത്തിൽ സാഹോദര്യവും നീതിബോധവും ജാതി, ലിംഗസമത്വ ബോധവും എത്രമാത്രം വളർത്തിയെടുക്കാനാവും എന്നതിെൻറ അടിസ്ഥാനത്തിലാണ് ഇനി കേരളം മുന്നോട്ടുപോവുക. അല്ലെങ്കിൽ കൂരിരുട്ട് കേരളത്തെ അതിവേഗം വിഴുങ്ങും എന്ന കാര്യത്തിൽ സംശയമില്ല.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.