ഒന്നാം ലോകയുദ്ധത്തിനു ശേഷം വാർെസയിൽസിൽ വെച്ചുള്ള 1919ലെ കരാറിനു ശേഷം ബ്രിട്ടനും സഖ്യകക്ഷികളും ഇസ്ലാമിക ലോകത്തിെൻറ അധികാരകേന്ദ്രമായ ഒട്ടോമൻ സാമ്രാജ്യം വിഭജിക്കാനും ഫലസ്തീൻ, സിറിയ, ലബനാൻ, ഇറാഖ് എന്നീ രാജ്യങ്ങൾ പിടിച്ചെടുക്കാനും തീർച്ചപ്പെടുത്തി.
ഇതിനെതിരെ മുസ്ലിം ലോകത്തിെൻറ പ്രതിനിധിയായ ഖലീഫ, മുസ്ലിം വിശ്വാസികളുെട ഖിലാഫത്ത് എന്ന പ്രസ്ഥാനം ലോകം മുഴുവൻ ആരംഭിക്കാൻ നേതൃത്വം നൽകി.
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിെൻറ നേതൃത്വത്തിേലക്ക് ഉയർന്നുവന്ന മഹാത്മ ഗാന്ധി 1920-21ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നിസ്സഹകരണ പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്തുവന്നു. ഈ ഘട്ടത്തിൽ ബ്രിട്ടീഷ് നടപടികളെ വിമർശിച്ച് 'ദ കോമ്രഡ്' എന്ന തെൻറ പത്രത്തിൽ എഴുതിയ ലേഖനത്തിെൻറ പേരിൽ മൗലാന മുഹമ്മദലി ജൗഹർ ജയിലിലടക്കപ്പെട്ടിരുന്നു.
അദ്ദേഹവും സഹോദരൻ മൗലാന ഷൗക്കത്തലിയും ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചു. ഇന്ത്യൻ ദേശീയപ്രസ്ഥാനം ശക്തമായ ഈ അവസരത്തിൽ ഇവർ കോൺഗ്രസിനോടും ഗാന്ധിജിയോടും സഹകരണം വാഗ്ദത്തം ചെയ്തു. കോൺഗ്രസിലെ ശക്തരായ മൗലാന അബുൽ കലാം ആസാദും ഡോ. ഹകീം അജ്മൽ ഖാനും മറ്റുമടങ്ങിയ ഒരു ദേശീയ ഖിലാഫത്ത് കമ്മിറ്റി ലഖ്നോവിൽ സ്ഥാപിച്ചു.
അലിസഹോദരന്മാരും ഗാന്ധിജിയും 1920ൽ കോൺഗ്രസ് ഖിലാഫത്ത് കമ്മിറ്റികൾ രൂപവത്കരിക്കാൻ കോഴിക്കോട് സന്ദർശിക്കുകയുണ്ടായി. മുസ്ലിംകൾക്ക് പ്രിയപ്പെട്ട ആശയമായിരുന്ന ഖിലാഫത്തിെൻറ പേരിൽ ബ്രിട്ടീഷുകാർക്കെതിരായ സമരത്തിനുള്ള പ്രാദേശികസമിതികൾ ഏറനാട്-വള്ളുവനാട് താലൂക്കുകളിലെ മഹല്ലുകളിലെല്ലാം സ്ഥാപിക്കപ്പെട്ടു.
അവർ കോൺഗ്രസ് കമ്മിറ്റികളുടെയും ഭാരവാഹികളായി. മഞ്ചേരിയിൽ 1920 ഏപ്രിൽ 24, 25 തീയതികളിലെ കോൺഗ്രസ് യോഗത്തിൽ ആയിരക്കണക്കിന് കമ്മിറ്റിയംഗങ്ങൾ പങ്കെടുത്തു. അവരുടെ ഒരു പ്രധാന പ്രമേയം കുടിയാന്മാരുടെ സ്ഥിരാവകാശമായിരുന്നു. മഞ്ചേരി രാമയ്യർ തുടങ്ങിയവർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ അധ്യക്ഷൻ സാമൂതിരിപ്പാട് അതിനെതിരായിരുന്നു. കെ.പി. കേശവമേനോൻ, കെ. മാധവൻ നായർ, നാരായണമേനോൻ തുടങ്ങിയ കോൺഗ്രസ് നേതാക്കന്മാർ പ്രമേയത്തെ പിന്തുണച്ചു.
ഇതോടുകൂടി ഏറനാട് താലൂക്കിൽ ദേശീയവാദവും ഇസ്ലാമികമായ ഖിലാഫത്ത് ആശയവും ഗ്രാമതലങ്ങളിൽ പ്രചരിച്ചുവന്നു. ആലി മുസ്ലിയാർ, വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവർ രണ്ടിെൻറയും നേതൃത്വത്തിലെത്തി. ജില്ല മജിസ്ട്രേറ്റ് തോമസ് രണ്ടിനെയും അടിച്ചമർത്താൻ 1921 ആഗസ്റ്റ് അവസാനം പട്ടാളത്തെ നിയോഗിച്ചു. അവർ പള്ളിയിൽ കയറി ആലി മുസ്ലിയാരെ അറസ്റ്റ് ചെയ്തു. അതിനു മുമ്പ് നിലമ്പൂരിൽ കോവിലകം ആക്രമിച്ചുവെന്ന പേരിലും അറസ്റ്റ് നടന്നിരുന്നു. എന്നാൽ, പട്ടാളം പോയത് പ്രധാനമായും തിരൂരങ്ങാടി ഖിലാഫത്ത് കമ്മിറ്റികളെയും അവയുടെ നേതൃത്വത്തെയും ലക്ഷ്യംവെച്ചായിരുന്നു.
കോൺഗ്രസ്-ഖിലാഫത്ത് നേതൃത്വം അറസ്റ്റ് ചെയ്യപ്പെടുകയും അവിടെ മുൻകാല പ്രാബല്യത്തോടെ പട്ടാളനിയമം പാസാക്കപ്പെടുകയും ചെയ്തു. കലാപത്തിനെതിരായവരെേപ്പാലും വെടിവെച്ചുകൊന്നു. പലരെയും നാടുകടത്തി, ചിലരെ അന്തമാൻ ദ്വീപുകളിലേക്കും. അയ്യായിരത്തോളം പേർ വെടിവെപ്പിൽ മരിച്ചു.
ഇന്ത്യയിൽ 1857നു ശേഷം നടന്ന ഏറ്റവും വലിയ സായുധസമരമായി ഇതു മാറി. വലിയ വർഗീയ കലാപമായിട്ടാണ് ബ്രിട്ടീഷുകാർ ഇതിനെ വിലയിരുത്തിയത്. എന്നാൽ, ഇതിെൻറ പിന്നിലെ സ്വാതന്ത്ര്യദാഹം അഭിനന്ദനീയമാണ്. വസ്തുതകളെ ഏതുവിധം വ്യാഖ്യാനിച്ചാലും ഹിംസ ഉൾക്കൊള്ളുന്നതിനാൽ ഉത്തർപ്രദേശിലെ ചൗരിചൗരയും ഏറനാടും ഗാന്ധിജി അംഗീകരിച്ചില്ല. കോൺഗ്രസിനും അംഗീകരിക്കാൻ കഴിഞ്ഞില്ല. അതു തെറ്റായ ഒരു തീരുമാനമാണെന്നാണ് ചരിത്രകാരൻ ആർ.സി. മജുംദാർ വിലയിരുത്തുന്നത്.
ഇന്ത്യയിൽ ഖിലാഫത്തും നിസ്സഹകരണ പ്രസ്ഥാനവും ബ്രിട്ടീഷുകാർക്ക് അടിച്ചമർത്താൻ കഴിഞ്ഞു. ജാലിയൻവാലാബാഗിൽ കണ്ട മതമൈത്രി തകർക്കാനും അതിലും ഗംഭീരമായി മർദനം അഴിച്ചുവിടാനും ബ്രിട്ടന് കഴിഞ്ഞു. എന്നാൽ, ലോകമെങ്ങും കോളനിവ്യവസ്ഥയിൽനിന്നുള്ള സ്വാതന്ത്ര്യം എന്ന ആശയം അതിന് പ്രചരിപ്പിക്കാൻ കഴിഞ്ഞു. തുർക്കിയിൽ കമാൽപാഷ അത്താതുർക്കിെൻറ നേതൃത്വത്തിൽ ദേശീയവാദികളായ യുവതുർക്കികൾ സ്വാതന്ത്ര്യം നേടി ഖിലാഫത്ത് എന്ന ആശയത്തെതന്നെ നിരാകരിച്ച് ഗ്രാൻഡ് നാഷനൽ അസംബ്ലി സ്ഥാപിച്ചു.
അവർ പൗരാണികതയിലേക്ക് മടങ്ങാൻ തയാറായില്ല. പോപ്പിെൻറ ആധിപത്യത്തിന് സംഭവിച്ചതുപോലെ പല മുസ്ലിംരാഷ്ട്രങ്ങളും പാൻ ഇസ്ലാം എന്ന ആശയത്തെ ആദരിച്ചില്ല. ഇന്ത്യയിൽ ഖിലാഫത്ത് കമ്മിറ്റിയിലെ പ്രവർത്തകരായ അലി സഹോദരന്മാർ തുടങ്ങിയവർ പിന്നീട് മുസ്ലിം ലീഗിനോടൊപ്പം ചേർന്ന് പാകിസ്താൻ ദ്വിരാഷ്ട്രവാദികളായി. മൗലാന ആസാദിനെപ്പോലുള്ളവർ ഗാന്ധിജിയോടൊപ്പം കോൺഗ്രസിൽ ഒത്തൊരുമിച്ച് പ്രവർത്തിച്ചു.
ഒട്ടോമൻ സുൽത്താനായ അബ്ദുൽഹമീദ് രണ്ടാമൻ (1842-1918) തെൻറ ഭരണത്തിെൻറ അവസാനത്തിൽതന്നെ തുർക്കിയിൽ ഒരു ദേശീയ വിപ്ലവം നേരിടുകയായിരുന്നു. ഒട്ടോമൻ സാമ്രാജ്യത്തിനുവേണ്ടി മതപരമായ ഇസ്ലാമികവികാരങ്ങൾ ശക്തിപ്പെടുത്തി പിന്തുണ നേടാൻ ഈ സുൽത്താൻ ഇന്ത്യയിലേക്ക് ജമാലുദ്ദീൻ അഫ്ഗാനിയെ അയച്ചത് കാണാം. പക്ഷേ, ഇസ്ലാമിക രാജ്യങ്ങളിലും ഉയർന്നുവന്ന ദേശീയത സ്വയം കൊഴിയുകയായിരുന്നു.
ഇന്ത്യയിൽ അത് മലബാറിൽ ഏറ്റവും ശക്തമായ ദേശീയബോധം വളർത്തിയെങ്കിലും അത് പരാജിതരുടെ പ്രസ്ഥാനമായി മാറി. എന്നാൽ, ദേശീയതയുടെ ചരിത്രത്തിൽ, സാമ്രാജ്യത്വവിരുദ്ധ സമരത്തിൽ പരാജയം എന്ന ഒരു പദമില്ല. ഓരോ പരാജയവും വിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.