നിയമസഭാംഗമായും സഹമന്ത്രിയായുമൊക്കെ ഇ. ചന്ദ്രശേഖരൻ നായരുമായി എനിക്ക് അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രഥമ നിയമസഭയിലെ അംഗമായി എത്തുേമ്പാൾ ചന്ദ്രശേഖരൻ നായർ അക്കാലത്തെ യുവാക്കളുടെ കൂട്ടത്തിലെ പ്രധാനിയായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരായിരുന്നല്ലോ ഞാനും ഇ. ചന്ദ്രശേഖരൻ നായരുമൊക്കെ. പിന്നീട് പാർട്ടി പിളരുകയും എെൻറ എതിർപക്ഷത്ത് അദ്ദേഹം എത്തുകയും ചെയ്തപ്പോൾ സ്വാഭാവികമായും ബന്ധത്തിലും അകൽച്ചയുണ്ടായി. ടി.വി. തോമസ്, എം.എൻ. ഗോവിന്ദൻ നായർ എന്നീ നേതാക്കളുമായി അവരുടെ ഭാഗമായ ഇ. ചന്ദ്രശേഖരൻ നായർക്ക് നല്ല സൗഹൃദമുണ്ടായിരുന്നതായി എനിക്കറിയാം.
ഒരുകമ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം പ്രക്ഷോഭകാരിയായിരുന്നില്ല. വഴിവിട്ട ഒരുപ്രവർത്തനത്തെയും പ്രോത്സാഹിപ്പിച്ചിരുന്നില്ല. അഴിമതിയോ മൂല്യച്യുതിയോ കണ്ടെത്തുക പ്രയാസം. ഉയർന്ന രാഷ്ട്രീയബോധവും അനുകരണീയ പെരുമാറ്റവും സഭക്ക് അകത്തും പുറത്തും ചന്ദ്രശേഖരൻ നായർ പ്രകടിപ്പിച്ചിട്ടുണ്ട്. ഒരുകമ്യൂണിസ്റ്റ് എന്ന് കേൾക്കുേമ്പാൾ പോരാട്ടത്തിെൻറയും സമര നേതൃത്വത്തിെൻറയുമൊക്കെ ഒാർമകളുണ്ടാകാം.
അതിലേക്കൊന്നും അദ്ദേഹത്തെ കണ്ടെത്താൻ കഴിയില്ലെങ്കിലും കൊട്ടാരക്കര ഉൾപ്പെടുന്ന തെൻറ മേഖലയിൽ നല്ല ജനസമ്മതിയോടെ വളർന്ന് ഏൽപിച്ച വകുപ്പുകൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിപ്പിച്ച് ജനങ്ങൾക്ക് നല്ലത് ചെയ്യാൻ ആഗ്രഹിച്ച മനസ്സായിരുന്നു. ഒരിക്കൽപോലും ചന്ദ്രശേഖരൻ നായരുമായി എനിക്ക് പിണങ്ങേണ്ടി വന്നിട്ടില്ല. ഞങ്ങൾ രണ്ട് പാർട്ടിയിൽ ആയതിനാൽ പാർട്ടിതലത്തിലെ പ്രശ്നങ്ങൾ ഉണ്ടാകുന്നുമില്ല. ഞാൻ വ്യവസായമന്ത്രിയായിരുന്നപ്പോൾ അദ്ദേഹവും മന്ത്രിയായിരുന്നു. അക്കാലത്ത് പല സ്ഥലത്തും ഒന്നിച്ച് പോകാനും പല പരിപാടികളിലും പെങ്കടുക്കാൻ കഴിഞ്ഞതും ഒാർക്കുന്നു.
വളരെ പഴയ കാര്യങ്ങൾ എെൻറ മനസ്സിലേക്ക് ഇപ്പോൾ ഒാടിയെത്തുന്നത് കുറവാണ്. ആദ്യകാലത്ത് ഒന്നിച്ച് പ്രവർത്തിച്ചവരെല്ലാം കടന്നുപോവുകയാണ്. എങ്കിലും ചന്ദ്രശേഖരൻ നായരെക്കുറിച്ച ഒാർമകളിൽ നല്ലത് മാത്രമെയുള്ളൂ. ശാന്തനും സൗമ്യനുമായ വ്യക്തി. അതോടൊപ്പം നന്മ മാത്രം ആഗ്രഹിച്ച് ജനസേവനം ചെയ്ത കമ്യൂണിസ്റ്റെന്നും പറയാം.
തയാറാക്കിയത്: കളർകോട് ഹരികുമാർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.