ചുട്ടുപൊള്ളുന്ന വെയിലത്തും മുളിയാറിലെ പാറപ്പുറം പച്ച പുതച്ച് കിടക്കുന്നു. അതിനുള്ള മുഴുവൻ ക്രെഡിറ്റും കുടുംബശ്രീ പ്രവർത്തകർക്കാണ്. പഞ്ചായത്ത് സി.ഡി.എസ് ചെയര്പേഴ്സൻ ഖയറുന്നീസയുടെ മൂലടുക്കത്തെ വീടിനു സമീപം രണ്ടേക്കറോളം സ്ഥലത്താണ് കുടുംബശ്രീ ജില്ല മിഷന്റെ സഹായത്തോടെ കൃഷിയിടമൊരുക്കിയത്.
ഇവിടെ പാവലും പടവലവും മുളകും മത്തനുമെല്ലാം വളരുന്നു. പച്ചക്കറി വള്ളികള്‍ക്ക് പടർന്നു കയറാന്‍ വല പന്തലും ചെങ്കല്ലുകൊണ്ടുള്ള തൂണുകളും ഭംഗിയിൽ തയാറാക്കിയിട്ടുണ്ട്. ദീര്‍ഘകാലം ഈട് നില്‍ക്കുമെന്നതാണ് ചെങ്കൽ തൂണിന്റെ പ്രത്യേകത.
ഗ്രോബാഗിലും മഴമറ നിർമിച്ചും കൃഷി ചെയ്യുന്നുണ്ട്. ദൂരെ നിന്ന് കൃഷിത്തോട്ടം കണ്ടാല്‍ പാറപ്പുറത്താണ് ഇവയുള്ളതെന്ന് ആരും വിശ്വസിക്കില്ല. ജൈവരീതിയിലുള്ള കീടനാശിനിയും വളവുമാണ് ഉപയോഗിക്കുന്നത്. ജില്ലയില്‍ ആദ്യമായി മധുര തുളസി കൃഷി ചെയ്തതും ഇവിടെയാണ്.
പരീക്ഷണാടിസ്ഥാനത്തിൽ ജനുവരിയിൽ ആരംഭിച്ച കൃഷി പച്ചപിടിച്ചാല്‍ മറ്റ് പാറപ്പുറങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കുടുംബശ്രീ ജില്ല മിഷന് എ.ഡി.എം.സി സി.എച്ച്. ഇക്ബാല്‍ പറഞ്ഞു. നരമ്പനും പാവലും പടവലവും ഇതിനകം തന്നെ പിടിച്ചു തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.