ഭരണഘടന രാജ്യത്തിെൻറ പൊതുനിയമമാണെങ്കിൽ അതിെൻറ അടിത്തറയിലാണ് രാജ്യത്തെ മറ്റ് നിയമങ്ങളും ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും ബൃഹത്തായ ഭരണഘടനയും സങ്കീർണമായ നിയമങ്ങളുമുള്ള ഈ രാജ്യത്ത് അഭിഭാഷകർക്ക് വലിയ ചുമതലകളാണ് നിയമരംഗത്തുള്ളത്. ഒരു രാജ്യത്ത് ഏറ്റവും നല്ല നിയമങ്ങൾ ഉള്ളതുകൊണ്ടുമാത്രം നീതി നടന്നെന്നു വരില്ല; ആ നിയമങ്ങൾ നടപ്പാക്കാനാവുകയും പൊതുസമൂഹത്തിെൻറ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും വേണം. അതിന് സംതൃപ്തരായ അഭിഭാഷക സമൂഹം അനിവാര്യമാണ്. ഏതാണ്ട് 20 ലക്ഷത്തിലധികം അഭിഭാഷകരാണ് രാജ്യത്തുള്ളത്. അമേരിക്ക കഴിഞ്ഞാൽ എണ്ണത്തിൽ ഏറ്റവും കൂടുതൽ അഭിഭാഷകരുള്ള രാജ്യം നമ്മുടേതാണ്.
രാജ്യത്തെ അഭിഭാഷകരിൽ അഞ്ചു ശതമാനം പേർ കോടീശ്വരന്മാരാണ്. ഏതാണ്ട് 15 ശതമാനത്തോളം പേർക്ക് മാത്രമാണ് മെച്ചപ്പെട്ട വരുമാനമുള്ളത്. ഫലത്തിൽ 80 ശതമാനം അഭിഭാഷകരും വരുമാനത്തിെൻറ കാര്യത്തിൽ വളരെ പിന്നണിയിലാണ്. ഇക്കൂട്ടർ അടക്കമുള്ള അഭിഭാഷക സമൂഹത്തെ സഹായിക്കാനാണ് കേരള അഭിഭാഷക ക്ഷേമനിധി നിയമം–1980 രാജ്യത്തിനാകെ മാതൃകയായി കേരള അസംബ്ലി പാസാക്കിയെടുത്തത്. കേന്ദ്രത്തിൽപോലും ഇത്തരം ഒരു നിയമം പാസാക്കപ്പെട്ടിട്ടില്ല. ‘ദി ബാർ കൗൺസിൽ ഓഫ് ഇന്ത്യ അഡ്വേക്കറ്റ്സ് വെൽെഫയൽ സ്കീം 1998’ കേരളത്തിലെ ഈ ക്ഷേമനിധി നിയമം പാസാക്കി 18 വർഷം കഴിഞ്ഞാണ് കൊണ്ടുവന്നത്.
കേരളത്തിൽ അമ്പതിനായിരത്തോളം അഭിഭാഷകരുണ്ട്. കുറഞ്ഞ വരുമാനംകൊണ്ട് പ്രയാസം അനുഭവിക്കുന്ന ഇതിലെ ബഹുഭൂരിപക്ഷം പേർക്കും ഒരു പരിധിവരെയെങ്കിലും ആത്മവിശ്വാസവും പ്രതീക്ഷയും നൽകാൻ പര്യാപ്തമായതാണ് സംസ്ഥാന അസംബ്ലി ഒടുവിൽ പാസാക്കിയ കേരള അഭിഭാഷക ക്ഷേമനിധി നിയമം 2016. മറ്റ് സംസ്ഥാനങ്ങൾക്ക് ഈ നിയമം എല്ലാ നിലയിലും ഒരു മാതൃകയുമാണ്. ഈ അഭിഭാഷക ഭേദഗതി നിയമത്തിലെ ഏറ്റവും സുപ്രധാന മാറ്റം അഭിഭാഷകവൃത്തിയിൽനിന്നും പിരിയുമ്പോൾ 1980ലെ നിയമം അനുസരിച്ച് ലഭിച്ചിരുന്ന തുകയായ അഞ്ചം ലക്ഷം പുതിയ നിയമത്തിൽ 10 ലക്ഷം രൂപയാക്കി വർധിപ്പിച്ചതാണ്. സംസ്ഥാനെത്ത അഭിഭാഷകർ സഹർഷം സ്വാഗതം ചെയ്യുന്നത് ഇതിനെയാണ്.
അഭിഭാഷക ക്ഷേമനിധി നിയമം 1980 അപേക്ഷിച്ച് ക്ഷേമനിധിയിലേക്കുള്ള വിഹിതത്തിൽ നേരിയ വർധന പുതിയ നിയമത്തിൽ വരുത്തിയിട്ടുണ്ട്. നേരത്തേ ഉണ്ടായിരുന്ന വിവിധ േശ്രണിയിലുള്ള അഭിഭാഷകരുടെ വാർഷിക വിഹിതം 300 മുതൽ 5000 രൂപ വരെയായിരുന്നു. പുതിയ നിയമത്തിൽ അത് 500 മുതൽ 6000 രൂപവരെയാക്കിയിട്ടുണ്ട്. പ്രതിവർഷം 25,000 രൂപയാണ് അഭിഭാഷകർക്ക് ക്ഷേമനിധി വിഹിതമായി റിട്ടയർ ചെയ്യുമ്പോൾ ലഭിക്കുക. 1980ലെ വെൽെഫയർ ഫണ്ട് നിയമത്തിൽ ഇത് 14,285 രൂപയായിരുന്നു.
കീഴ്ക്കോടതികളിൽ 25 രൂപയും ഉയർന്ന കോടതികളിൽ 50 രൂപയുമായി അഭിഭാഷകർ വക്കാലത്തിൽ ഒട്ടിക്കേണ്ട സ്റ്റാമ്പ് തുക വർധിപ്പിച്ചിട്ടുമുണ്ട്. 1980ലെ നിയമമനുസരിച്ച് ഇത് 10 രൂപയും 15 രൂപയുമായിരുന്നു. വക്കാലത്തിൽ ഒട്ടിക്കുന്ന വെൽെഫയർ സ്റ്റാമ്പിലൂടെ ഒന്നേമുക്കാൽ കോടിരൂപയും പുതിയ അഭിഭാഷകർ സനത് എടുക്കുമ്പോൾ ലഭിക്കുന്ന തുകയിൽനിന്ന് 20 രൂപയും കണക്കാക്കി ഏകദേശം രണ്ടു ലക്ഷം രൂപയും കണക്കാക്കി ഫണ്ടിലെ കോർപസിലേക്ക് വന്നുചേരുന്നു.
1980ലെ നിയമം പാസായതിനുശേഷം ഉണ്ടായ ഏറ്റവും ശ്രദ്ധേയമായ ഒരു ഭേദഗതിയാണ് 2016 ലെ ഫിനാൻസ് ബില്ലിലൂടെ മുൻ സർക്കാർ കേരള കോർട്ട് ഫീസ് ആൻഡ് സ്യൂട്ട് വാേല്വഷൻ ആക്ടിെൻറ 76ാം വകുപ്പിൽ കൊണ്ടുവന്ന ഭേദഗതി. 2016 ഏപ്രിൽ ഏഴിന് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് 1 കോർട്ട് ഫീസ് വസൂലാക്കാൻ തീരുമാനിച്ച സർക്കാർ വിജ്ഞാപനം ലാപ്സായെങ്കിലും എൽ.ഡി.എഫ് സർക്കാറിെൻറ ഇച്ഛാശക്തിയുടെ ഭാഗമായി വീണ്ടും അത് ഫിനാൻസ് ബില്ലിൽ ഉൾക്കൊള്ളിക്കുകയും തുടർ വിജ്ഞാപനം നടത്തി അഡീഷനൽ കോർട്ട് ഫീസായ 1 തുക ഈടാക്കാൻ തീരുമാനിക്കുകയും ചെയ്തു.
ആയിരക്കണക്കിനു വരുന്ന ജൂനിയർ അഭിഭാഷകർക്ക് പുതിയ പ്രതീക്ഷയും കൈത്താങ്ങുമായി പരിശീലനകാലത്ത് സ്റ്റൈഫൻറ് അനുവദിക്കാനും ഈ ഭേദഗതിയിൽ വ്യവസ്ഥയുണ്ട്. പരിശീലനം തുടങ്ങി മൂന്ന് വർഷക്കാലത്തേക്ക് വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയുള്ള ജൂനിയർ അഭിഭാഷകർക്കാണ് സ്റ്റൈപൻഡിന് അർഹതയുള്ളത്. സ്റ്റൈപൻറ് തുക കേരള അഭിഭാഷക ട്രസ്റ്റി കമ്മിറ്റി സർക്കാറുമായി കാലാകാലങ്ങളിൽ കൂടിയാലോചിച്ച് തീരുമാനിക്കും. ആറായിരത്തോളം ജൂനിയർ അഭിഭാഷകർക്ക് ഇതിെൻറ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.
അഭിഭാഷകരുടെ ചികിത്സ ധനസഹായത്തിലും നിലവിലെ 5000 രൂപ എന്നത് 1,00,000 രൂപയായി ഉയർത്തിയിട്ടുണ്ട്. ക്ഷേമനിധി അംഗത്വം എടുക്കാത്ത അഭിഭാഷകർക്ക് ക്ഷേമനിധിയിൽ ചേരാൻ അവസരം നൽകുന്നതാണ് ഇതിലെ മറ്റൊരു വ്യവസ്ഥ. വകുപ്പ് 15(1) പ്രകാരം ഇപ്പോൾ സജീവമായി പ്രാക്ടിസ് ചെയ്തുവരുന്ന ഒരു അഭിഭാഷകന് ചേരേണ്ട നിശ്ചിത കാലയളവിലെ വാർഷിക വിഹിതം അടക്കേണ്ടത് കണക്കാക്കി 10 വർഷം വരെ മുൻകാല പ്രാബല്യത്തോടെ നിശ്ചിത ഫോറത്തിൽ അപേക്ഷ കൊടുത്ത് കുടിശ്ശികയുള്ള ഓരോ വർഷത്തിലും 2000 രൂപ വീതം പിഴയടച്ച് ക്ഷേമനിധിയിൽ ചേരാവുന്നതാണ്. എന്നാൽ 10 വർഷം കഴിഞ്ഞുമാത്രമേ ആ അഭിഭാഷകന് ക്ഷേമനിധി ആനുകൂല്യം പിൻവലിക്കാൻ കഴിയൂ. അഭിഭാഷകരുടെ സ്വന്തവരുമാന വിഹിതത്തിൽനിന്നു പടുത്തുയർത്തിയ ക്ഷേമനിധിയുടെ ‘മുതൽ’ ഒട്ടും ചോർച്ചവരാതെയുള്ള ഈ ഭേദഗതി നാളിതുവരെ ക്ഷേമനിധിയിൽ ചേരാതിരിക്കുന്ന അഭിഭാഷകർക്ക് നിശ്ചയമായും ഒരനുഗ്രഹമാണ്.
റിട്ടയർ ചെയ്യുന്ന അഭിഭാഷകർക്ക് ക്ഷേമനിധിയിൽനിന്ന് 10 ലക്ഷം രൂപ വരെ നൽകാൻ ഈ നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും പ്രതിവർഷം 25,000 രൂപയാണ് ലഭിക്കുക. അങ്ങനെയെങ്കിൽ 10 ലക്ഷം രൂപ അഭിഭാഷകവൃത്തിയിൽ നിന്നു പിരിയുമ്പോൾ ഒരാൾക്ക് ലഭ്യമാകണമെങ്കിൽ ഈ ക്ഷേമനിധിയിൽ തുടർച്ചയായ 40 വർഷത്തെ അംഗത്വം വേണ്ടിവരും. ഇത് അഭിഭാഷകർക്ക് ഗുണകരമായ ഒന്നല്ല. ചുരുങ്ങിയത് 30 വർഷത്തെയെങ്കിലും ക്ഷേമനിധിയിൽ അംഗത്വമുള്ള എല്ലാ അഭിഭാഷകർക്കും ഈ 10 ലക്ഷം രൂപ നൽകണമെന്ന നിലയിൽ നിയമം അടിയന്തരമായി ഭേദഗതി ചെയ്യപ്പെടണം. സർവിസ് കാലാവധി പരമാവധി 30 വർഷമാണ്. കേന്ദ്ര^സംസ്ഥാന സർക്കാറുകൾ ഇതാണ് അംഗീകരിച്ചത്. അഭിഭാഷകരെ സംബന്ധിച്ചും ഇക്കാര്യം അംഗീകരിക്കപ്പെടേണ്ടതാണ്.
ക്ഷേമനിധിയിൽനിന്നുള്ള ചികിത്സസഹായം ഒരു ലക്ഷം രൂപയായി വർധിപ്പിച്ചത് സ്വാഗതാർഹമാണെങ്കിലും തുക ഇന്നത്തെ ചികിത്സകൾക്ക് അപര്യാപ്തമാണ്. ഇന്ന് വലിയ രോഗങ്ങൾക്ക് ലക്ഷക്കണക്കിനു രൂപയാണ് ചികിത്സച്ചെലവു വേണ്ടിവരുന്നത്. ഒരു ലക്ഷം രൂപ ഒരു ചികിത്സക്കും തികയില്ല. അതുകൊണ്ടു പരമാവധി ചികിത്സ സഹായം മൂന്നു ലക്ഷം രൂപയായി വർധിപ്പിക്കുകയും എല്ലാ രോഗങ്ങൾക്കും ചികിത്സച്ചെലവ് ലഭ്യമാക്കാവുന്ന നിലയിൽ നിയമത്തിൽ ഭേദഗതി വരുത്തുകയും വേണം. ഇതൊക്കെയാണെങ്കിലും പുതിയ ഈ അഭിഭാഷക നിയമഭേദഗതി സംസ്ഥാനത്തെ അഭിഭാഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം ഗുണകരമായതുതന്നെ. സംസ്ഥാനത്തെ അഭിഭാഷക സമൂഹത്തിെൻറ വികാരങ്ങൾ ഉൾക്കൊള്ളാനും ആവശ്യമായ മാറ്റങ്ങൾ ക്ഷേമനിധി നിയമത്തിൽ വരുത്താനും ഇടതു സർക്കാർ തയാറാകുമെന്ന് കരുതുന്നു.
•
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.