സേവസന്നദ്ധതയുടെ അടയാളപ്പെടുത്തലുകൾ

1993ൽ വലിയൊരു പ്രകൃതി ദുരന്തത്തിന്​ രാജ്യം സാക്ഷിയായി. മഹാരാഷ്​ട്രയിലെ ലാത്തൂർ, ഉസ്​മാനാബാദ്​ എന്നീ പ്രദേശങ്ങളെ കീഴ്​മേൽമറിച്ച വൻ ഭൂമികുലുക്കം. പതിനായിരത്തിലധികം  ആളുകളാണ്​ അതിൽ മരിച്ചത്​. കിടപ്പാടം നഷ്​ടപ്പെട്ട ആയിരക്കണക്കിനാളുകൾ. അവരുടെ കണ്ണീരൊപ്പാൻ മാധ്യമം നടത്തിയ കാമ്പയിനിലൂടെ ലക്ഷങ്ങൾ സ്വരൂപിച്ചു. സുരക്ഷിതമായ വീടുകളും സ്​കൂളുകളും മാധ്യമം നിർമിച്ചുനൽകി. 
2001ൽ പതിമൂവായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ ആൾനാശം സംഭവിച്ച ഗുജറാത്തിലെ ഭുജിലുണ്ടായ ഭൂമി കുലുക്കത്തിലും സമാന പുനരധിവാസ പ്രവർത്തനം മാധ്യമം നടത്തുകയുണ്ടായി.

അക്ഷര വീട്​
സമൂഹത്തിൽ ഏറെ വിജയങ്ങൾ കൊണ്ടുവന്ന പലരും വ്യക്തിതലത്തിൽ നന്നെ അടിസ്​ഥാന ആവശ്യങ്ങൾപോലും സ്വന്തമായി നേടുന്നതിൽ  കാലിടറിപ്പോയവരാണ്​. ആകാശത്തി​​െൻറ മാത്രം തണലിൽ രാപ്പകലുകൾ താണ്ടുന്നവർ. വിധിയുടെ കനത്ത പ്രഹരത്തിൽ അടിപ്പെട്ടുപോയവർ. അശരണരായ അവർക്ക് താങ്ങും തണലുമേകാൻ  മലയാളത്തിലെ 51 അക്ഷരങ്ങളെ പ്രതിനിധാനം ചെയ്യുന്ന 51 വീടുകളൊരുക്കുന്ന ‘അക്ഷരവീട്’ പദ്ധതിക്ക്​ തുടക്കമിട്ടു. ഇതിനകം 15 വീടുകൾ പൂർത്തിയാക്കി കൈമാറി. ബാക്കി നിർമാണത്തി​​​െൻറ വിവിധ ഘട്ടങ്ങളിലാണ്​. കായികം, സിനിമ, സാഹിത്യം, സാമൂഹിക സേവനം തുടങ്ങി വിവിധ രംഗങ്ങളിലെ അർഹരായവർക്കാണ്​ വീടുകൾ നൽകിയത്​.

മാധ്യമം ഹെൽത്ത്​ കെയർ ട്രസ്​റ്റ്​
മാധ്യമപ്രവർത്തനത്തോടൊപ്പം ജീവകാരുണ്യപ്രവർത്തനവും ഒരുമിച്ചുകൊണ്ടുപോകാമെന്നതിന്​ ഉദാത്തമാതൃകയാണ്​ ആതുരസേവാരംഗത്ത്​ മാധ്യമം തുടക്കമിട്ട മാധ്യമം ഹെൽത്ത്​ കെയർ ട്രസ്​റ്റ്. 2001ൽ ആരംഭിച്ച ഇൗ സംരംഭത്തിലേക്ക്​ പൊതുജനത്തി​ൽനിന്നും ഫണ്ടു സ്വീകരിക്കുന്നതിനു പുറമെ മാധ്യമം ജീവനക്കാരും നിശ്ചിത തുക മാസം തോറും നൽകിവരുന്നു. ചെലവേറിയ ചികിത്സക്ക്​ വഴികാണാതെ നിരാശയുടെ പടുകുഴിയിൽ നട്ടംതിരിഞ്ഞിരുന്ന മാരകരോഗം ബാധിച്ച ആയിരക്കണക്കിന്​ പാവപ്പെട്ടവരുടെ ആശ്വാസമാണീ പദ്ധതി. ഏഴു കോടിയോളം ചെലവഴിച്ച ട്രസ്​റ്റ്​​​ പതിനായിരത്തിലധികം രോഗികൾക്ക്​ സഹായം നൽകി.

ഗൾഫ്​ മാധ്യമം
പുറത്തിറങ്ങിയദിനം മുതൽ മലയാളികൾ ധാരാളമുള്ള ഗൾഫ്​ രാജ്യങ്ങളിൽ ഏറെ പ്രചാരം നേടിയ മാധ്യമം വൈകുന്നേരങ്ങളിലോ ഒരു ദിവസം വൈകിയോ മാത്രമാണ്​ വായനക്കാരിലെത്തിയിരുന്നത്​. എന്നാൽ, ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ ദിനപത്രം വിദേശമണ്ണിൽനിന്ന്​ പുറത്തിറങ്ങുക എന്ന അത്ഭുതം മാധ്യമത്തിലൂടെ സംഭവിച്ചു. വി.കെ. ഹംസ അബ്ബാസ്​ ചീഫ്​ എഡിറ്ററായി 1999 ഏപ്രിൽ 16ന്​ ബഹ്​റൈനിൽനിന്ന്​ ‘ഗൾഫ്​ മാധ്യമം’ പുറത്തിറങ്ങി. തുടർന്നങ്ങോട്ട്​ വൻ കുതിച്ചുചാട്ടമാണ്​ പത്രം നടത്തിയത്​. ജി.സി.സിയിൽ പ്രചാരത്തിൽ ഒന്നാംനിരയിലുള്ള  ‘ഗൾഫ്​ മാധ്യമം’ നിലവിൽ സൗദി അറേബ്യ (റിയാദ്​, ജിദ്ദ, ദമാം), യു.എ.ഇ, ബഹ്​റൈൻ, ഖത്തർ, കുവൈത്ത്​​, ഒമാൻ എന്നീ ജി.സി.സി രാജ്യങ്ങളിൽ നിന്ന്​ പുറത്തിറങ്ങുന്ന ഏക ഇന്ത്യൻ പത്രമാണ്​.

മാധ്യമം ആഴ്​ചപ്പതിപ്പ്​
മലയാളത്തിലെ ആനുകാലിക പത്രപ്രവർത്തനത്തിൽ പുതിയ വായന സംസ്കാരം പ്രദാനംചെയ്​ത്​ മാധ്യമം ആഴ്​ചപ്പതിപ്പ്​ 1998 ഫെബ്രുവരി 19ന്​ പിറവിയെടുത്തു. സാഹിത്യം, ആഴത്തിലുള്ള രാഷ്​ട്രീയ വിശകലനങ്ങൾ, പരിസ്​ഥിതി, ദലിത്​ -ആദിവാസി രാഷ്​ട്രീയം, സാമൂഹിക തിന്മകളിലിടപെട്ടുള്ള ‘എക്​സിക്ലൂസിവ്​’ അന്വേഷണ റിപ്പോർട്ട​ുകൾ തുടങ്ങി പത്രപ്രവർത്തന രംഗത്തെ ആക്​ടിവിസമുഖമാണ്​ മാധ്യമം ആഴ്​ചപ്പതിപ്പിനുള്ളത്​. 
മൂന്നാർ അനധികൃത വനഭൂമികൈയേറ്റം, പട്ടിണിമൂലം ആദിവാസികൾ വൃക്ക വിൽക്കുന്നത്​, നക്​സൽ വർഗീസി​​​െൻറ കൊലപാതകം തുടങ്ങി കേരളത്തെ പിടിച്ചുകുലുക്കിയ നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ ആഴ്​ചപ്പതിപ്പിലൂടെയാണ്​ ലോകമറിഞ്ഞത്​.

കുടുംബം മാസിക
പരിചിത വനിത മാസികകളുടെ  പൊതുവായ ഉള്ളടക്ക​േമാ കച്ചവടതാൽപര്യത്തോടെയുള്ള വിലകുറഞ്ഞ ഗോസിപ്പുകളോ പരിഗണിക്കാതെയാണ്​ 2015 നവംബർ മുതൽ മാധ്യമം ‘കുടുംബം’ മാസംതോറും പുറത്തിറങ്ങുന്നത്​. മലയാളത്തിലെ പ്രമുഖ കുടുംബമാസികകളിലൊന്നായി കുടുംബം മാസിക മാറിക്കഴിഞ്ഞു.

മാധ്യമം ഓൺലൈൻ
അനുനിമിഷം മാറുന്ന കാലത്തി​​​െൻറ വേഗത്തിനൊപ്പം വാർത്തയും വിജ്​ഞാനവും വിശേഷവും വായനക്കാരിലെത്തിക്കാൻ 2013 മാർച്ച്​ 15നാണ്​ മാധ്യമം ഓൺലൈൻ എഡിഷൻ-madhyamam.com-ആരംഭിക്കുന്നത്​. ഇന്ന്​ കേരളത്തിനകത്തും പുറത്തുമുള്ള മലയാളികൾക്കിടയിൽ ഏറ്റവുമധികം താൽപര്യത്തോടെ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു മാധ്യമത്തി​​​െൻറ ഓൺലൈൻ പതിപ്പ്​. ഫേസ്​ബുക്ക്​, ട്വിറ്റർ, ഇൻസ്​റ്റഗ്രാം, ഹ​േലാ, ഷെയർചാറ്റ്​ തുടങ്ങി സമൂഹ മാധ്യമ പ്ലാറ്റ്​​േഫാമുകളിലെല്ലാം സജീവ സാന്നിധ്യമാണ്​ മാധ്യമം ഓൺലൈൻ. ​

മാധ്യമം വാർഷികപ്പതിപ്പ്​
മികച്ച എഴുത്തുകാരുടെ കവിതകൾ, കഥകൾ, നോവലുകൾ, പ്രശസ്​തരുടെ അഭിമുഖങ്ങൾ, പ്രമുഖരെ ഉൾപ്പെടുത്തി കാലിക വിഷയങ്ങളിലു​ള്ള ചർച്ച എല്ലാം ഉൾപ്പെട്ടുള്ള സാഹിത്യാഘോഷമാണ്​ മാധ്യമം വാർഷികപ്പതിപ്പ്​. 
മറ്റു ആനുകാലികങ്ങൾ

ഗൃഹം
ഇഷ്​ടത്തിനൊത്ത വീട്​ യാഥാർഥ്യമാക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ആശ്രയിക്കാവുന്ന നിലവാരമൊത്ത വിശേഷാൽപ്പതിപ്പാണ്​ മാധ്യമം ഗൃഹം. ചെലവ്​കുറഞ്ഞ വീട്​ നിർമിതി മുതൽ അത്യാധുനിക നിർമാണ രീതി, പരമ്പരാഗത ക്ലാസിക്കൽ മാതൃകകൾ ഉൾപ്പെടെ നിർമാണത്തി​​​െൻറ എല്ലാ വശങ്ങളും വിശദമായി വിവരിക്കുന്ന മാഗസിനാണിത്​. ​അറിയപ്പെടുന്ന ആർക്കിടെക്​റ്റുകൾ, എൻജിനീയർമാർ, ഡിസൈനർമാർ, വീട്​ നിർമാതാക്കൾ എന്നിവരുടെ  പങ്കാളിത്തത്തോടെയാണ്​ ഇത്​ തയാറാക്കുന്നത്​.

ആരോഗ്യ
വിവിധ രോഗങ്ങളുടെ പിടിയിലമർന്ന മലയാളിയുടെ ആരോഗ്യസംരക്ഷണത്തിന്​ പരിപൂർണ പരിഹാരമെന്നോണം മാധ്യമം വർഷം തോറു പ്രസിദ്ധീകരിക്കുന്ന മാഗസിനാണ്​ മാധ്യമം കുടുംബം ആരോഗ്യ. രോഗങ്ങൾ, ചികിത്സ, ഡോക്​ടർമാർ, ആശുപപത്രികൾ എല്ലാം വിശദമായി പ്രതിപാദിക്കുന്ന സമ്പൂർണ ആരോഗ്യ ഗൈഡ്​.

രുചി
നാട്ടിലെയും മറുനാട്ടിലെയും ഭക്ഷണ വൈവിധ്യങ്ങൾ, രുചിഭേദങ്ങൾ, പാചക രീതികളുൾപ്പെടെ ഭക്ഷണപ്രിയരെ തൃപ്​തിപ്പെടുത്തുന്ന ചേരുവകളോടെ വൾഷംതോറും മാധ്യമം പുറത്തിറക്കുന്നതാണ്​​ രുചി മാഗസിൻ.

വിദ്യ
വിദ്യാർഥികൾക്ക്​  തുടർപഠനത്തിനും ഉന്നത വിദ്യാഭ്യാസം നേടാനും സമഗ്ര വഴികാട്ടിയാണ്​ മാധ്യമം വർഷംതോറും പുറത്തിറക്കുന്ന ‘വിദ്യ’ ഉന്നത വിദ്യാഭ്യാസ ഗൈഡ്​.

മീഡിയവൺ
അച്ചടി​, ഡിജിറ്റൽ മാധ്യമങ്ങളോടൊപ്പം മാധ്യമം കുടുംബത്തിൽ നിന്ന്​ മീഡിയവൺ എന്ന വാർത്ത ചാനലും പിറവിയെടുത്തു. 2013 ​െഫബ്രുവരി 10ന്​ ഒൗദ്യോഗികമായി സംപ്രേഷണം തുടങ്ങിയ  ഇൗ ചാനലി​​​െൻറ സ്​ഥാനം ഇന്ന്​ മലയാളത്തിലെ ഏറ്റവുമധികം പ്രേക്ഷകരുള്ള മുഖ്യധാരാ ചാനലുകൾക്കൊപ്പമോ അതിനു മുകളിലോ ആണ്​.

Tags:    
News Summary - madhyamam 33 years anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.