സേവസന്നദ്ധതയുടെ അടയാളപ്പെടുത്തലുകൾ
text_fields1993ൽ വലിയൊരു പ്രകൃതി ദുരന്തത്തിന് രാജ്യം സാക്ഷിയായി. മഹാരാഷ്ട്രയിലെ ലാത്തൂർ, ഉസ്മാനാബാദ് എന്നീ പ്രദേശങ്ങളെ കീഴ്മേൽമറിച്ച വൻ ഭൂമികുലുക്കം. പതിനായിരത്തിലധികം ആളുകളാണ് അതിൽ മരിച്ചത്. കിടപ്പാടം നഷ്ടപ്പെട്ട ആയിരക്കണക്കിനാളുകൾ. അവരുടെ കണ്ണീരൊപ്പാൻ മാധ്യമം നടത്തിയ കാമ്പയിനിലൂടെ ലക്ഷങ്ങൾ സ്വരൂപിച്ചു. സുരക്ഷിതമായ വീടുകളും സ്കൂളുകളും മാധ്യമം നിർമിച്ചുനൽകി.
2001ൽ പതിമൂവായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ ആൾനാശം സംഭവിച്ച ഗുജറാത്തിലെ ഭുജിലുണ്ടായ ഭൂമി കുലുക്കത്തിലും സമാന പുനരധിവാസ പ്രവർത്തനം മാധ്യമം നടത്തുകയുണ്ടായി.
അക്ഷര വീട്
സമൂഹത്തിൽ ഏറെ വിജയങ്ങൾ കൊണ്ടുവന്ന പലരും വ്യക്തിതലത്തിൽ നന്നെ അടിസ്ഥാന ആവശ്യങ്ങൾപോലും സ്വന്തമായി നേടുന്നതിൽ കാലിടറിപ്പോയവരാണ്. ആകാശത്തിെൻറ മാത്രം തണലിൽ രാപ്പകലുകൾ താണ്ടുന്നവർ. വിധിയുടെ കനത്ത പ്രഹരത്തിൽ അടിപ്പെട്ടുപോയവർ. അശരണരായ അവർക്ക് താങ്ങും തണലുമേകാൻ മലയാളത്തിലെ 51 അക്ഷരങ്ങളെ പ്രതിനിധാനം ചെയ്യുന്ന 51 വീടുകളൊരുക്കുന്ന ‘അക്ഷരവീട്’ പദ്ധതിക്ക് തുടക്കമിട്ടു. ഇതിനകം 15 വീടുകൾ പൂർത്തിയാക്കി കൈമാറി. ബാക്കി നിർമാണത്തിെൻറ വിവിധ ഘട്ടങ്ങളിലാണ്. കായികം, സിനിമ, സാഹിത്യം, സാമൂഹിക സേവനം തുടങ്ങി വിവിധ രംഗങ്ങളിലെ അർഹരായവർക്കാണ് വീടുകൾ നൽകിയത്.
മാധ്യമം ഹെൽത്ത് കെയർ ട്രസ്റ്റ്
മാധ്യമപ്രവർത്തനത്തോടൊപ്പം ജീവകാരുണ്യപ്രവർത്തനവും ഒരുമിച്ചുകൊണ്ടുപോകാമെന്നതിന് ഉദാത്തമാതൃകയാണ് ആതുരസേവാരംഗത്ത് മാധ്യമം തുടക്കമിട്ട മാധ്യമം ഹെൽത്ത് കെയർ ട്രസ്റ്റ്. 2001ൽ ആരംഭിച്ച ഇൗ സംരംഭത്തിലേക്ക് പൊതുജനത്തിൽനിന്നും ഫണ്ടു സ്വീകരിക്കുന്നതിനു പുറമെ മാധ്യമം ജീവനക്കാരും നിശ്ചിത തുക മാസം തോറും നൽകിവരുന്നു. ചെലവേറിയ ചികിത്സക്ക് വഴികാണാതെ നിരാശയുടെ പടുകുഴിയിൽ നട്ടംതിരിഞ്ഞിരുന്ന മാരകരോഗം ബാധിച്ച ആയിരക്കണക്കിന് പാവപ്പെട്ടവരുടെ ആശ്വാസമാണീ പദ്ധതി. ഏഴു കോടിയോളം ചെലവഴിച്ച ട്രസ്റ്റ് പതിനായിരത്തിലധികം രോഗികൾക്ക് സഹായം നൽകി.
ഗൾഫ് മാധ്യമം
പുറത്തിറങ്ങിയദിനം മുതൽ മലയാളികൾ ധാരാളമുള്ള ഗൾഫ് രാജ്യങ്ങളിൽ ഏറെ പ്രചാരം നേടിയ മാധ്യമം വൈകുന്നേരങ്ങളിലോ ഒരു ദിവസം വൈകിയോ മാത്രമാണ് വായനക്കാരിലെത്തിയിരുന്നത്. എന്നാൽ, ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ ദിനപത്രം വിദേശമണ്ണിൽനിന്ന് പുറത്തിറങ്ങുക എന്ന അത്ഭുതം മാധ്യമത്തിലൂടെ സംഭവിച്ചു. വി.കെ. ഹംസ അബ്ബാസ് ചീഫ് എഡിറ്ററായി 1999 ഏപ്രിൽ 16ന് ബഹ്റൈനിൽനിന്ന് ‘ഗൾഫ് മാധ്യമം’ പുറത്തിറങ്ങി. തുടർന്നങ്ങോട്ട് വൻ കുതിച്ചുചാട്ടമാണ് പത്രം നടത്തിയത്. ജി.സി.സിയിൽ പ്രചാരത്തിൽ ഒന്നാംനിരയിലുള്ള ‘ഗൾഫ് മാധ്യമം’ നിലവിൽ സൗദി അറേബ്യ (റിയാദ്, ജിദ്ദ, ദമാം), യു.എ.ഇ, ബഹ്റൈൻ, ഖത്തർ, കുവൈത്ത്, ഒമാൻ എന്നീ ജി.സി.സി രാജ്യങ്ങളിൽ നിന്ന് പുറത്തിറങ്ങുന്ന ഏക ഇന്ത്യൻ പത്രമാണ്.
മാധ്യമം ആഴ്ചപ്പതിപ്പ്
മലയാളത്തിലെ ആനുകാലിക പത്രപ്രവർത്തനത്തിൽ പുതിയ വായന സംസ്കാരം പ്രദാനംചെയ്ത് മാധ്യമം ആഴ്ചപ്പതിപ്പ് 1998 ഫെബ്രുവരി 19ന് പിറവിയെടുത്തു. സാഹിത്യം, ആഴത്തിലുള്ള രാഷ്ട്രീയ വിശകലനങ്ങൾ, പരിസ്ഥിതി, ദലിത് -ആദിവാസി രാഷ്ട്രീയം, സാമൂഹിക തിന്മകളിലിടപെട്ടുള്ള ‘എക്സിക്ലൂസിവ്’ അന്വേഷണ റിപ്പോർട്ടുകൾ തുടങ്ങി പത്രപ്രവർത്തന രംഗത്തെ ആക്ടിവിസമുഖമാണ് മാധ്യമം ആഴ്ചപ്പതിപ്പിനുള്ളത്.
മൂന്നാർ അനധികൃത വനഭൂമികൈയേറ്റം, പട്ടിണിമൂലം ആദിവാസികൾ വൃക്ക വിൽക്കുന്നത്, നക്സൽ വർഗീസിെൻറ കൊലപാതകം തുടങ്ങി കേരളത്തെ പിടിച്ചുകുലുക്കിയ നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ ആഴ്ചപ്പതിപ്പിലൂടെയാണ് ലോകമറിഞ്ഞത്.
കുടുംബം മാസിക
പരിചിത വനിത മാസികകളുടെ പൊതുവായ ഉള്ളടക്കേമാ കച്ചവടതാൽപര്യത്തോടെയുള്ള വിലകുറഞ്ഞ ഗോസിപ്പുകളോ പരിഗണിക്കാതെയാണ് 2015 നവംബർ മുതൽ മാധ്യമം ‘കുടുംബം’ മാസംതോറും പുറത്തിറങ്ങുന്നത്. മലയാളത്തിലെ പ്രമുഖ കുടുംബമാസികകളിലൊന്നായി കുടുംബം മാസിക മാറിക്കഴിഞ്ഞു.
മാധ്യമം ഓൺലൈൻ
അനുനിമിഷം മാറുന്ന കാലത്തിെൻറ വേഗത്തിനൊപ്പം വാർത്തയും വിജ്ഞാനവും വിശേഷവും വായനക്കാരിലെത്തിക്കാൻ 2013 മാർച്ച് 15നാണ് മാധ്യമം ഓൺലൈൻ എഡിഷൻ-madhyamam.com-ആരംഭിക്കുന്നത്. ഇന്ന് കേരളത്തിനകത്തും പുറത്തുമുള്ള മലയാളികൾക്കിടയിൽ ഏറ്റവുമധികം താൽപര്യത്തോടെ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു മാധ്യമത്തിെൻറ ഓൺലൈൻ പതിപ്പ്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഹേലാ, ഷെയർചാറ്റ് തുടങ്ങി സമൂഹ മാധ്യമ പ്ലാറ്റ്േഫാമുകളിലെല്ലാം സജീവ സാന്നിധ്യമാണ് മാധ്യമം ഓൺലൈൻ.
മാധ്യമം വാർഷികപ്പതിപ്പ്
മികച്ച എഴുത്തുകാരുടെ കവിതകൾ, കഥകൾ, നോവലുകൾ, പ്രശസ്തരുടെ അഭിമുഖങ്ങൾ, പ്രമുഖരെ ഉൾപ്പെടുത്തി കാലിക വിഷയങ്ങളിലുള്ള ചർച്ച എല്ലാം ഉൾപ്പെട്ടുള്ള സാഹിത്യാഘോഷമാണ് മാധ്യമം വാർഷികപ്പതിപ്പ്.
മറ്റു ആനുകാലികങ്ങൾ
ഗൃഹം
ഇഷ്ടത്തിനൊത്ത വീട് യാഥാർഥ്യമാക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ആശ്രയിക്കാവുന്ന നിലവാരമൊത്ത വിശേഷാൽപ്പതിപ്പാണ് മാധ്യമം ഗൃഹം. ചെലവ്കുറഞ്ഞ വീട് നിർമിതി മുതൽ അത്യാധുനിക നിർമാണ രീതി, പരമ്പരാഗത ക്ലാസിക്കൽ മാതൃകകൾ ഉൾപ്പെടെ നിർമാണത്തിെൻറ എല്ലാ വശങ്ങളും വിശദമായി വിവരിക്കുന്ന മാഗസിനാണിത്. അറിയപ്പെടുന്ന ആർക്കിടെക്റ്റുകൾ, എൻജിനീയർമാർ, ഡിസൈനർമാർ, വീട് നിർമാതാക്കൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഇത് തയാറാക്കുന്നത്.
ആരോഗ്യ
വിവിധ രോഗങ്ങളുടെ പിടിയിലമർന്ന മലയാളിയുടെ ആരോഗ്യസംരക്ഷണത്തിന് പരിപൂർണ പരിഹാരമെന്നോണം മാധ്യമം വർഷം തോറു പ്രസിദ്ധീകരിക്കുന്ന മാഗസിനാണ് മാധ്യമം കുടുംബം ആരോഗ്യ. രോഗങ്ങൾ, ചികിത്സ, ഡോക്ടർമാർ, ആശുപപത്രികൾ എല്ലാം വിശദമായി പ്രതിപാദിക്കുന്ന സമ്പൂർണ ആരോഗ്യ ഗൈഡ്.
രുചി
നാട്ടിലെയും മറുനാട്ടിലെയും ഭക്ഷണ വൈവിധ്യങ്ങൾ, രുചിഭേദങ്ങൾ, പാചക രീതികളുൾപ്പെടെ ഭക്ഷണപ്രിയരെ തൃപ്തിപ്പെടുത്തുന്ന ചേരുവകളോടെ വൾഷംതോറും മാധ്യമം പുറത്തിറക്കുന്നതാണ് രുചി മാഗസിൻ.
വിദ്യ
വിദ്യാർഥികൾക്ക് തുടർപഠനത്തിനും ഉന്നത വിദ്യാഭ്യാസം നേടാനും സമഗ്ര വഴികാട്ടിയാണ് മാധ്യമം വർഷംതോറും പുറത്തിറക്കുന്ന ‘വിദ്യ’ ഉന്നത വിദ്യാഭ്യാസ ഗൈഡ്.
മീഡിയവൺ
അച്ചടി, ഡിജിറ്റൽ മാധ്യമങ്ങളോടൊപ്പം മാധ്യമം കുടുംബത്തിൽ നിന്ന് മീഡിയവൺ എന്ന വാർത്ത ചാനലും പിറവിയെടുത്തു. 2013 െഫബ്രുവരി 10ന് ഒൗദ്യോഗികമായി സംപ്രേഷണം തുടങ്ങിയ ഇൗ ചാനലിെൻറ സ്ഥാനം ഇന്ന് മലയാളത്തിലെ ഏറ്റവുമധികം പ്രേക്ഷകരുള്ള മുഖ്യധാരാ ചാനലുകൾക്കൊപ്പമോ അതിനു മുകളിലോ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.