ആക്ഷേപ ​ബി​ന്ദു

പ്ര​തിപ​ക്ഷ​ത്തി​ന് 'ഡി​പ്ലോ​മാ​റ്റി​ക്​ റി​ലേ​ഷ​ൻ​സ്​' ​അഥവാ, ന​യ​ത​ന്ത്ര ബ​ന്ധം ​വ​ല്ലതുമ​റി​യു​മോ? ആയിരുന്നെങ്കിൽ ഉ​ന്ന​ത​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു രാ​ജി​വെ​ക്ക​ണ​മെ​ന്ന്​ അവർ ആ​വ​ശ്യ​പ്പെ​ടുമായിരുന്നോ? മ​ന്ത്രി എന്ന ഒരു ബിന്ദുവിൽ ഒത​ുങ്ങുന്നില്ല മാഡത്തി​െൻറ ഉത്തരവാദിത്ത ഭാരം. സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ മൊത്തം പ്രോ ​ചാ​ൻ​സ​ല​ർ​കൂ​ടി​യാ​ണ്; മ​ന്ത്രി​യോ​ളം ഭാ​രി​ച്ച പ​ണി. ആ കൃത്യനിർവഹണത്തിൽ മേ​ല​ധി​കാ​രി​യാ​യ ചാ​ൻ​സ​ല​റു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ടത്താതെ കഴിയില്ല. അതു നേ​രി​േ​ട്ടാ ഫോ​ണി​ലൂ​ടെ​യോ ഒൗ​ദ്യോ​ഗി​ക രേ​ഖ​ക​ൾ ​വ​ഴി​യോ ഒ​ക്കെ​യാ​കാം. അതിനു തു​ര​ങ്കം വെ​ക്കു​ക​യാ​ണ്​ പ്ര​തി​പ​ക്ഷം.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യെ മി​ക​വി​െ​ൻ​റ കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ വൈ​സ്​ ചാ​ൻ​സ​ല​ർ ഡോ. ​ഗോ​പി​നാ​ഥ്​ ര​വീ​ന്ദ്ര​ന്​ പ്രാ​യം 60 ക​ഴി​ഞ്ഞെ​ങ്കി​ലും ഒ​ര​വ​സ​രം​കൂ​ടി ന​ൽ​ക​ണ​മെ​​േന്ന ചാ​ൻ​സ​ല​റോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു​ള്ളൂ. അ​ത്ര എ​ളു​പ്പ​ത്തി​ൽ ന​ട​ക്കു​ന്ന പ​ണി​യ​ല്ലെ​ന്ന​റി​യാ​വു​ന്ന​തി​നാ​ൽ കാ​ര്യ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നു​ള്ള ഉ​പാ​യ​വും ഉ​പ​ദേ​ശി​ച്ചു. സെർ​ച്​ ക​മ്മി​റ്റി പോലുള്ള മാമൂലൊക്കെ ഒഴിവാക്കി, പട്ടിക വായിച്ച്​ മേലാവിൽ കൺഫ്യൂഷനാവേണ്ട എന്നു ക​രുതി ഗോ​പി​നാ​ഥ​ൻ സാറി​െൻറ പേരുമാത്രം കുറിച്ചുനൽകി; അ​ത്രേയുള്ളൂ. ​അതിനാണിപ്പോൾ പ്ര​തി​പ​ക്ഷം യു.​ജി.​സി ച​ട്ട​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ല ന​ട​പ​ടി​ക്ര​മ​മെ​ന്നു​മൊ​ക്കെ പ​റ​ഞ്ഞ്​ കോ​ട​തി കയറുന്നത്​. അകമ്പടിയായി മ​ന്ത്രി​യു​ടെ രാ​ജി എന്ന മുറവിളിയും.

പദവികൾ മുൾക്കിരീടവും കുരിശുമൊക്കെയാണെന്ന്​ വിനയത്തി​െൻറ ഭംഗിവാക്കു പലരും പറയാറുണ്ട്​. എന്നാൽ, ബിന്ദുവി​െൻറ കാര്യത്തിൽ അതു വിനതന്നെയാണ്. പ്രോ ​ചാ​ൻ​സ​ല​ർ പ​ദ​വി​യു​ടെ പേ​രി​ലാ​ണല്ലോ ഇ​പ്പോ​ഴ​ത്തെ പു​കി​ല്. മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ ത​െൻറ ജോലിയായ 'പ്ര​ഫ​സ​ർ' പ​ദ​വിയും അപവദിക്കപ്പെട്ടു. തൃശൂർ കേ​ര​ള വ​ർ​മ കോ​ള​ജി​ൽ പ​ഠി​പ്പി​ക്കു​ന്ന കാ​ലം​തൊ​േ​ട്ട കു​ട്ടി​ക​ൾ വി​ളി​ച്ചു​പോ​ന്ന പേരാണ്​. പി​ന്നീ​ട്​ തൃ​ശൂരിൽ മേ​യ​റാ​യ​പ്പോ​ൾ നാ​ട്ടു​കാ​ർ​ക്കും 'പ്ര​ഫ​സ​റാ'​യി. സ്​​നേ​ഹ​ത്തോ​ടെ ആളുകൾ വിളിക്കു​േമ്പാൾ അതി​െൻറ യു.​ജി.​സി ഔചിത്യം ഒ​ന്നും ആ​ലോ​ചി​ച്ചി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ്​ പോ​സ്​​റ്റ​റു​ക​ളി​ലും ബാ​ല​റ്റി​ലു​മെ​ല്ലാം പ്ര​ഫ​സ​ർ ബിന്ദുവാ​യി​രു​ന്നു.

മ​ന്ത്രി​യുടെ സ​ത്യ​പ്ര​തി​ജ്ഞ ചടങ്ങിലും പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്​ തഥൈവ. അ​പ്പോ​ഴാ​ണ്​ എ​തി​ർ​സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന തോ​മ​സ്​ ഉ​ണ്ണി​യാ​ട​ൻ യു.​ജി.​സി ച​ട്ടം പ​ര​തി​യ​ത്. ച​ട്ട​വി​രു​ദ്ധ​മാ​യി പ്ര​ഫ​സ​ർ പ​ട്ടം സ്വ​യം എ​ടു​ത്ത​ണി​ഞ്ഞു​വെ​ന്നാ​യി. ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​തെ​ന്നു​വ​രെ പ​റ​ഞ്ഞു. അ​തോ​ടെ ആ പദവി ഊരിയെറി​ഞ്ഞു വി​വാ​ദം ഒ​ഴി​വാ​ക്കി. അതുപോലെയങ്ങ്​ കളയാവുന്നതല്ല പ്രോ ​ചാ​ൻ​സ​ല​ർ പ​ദ​ം. ഗ​വ​ർ​ണ​ർ​ക്ക്​ ചാ​ൻ​സ​ല​ർ പ​ട്ടം ന​ൽ​കി​യ​തു​പോ​ലെ, ച​ട്ട പ്ര​കാ​രം സം​സ്ഥാ​ന ഭ​ര​ണ​കൂ​ടം ക​ൽ​പി​ച്ചുന​ൽ​കി​യതാണ്​. ചാ​ൻ​സ​ല​റു​ടെ അ​ഭാ​വ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം പ്രോ ​ചാ​ൻ​സ​ല​ർ​ക്കാ​ണ്. എന്നാൽ, മു​ഴു​വ​ൻ സ​മ​യ​വും കാ​ര്യ​ങ്ങ​ൾ നോ​ക്കാ​ൻ ചാ​ൻ​സ​ല​റു​ണ്ടാ​യാൽ പിന്നെ വി.​സി നി​യ​മ​ന​ങ്ങ​ളിലടക്കം അ​വ​സാ​ന​വാക്ക്​ അവിടെ നിന്നു പറയും. അപ്പോൾ പിന്നെ ഒരു അലങ്കാരപദവിത​െന്ന.

ആ നിലമറന്നതിനാണിപ്പോൾ പണികിട്ടിയത്​​. അ​ക്കാ​ദ​മി​ക്​ രം​ഗ​ത്ത്​ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യെ നെ​റു​ക​യി​ലെ​ത്തി​ച്ച മ​ഹാ​നായ ഡോ. ​ഗോ​പി​നാ​ഥ്​ ര​വീ​ന്ദ്രനെ പാർട്ടി അഭീഷ്​ടം മനസ്സിലാക്കി ഒരു വട്ടംകൂടി നിയമിക്കാനാവശ്യപ്പെട്ടു കത്തുകൊടുത്തതാണിപ്പോൾ തിരിഞ്ഞുകുത്തിയിരിക്കുന്നത്​. ക​ത്ത്​ ഗ​വ​ർ​ണ​ർ ച​വ​റ്റു​കു​ട്ട​യി​ലെറിഞ്ഞൊ​ന്നുമി​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷം കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ​േഡാ.​ കെ.​എം. സീ​തി​യെ ഒ​ഴി​വാ​ക്കാ​ൻ ക​ളി​ച്ച പോലെ വെച്ചുതാമസിപ്പിച്ചതുമില്ല. സ​ർ​ക്കാ​റി​െ​ൻ​റ​യും മ​ന്ത്രി​യു​ടെ​യും ഇം​ഗി​തമ​നു​സ​രി​ച്ച്​ ഗോ​പി​നാ​ഥ​ൻ എന്ന ഒറ്റയാനുവേണ്ടി ഒപ്പിട്ടു. ഇത്തവണ കൊടിപൊക്കിയത്​ സർവകലാശാല സെ​ന​റ്റി​ലെ ചി​ല അം​ഗ​ങ്ങളാണ്​. അവർ വി.​സി​ക്കു പ്രായപരിധി കഴിഞ്ഞെന്ന ആരോപണത്തിനു ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റു​ം ​​പൊക്കിപ്പിടിച്ച്​ ഹൈ​കോ​ട​തി​യി​ലെ​ത്തി. ഏ​താ​ണ്ട്​ അ​തേ​സ​മ​യ​ത്തു​ത​ന്നെ ചാ​ൻ​സ​ല​റും വെ​ടി​പൊ​ട്ടി​ച്ചു-സ​ർ​ക്കാ​റി​െ​ൻ​റ​യും ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​യു​ടെ​യും സ​മ്മ​ർദ​ത്തി​ന​ടി​പ്പെ​ട്ടാ​ണ്​ താ​ൻ വി.​സി നി​യ​മ​നം അം​ഗീ​ക​രി​ച്ച​തെ​ന്ന്​! അ​ടു​ത്ത ദി​വ​സം ക​ത്തു​കൂ​ടി പു​റ​ത്താ​യ​തോ​ടെ കാ​ര്യ​ങ്ങ​ൾ കൈവിട്ടു. ​വെ​റും പാ​ർ​ട്ടി​നി​യ​മ​ന​മ​ല്ല, സം​ഗ​തി സ്വ​ജ​ന​പ​ക്ഷ​പാ​ത​മാ​ണെ​ന്നും അ​തി​നാ​ൽ സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​ന​മാ​ണെ​ന്നും രമേശ്​ ചെ​ന്നി​ത്ത​ല​ക്ക്​ നി​യ​മോ​പ​ദേ​ശം കി​ട്ടി.

തൊ​ട്ട​ടു​ത്ത നി​മി​ഷം, അ​ദ്ദേ​ഹം ലോ​കാ​യു​ക്ത​യി​ലേ​ക്ക്​ കു​തി​ച്ചു. ബ​ന്ധു​നി​യ​മ​ന​ത്തി​ൽ കെ.​ടി. ജ​ലീ​ലി​നെ കു​ടു​ക്കി​യ​തും ലോ​കാ​യു​ക്ത​യാ​യി​രു​ന്ന​ല്ലോ. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്ന ജ​ലീ​ലി​െ​ൻ​റ അ​തേ ഗ​തി​യാ​കു​മോ ബി​ന്ദു​വി​നു​മെ​ന്നാ​ണ്​ ഇ​നി അ​റി​യേ​ണ്ട​ത്. ബി​ന്ദു​വി​ന്​ 'ഡി​പ്ലോ​മ​സി'​യി​ൽ പി​ഴ​ച്ചു. മ​റു​വ​ശ​ത്ത്​ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​നെ ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ച​ത്​ കേ​ന്ദ്ര​സ​ർ​ക്കാ​റാ​ണ്. അതിനാൽ കൂറ്​ ചോദിക്കേണ്ട കാര്യമില്ല. അദ്ദേഹത്തോട്​ കളിക്കു​േമ്പാൾ ഭയം വേണ്ടെങ്കിലും ജാ​ഗ്രത വേണ്ടിയിരുന്നു. ത​ൽ​ക്കാ​ലം പ്ര​തി​പ​ക്ഷ​ത്തി​നും മാ​ധ്യ​മ​ങ്ങ​ൾ​ക്കും മു​ന്നി​ൽ 'ഡി​പ്ലോ​മ​സി' എ​ന്നൊ​ക്കെ പ​റ​യാ​മെ​ങ്കി​ലും, െപാ​തു​വി​ൽ പാ​ളി​യ മ​ട്ടാ​ണ്. ഡോ.​ ഗോ​പി​നാ​ഥി​െ​ൻ​റ പു​ന​ർ​നി​യ​മ​നം ഹൈ​കോ​ട​തി ശ​രി​വെ​ച്ചു​വെ​ന്ന​തു​ മാ​ത്ര​മാണ്​ ഏ​ക ആ​ശ്വാ​സം. പ​ക്ഷേ, ഫ​യ​ലി​പ്പോ​ൾ ഡി​വി​ഷ​ൻ ബെ​ഞ്ചി​​ലാ​ണ്. അ​വി​ടെ ജ​ഡ്​​ജി​മാ​ർ മ​റി​ച്ചു​ചി​ന്തി​ച്ചാ​ൽ കു​ഴ​ഞ്ഞ​തു​ത​ന്നെ.

ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ ജ​ന​പ്ര​തി​നി​ധി​യാ​ണ്. മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന വ​നി​ത. ഒന്നാമൂഴത്തിൽ മ​ന്ത്രി​പ​ദ​വിയും ഒത്തുകിട്ടി. സ​ഖാ​വ്​ വി​ജ​യ​രാ​ഘ​വ​െ​ൻ​റ ജീവിതസഖിയായതി​െൻറ സുകൃതമെന്നു പറയുന്നവർക്കു മരുന്നില്ല. അത്രയും അസൂയക്കു വകയുള്ളതാണ്​ പ്രവർത്തനപാരമ്പര്യം. ജ​നി​ച്ചു​വീ​ണ​തേ പാ​ർ​ട്ടി​യ​ു​ടെ മ​ടി​ത്ത​ട്ടി​ലേ​ക്കാ​ണെ​ന്ന്​ പ​റ​ഞ്ഞാ​ൽ തെ​റ്റി​ല്ല. പി​താ​വ്​ രാ​ധാ​കൃ​ഷ്​​ണ​ൻ അ​​​വി​​​ഭ​​​ക്ത ക​​​മ്യൂ​​​ണി​​​സ്​​​​റ്റ്​ പാ​​​ർ​​​ട്ടി​യു​ടെ തൃ​​​ശൂർ ജി​​​ല്ല കൗ​​ൺസിൽ അം​​​ഗ​​​മാ​യി​രു​ന്നു. മ​​​ണ​​​ലൂ​ർ ഗ​​​വ. ഹൈ​​​സ്​​​കൂ​​​ൾ പ്ര​​​ധാ​​​നാ​​​ധ്യാ​​​പി​​​ക​​​യാ​​​യി​​​രു​​​ന്ന കെ.​​​കെ. ശാ​​​ന്ത​​​കു​​​മാ​​​രി​യാ​ണ്​ മാ​താ​വ്. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ഗ​​​വ. ഗേ​​​ൾസ്​ ഹൈ​​​സ്​​​കൂൾ മു​​​ത​​​ൽ ഡൽഹി ജെ.​​​എ​​​ൻ.​​​യു വ​​​രെ നീ​ണ്ട പ​ഠ​നകാ​ലം മു​ഴു​ക്കെ, എ​സ്.​എ​ഫ്​.​െ​എ​യു​ടെ മു​ന്ന​ണി​യി​ലു​ണ്ടാ​യി​രു​ന്നു.

ഇം​ഗ്ലീ​ഷ്​ സാ​ഹി​ത്യ​ത്തി​ൽ എം.​ഫി​ലും പിഎ​ച്ച്​​.ഡി​യും നേ​ടി. പ​ഠ​ന​ശേ​ഷം അ​ധ്യാ​പ​ന​ത്തി​ലും രാ​ഷ്​​ട്രീ​യ​ത്തി​ലും ഒ​രു​പോ​ലെ തി​ള​ങ്ങി. യൂ​നി​വേ​ഴ്​​സി​റ്റി സെ​ന​റ്റി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. സി.​​​പി.​​​എം തൃ​​​ശൂ​ർ ജി​​​ല്ല ക​​​മ്മി​​​റ്റി അം​​​ഗ​​​വും അ​​​ഖി​​​ലേ​​​ന്ത്യ ജ​​​നാ​​​ധി​​​പ​​​ത്യ മ​​​ഹി​​​ള അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കേ​​​ന്ദ്ര എ​​​ക്​​​​സി​​​ക്യൂ​​​ട്ടി​​​വ്​ അം​​​ഗ​​​വു​​​മാ​​യി. ഇ​ക്കാ​ല​ത്തു​ത​ന്നെ, തൃ​ശൂ​ർ കേ​ര​ള വ​ർ​മ കോ​ള​ജി​ൽ അ​ധ്യാ​പി​ക​യു​മാ​യി. കോ​ള​ജി​ൽ പ്രി​ൻ​സി​പ്പൽ ഇ​ൻ ചാ​ർ​ജ്​ ആ​യി​രി​ക്കെ തെ​ര​ഞ്ഞെ​ടു​പ്പ്​ ഗോ​ദ​യി​ലേ​ക്ക്​. ആദ്യ അങ്കത്തിൽ ആ​റാ​യി​ര​ത്തോ​ളം വോ​ട്ടി​െ​ൻ​റ ഭൂ​രി​പ​ക്ഷ​ത്തി​ൽ നി​യ​മ​സ​ഭ​യി​ലെ​ത്തി​. സാ​മൂ​ഹി​ക നീ​തി മ​ന്ത്രി​കൂ​ടി​യാ​ണ്. ​െലെം​ഗി​ക ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പ്ര​തീ​ക്ഷ​യേ​കു​ന്ന ഒ​േ​ട്ട​റെ പ​ദ്ധ​തി​ക​ളാ​വി​ഷ്​​ക​രി​ച്ചി​ട്ടു​ണ്ട്​; ഇപ്പോൾ സംസ്ഥാനത്തെ കാമ്പസുകളെ ​െജ​ൻ​ഡ​ർ ന്യൂ​ട്ര​ലാ​ക്കാനുള്ള അക്ഷീണയത്​നത്തിലാണ്​. എ​ന്നാൽ, വി.സി നിയമന വിഷയത്തിൽ അത്ര ന്യൂട്രലായില്ല എന്ന ആക്ഷേപബിന്ദുവിലാണിപ്പോൾ മന്ത്രി.

Tags:    
News Summary - madhyamangalile vyakthi about higher education minister r bindhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.