നേ​​താ​​ക്ക​​ൾ​​ക്കും മ​​തേ​​ത​​ര​​ത്വ​​ത്തി​​നും നി​​ല​​നി​​ൽ​​പി​​ന്റെ പോ​​രാ​​ട്ടം

ശി​​വ​​സേ​​ന​​യി​​ലെ​​യും എ​​ൻ.​​സി.​​പി​​യി​​ലെ​​യും പി​​ള​​ർ​​പ്പു​​ക​​ൾ​​ക്കു​​ശേ​​ഷം മ​​ഹാ​​രാ​​ഷ്ട്ര നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്ക് ന​​ട​​ക്കു​​ന്ന ആ​​ദ്യ നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് ഇ​​നി ആ​​ഴ്ച​​ക​​ളു​​ടെ ദൂ​​രം മാ​​ത്രം. മു​​ഖ്യ​​മ​​ന്ത്രി ഏ​​ക​​നാ​​ഥ് ഷി​​ൻ​​ഡെ​​യു​​ടെ ശി​​വ​​സേ​​ന​​യും ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി അ​​ജി​​ത് പ​​വാ​​റി​​ന്റെ എ​​ൻ.​​സി.​​പി​​യും ബി.​​ജെ​​പി.​​യും ചേ​​ർ​​ന്ന ഭ​​ര​​ണ​​മു​​ന്ന​​ണി​​യാ​​യ മ​​ഹാ​​യു​​ത്തി ഇ​​ക്ക​​ഴി​​ഞ്ഞ ലോ​​ക്സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ക​​ന​​ത്ത പ്ര​​ഹ​​ര​​മാ​​ണ് ഏ​​റ്റു​​വാ​​ങ്ങി​​യ​​ത്. ...

ശി​​വ​​സേ​​ന​​യി​​ലെ​​യും എ​​ൻ.​​സി.​​പി​​യി​​ലെ​​യും പി​​ള​​ർ​​പ്പു​​ക​​ൾ​​ക്കു​​ശേ​​ഷം മ​​ഹാ​​രാ​​ഷ്ട്ര നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്ക് ന​​ട​​ക്കു​​ന്ന ആ​​ദ്യ നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് ഇ​​നി ആ​​ഴ്ച​​ക​​ളു​​ടെ ദൂ​​രം മാ​​ത്രം. മു​​ഖ്യ​​മ​​ന്ത്രി ഏ​​ക​​നാ​​ഥ് ഷി​​ൻ​​ഡെ​​യു​​ടെ ശി​​വ​​സേ​​ന​​യും ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി അ​​ജി​​ത് പ​​വാ​​റി​​ന്റെ എ​​ൻ.​​സി.​​പി​​യും ബി.​​ജെ​​പി.​​യും ചേ​​ർ​​ന്ന ഭ​​ര​​ണ​​മു​​ന്ന​​ണി​​യാ​​യ മ​​ഹാ​​യു​​ത്തി ഇ​​ക്ക​​ഴി​​ഞ്ഞ ലോ​​ക്സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ക​​ന​​ത്ത പ്ര​​ഹ​​ര​​മാ​​ണ് ഏ​​റ്റു​​വാ​​ങ്ങി​​യ​​ത്. ദ​​ലി​​ത്, മു​​സ്‍ലിം, മ​​റാ​​ത്ത തു​​ട​​ങ്ങി​​യ വി​​ഭാ​​ഗ​​ങ്ങ​​ൾ ഒ​​ന്ന​​ട​​ങ്കം ഉ​​ദ്ധ​​വ് ശി​​വ​​സേ​​ന​​യും ശ​​ര​​ദ് പ​​വാ​​ർ എ​​ൻ.​​സി.​​പി​​യും കോ​​ൺ​​ഗ്ര​​സും അ​​ട​​ങ്ങു​​ന്ന പ്ര​​തി​​പ​​ക്ഷ മു​​ന്ന​​ണി​​യാ​​യ മ​​ഹാ വി​​കാ​​സ് അ​​ഘാ​​ഡി​​യെ (എം.​​വി.​​എ) പി​​ന്തു​​ണ​​ക്കു​​ക​​യാ​​യി​​രു​​ന്നു. കോ​​ൺ​​ഗ്ര​​സി​​ലേ​​ക്ക് തി​​രി​​ച്ചു​​വ​​ന്ന സ്വ​​ത​​ന്ത്ര​​ൻ ഉ​​ൾ​​പ്പെ​​ടെ 31 സീ​​റ്റു​​ക​​ൾ എം.​​വി.​​എ നേ​​ടി​​യ​​പ്പോ​​ൾ മ​​ഹാ​​യു​​ത്തി 17 സീ​​റ്റു​​ക​​ളി​​ലൊ​​തു​​ങ്ങി. എ​​ങ്കി​​ലും 0.2 ശ​​ത​​മാ​​നം വോ​​ട്ടി​​ന്റെ വ്യ​​ത്യാ​​സ​​മേ ഇ​​രു​​മു​​ന്ന​​ണി​​ക​​ളും ത​​മ്മി​​ലു​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ.

എം.വി.എ​ നേതാക്കളായ നാനാ പടോലെ, ശരദ് പവാർ, ഉദ്ധവ് താ​ക്കറെ

ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ ത​​ക​​ർ​​ച്ച ആ​​വ​​ർ​​ത്തി​​ക്ക​​പ്പെ​​ടാ​​തി​​രി​​ക്കാ​​ൻ അ​​വ​​സാ​​ന അ​​ട​​വെ​​ന്നോ​​ണം തൊ​​ഴി​​ലി​​ല്ലാ​​ത്ത വ​​നി​​ത​​ക​​ൾ​​ക്ക് പ്ര​​തി​​മാ​​സം 1500 രൂ​​പ ന​​ൽ​​കു​​ന്ന മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ല​​ഡ്കി ബെ​​ഹ​​ൻ യോ​​ജ​​ന ഉ​​ൾ​​പ്പെ​​ടെ ഒ​​രു കൂ​​ട്ടം ജ​​ന​​പ്രി​​യ പ​​ദ്ധ​​തി​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട് മ​​ഹാ​​യു​​ത്തി. ഖ​​ജ​​നാ​​വി​​ന് താ​​ങ്ങാ​​നാ​​വാ​​ത്ത സാ​​മ്പ​​ത്തി​​ക ബാ​​ധ്യ​​ത​​ക​​ളു​​ണ്ടാ​​ക്കു​​മെ​​ന്ന അ​​ജി​​ത് പ​​വാ​​റി​​ന്റെ മു​​ന്ന​​റി​​യി​​പ്പു​​ക​​ൾ അ​​വ​​ഗ​​ണി​​ച്ചാ​​ണ് ഈ ​​പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ൾ.

വി​​വി​​ധ സ​​മു​​ദാ​​യ​​ങ്ങ​​ളെ ആ​​ക​​ർ​​ഷി​​ക്കാ​​നു​​ള്ള പ​​ദ്ധ​​തി​​ക​​ളാ​​ണ് മ​​റ്റൊ​​രു തു​​റു​​പ്പു​​ചീ​​ട്ട്. എ​​ന്നാ​​ൽ, മ​​റാ​​ത്ത​​ക​​ൾ​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ സം​​വ​​ര​​ണ​​വും അ​​തേ​​ത്തു​​ട​​ർ​​ന്ന് ഉ​​രു​​ത്തി​​രി​​ഞ്ഞ സാ​​മൂ​​ഹി​​ക സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട ഭ​​ര​​ണ​​മു​​ന്ന​​ണി​​യെ ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ൾ എ​​ത്ര​​ക​​ണ്ട് വി​​ശ്വ​​സി​​ക്കും എ​​ന്ന് ഉ​​റ​​പ്പി​​ക്കാ​​നാ​​വി​​ല്ല. മൊ​​ത്ത സം​​വ​​ര​​ണം 50 ശ​​ത​​മാ​​ന​​ത്തി​​ൽ ക​​വി​​യ​​രു​​തെ​​ന്ന​​ത് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ തി​​രു​​ത്തി​​യാ​​ല​​ല്ലാ​​തെ, മ​​റാ​​ത്ത സം​​വ​​ര​​ണം നി​​യ​​മ​​പ​​ര​​മാ​​യി നി​​ല​​നി​​ർ​​ത്താ​​നാ​​വി​​ല്ല. മ​​റാ​​ത്ത​​ക​​ൾ​​ക്ക് കു​​ൺ​​ഭി ജാ​​തി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ന​​ൽ​​കി ഒ.​​ബി.​​സി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ മു​​ഖ്യ​​മ​​ന്ത്രി ഏ​​ക്നാ​​ഥ് ഷി​​ൻ​​ഡെ​​യു​​ടെ ഏ​​ക​​പ​​ക്ഷീ​​യ ന​​യം പ്ര​​തി​​സ​​ന്ധി കൂ​​ട്ടു​​ക​​യാ​​ണ് ചെ​​യ്ത​​ത്. ഒ.​​ബി.​​സി​​ക​​ൾ മു​​ഖ്യ വോ​​ട്ടു​​ബാ​​ങ്കാ​​യ ബി.​​ജെ.​​പി​​ക്ക് അ​​തൊ​​രി​​ക്ക​​ലും അം​​ഗീ​​ക​​രി​​ക്കാ​​നാ​​വി​​ല്ല. അ​​ജി​​ത് പ​​ക്ഷ മ​​ന്ത്രി​​യും സം​​സ്ഥാ​​ന​​ത്തെ പ്ര​​മു​​ഖ ഒ.​​ബി.​​സി നേ​​താ​​വു​​മാ​​യ ഛഗ​​ൻ ഭു​​ജ്ബ​​ലി​​നെ ഇ​​റ​​ക്കി ബി.​​ജെ.​​പി ആ ​​നീ​​ക്കം അ​​ട്ടി​​മ​​റി​​ച്ചു. ബ്രാ​​ഹ്മ​​ണ സ​​മു​​ദാ​​യ​​ക്കാ​​ര​​നാ​​യ ഉ​​പ മു​​ഖ്യ​​മ​​ന്ത്രി ദേ​​വേ​​ന്ദ്ര ഫ​​ഡ്നാ​​വി​​സ് ആ​​ണ് ഇ​​തി​​നു പി​​ന്നി​​ലെ​​ന്ന് മ​​റാ​​ത്ത​​ക​​ൾ വി​​ശ്വ​​സി​​ച്ചു.

മ​​റാ​​ത്ത സ​​മ​​രം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​തി​​ൽ​​പി​​ന്നെ സം​​സ്ഥാ​​ന​​ത്തെ സാ​​മൂ​​ഹി​​ക, സാ​​മു​​ദാ​​യി​​ക സ​​മ​​വാ​​ക്യ​​ങ്ങ​​ളി​​ലും സാ​​ര​​മാ​​യ മാ​​റ്റ​​മു​​ണ്ടാ​​യി. മ​​റാ​​ത്ത് വാ​​ഡ​​യി​​ൽ മ​​റാ​​ത്ത​​ക​​ളും മ​​റ്റു വി​​ഭാ​​ഗ​​ക്കാ​​രും പ​​ര​​സ്പ​​രം സ​​ഹ​​ക​​രി​​ക്കാ​​താ​​യി. ആ​​ട്ടി​​ട​​യ​​ന്മാ​​രു​​ടെ സ​​മു​​ദാ​​യ​​മാ​​യ ധ​​ൻ​​ഗാ​​റു​​ക​​ള​​ട​​ക്കം വി​​വി​​ധ സ​​മൂ​​ഹ​​ങ്ങ​​ളും സം​​വ​​ര​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ട് രം​​ഗ​​ത്തി​​റ​​ങ്ങി​​യ​​തോ​​ടെ അ​​വ​​രെ പ്രീ​​ണി​​പ്പി​​ക്കാ​​നാ​​യി അ​​മ്പ​​ത് കോ​​ടി രൂ​​പ വീ​​തം മൂ​​ല​​ധ​​നം നീ​​ക്കി​​വെ​​ച്ച് പ​​തി​​നേ​​ഴോ​​ളം കോ​​ർ​​പ​​റേ​​ഷ​​നു​​ക​​ൾ​​ക്ക് മ​​ഹാ​​യു​​ത്തി രൂ​​പം ന​​ൽ​​കി. സം​​സ്ഥാ​​ന​​ത്ത് 12 ശ​​ത​​മാ​​നം വ​​രു​​ന്ന ദ​​ലി​​തു​​ക​​ളെ ല​​ക്ഷ്യ​​മി​​ട്ട് പ​​ട്ടി​​ക​​ജാ​​തി​​യി​​ൽ ഉ​​പ​​ജാ​​തി ഉ​​ണ്ടാ​​ക്കു​​മെ​​ന്ന ച​​ർ​​ച്ച​​ക്ക് തു​​ട​​ക്ക​​മി​​ട്ടു. മ​​ദ്​​​റ​​സ ന​​വീ​​ക​​ര​​ണ പ​​ദ്ധ​​തി പ്ര​​കാ​​രം ര​​ജി​​സ്റ്റ​​ർ ചെ​​യ്ത മ​​ദ്​​​റ​​സ​​ക​​ളി​​ലെ അ​​ധ്യാ​​പ​​ക​​രു​​ടെ ശ​​മ്പ​​ളം മൂ​​ന്നി​​ര​​ട്ടി​​യാ​​ക്കി ഉ​​യ​​ർ​​ത്തി​​യും മു​​സ്‍ലിം​​ക​​ളെ വി​​ദ്യാ​​ഭ്യാ​​സ, ക​​ച്ച​​വ​​ട മേ​​ഖ​​ല​​യി​​ൽ സാ​​മ്പ​​ത്തി​​ക​​മാ​​യി സ​​ഹാ​​യി​​ക്കു​​ന്ന മൗ​​ലാ​​ന ആ​​സാ​​ദ് ഫി​​നാ​​ൻ​​ഷ്യ​​ൽ കോ​​ർ​​പ​​റേ​​ഷ​​ന്റെ മൂ​​ല​​ധ​​നം അ​​റു​​ന്നൂ​​റ് കോ​​ടി​​യി​​ൽ നി​​ന്ന് ആ​​യി​​രം കോ​​ടി​​യാ​​യി ഉ​​യ​​ർ​​ത്തി​​യും ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളി​​ലും മ​​ഹാ​​യു​​ത്തി പ്ര​​തീ​​ക്ഷ​​യൂ​​ന്നു​​ന്നു. മ​​ത വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നു പു​​റ​​മേ ബൗ​​ദ്ധി​​ക വി​​ഷ​​യ​​ങ്ങ​​ളും ഭാ​​ഷ​​ക​​ളും പ​​ഠി​​പ്പി​​ക്കു​​ന്ന ര​​ജി​​സ്ട്രേ​​ഡ് മ​​ദ്​​​റ​​സ​​ക​​ളി​​ലെ പ്രൈ​​മ​​റി അ​​ധ്യാ​​പ​​ക​​രു​​ടെ മാ​​സ ശ​​മ്പ​​ളം ആ​​റാ​​യി​​രം രൂ​​പ​​യി​​ൽ നി​​ന്ന് പ​​തി​​നാ​​റാ​​യി​​രം രൂ​​പ​​യാ​​യും സെ​​ക്ക​​ൻ​​ഡ​​റി അ​​ധ്യാ​​പ​​ക​​ർ​​ക്ക് എ​​ട്ടാ​​യി​​രം രൂ​​പ​​യി​​ൽ നി​​ന്ന് പ​​തി​​നെ​​ട്ടാ​​യി​​രം രൂ​​പ​​യാ​​യു​​മാ​​ണ് ഉ​​യ​​ർ​​ത്തി​​യ​​ത്. സം​​വ​​ര​​ണ​​യോ​​ഗ്യ​​ത​​ക്കു​​ള്ള നോ​​ൺ ക്രീ​​മി​​ലെ​​യ​​ർ പ​​രി​​ധി എ​​ട്ട് ല​​ക്ഷ​​ത്തി​​ൽ നി​​ന്നും പ​​തി​​ന​​ഞ്ച് ല​​ക്ഷ​​മാ​​ക്കി മാ​​റ്റാ​​ൻ കേ​​ന്ദ്ര​​ത്തി​​നോ​​ട് ശി​​പാ​​ർ​​ശ ചെ​​യ്ത് ഒ.​​ബി.​​സി​​ക​​ളെ​​യും ആ​​ക​​ർ​​ഷി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്നു.

ഭ​​ര​​ണ​​ഘ​​ട​​ന​​യെ ര​​ക്ഷി​​ക്കു​​ക എ​​ന്ന മു​​ദ്രാ​​വാ​​ക്യ​​മു​​യ​​ർ​​ത്തി ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ര​​ക്ഷ​​നേ​​ടി​​യ എം.​​വി.​​എ സം​​സ്ഥാ​​ന​​ത്തി​​ന്റെ ന​​ഷ്ട​​പ്പെ​​ട്ട ആ​​ത്മാ​​ഭി​​മാ​​നം വീ​​ണ്ടെ​​ടു​​ക്കു​​ക എ​​ന്ന മു​​ദ്രാ​​വാ​​ക്യ​​വു​​മാ​​യാ​​ണ് ജ​​ന​​ങ്ങ​​ളി​​ലേ​​ക്ക് ഇ​​റ​​ങ്ങു​​ന്ന​​ത്. ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ വോ​​ട്ടു ക​​ണ​​ക്ക് പ​​രി​​ശോ​​ധി​​ച്ചാ​​ൽ പ​​തി​​ന​​ഞ്ചു ശ​​ത​​മാ​​നം വീ​​തം ദ​​ലി​​ത് വോ​​ട്ട​​ർ​​മാ​​രു​​ള്ള 88 അ​​സം​​ബ്ലി മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ 51 ലും ​​എം.​​വി.​​എ​​യാ​​ണ് മു​​ന്നി​​ലെ​​ന്നു കാ​​ണാം. മു​​സ്‍ലിം ഭൂ​​രി​​പ​​ക്ഷ പ്ര​​ദേ​​ശ​​ത്തെ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും ഇ​​തു​​ത​​ന്നെ അ​​വ​​സ്ഥ. രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ ജോ​​ഡോ യാ​​ത്ര​​ക​​ളും ഉ​​ദ്ധ​​വ് താ​​ക്ക​​റ​​യി​​ലു​​ള്ള അ​​വ​​രി​​ലെ വി​​ശ്വാ​​സ​​വു​​മാ​​ണ് ഇ​​തി​​നു പി​​ന്നി​​ലെ പ്ര​​ധാ​​ന കാ​​ര​​ണം. കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ൾ ഏ​​ത് സ​​മ​​യ​​വും കാ​​ലു​​മാ​​റി​​പ്പോ​​കു​​മെ​​ന്ന ആ​​ശ​​ങ്ക നി​​ല​​നി​​ൽ​​ക്കു​​ന്നി​​ട​​ത്ത്​ ഉ​​ദ്ധ​​വ് വി​​ശ്വാ​​സം നേ​​ടു​​ന്നു.​​ഉ​​ദ്ധ​​വി​​ന്റെ വ​​ലി​​യ പി​​ന്തു​​ണ​​യോ​​ടെ ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 14 സീ​​റ്റ് നേ​​ടി​​യ കോ​​ൺ​​ഗ്ര​​സ് വ​​ല്യേ​​ട്ട​​ൻ ക​​ളി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​ത് ഈ​​ഗോ പോ​​രി​​ന് വ​​ഴി​​യൊ​​രു​​ക്കി. ഒ​​ടു​​വി​​ൽ ശ​​ര​​ദ് പ​​വാ​​ർ ഇ​​ട​​പെ​​ട്ടാ​​ണ് പ്ര​​ശ്നം മ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

ഉ​​ദ്ധ​​വി​​നും പ​​വാ​​റി​​നും ത​​ങ്ങ​​ളു​​ടെ രാ​​ഷ്ട്രീ​​യ പാ​​ര​​മ്പ​​ര്യം വീ​​ണു​​പോ​​കാ​​തെ ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ക്കാ​​നു​​ള്ള പോ​​രാ​​ട്ട​​മാ​​ണ് ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്. ഷി​​ൻ​​ഡെ​​ക്കും അ​​ജി​​ത് പ​​വാ​​റി​​നും രാ​​ഷ്ട്രീ​​യ നി​​ല​​നി​​ൽ​​പാ​​ണ് പ്ര​​ശ്നം. ബി.​​ജെ.​​പി​​ക്കാ​​വ​​ട്ടെ ഏ​​തു വി​​ധേ​​ന​​യും ഭ​​ര​​ണ​​ത്തി​​ൽ തി​​രി​​ച്ചു​​വ​​രു​​ക​​യും വേ​​ണം. സ​​മു​​ദാ​​യ​​ങ്ങ​​ൾ ഭി​​ന്നി​​ച്ചു പോ​​യ കാ​​ല​​ത്തെ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ആ​​ര് ജ​​യി​​ക്കു​​മെ​​ന്ന് പ്ര​​വ​​ചി​​ക്കു​​ക എ​​ളു​​പ്പ​​മ​​ല്ല. പ്ര​​തി​​പ​​ക്ഷ​​ത്തി​​ന് അ​​വ​​സ​​ര​​മു​​ണ്ടെ​​ങ്കി​​ൽ​​പ്പോ​​ലും ഘ​​ട​​ക​​ക​​ക്ഷി​​ക​​ൾ മ​​നോ​​ഭാ​​വം മാ​​റ്റി​​യി​​ല്ലെ​​ങ്കി​​ൽ ഹ​​രി​​യാ​​ന​​യി​​ൽ സം​​ഭ​​വി​​ച്ച​​ത് ആ​​വ​​ർ​​ത്തി​​ക്ക​​പ്പെ​​ടു​​മെ​​ന്ന ഭീ​​തി മ​​ത​​നി​​ര​​പേ​​ക്ഷ സ​​മൂ​​ഹ​​ത്തി​​നു​​ണ്ട്.

Tags:    
News Summary - Maharashtra Assembly Election 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 06:30 GMT