വഷളത്തത്തി​​െൻറ കൊടുമുടിയിൽ

എം.എം. മണിയെ പോലൊരു വിടുവായനെ മന്ത്രിസഭയിൽ ഇരുത്തി കേരള ജനതയെ അപമാനിക്കുകയാണ് ഇടതുസർക്കാർ ചെയ്യുന്നത്. പൊമ്പിളൈ ഒരുെമെ പ്രവർത്തകരെ അപമാനിച്ച് പരാമർശം നടത്തിയ മന്ത്രി എം.എം. മണിയുടെ നടപടിയോട് ഒരുകാരണവശാലും യോജിക്കാനാകില്ല. മണിക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളണം. തോട്ടം തൊഴിലാളികൾക്കും സ്ത്രീകൾക്കും വേണ്ടി ഇൗ വിഷയത്തിൽ കോടതി സ്വമേധയാ കേസെടുത്ത് മന്ത്രിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇങ്ങനെ ഒരു വിടുവായനെ മന്ത്രിസഭയിൽ ഇരുത്തി കേരള ജനതയെ പരിഹസിക്കാൻ ഇനി അനുവദിച്ചുകൂട. മന്ത്രി മണി രാജിെവച്ച് തോട്ടം തൊഴിലാളി സ്ത്രീകൾക്ക് മുന്നിൽ പരസ്യമായി മാപ്പ് പറയുകയാണ് വേണ്ടത്. മുഴുവൻ സ്ത്രീകൾക്കും വേണ്ടിയുള്ള ആവശ്യമാണിത്.

ദാരിദ്ര്യത്തി​െൻറയും നീതി നിഷേധത്തി​െൻറയും അങ്ങേയറ്റം കണ്ടവരാണ് മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകൾ. അതുകൊണ്ടാണ് രാഷ്ട്രീയപാർട്ടികളുടെയും ട്രേഡ് യൂനിയനുകളുടെയും പിന്തുണയില്ലാതെ അവർ നടത്തിയ സമരം ലോകത്തി​െൻറ മുഴുവൻ ബഹുമാനം പിടിച്ചുപറ്റിയത്. ഒരുതുണ്ട് ഭൂമിയില്ലാത്ത മൂന്നാറിലെ മനുഷ്യരോട് ഭൂമിക്കള്ളന്മാർക്ക് കാവൽ നിൽക്കുന്ന അധികാരികളുടെ അഹങ്കാരവും ഹുങ്കും നിറഞ്ഞ പ്രതികരണമാണ് എം.എം. മണിയുടെ വാക്കുകളിലുള്ളത്. മൂന്നാർ സമരത്തിനുശേഷം കേരളം കണ്ടിട്ടില്ലാത്ത അത്ര വലിയ സംഘടിത ശക്തിയെ ഛിന്നഭിന്നമാക്കുന്നതിന് എല്ലാ രാഷ്ട്രീയപാർട്ടികളും അവരുടെ കുതന്ത്രങ്ങൾ പ്രയോഗിക്കുകയും പെമ്പിളൈ ഒരുൈമയെ തകർക്കുകയും ചെയ്തു. അവരവരുടെ ട്രേഡ് യൂനിയനുകളിലേക്ക് ഭീഷണിെപ്പടുത്തിയും മോഹനവാഗ്ദാനങ്ങൾ നൽകിയും സ്ത്രീകളെ മടക്കിക്കൊണ്ടുപോയി. എന്നിട്ട് എന്ത് സംഭവിച്ചുവെന്നതി​െൻറ വിവരണമാണ് ഗോമതി ഇപ്പോൾ വിളിച്ചുപറയുന്നത്. പാർട്ടിക്ക് അകത്തേക്ക് പോയതുകൊണ്ട് തനിക്കുണ്ടായ നഷ്ടം പെമ്പിളൈ ഒരുൈമയിൽ സ്ഥാനമില്ലാതായി എന്നത്.

രാഷ്ട്രീയപാർട്ടികളുടെയും ട്രേഡ് യൂനിയനുകളുടെയും തൊഴിലാളി വിരുദ്ധ നിലപാട് വീണ്ടും വീണ്ടും തിരിച്ചറിയുകയാണ് മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകൾ. പൊതുരംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകളെ മടക്കി അയക്കുന്നതിനുള്ള ആയുധമായി രാഷ്ട്രീയപാർട്ടികളിലെ പുരുഷ നേതൃത്വം എല്ലായിപ്പോഴും ഉപയോഗിക്കുന്നത് ലൈംഗികാപവാദ പ്രചാരണമാണ്. സ്വന്തം പാർട്ടിക്കകത്തും മറ്റൊരു രാഷ്ട്രീയ പാർട്ടിക്കകത്തും പൊതുരംഗത്തും പ്രശ്നങ്ങൾ ഉയർത്തുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന സ്ത്രീകളെ അടിച്ചൊതുക്കാൻ ഇപ്പോഴും വളിച്ചുപുളിച്ച സദാചാര അപവാദ കഥകൾ കൊണ്ട് നടക്കുന്നവരാണ് ആൺ അധികാരികൾ എന്ന് ഒരിക്കൽക്കൂടി മണിയുടെ വാക്കുകളിൽ തെളിയിക്കപ്പെടുന്നു. ഇവരെക്കാളൊക്കെ സ്ത്രീകൾ എത്രയോ അധികം മുന്നോട്ടുപോയിട്ടുണ്ട്. ഇത് മനസ്സിലാക്കാനുള്ള കഴിവുപോലും അവർക്കില്ല.

എം.എം. മണിയോട് തോറ്റുകൊടുക്കാനുള്ളവരല്ല മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകൾ. പ്രബുദ്ധരായ കേരള ജനതയെ ‘ഭരിക്കുന്നതിന്’ മന്ത്രിക്കസേരകളിലേക്ക് വരുന്നവർക്ക് നിലവാരമുള്ള ഭാഷയെങ്കിലും ഉണ്ടായിരിക്കണമെന്ന് ജനം ഉറപ്പിച്ച് പറയേണ്ടിയിരിക്കുന്നു. ആഭാസമായ ശരീരഭാഷയും നിലവാരം കുറഞ്ഞ പദപ്രയോഗങ്ങളും ധിക്കാരം കലർന്ന വെല്ലുവിളികളും അശ്ലീലച്ചുവയുള്ള ദ്വയാർഥപ്രയോഗവുമാണ് മന്ത്രി മണിയുടെ ഭാഷാപരമായ സംഭാവന. ഇടതുസർക്കാറിന് ഇതൊരു വിഷയമേ അല്ല. മാധ്യമങ്ങളാകെട്ട മണിയാശാൻ, മണിയാശാൻ എന്ന് വിളിച്ച് ആ പ്രയോഗങ്ങളെ താലോലിച്ച് വിടുകയാണ് പതിവ്. മണിയോട് ചോദിച്ചിട്ട് വേണം മൂന്നാറിലെ ഭൂമി കൈയേറ്റ കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന മുഖ്യമന്ത്രിയുടെ തീർപ്പ് ഉണ്ടായതോടുകൂടിയാണ് വഷളത്തത്തി​െൻറ കൊടുമുടിയിൽ കയറിനിന്ന് മണി മുഖ്യമന്ത്രിയുടെ പിൻബലത്തോടെ തോട്ടം തൊഴിലാളി സ്ത്രീകളെ അപമാനിച്ചത്.

ഭൂമി കൈയേറ്റം തടയാൻ ആത്മാർഥമായ പരിശ്രമം ഇതുവരെ ഇടതു-വലത് സർക്കാറുകളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എന്തെങ്കിലും ഒരു തൊടുന്യായം പറഞ്ഞ് ജനവികാരം ഇളക്കിവിട്ട് ഒഴിപ്പിക്കൽ നടപടികൾ മരവിപ്പിക്കുകയെന്ന തന്ത്രം ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ഭരണത്തിൽ ഇരിക്കുന്നവർക്കും അല്ലാത്തവർക്കുമായി എന്തുമാത്രം ഭൂമി ഇടപാടുകൾ ബിനാമി വകയിൽ ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ചക്കരക്കുടത്തിൽ ൈകയിട്ടതുപോലെയാണ് ഭൂമി കൈയേറ്റത്തി​െൻറ കാര്യത്തിൽ എല്ലാവരും. അതുകൊണ്ടുതന്നെ സത്യസന്ധമായ ഒരു ഒഴിപ്പിക്കൽ പ്രക്രിയ ഇവർക്കാർക്കും അനുവദിക്കാനുള്ള ചങ്കൂറ്റം ഉണ്ടാകില്ല.
തയാറാക്കിയത്: ബിജു ചന്ദ്രശേഖർ

 

 


ഞങ്ങൾ പിന്മാറില്ല
ഗോമതി അഗസ്റ്റിൻ  (പൊമ്പിളൈ ഒരുമൈ നേതാവ്)

പെൺകളൈപ്പറ്റി പറയാൻ എം.എം. മണിക്ക് എന്താണ് അധികാരം? പെണ്ണുങ്ങളുടെ വോട്ടുവാങ്ങി വിജയിച്ചിട്ട് ഉലകത്തിലെ മുഴുവന്‍ പെണ്ണുങ്ങളെയും അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുന്നു. കുടിയും കൂത്താട്ടവുമാണോ പൊമ്പിളൈ ഒരുൈമയില്‍ നടന്നത്. ബോണസിനും കൂലിക്കുംവേണ്ടിയാണ് ഞങ്ങൾ സമരത്തിനെത്തിയത്.

തൊഴിലാളികളുടെ കുടുംബങ്ങൾക്കുവേണ്ടിയായിരുന്നു അത്. ഭക്ഷണവും വെള്ളവുംപോലും ഉപേക്ഷിച്ചാണ് ഞങ്ങൾ സമരം ചെയ്തത്. എല്ലാ പാർട്ടിക്കാരും ഞങ്ങളെ കൈയൊഴിഞ്ഞു. ഒരു പാർട്ടിയുടെയും ഒപ്പമല്ല ഞങ്ങൾ നിന്നത്. പെൺകൾ ഒത്തൊരുമയോടെ നിൽക്കുകയായിരുന്നു. പിന്നീട് ചിലർ സഹായങ്ങളുമായി എത്തി. അങ്ങനെയാണ് ഞങ്ങൾ ഭക്ഷണംപോലും കഴിച്ചുതുടങ്ങിയത്. എന്നാൽ, ചില പാർട്ടിനേതാക്കൾ ഞങ്ങളുടെ ഒത്തൊരുമയെ ഇല്ലാതാക്കാൻ ശ്രമിച്ചു. അങ്ങനെയാണ് ഞങ്ങൾ ചിതറിപ്പോയത്. പക്ഷേ, കൂടുതൽ ശക്തിയോടെ ഞങ്ങൾ തിരിച്ചുവരുകതന്നെ ചെയ്യും.

എം.എം. മണിയെ വെറുതെവിടില്ല. ടൗണില്‍ ഞങ്ങള്‍ കുത്തിയിരിക്കും. മണി വന്ന് ഞങ്ങളുടെ കാലില്‍വീണ് ക്ഷമ പറയാതെ അദ്ദേഹത്തെ വിടില്ല. കഴിഞ്ഞ ദിവസം മൂന്നാറില്‍ പൊതുയോഗം നടത്താൻ ഞങ്ങള്‍ എത്തിയെങ്കിലും പൊലീസ് സമ്മതിച്ചില്ല. തുടര്‍ന്ന് ഞങ്ങള്‍ മൂന്നാറില്‍ കുത്തിയിരുന്നു. തോട്ടംതൊഴിലാളികളായ ദലിത് പെണ്ണുങ്ങളാണ് ഞങ്ങള്‍. ദലിത് പെണ്ണുങ്ങള്‍ സംസാരിക്കാന്‍ പാടില്ലേ? ദലിത് പെണ്ണുങ്ങള്‍ പോരാടാന്‍ പാടില്ലേ? ഇതെല്ലാം കേട്ടുകൊണ്ടിരിക്കുന്ന തൊഴിലാളികളുടെ ചോര തിളക്കണം, സമരവുമായി സ്ത്രീതൊഴിലാളികള്‍ വീണ്ടും തെരുവിലിറങ്ങണം. എം.എം. മണി രാജിവെക്കാതെ വിടമാേട്ട. നടുറോഡില്‍ കുത്തിയിരുന്ന പെണ്ണുങ്ങളെ എന്തുചെയ്യുന്നതാണ് കണ്ടത്? നിങ്ങൾ നിങ്ങളുടെ പാര്‍ട്ടിയെ വളർത്താനാണോ വന്നത്? നിങ്ങൾ പാര്‍ട്ടിക്ക് അപമാനമാണ്, നിങ്ങൾ പാര്‍ട്ടിയില്‍ ഇരിക്കാന്‍ പാടില്ല. രാജിവെക്കാതെ വിടത്തില്ല, റോഡില്‍ കിടക്കും, ആരെയാണ് വേശ്യയെന്ന് വിളിച്ചത്? ഞങ്ങളുടെ രക്തം തിളക്കുകയാണ്, ഇതിനെല്ലാം മറുപടി പറയണം, ഇല്ലാതെ ഞങ്ങള്‍ പിന്മാറില്ല, തൊഴിലാളികളുടെ വോട്ട് വാങ്ങി വിജയിച്ച മന്ത്രിയുടെ പരാമര്‍ശങ്ങള്‍ ഞങ്ങളുടെ ജീവിതത്തെതന്നെ ബാധിച്ചിരിക്കുകയാണ്. സംഭവത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതുവരെ ഞങ്ങൾ മൂന്നാർ ടൗണില്‍ കുത്തിയിരിക്കും.

അനാവശ്യ അധിക്ഷേപം
പി.കെ. ശ്രീമതി ടീച്ചർ എം.പി


മന്ത്രിസ്ഥാനത്തിരിക്കുന്നയാളല്ല, സാധാരണ വ്യക്തിപോലും പറയാൻ  പാടില്ലാത്ത കാര്യങ്ങളാണ് പൊമ്പിളൈ ഒരുൈമയെക്കുറിച്ച് മന്ത്രി പരാമർശിച്ചത്. പൊമ്പിളൈ ഒരുമൈ സമരത്തെക്കുറിച്ച് പാർട്ടി വളരെ  പരിശോധനയും ചർച്ചയുമൊക്കെ നടത്തിയതാണ്. അന്നൊന്നും വരാത്ത അധിക്ഷേപം ഇപ്പോൾ അനാവശ്യമായ, പ്രസക്തമല്ലാത്ത സന്ദർഭത്തിൽ ഉയർന്നത് അങ്ങേയറ്റം തെറ്റാണ്. തീർത്തും പ്രതിഷേധാർഹമായിട്ടുള്ള പരാമർശമാണത്. താനുൾപ്പെടെയുള്ളവർ സമരത്തിന് പിന്തുണയർപ്പിച്ച് പോയതാണ്.

സംസ്കാരശൂന്യം
ജെ. മേഴ്സിക്കുട്ടി അമ്മ (ഫിഷറീസ് വകുപ്പ് മന്ത്രി)


സംസ്കാരത്തിന് ചേർന്നതല്ല എം.എം. മണിയുടെ പ്രസ്താവന. അനാവശ്യമായ പ്രസ്താവനയാണിത്. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. സമരം ചെയ്യുന്നവരെ അപമാനിക്കുന്ന രീതി ശരിയല്ല. സമരത്തിൽ ഉന്നയിക്കുന്ന വിഷയങ്ങളിൽ വ്യത്യസ്ത നിലപാടുകളുണ്ടാകാം. അതിൽ പെങ്കടുക്കുന്നവരെ മോശമായി ചിത്രീകരിക്കുന്നത് തീർത്തും ഒഴിവാക്കേണ്ടതാണ്. ഇഷ്ടമില്ലാത്തവരെ അപമാനിക്കുന്നത് ശരിയല്ല. ഇൗ വിഷയത്തിൽ ത​െൻറ നിലപാട് പറയേണ്ട വേദിയിൽ പറയും.

മാറ്റി നിർത്തണം
ലതിക സുഭാഷ് (കെ.പി.സി.സി ജനറൽ സെക്രട്ടറി)


മൂന്നാറിൽ സമരംചെയ്ത
പൊമ്പിളൈ ഒരുമക്കെതിരെ മോശമായ പരാമർശം നടത്തിയ മന്ത്രി രാജിവെക്കണം. രാജിെവക്കാത്തപക്ഷം എം.എം. മണിയെ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിൽനിന്ന് മാറ്റിനിർത്തണം. എം.എം. മണിക്കെതിരെ വനിത കമീഷന് പരാതി നൽകും. സ്ത്രീകൾക്കെതിരെ അപമാനകരമായ രീതിയിൽ പ്രസ്താവന  നടത്തിയത് ഉചിതമായില്ല. നിരന്തരമായി അപമാന പ്രസ്താവനകൾ നടത്തുന്നതിനൊപ്പം മാധ്യമപ്രവർത്തകർ, മൂന്നാറിലെ ഉദ്യോഗസ്ഥർ എന്നിവരെയും ആക്ഷേപിച്ചുകൊണ്ടിരിക്കുകയാണ് മന്ത്രി. മന്ത്രിയാണെന്ന യാഥാർഥ്യംപോലും മറന്നാണ് പ്രസ്താവനകൾ നടത്തുന്നത്.

കേരളത്തിന് അപമാനം
ഷാനിമോൾ ഉസ്മാൻ (കെ.പി.സി.സി നിർവാഹക സമിതി അംഗം)


അപകീർത്തിപരവും അപമാനകരവുമായ പരാമർശം നടത്തിയ എം.എം. മണിയെ മന്ത്രിസഭയിൽനിന്ന് മുഖ്യമന്ത്രി പുറത്താക്കണം. സ്ത്രീകളുടെ മാനത്തിന് വിലയില്ലാതാക്കുന്ന മന്ത്രി മണിയുടെ നടപടി പ്രതിഷേധാർഹവും അപലപനീയവുമാണ്. മാനത്തിനുവേണ്ടി വനിതകൾക്ക് റോഡിലിരുന്ന് സമരം ചെയ്യേണ്ടിവരുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്.

പ്രതിഷേധം സ്വാഭാവികം
ടി.എൻ. സീമ (സി.പി.എം. സംസ്ഥാനസമിതി അംഗം)


മന്ത്രി എം.എം. മണിയുടെ വാക്കുകൾ സ്ത്രീകൾക്ക് അപമാനകരമാണ്. പരോക്ഷമായി ദുസ്സൂചനകളുള്ള ഇൗ വാക്കുകളിൽ പൊതുസമൂഹത്തിൽ പ്രതിഷേധം സ്വാഭാവികമാണ്. പ്രസ്താവന മന്ത്രി പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗൗരവമായ വിഷയമെന്ന നിലയിൽ പാർട്ടി ഇത് ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്. സ്ത്രീസുരക്ഷക്ക് വലിയ പ്രാധാന്യം നൽകിയ സർക്കാറാണിത്. സർക്കാർ പ്രവർത്തനത്തി​െൻറ നല്ല ഫലം ഉണ്ടാകേണ്ടിയിരിക്കെ വിപരീതഫലം ഉണ്ടാക്കുകയാണ് ചെയ്തത്.

മന്ത്രിയെ ചികിത്സിക്കണം
ബിന്ദുകൃഷ്ണ (മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ)


മണിക്ക് മാനസിക പ്രശ്നമുണ്ടെങ്കിൽ ചികിത്സിക്കണം. സ്ത്രീകളെ അപമാനിച്ച മന്ത്രിക്കെതിരെ കേസെടുക്കണം. അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് പുറത്താക്കുകയും വേണം. സ്ത്രീ സമൂഹത്തെ ഒന്നടങ്കം അപമാനിച്ചിരിക്കുകയാണ് ഉത്തരവാദിത്തബോധത്തോടെ പെരുമാറേണ്ട ഒരു മന്ത്രി.

Tags:    
News Summary - mm mani's words about penpilai orumai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.