കേരളത്തിൽ 45 ലക്ഷത്തോളം യുവാക്കൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേരു ചേർത്ത് തൊഴിൽ കാത്തുകഴിയുന്നുണ്ട്. വർഷംതോറും ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ ഒരു ലക്ഷത്തിലേറെ കുട്ടികളും ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒന്നര ലക്ഷത്തോളം കുട്ടികളും തുടർപഠനമോ, പ്രത്യേക തൊഴിൽ നൈപുണികളോ നേടാതെ ചുറ്റുമുണ്ട്. ഉന്നതവിദ്യാഭ്യാസവും പ്രഫഷനൽ വിദ്യാഭ്യാസവും പൂർത്തിയാക്കിയ അധികപേരും അനുയോജ്യമായ തൊ ഴിൽ നേടാനാവാതെ മോഹഭംഗത്തിെൻറ പിടിയിലാണ്. അതിലേറെ കഷ്ടമാണ് അഭിരുചിയില്ലാത്ത പ്രഫഷനൽ വിദ്യാഭ്യാസ മേഖലയിൽ ചേർന്ന് കോഴ്സ് പൂർത്തിയാക്കാൻ കഴിയാതെ പാതിവഴിയിൽ ഉപേക്ഷിക്കുന്നവരുടെ അവസ്ഥ. പുത്തൻ തൊഴിൽമേഖലകളുടെ കടന്നുവരവോടെ നാട്ടിലെ കൈത്തൊഴിലുകളായ കൃഷി, മൃഗസംരക്ഷണം, കൈത്തറി, കയർ, മൺപാത്ര നിർമാണം മുതലായവ തീരെ നിറം മങ്ങിപ്പോയി. സുസ്ഥിരവും സ്വാശ്രയവുമായ വികസന സങ്കൽപത്തിനെതിരാണ് ഈ പ്രവണതകൾ. ലോകത്തെവിടെയും നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിവുള്ള മലയാളിക്ക് എന്തുകൊണ്ട് ഈ ദുരവസ്ഥ സംഭവിക്കുന്നു?
നിലവിലെ വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അന്തരമാണ് ഈ ദുരവസ്ഥയുടെ പ്രധാന കാരണം. തൊഴിൽ നൈപുണികൾ നേടാനാവാതെ പരീക്ഷയിൽ ജയിക്കാൻ കുേറ പ്രമാണങ്ങൾ ഹൃദിസ്ഥമാക്കുന്ന നിലവിലുള്ള വിദ്യാഭ്യാസ രീതിയാണ് ആദ്യം മാറ്റേണ്ടത്. തൊഴിൽ നൈപുണികൾ പൊതുവിദ്യാഭ്യാസത്തോടൊപ്പം നേടാൻ പാകത്തിൽ വിദ്യാഭ്യാസ സംവിധാനം ഉടച്ചു വാർക്കേണ്ടതുണ്ട്. സാമൂഹികസേവന രംഗത്ത് ഉണ്ടാക്കിയ നേട്ടങ്ങൾ നിലനിൽക്കത്തക്കവണ്ണം തൊഴിൽമേഖല വികസിപ്പിക്കാൻ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രവർത്തനക്ഷമമായ ജനസാന്ദ്രതയുള്ള കേരളം ആ മാനവ വിഭവശേഷി ഫലപ്രദമായി ഉപയോഗപ്പെടുത്തിയിരുന്നുവെങ്കിൽ രാജ്യത്തു തന്നെ മാതൃകയാകാവുന്ന മുന്നേറ്റം നടത്താൻ സാധിക്കുമായിരുന്നു.
സമൂഹത്തിന് അനുഗുണമായ തൊഴിൽ സംസ്കാരം സൃഷ്ടിക്കുന്നതിലും അത്തരം തൊഴിൽ നേടാനുള്ള നൈപുണികൾ വിദ്യാഭ്യാസത്തോടൊപ്പം കരഗതമാവാനുമുള്ള സംവിധാനമാണ് കേരളത്തിനാവശ്യം. ഇതോടൊപ്പം ആഗോളതലത്തിൽ തൊഴിൽരംഗത്ത് ശോഭിക്കാനുതകുന്ന രാജ്യാന്തര ഗുണമേന്മ വിദ്യാഭ്യാസരംഗത്തും ഉറപ്പാക്കേണ്ടത് സർക്കാറിെൻറ ബാധ്യതയാണ്. വിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന ഈ സുപ്രധാന ചുവടുവെപ്പാണ് നാഷനൽ സ്കിൽ ക്വാളിഫിക്കേഷൻ െഫ്രയിംവർക്ക് അഥവാ എൻ.എസ്.ക്യു.എഫ് ലക്ഷ്യമിടുന്നത്.
കേരളത്തിലെ പൊതുവിദ്യാഭ്യാസവും, തൊഴിൽ വിദ്യാഭ്യാസവും കോർത്തിണക്കുന്നതാണ് ദേശീയ നൈപുണി യോഗ്യത ചട്ടക്കൂടിെൻറ ധർമം. 2018ഓടെ കേരളം ഈ സുപ്രധാന ചുവടുമാറ്റത്തിന് ഒരുങ്ങുകയാണ്. പഠിതാവിെൻറ അറിവും തൊഴിൽ വൈദഗ്ധ്യവും അഭിരുചിയും നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സാക്ഷ്യപ്പെടുത്തി ഉയർന്ന തലത്തിലേക്ക് കയറ്റം നൽകുന്ന രീതിയാണ് എൻ.എസ്.ക്യു.എഫ്. കൂടാതെ, കുട്ടിയുടെ നൈപുണികൾക്ക് അന്താരാഷ്ട്ര നിലവാരം ഉറപ്പു വരുത്തുന്നതിനോടൊപ്പം തന്നെ പഠിതാവിന് ചലനാത്മകതയും താൽപര്യമുള്ളവർക്ക് ഉന്നത പഠനസാധ്യതയും നൽകുന്നു.
ഓരോ സ്കിൽ മേഖലയിലെയും വിദഗ്ധരുമായി ചേർന്നും അന്താരാഷ്ട്ര തലത്തിൽ നിഷ്കർഷിക്കുന്ന തൊഴിൽ വൈദഗ്ധ്യവുമായി കൂട്ടുചേർന്നും പഠിതാവിന് സ്വായത്തമാക്കേണ്ട അറിവും തൊഴിൽ നൈപുണികളും പഠനനേട്ടത്തിലൂടെ നിശ്ചയിക്കുന്നു. നാഷനൽ ഒക്യുപേഷൻ സ്റ്റാൻഡേർഡ് (എൻ.ഒ. എസ്) ആധാരമാക്കിയാണ് ഇതിെൻറ സിലബസ് തയാറാക്കുന്നത്. അങ്ങനെ ഓരോ കോ ഴ്സും പ്രത്യേക ക്വാളിഫിക്കേഷൻ പാക്കുകളായി (ക്യു.പി) കണക്കാക്കി അതിന് ഒരു പ്രത്യേക കോഡ് നമ്പർ നൽകി രാജ്യത്തും ലോ കത്തെവിടെയും അറിയപ്പെടുന്നു. അതോടൊപ്പം തന്നെ ഒരേ ഗുണനിലവാരവും ഉറപ്പുവരുത്തുന്നു.
കേന്ദ്ര സ്കിൽ െഡവലപ്മെൻറ് മന്ത്രാലയത്തിെൻറ നിയന്ത്രണത്തിലുള്ള നാഷനൽ സ്കിൽ െഡവലപ്മെൻറ് കോർപറേഷൻ (എൻ.എസ്.ഡി.സി) ആണ് ഇതിെൻറ മേൽനോട്ടം വഹിക്കുന്നത്. നാലു ലെവലുകളിലായാണ് സ്കൂൾ തലത്തിൽ തൊഴിൽ വിദ്യാഭ്യാസം ക്രമീകരിക്കുന്നത്. ലെവൽ ഒന്ന് ഒമ്പതാം ക്ലാസിൽ ആരംഭിച്ച് 12ാം ക്ലാസിലെത്തുന്ന വിദ്യാർഥി, ലെവൽ നാല് പൂർത്തിയാക്കുന്നു. ഓരോ ലെവലിലും പഠിതാവ് ആർജിക്കേണ്ട തൊഴിൽ നൈപുണികളും വ്യക്തിപരമായ നൈപുണികളും, അനുബന്ധ നൈപുണികളും പ്രത്യേകം നിർദേശിക്കുന്നുണ്ട്.
2013 ഡിസംബർ 28ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ച നോട്ടിഫിക്കേഷൻ പ്രകാരം 2018 ഡിസംബർ 27നകം എല്ലാ സംസ്ഥാനങ്ങളും എൻ.എസ്.ക്യു.എഫ് അധിഷ്ഠിത തൊഴിൽ നൈപുണി വിദ്യാഭ്യാസം നടപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. കേരളത്തിൽ നിലവിലുള്ള പാഠ്യപദ്ധതിയുമായി ഉൾചേർന്ന് അധികഭാരമില്ലാത്ത തരത്തിൽ ഇത് നടപ്പാക്കുന്നതിനെ സംബന്ധിച്ച് കരടുരേഖ സമർപ്പിക്കാൻ സ്റ്റേറ്റ് കൗൺസിൽ ഓഫ് എജുക്കേഷൻ ആൻഡ് െട്രയിനിങ് (എസ്.സി.ഇ.ആർ.ടി)യെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തൊഴിൽ നൈപുണീ വികസനവും ഭാഷാ നൈപുണീ വികസനവും ലക്ഷ്യമിട്ട് കേരള സർക്കാർ ഇപ്പോൾ നടപ്പാക്കിവരുന്ന അഡീഷനൽ സ്കിൽ അക്വിസിഷൻ േപ്രാഗ്രാം (അസാപ്) തൊഴിൽ വിദ്യാഭ്യാസരംഗത്ത് ഒരു മികച്ച കാൽവെപ്പാണ്.
ഇതിെൻറ ഭാഗമായി ഹയർ സെക്കൻഡറി തലത്തിലും, ഡിഗ്രി തലത്തിലും പഠിക്കുന്ന തിരഞ്ഞെടുത്ത വിദ്യാർഥികൾക്കായി പ്രത്യേക തൊഴിൽ മേഖലയിൽ പരിശീലനം നൽകുന്നു. അതോടൊപ്പം തന്നെ ഭാഷാനൈപുണികളും ആശയവിനിമയശേഷിയും കമ്പ്യൂട്ടർ പരിജ്ഞാനവും പരിപോഷിപ്പിക്കുന്നതിന് ഇത് വഴിയൊരുക്കുന്നു.
കേരളത്തിലെ യുവജനതയിൽ ഒരു തൊഴിൽ സംസ്കാരം വളർത്തിയെടുക്കാതെ ഇനിയും മുന്നോട്ട് പോകാനാവില്ല. പൊതുവിദ്യാഭ്യാസ രംഗത്തെ ഈ സുപ്രധാന ചുവടുമാറ്റത്തെ കേരള സമൂഹം സ്വാംശീകരിക്കണമെങ്കിൽ എല്ലാ തൊഴിലുകളും മഹത്തരമാണെന്നും ഒരു സന്തുലിത സമൂഹത്തിൽ എല്ലാ ശേഷികൾക്കും തുല്യപ്രാധാന്യമുണ്ടെന്നും മലയാളികൾ തിരിച്ചറിയണം. ഈ തരത്തിൽ മലയാളിയുടെ പഠന-തൊഴിൽ സങ്കൽപങ്ങൾ ഏറെ മാറേണ്ടിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.