കേന്ദ്ര ധനമന്ത്രി നിർമല സീതാരാമെൻറ വാർത്തസമ്മേളനത്തിൽ 20 ലക്ഷം കോടി രൂപയുടെ പാക്കേജിെൻറ ഏറ്റവും പ്രധാനഭാഗങ്ങൾ പ്രഖ്യാപിക്കുമെന്നാണ് കരുതിയതെങ്കിലും അത്തരം നിർണായക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. ഇന്നലെ പ്രഖ്യാപിക്കപ്പെട്ട 15 ഇനങ്ങളിൽ ആറെണ്ണവും എം.എസ്.എം.ഇയെക്കുറിച്ചുള്ളതായിരുന്നു. ഇൗ ആറ് നിർദേശങ്ങൾ പൊതുവിൽ ഞാൻ സ്വാഗതം ചെയ്യുന്നു. പക്ഷേ, പ്രഖ്യാപിക്കപ്പെട്ടത് നല്ലേതാ ചീത്തേയാ എന്നതല്ല, ആവശ്യത്തിന് ഉതകുന്നതാണോ എന്നതാണ് പ്രശ്നം. ഉദാഹരണത്തിന് മൂന്നു ലക്ഷം കോടി രൂപ എം.എസ്.എം.ഇകൾക്ക് നാലു വർഷത്തേക്ക് നൽകുകയും അതിൽ ഒരു വർഷത്തേക്ക് മുതലിെൻറ മൊറേട്ടാറിയം പ്രഖ്യാപിക്കുകയും െചയ്തിട്ടുണ്ട് തിരിച്ചടവിൽ. അത് സ്വാഗതാർഹമാണ്. പക്ഷേ, പ്രശ്നം അതല്ല. എം.എസ്.എം.ഇകൾക്കും കോർപറേറ്റുകൾക്കും ലോൺ കിട്ടാത്തതല്ല പ്രശ്നം. ജീവനക്കാരുടെ ശമ്പളം, കെട്ടിട വാടക, കെട്ടിക്കിടക്കുന്ന ചരക്കുകൾ വിറ്റഴിക്കൽ- ഇൗ മൂന്നു കാര്യങ്ങളാണ് അവർക്ക് കോവിഡുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ. ഇൗ മൂന്നു വിഷയത്തിലും ഒരു നിർദേശവും മൂന്നു ലക്ഷം കോടി രൂപയുടെ പദ്ധതിയിൽ ഇല്ല. മറിച്ച്, അവർക്ക് ഇൗടുകളില്ലാതെ വായ്പ കൊടുക്കാമെന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. അത് നല്ലതുതന്നെ. പക്ഷേ, അതുകൊണ്ട് കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ല. ഇത് 45 ലക്ഷം യൂനിറ്റുകൾക്ക് സഹായകരമാവും എന്നു പറയുന്നുണ്ടെങ്കിലും അതിൽ എത്രപേർക്ക് ഇൗ പുതിയ വായ്പ എടുക്കാൻ കഴിയും എന്നത് സംശയമാണ്.
രണ്ടാമതായി ധനമന്ത്രി പറഞ്ഞിരിക്കുന്നത് സബോർഡിനേറ്റ് ലോൺ എന്ന പുതിയ ആശയമാണ്. പലതരത്തിലും ബുദ്ധിമുട്ടുന്ന ഇൗ എം.എസ്.എം.ഇകൾക്കും ക്രെഡിറ്റാണ് കേന്ദ്രം കൂടുതൽ നിർദേശിക്കുന്നത്. അങ്ങനെ രണ്ടു ലക്ഷം എം.എസ്.എം.ഇ യൂനിറ്റുകൾ ഉണ്ടെന്ന് അവർ പറയുന്നു. പക്ഷേ, അവരുടെയും പ്രശ്നം കടംകിട്ടിയാൽ തീരില്ല. മൂന്നാമതു ധനമന്ത്രി പറഞ്ഞത് നല്ല രീതിയിൽ നടത്തുന്നതും അപ്ഗ്രേഡ് ചെയ്യാൻ സാധിക്കുന്നതുമായ എം.എസ്.എം.ഇ(viable MSME)കളെ കുറിച്ചാണ്. അവർക്കും കൊടുക്കുന്നത് വീണ്ടും 10,000 കോടിയുടെ വായ്പയാണ്. ഇൗ മൂന്നു പ്രോജക്ടുകളും ക്രെഡിറ്റ് അടിസ്ഥാനമായതാണ്. ഇവ മൂന്നും ഉദ്ദേശിച്ച ഫലം ഉണ്ടാക്കുമെന്ന് ഞാൻ വിചാരിക്കുന്നില്ല.
എം.എസ്.എം.ഇയുടെ നിർവചനം ഒരു പാക്കേജിെൻറ ഭാഗമായല്ല, ഗവൺമെൻറ് ഉത്തരവിെൻറ ഭാഗമായാണ് വരേണ്ടത്. ഉദാഹരണത്തിന് മൈക്രോ എം.എസ്.എം.ഇകളെ 25 ലക്ഷത്തിൽനിന്നും ഒരു കോടിയിലേക്കുവരെ മാറ്റുകയും അവർക്ക് അഞ്ചു കോടിയുടെ ടേൺ ഒാവർ ഉണ്ടെങ്കിലും അവരെ മൈക്രോ എം.എസ്.എം.ഇകളായിട്ട് കണക്കാക്കുകയും ചെയ്യുക എന്നുള്ളതാണ്. അത് നല്ല കാര്യം തന്നെ. എന്നാൽ, പ്രശ്നം പരിഹരിക്കാൻ കഴിയില്ല. അതുപോലെ 200 കോടിവരെയുള്ള സർക്കാർ പ്രൊക്യുർമെൻറുകൾക്ക് ഗ്ലോബൽ ടെണ്ടർ ഒഴിവാക്കുന്നതോടെ എം.എസ്.എം.ഇകൾക്ക് നല്ല രീതിയിൽ ഇടപെടാനും അവരുടെ ചരക്കുകൾ ഗ്ലോബൽ ഭീമൻമാരുമായി മത്സരിക്കാതെ വിറ്റഴിക്കാനും കഴിയുമെന്നത് സ്വാഗതാർഹമാണ്. മറ്റെല്ലാം ചെറിയ ചെറിയ കാര്യങ്ങളാണ്.
12 ശതമാനത്തിൽനിന്ന് 10 ശതമാനത്തിലേക്ക് തൊഴിലാളികളുടെ പി.എഫ് അടയ്ക്കുന്നത് കുറച്ചു. അതുപോലെ അവർ അടയ്ക്കുന്ന കാലാവധിയിൽ മാർച്ച്, ഏപ്രിൽ, മേയ്, ജൂൺ, ജൂെലെ, ആഗസ്റ്റ് വരെ നീട്ടിക്കൊടുത്തിട്ടുണ്ട്. തൊഴിലുടമസ്ഥർക്കും തൊഴിലാളികൾക്കും ഇപ്പോൾ അടയ്ക്കേണ്ടതില്ല. മറിച്ച് ആ അടയ്ക്കുന്ന തുക ഏതാണ്ട് 2,500 കോടി രൂപ ജീവനക്കാർക്കും ഉടമസ്ഥർക്കും വേണ്ടി ഗവൺമെൻറ് അടയ്ക്കുമെന്ന് പറഞ്ഞു. അതും നല്ല കാര്യം. അതേസമയം, പി.എഫ് 12 ശതമാനത്തിൽനിന്ന് 10 ശതമാനമായി ജീവനക്കാർക്ക് കുറച്ചതിനെ സ്വാഗതം ചെയ്യാനാവില്ല. അത് ഗവൺമെൻറ് അടയ്ക്കുന്നില്ലെങ്കിൽ പി.എഫിെൻറ ആരോഗ്യത്തെ ബാധിക്കും.
അതേപോലെ മൈക്രോ ഫിനാൻസ് ഹൗസിങ് ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷനുകൾക്ക് ലിക്വിഡിറ്റിയിലേക്കാണ് ൈപസ കൊടുക്കുന്നത്. 30,000 കോടി രൂപ. അത് വലിയൊരു തുകയാണ്. അവിടെ അപകടമുണ്ട്. നിക്ഷേപഗുണം കുറഞ്ഞ, സി ഗ്രേഡ് സ്ഥാപനങ്ങൾക്കും പണം െകാടുക്കും. അൺറേറ്റഡ് പേപ്പേഴ്സ് ഉള്ള ആളുകൾക്ക് 45,000 കോടി രൂപ കൊടുക്കുമെന്ന് പറയുേമ്പാൾ അത് ഗവൺമെൻറ് വളരെ ചിന്തിച്ച് ചെയ്യേണ്ട കാര്യമാണ്. അതിൽ വലിയ തിരിമറികളും അപകടങ്ങളും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അവിടെയും ലോൺ എടുത്തവരെ അല്ല, ലോൺ കൊടുക്കുന്നവരെയാണ് നോക്കുന്നത്. കോവിഡ് കൊണ്ട് ലോൺ എടുത്ത് കുഴഞ്ഞവരെ അഭിസംബോധന ചെയ്യുന്നില്ല. അതുപോലെ പവർ ഫിനാൻസ് കോർപറേഷനുകളോടും റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷനോടും പവർ ഉൽപാദിപ്പിക്കന കമ്പനികൾക്ക് പൈസ കൊടുക്കാൻ പറഞ്ഞിട്ടുണ്ട്. എല്ലാതരത്തിലുള്ള കരാറുകളും നീട്ടിക്കൊടുത്തു. ഭാഗികമായി പണിതീർത്തവരുടെ ബാങ്ക് ഗാരൻറികൾ കുറച്ചു. ഇെതാക്കെ നല്ല കാര്യങ്ങളാണെങ്കിലും ഇവ ഒരു പാക്കേജിൽകൂടിയല്ല, ഒരു ഗവൺമെൻറ് ഉത്തരവിൽകൂടി വരേണ്ടതാണ്.
സാധാരണക്കാർ, വാടകക്കാർ, അതുപോലെ മറ്റുള്ള ആളുകൾക്ക് ടി.ഡി.എസ് 25 ശതമാനം കുറച്ചിട്ടുണ്ട്. ഒപ്പം റീഫണ്ട് എം.എസ്.എം.ഇക്കും കോർപറേറ്റുകൾ ഒഴികെയുള്ള ചെറുകിട സ്ഥാപനങ്ങൾക്കും പെെട്ടന്ന് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അതും സ്വാഗതാർഹമാണ്. 15 കാര്യങ്ങളിൽ ആറും എം.എസ്.എം.ഇയെ കുറിച്ചാണ്. എന്നാൽ, കടമെടുത്തവരുടെ സ്ഥിതി, അത് ചെറുകിട വ്യവസായികളും വ്യാപാരികളും ഉപഭോക്താക്കൾ എന്ന സാധാരണ മനുഷ്യരായാലും അവർ എടുത്ത കടത്തിനെ കുറിച്ച് മിണ്ടാട്ടമില്ല. കൂടുതൽ കടം തരാമെന്ന് കടത്തിലും പ്രയാസത്തിലും ആയ ഒരാളോട് പറയുന്നതിെൻറ യുക്തി ബോധ്യപ്പെട്ടിട്ടില്ല. അതിനാൽ കോവിഡ് ഉണ്ടാക്കിയ പ്രശ്നം പരിഹരിക്കപ്പെടുമെന്നു ഞാൻ കരുതുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.