??????? ??????? ????? ?????????

ഈ സർക്കാറിൽ നിന്ന്​ ഇനിയൊന്നും പ്രതീക്ഷിക്കാനില്ല- ഉമ്മൻ ചാണ്ടി

കടുത്ത സാമ്പത്തിക ഞെരുക്കംമൂലം സർക്കാറി​​​െൻറ നാലാം വാർഷികത്തിന് ആഘോഷമില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾതന്നെ നേട്ടങ്ങൾ വിവരിക്കുന്ന രണ്ടര കോടി രൂപയുടെ ലഘുലേഖ മൂന്നു പ്രസുകളിൽ അച്ചടിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. സി.പി.എമ്മി​​െൻറ ഭവനസന്ദർശനത്തിന്  ‘സുഭിക്ഷം ഭദ്രം സുരക്ഷിതം’ എന്ന ലഘുലേഖയുടെ 75 ലക്ഷം കോപ്പികളാണ് സർക്കാർ ചെലവിൽ  തയാറാകുന്നത്. ക്വാറൻറീനിൽ കഴിയുന്ന പ്രവാസികൾ  ഇനി ചെലവ് വഹിക്കണമെന്നു പറയുന്ന സർക്കാറിന് ഇത്തരം ധൂർത്തുകൾ ഒഴിവാക്കാനാവില്ലേ?
അഞ്ചുവർഷം കൊണ്ട് ചെയ്യേണ്ടവ നാലു വർഷംകൊണ്ട് ചെയ്തെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോൾതന്നെ കാര്യം വ്യക്തം-  ഇനി ഒന്നും ഈ സർക്കാറിൽനിന്നു പ്രതീക്ഷിക്കേണ്ട.

 പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പായില്ലെന്നു മാത്രമല്ല കടകവിരുദ്ധമായ കാര്യങ്ങൾ നടപ്പാക്കുകയും ചെയ്തു. മദ്യം കുറക്കുമെന്നു പറഞ്ഞവരുടെ കാലത്ത്  ബാറുകളുടെ എണ്ണം 29ൽനിന്ന് 605ലേക്ക് കുതിച്ചുകയറി. ബാറുകളിലൂടെ  മദ്യം പാർസലായി നൽകാൻ അനുവാദം കൂടി നൽകിയതോടെ കേരളം മദ്യാലയമായി. 16 മെഡിക്കൽ കോളജ് എന്ന യു.ഡി.എഫിെ​ൻറ ലക്ഷ്യം അട്ടിമറിച്ചശേഷം ഇപ്പോൾ ആരോഗ്യരംഗത്തെ നേട്ടത്തെക്കുറിച്ച് മേനിപറയുന്നു. കാരുണ്യ പദ്ധതി, എൻഡോസൾഫാൻ ഇരകളുടെ പുനരധിവാസം, സുകൃതം, ആരോഗ്യകിരണം, നീര തുടങ്ങിയ  ഏറ്റവും പ്രയോജനകരമായ പദ്ധതികളെ നിർജീവമാക്കി. 
ലക്ഷ്യങ്ങൾ നാലുവർഷംകൊണ്ട് പൂർത്തിയാക്കിയെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരി​െക്ക, ഇരുസർക്കാറുകളും നാലുവർഷം കൊ ണ്ട് കൈവരിച്ച നേട്ടങ്ങൾ പരിശോധിക്കാം.

കൊച്ചി മെേട്രാ: യു.ഡി.എഫ്​ കാലത്ത്​ സമയബന്ധിത പൂർത്തീകരണത്തിലേക്ക്. 5181 കോടി രൂപ ചെലവും 25.253 കിലോമീറ്റർ ദൈർഘ്യവുമുള്ള ആദ്യഘട്ടം 2016 ഫെബ്രു 22ന് ട്രയൽ റൺ നടത്തി. അന്ന്​ 90 ശതമാനത്തിലെത്തിച്ച നിർമാണം ഇടതു സർക്കാർ പൂർത്തിയാക്കി. ഒന്നാംഘട്ട ത്തിലെ പേട്ട-എസ്​.എൻ ജങ്​ഷൻവരെയുള്ള റീച്ചിനും രണ്ടാംഘട്ടത്തിലെ കാക്കനാട്/ തൃക്കാക്കര റീച്ചിനും നടപടിയില്ല.  
സ്​മാർട്ട്സിറ്റി: ആദ്യഘട്ടത്തിൽ ആറര ലക്ഷം ചതുരശ്രയടി കെട്ടിടം സജ്ജമായി. ഉദ്ഘാടനത്തോടനുബന്ധിച്ച് 40 ലക്ഷം ചതുരശ്ര അടിയിലെ രണ്ടാംഘട്ടത്തി​​െൻറ നിർമാണവും തുടങ്ങി രണ്ടുവർഷത്തിനകം രണ്ടാംഘട്ടം പൂർത്തിയാക്കാനായിരുന്നു പ്ലാൻ. 2016 ഫെബ്രു 22ന് ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ്​  സർക്കാറി​​െൻറ അവഗണനമൂലം ഒന്നാംഘട്ട ശേഷം മുന്നോട്ടുപോയില്ല.  

കണ്ണൂർ വിമാനത്താവളം: 2016 മേയിൽ പൂർത്തിയാക്കാൻ പദ്ധതി. അതുപ്രകാരം  2016 ആദ്യം പരീക്ഷണപ്പറക്കൽ നടത്തി. യു.ഡി.എഫ് 90 ശതമാനത്തിലെത്തിച്ചത്​  എൽ.ഡി.എഫ്​ പൂർത്തിയാക്കി ഉദ്​ഘാടനം ചെയ്തു. 

വിഴിഞ്ഞം പദ്ധതി: 2015 ഡിസംബറിൽ തുടങ്ങിയ നിർമാണം 2019 ഡിസംബർ നാലിന് തീരേണ്ടതായിരുന്നു. ഇനി എന്ന് തീരുമെന്ന് അറിയില്ല. പുലിമുട്ടി​​െൻറ നിർമാണം മൂന്നിലൊന്ന് കഴിഞ്ഞില്ല.

ലൈറ്റ് മെേട്രാ: 6,726 കോടി രൂപ ചെലവിൽ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെേട്രാ പദ്ധതി. എൽ.ഡി.എഫ്​ എത്തിയപ്പോൾ പദ്ധതി ഉപേക്ഷിച്ചു.

കോഴിക്കോട്​ ബൈപാസ്​

ബൈപാസുകൾ: യു.ഡി.എഫ്​ കോഴിക്കോട് ബൈപാസ്​ പൂർത്തിയാക്കി. മൂന്നു പതിറ്റാണ്ടായി മുടങ്ങിക്കിടന്ന കൊല്ലം, ആലപ്പുഴ ബൈപാസ്​ റോഡുകളുടെ നിർമാണത്തിന് 50 ശതമാനം ഫണ്ട് നൽകാമെന്ന് കേന്ദ്രവുമായി ധാരണ ഉണ്ടാക്കി നിർമാണം ആരംഭിച്ചു. തിരുവനന്തപുരം-കഴക്കൂട്ടം ബൈപാസ്​ നിർമാണം തുടങ്ങി.  തലശ്ശേരി-മാഹി ബൈപാസി​​െൻറ നിർമാണം ഉടൻ തുടങ്ങാനും പദ്ധതിയിട്ടു.   കെ.എസ്.​ടി.പിയിൽ 363 കി.മീ റോഡ് നിർമാണം തുടങ്ങി. എൽ.ഡി.എഫ്​ വന്നശേഷം കൊല്ലം ബൈപാസ്​ പൂർത്തിയാക്കി. ആലപ്പുഴ, കഴക്കൂട്ടം  ബൈപാസ്​ നിർമാണം ഇനിയും തീർന്നിട്ടില്ല. കെ.എസ്.​ടി.പിയിൽ 226 കിമീ റോഡ് പൂർത്തിയാക്കി.    

കാരുണ്യ: കാരുണ്യയിൽ 2015 മേയ് 15 വരെ 86,876 പേർക്ക് 701 കോടി രൂപയുടെ ധനസഹായം നൽകി. എൽ.ഡി.എഫ്​ ആയതോടെ കാരുണ്യ പദ്ധതി അനിശ്ചിതത്വത്തിൽ. ഹീമോഫീലിയ ബാധിതർ ഉൾപ്പെടെ 40,000 രോഗികൾ ആശങ്കയിലും. 

ക്ഷേമ പെൻഷനുകൾ: ഏറ്റവും ചുരുങ്ങിയത് 600 രൂപയായും 80 വയസ്സ് കഴിഞ്ഞവർക്ക് 1,200 രൂപയായും വർധിപ്പിച്ചു. വിഎസ്​ സർക്കാർ 14 ലക്ഷം പേർക്കു നൽകിയിരുന്നത്​ 32 ലക്ഷം പേർക്ക് നൽകി. എൽ.ഡി.എഫ്​ അത്​ എല്ലാവർക്കും 1300 രൂപയാക്കി ഏകീകരിച്ചു. ഒന്നിൽ കൂടുതൽ പെൻഷൻ വാങ്ങിയ പാവപ്പെട്ടവരെ ഒഴിവാക്കി. 

എല്ലാവർക്കും പാർപ്പിടം: സാഫല്യം, സാന്ത്വനം, സായുജ്യം, സൗഭാഗ്യം, ഗൃഹശ്രീ പദ്ധതികളിലൂടെ 4,14,552 വീടുകൾ നിർമിച്ചു. പാർപ്പിട ബജറ്റ് വിഹിതം 3,259 കോടിയായി ഉയർത്തി. മത്സ്യത്തൊഴിലാളികൾക്ക് 19,000 വീടുകൾ നൽകി. 48.75 കോടി രൂപയുടെ ഫ്ലാറ്റ് സമുച്ചയം നിർമാണം തുടങ്ങി. എൽ.ഡി.എഫ്​ ലൈഫ് മിഷനിലൂടെ നൽകിയത്​ 2,19,154 വീടുകൾ. ഇതിൽ 54,098 വീടുകൾ യു.ഡി.എഫ് ഏതാണ്ട് പൂർത്തിയാക്കിയവ. മത്സ്യമേഖലയിൽ 6224 വീടുകൾ. ലൈഫിൽ 1666 വീടും. 

പട്ടയം: 1.16 ലക്ഷം പേർക്ക് പട്ടയം നൽകി. 1.84 പേർക്ക് കൂടി 2016 മാർച്ചിൽ പട്ടയം നൽകുമെന്നു പ്രഖ്യാപിച്ചു. 1.43 ലക്ഷം പേർക്ക് പട്ടയം നൽകി. 
ജനസമ്പർക്കം: 2011, 2013, 2015 വർഷങ്ങളിൽ മൂന്നു ജനസമ്പർക്കപരിപാടികൾ. 11,45,449 പരാതികളിൽ തീർപ്പുകൽപിച്ചു. 242.87 കോടി രൂപയുടെ ധനസഹായം നൽകി. തദടിസ്​ഥാനത്തിൽ നിലവിലുള്ള ചട്ടങ്ങളിൽ മാറ്റം വരുത്തി 45 ഉത്തരവുകൾ പുറപ്പെടുവിച്ചു. എന്നാൽ, എൽ.ഡി.എഫ്​ ജനസമ്പർക്ക പരിപാടി ഒഴിവാക്കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: നിധിയിൽനിന്ന് 2015 ഫെബ്രുവരിവരെ വിതരണം ചെയ്തത് 412.50 കോടി രൂപ. എൽ.ഡി.എഫ്​ ഇതുവരെ വിതരണം ചെയ്​തത്​ 3237 കോടി. ഓഖി, പ്രളയം ദുരിതാശ്വാസങ്ങൾ, ഗ്രാമീണ റോഡുകൾ (961 കോടി), മത്സ്യത്തൊഴിലാളി വീടുകൾ എന്നിവക്കു നൽകിയ സഹായവും ഇതിൽ ഉൾപ്പെടുത്തി. 

പൊതുകടം: യു.ഡി.എഫിേൻറത്​  1,41,947 കോടി രൂപയായിരുന്നുവെങ്കിൽ എൽ.ഡി.എഫ്​ ഭരണത്തിൽ അത്​ 2,64,459 കോടിയായി. 1,22,512 കോടി രൂപയുടെ വർധന.

Tags:    
News Summary - nothing more to expect-opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.