തു​ര​ങ്ക​ത്തി​ന​ക​ത്തു​ള്ള തൊ​ഴി​ലാ​ളി​ക​ളോ​ട് സം​സാ​രി​ച്ച ശം​ഭു​മി​ശ്ര​യും രാ​ജേ​ന്ദ​റും

ഭൂമി വാതിൽ തുറന്ന ആഹ്ലാദം

സി​ൽ​ക്യാ​ര (ഉ​ത്ത​ര​കാ​ശി): ര​ക്ഷാ​ദൗ​ത്യം ല​ക്ഷ്യ​ത്തോ​ട​ടു​ക്കു​മ്പോ​ൾ ഭൂ​മി വാ​തി​ൽ തു​റ​ക്കു​ന്ന അ​ത്യാ​ഹ്ലാ​ദ​ത്തി​ലാ​യി​രു​ന്നു 17 ദി​വ​സ​മാ​യി പു​റം​ലോ​കം കാ​ണാ​തെ തു​ര​ങ്ക​ത്തി​ന​ക​ത്ത് ക​ഴി​യു​ന്ന മ​നു​ഷ്യ​ർ. പു​റ​ത്ത് ദൗ​ത്യ​ത്തി​ന്റെ അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ൽ പെ​യ്ത മ​ഴ​ക്കി​ട​യി​ലും തു​ര​ങ്ക​ത്തി​ന​ക​ത്തേ​ക്ക് വ​രു​ന്ന ആം​ബു​ല​ൻ​സു​ക​ൾ​ക്കാ​യി വ​ഴി​വെ​ട്ടി സ​ഹ​തൊ​ഴി​ലാ​ളി​ക​ൾ.

കു​ഴ​ൽ​പാ​ത കേ​വ​ലം അ​ഞ്ച് മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണെ​ന്ന വി​വ​ര​മ​റി​ഞ്ഞ​തി​ന്റെ ആ​വേ​ശ​ത്തി​ൽ അ​ക​ത്തു​നി​ന്ന് ത​ങ്ങ​ളും ഒ​രു കൈ ​നോ​ക്കാ​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ മ​റു​പ​ടി ന​ൽ​കി​യെ​ന്ന് അ​വ​രോ​ട് സം​സാ​രി​ച്ച ശം​ഭു മി​ശ്ര ‘മാ​ധ്യ​മ’​ത്തോ​ടു പ​റ​ഞ്ഞു. ഇ​ന്നു​ത​ന്നെ പു​റ​ത്തു​വ​രു​മെ​ന്ന് ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞ അ​വ​ർ അ​വ​സാ​നം തു​റ​ന്നു​കി​ട്ടാ​നു​ള്ള തു​ര​ങ്ക​ത്തി​ന​ക​ത്തെ ഭാ​ഗം ത​ങ്ങ​ൾ തു​ര​ക്കാ​മെ​ന്നാ​ണ് ആ​വേ​ശ​ത്തോ​ടെ പ​റ​ഞ്ഞ​തെ​ന്നും ശം​ഭു മി​​ശ്ര തു​ട​ർ​ന്നു.

ഇ​ത് കേ​ട്ട​തോ​ടെ ഇ​പ്പു​റ​ത്ത് കു​ഴ​ലി​ടാ​ൻ തു​ര​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ​ക്കും ആ​വേ​ശ​മേ​റി. യ​ന്ത്ര​ങ്ങ​ളി​ൽ​നി​ന്ന് ത​ങ്ങ​ളു​ടെ കൈ​ക​ളി​ലെ​ത്തി​യ​തോ​ടെ ര​ക്ഷാ​ദൗ​ത്യ​ത്തി​ന് ജീ​വ​ൻ വെ​ച്ചെ​ന്നും ​ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നു​കൊ​ണ്ടു വ​ന്ന പ്ലാ​സ്മ ക​ട്ട​ർ ത​ങ്ങ​ൾ തൊ​ട്ടി​ട്ട് പോ​ലു​മി​ല്ലെ​ന്നും മി​ശ്ര കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്നു രാ​വി​ലെ​യും പ​തി​വു​പോ​ലെ അ​വ​ർ​ക്കു​ള്ള ഭ​ക്ഷ​ണം ലൈ​ഫ്​​ലൈ​നി​ലൂ​ടെ എ​ത്തി​ച്ചെ​ന്നും ഇ​തു​വ​രെ പ്ര​യാ​സ​ങ്ങ​ളൊ​ന്നും നേ​രി​ട്ടി​ട്ടി​ല്ലെ​ന്നും ശം​ഭു മി​ശ്ര​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന രാ​​​ജേ​ന്ദ​ർ പ​റ​ഞ്ഞു. 

Tags:    
News Summary - opened the door of the earth-rejoiced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.