പാലത്തായിയിലേത്​ രാഷ്​ട്രീയ പ്രശ്​നമല്ല

പാലത്തായി കേസിൽ ഇരക്ക് നീതികിട്ടാൻ എന്നപേരിൽ മുസ്​ലിംലീഗ് വീണ്ടും സമരരംഗത്ത് ഇറങ്ങിയിരിക്കുന്നു. ഈ കേസിൽ സംഘി-സി.പി.എം ഒത്തുകളി നടക്കുന്നുണ്ടെന്നും യു.പിയിലെ ബി.ജെ.പി ഗവൺമെൻറും പിണറായി സർക്കാറും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നും ലീഗ് പ്രചാരണം നടത്തുന്നുണ്ട്. ലീഗിെൻറ അവസരവാദ നിലപാടുകൾ ഈ കേസിെൻറ തുടക്കം മുതൽ സ്വീകരിച്ചത് ആരും മറന്നിട്ടുണ്ടാവില്ല.

ആദ്യഘട്ടത്തിൽ ഇരക്ക് നീതികിട്ടുന്നതിനു എല്ലാവരും യോജിച്ചുകൊണ്ടാണ് പ്രവർത്തിച്ചത്. പാലത്തായി പ്രദേശത്തെ വിവിധ പാർട്ടികളിൽപ്പെട്ടവർ ഇതിനായി ഒന്നിച്ചു. ബി.ജെ.പിയും എസ്​.ഡി.പി.ഐ യും ഒഴികെയുള്ള രാഷ്​ട്രീയ പ്രവർത്തകർ മാർച്ച് 21ന്​ ആക്​ഷൻ കമ്മിറ്റി രൂപവത്​കരിച്ചു. കൺവീനർ സി.പി.എം പാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ്​ ബിജുവാണ്. കമ്മിറ്റിയിൽനിന്ന് ലീഗുകാർ ഇതുവരെ പിൻവാങ്ങിയിട്ടില്ല.

പീഡനത്തിനിരയായ പെൺകുട്ടിക്കുവേണ്ടി പൊലീസിൽ പരാതി നൽകിയതും ചൈൽഡ്​ലൈൻ വീട്ടിലെത്തി കുട്ടിയുടെ മൊഴിയെടുക്കുന്നതും മാർച്ച് 17നാണ്. സ്​കൂളിലെ ബി.ജെ.പിക്കാരനായ അധ്യാപകൻ കുറെ മാസങ്ങളായി ലൈംഗികമായി പീഡിപ്പിക്കുന്നു എന്നായിരുന്നു പരാതി. ആക്​ഷൻ കമ്മിറ്റി വരുന്നതിനുമുമ്പ്​, അതായത് മാർച്ച് 21 വരെ കുട്ടിയുടെ കുടുംബം എസ്​.ഡി.പി.ഐക്കാരെ ആശ്രയിച്ചിരുന്നു. പൊലീസിൽ പരാതി കൊടുക്കുമ്പോഴും മട്ടന്നൂർ മജിസ്​േട്രറ്റിനു മുമ്പാകെ മൊഴി നൽകുമ്പോഴുമെല്ലാം അവരാണ് കൂടെ ഉണ്ടായിരുന്നത്. ഈ ഘട്ടത്തിലാണ് ഈ കേസിെൻറ നിയമപരമായ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.

പൊലീസിനുള്ള പരാതിയിലോ ചൈൽഡ് ലൈൻ രേഖപ്പെടുത്തിയ മൊഴിയിലോ ഇല്ലാത്ത തീയതികൾ ഉൾപ്പെടെ ചിലത് കോടതിയിൽ നൽകിയ മൊഴിയിൽ കടന്നുവന്നു. ലോക്കൽ പൊലീസിൽനിന്നു മാറ്റി അന്വേഷണം ൈക്രംബ്രാഞ്ച് ഏറ്റെടുത്തതിനെത്തുടർന്ന് തലശ്ശേരി അഡീഷനൽ സെഷൻസ്​ കോടതിയിൽ നൽകിയ ഭാഗിക കുറ്റപത്രത്തിൽ അക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ഇങ്ങനെ പറയുന്നു: ''പ്രതിക്ക്​ ചുമതലയുള്ള നാല്​ എ ക്ലാസിലെ അഞ്ച് വിദ്യാർഥികളെ കൈകൊണ്ടും വടികൊണ്ടും അടിച്ച് ശാരീരികമായി വേദനിപ്പിച്ച് മാനസികമായി പ്രയാസമുണ്ടാക്കയാൽ ഇന്ത്യൻ ശിക്ഷ നിയമം 323, 324 വകുപ്പ് പ്രകാരവും ജുവനൈൽ ജസ്​റ്റിസ്​ ആക്ടിെൻറ 72, 82 വകുപ്പ് പ്രകാരവും കുറ്റം ചെയ്തിരിക്കുന്നു.

കുട്ടിയുടെ സി.ആർ.പി.സി 164 പ്രകാരമുള്ള മൊഴിയിലും 161 പ്രകാരമുള്ള മൊഴിയിലും എഫ്.ഐ.ആറിലും വൈരുധ്യമുള്ളതിനാൽ ആയതിലേക്ക് ശ്രദ്ധയും പരിചരണവും ചുമതലപ്പെടുത്തിയിരുന്ന കൗൺസിലർമാരുടെയും ക്ലിനിക്കൽ സൈക്കോളജിസ്​റ്റിെൻറയും വിദഗ്ധാഭിപ്രായവും രൂപവത്​കരിക്കുന്നതിന് കൂടുതൽ സമയം ആവശ്യമുള്ളതിനാലും കേസിൽ പ്രതിക്കെതിരെ ആരോപിച്ച പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളെകുറിച്ച് കൂടുതൽ അന്വേഷണം നടത്തി പൂർത്തീകരിക്കുന്ന മുറക്ക്​ അനുബന്ധ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതാണ്''.

ഇതിൽനിന്ന് ചിന്താശേഷിയുള്ളവർക്കെല്ലാം കേസിലെ പ്രശ്നങ്ങൾ തിരിച്ചറിയാനാകും. കുട്ടിയുടെ മൊഴിയിലെ വൈരുധ്യം എങ്ങനെ സംഭവിച്ചു എന്നതാണ് ഒരു പ്രശ്നം. ഇത് മുസ്​ലിം യൂത്ത് ലീഗ് തന്നെ ഒരു ഘട്ടത്തിൽ ചൂണ്ടിക്കാണിച്ചതാണ്. പാലത്തായി പീഡനക്കേസിൽ ബി.ജെ.പിക്കാരനായ പ്രതിയെ രക്ഷിക്കാൻ എസ്​.ഡി.പി.ഐ കൂട്ടുനിന്നതായി യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിതന്നെ പ്രസ്​താവന പുറപ്പെടുവിച്ചു. കുട്ടിയുടെ മൊഴിയിലെ വൈരുധ്യത്തെക്കുറിച്ച് അന്ന് ബോധ്യമുണ്ടായിരുന്ന ലീഗുകാർ ഇപ്പോഴെന്തേ ചുവടുമാറാൻ? നേരത്തെ പാലത്തായി കേസിലെ ഇരയുടെ പേരുപറഞ്ഞ് തീവ്ര വർഗീയശക്തികൾ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ലീഗുകാർ ഇപ്പോൾ എസ്​.ഡി.പി.ഐയുടെ അതേ റോളിലാണ്. സാമുദായികവികാരമുണ്ടാക്കി മുതലെടുപ്പ് നടത്താൻ ലീഗിെൻറകൂടെ കോൺഗ്രസ്​ നേതാവ് കെ. മുരളീധരനുമുണ്ട്.

ബി.ജെ.പിക്കാരനായ പ്രതിയെ അറസ്​റ്റ് ചെയ്യാത്തത് ആരോപിച്ചുകൊണ്ടായിരുന്നു യു.ഡി.എഫിെൻറ ആദ്യ സമരം. പ്രതിക്ക്​ ബി.ജെ.പിക്കാർ ഏർപ്പെടുത്തിയ സംരക്ഷണവലയം ഭേദിച്ച് പൊലീസ്​ അറസ്​റ്റ് ചെയ്തു. പ്രതി സമർപ്പിച്ച ജാമ്യഹരജി സെഷൻസ്​ കോടതിയും ഹൈകോടതിയും തള്ളി. തുടർന്ന് 91ാം ദിവസം പ്രതിക്ക്​ ജാമ്യം കിട്ടിയപ്പോൾ അത് ആർ.എസ്​.എസ്-സി.പി.എം അന്തർധാരയായി ചിത്രീകരിച്ചു.

പോക്സോ നിയമം വന്നശേഷം കേരളത്തിൽ ഇരുപതിനായിരത്തിലേറെ കേസുകൾ രജിസ്​റ്റർ ചെയ്തിട്ടുണ്ട്. അതിൽ 90 ദിവസത്തിനുള്ളിലും അതിനുശേഷവും 99 ശതമാനം പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.

പോക്സോ കേസിൽ പ്രതിയായ മഞ്ചേരി ലീഗ് കൗൺസിലർക്ക് 90ാം ദിവസവും പള്ളിക്കൽ പഞ്ചായത്തിലെ ലീഗുകാരനായ അധ്യാപകന് ഈ കാലാവധിക്കുള്ളിലും ജാമ്യം കിട്ടിയിട്ടുണ്ട്. എസ്​.ഡി.പി.ഐ നേതാവായ മതപ്രഭാഷകനും പോക്സോ കേസിൽ ജാമ്യത്തിലാണ്. പോക്സോ ചുമത്തിയാൽ സംഘിയെന്നോ മറ്റ് മതസംഘടന​െയന്നോ വ്യത്യാസമില്ല. എന്നാൽ, എൽ.ഡി.എഫ് ഭരണത്തിൽ ഒരു കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചില്ല. അത് കൊട്ടിയൂർ കേസിലെ വൈദികനായ പ്രതിയാണ്. ആ പ്രതിക്ക് ശിക്ഷയും ലഭിച്ചു.

ഇപ്പോൾ ലീഗ് ചാടിപ്പുറപ്പെട്ടത,് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഉമ്മ നൽകിയ ഹരജിയിൽ ൈക്രംബ്രാഞ്ച് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ്. ആ റിപ്പോർട്ട്​ തലശ്ശേരി കോടതിവിധിയുടെ ഭാഗമായി പാലത്തായി കേസിൽ ഇരക്ക്​ നൽകിയ കൗൺസലിങ്ങിെൻറ ഭാഗവുമാണ്. പോക്സോ കുറ്റകൃത്യം നിലനിൽക്കുന്നതിനുവേണ്ടി ഇരക്ക്​ മാനസിക-സാമൂഹിക പിന്തുണ നൽകുന്നതിനുവേണ്ടിയാണ് ക്ലിനിക്കൽ സൈക്കോളജിസ്​റ്റിെൻറ സേവനം ഉറപ്പുവരുത്തിയത്.

പഴുതടച്ച അന്തിമ കുറ്റപത്രം നൽകുന്നതിനായുള്ള അന്വേഷണ സംഘത്തിൽ നാലു വനിത ഉദ്യോഗസ്​ഥർകൂടിയുണ്ട്. അവരെല്ലാം ചേർന്ന് ഇരക്ക്​ നീതികിട്ടാൻ വേണ്ടിയാണ് ഉൗർജിതശ്രമം നടക്കുന്നത്. പതിനൊന്ന് വയസ്സായ ഒരു കുട്ടിയുടെ സ്വമേധയാ ഉള്ള മൊഴിയിൽ ചെറിയ പിഴവുകൾ സ്വാഭാവികം. ഇവിടെ കേസിനെ തന്നെ ബാധിക്കത്തക്ക നിലയിൽ മൊഴിയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ സമയമെടുത്ത് അന്വേഷണം ആവശ്യമാണ്. അക്കൂട്ടത്തിൽ മനഃശാസ്​ത്രജ്ഞരുടെ ഇടപെടലുകളും അത്യാവശ്യമാണ്.

മൊഴിയിലെ വൈരുധ്യങ്ങൾ ഇഴകീറി പരിശോധിക്കേണ്ടത് അന്വേഷണസംഘത്തിെൻറ ഉത്തരവാദിത്തമാണ്. ഈ സാഹചര്യമുപയോഗിച്ച് പ്രതിയായ ബി.ജെ.പി നേതാവിനെ രക്ഷപ്പെടുത്താൻ അവരും രംഗത്തുണ്ട്. മെഡിക്കൽ റിപ്പോർട്ടിൽ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. അതിനാൽ ഇരക്ക്​ നീതികിട്ടണമെന്നതിൽ എല്ലാവർക്കും നിർബന്ധമുണ്ട്. ചുരുക്കത്തിൽ പാലത്തായി കേസിൽ ഇപ്പോഴുണ്ടായ പ്രശ്നങ്ങൾ നിയമപരമായാണ് പരിഹരിക്കേണ്ടത്. അതൊരു രാഷ്​ട്രീയ പ്രശ്നമല്ല. കണ്ണിൽ കരട് കെണിഞ്ഞാൽ കണ്ണിലാണ് ഉൗതേണ്ടത്, മറ്റെവിടെയെങ്കിലും ഉൗതിയതുകൊണ്ട് ഒരു പ്രയോജനവുമില്ല.

രാഷ്​ട്രീയപ്രതിസന്ധിയിൽ ഉഴലുന്ന യു.ഡി.എഫ് ഇതൊരു രാഷ്​ട്രീയപ്രശ്നമായി ഉന്നയിക്കുന്നത് ഗതികേടുകൊണ്ടാണ്. ഇതിനെ വലിച്ചുനീട്ടി യു.പിയിലെ ബി.ജെ.പി ഗവൺമെൻറും കേരളത്തിലെ എൽ.ഡി.എഫ് സർക്കാറും ഒരുപോലെയാണെന്ന് വാദിക്കുന്നത് ഏതർഥത്തിലാണ്? തങ്ങളെ വിമർശിക്കുന്നവരെപ്പോലും ജയിലിലടക്കുന്ന സർക്കാറാണ് യു.പി.യിലേത്. ന്യൂനപക്ഷവേട്ടയാണ് അവിടെ തുടർച്ചയായി നടക്കുന്നത്. സംഘ്​പരിവാർ അജണ്ടക്കെതിരായി വിട്ടുവീഴ്ച കൂടാതെ നിലപാട് സ്വീകരിക്കുന്ന ഗവൺമെൻറാണ് കേരളത്തിലേത്.

Tags:    
News Summary - Palathai is not a political issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.